Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സഭാപ്രസംഗകൻ 5

അധ്യായങ്ങൾ

ദൈവഭക്തി

1ദേവാലയത്തിലേക്കു പോകുമ്പോൾ സൂക്ഷമതയുള്ളവനായിരിക്കുക. ശ്രദ്ധിച്ചു കേൾക്കാൻ അടുത്തു ചെല്ലുന്നതാണ് വിഡ്ഢിയുടെ ബലിയർപ്പണത്തെക്കാൾ ഉത്ത മം. തങ്ങൾ തിൻമയാണ് പ്രവർത്തിക്കുന്നതെന്ന് ഭോഷൻമാർ അറിയുന്നില്ല.
2വിവേ കശൂന്യമായി സംസാരിക്കരുത്. ദൈവസന്നിധിയിൽ പ്രതിജ്ഞയെടുക്കാൻ തിടുക്കംകൂട്ടരുത്. ദൈവം സ്വർഗത്തിലാണ്, നീ ഭൂമിയിലും. അതുകൊണ്ട്, നിന്റെ വാക്കുകൾ ചുരുങ്ങിയിരിക്കട്ടെ.
3ആകുലതയേറുമ്പോൾ ദുഃസ്വപ്നങ്ങൾ കൂടും; വാക്കുകളേറുമ്പോൾ അതു മൂഢജൽപനമാകും.
4ദൈവത്തിനു നേർച്ച നേർന്നാൽ നിറവേറ്റാൻ താമസിക്കരുത്; മൂഢരിൽ അവിടുത്തേക്ക് പ്രീതിയില്ല; നേരുന്നത് നിറവേറ്റുക.
5നേർന്നിട്ടു നിറവേ റ്റാത്തതിനെക്കാൾഭേദം നേരാതിരിക്കുന്നതാണ്.
6നിന്റെ അധരങ്ങൾ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. തെറ്റുപറ്റിയതാണെന്നു ദൂതനോടു പറയാൻ ഇടവരുത്ത രുത്. വാക്കുകളാൽ ദൈവത്തെ പ്രകോപിപ്പിക്കുകയും അങ്ങനെ നിന്റെ അധ്വാനഫലം നശിക്കാൻ ഇടയാക്കുകയും ചെയ്യുന്നതെ ന്തിന്?
7സ്വപ്നങ്ങളേറുമ്പോൾ പൊള്ളവാക്കുകളും വർധിക്കുന്നു. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക.

ദാരിദ്ര്യവും സമ്പത്തും

8ഒരു ദേശത്ത് ദരിദ്രൻമർദിക്കപ്പെടുകയും നീതിയുംന്യായവും നിഷ്കരുണം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ നീ വിസ്മയിക്കരുത്. മേലധികാരിയെ അവനു മുകളിലുള്ളവനും അവനെ അവനും മുകളിലുള്ളവനും നിരീക്ഷിക്കുന്നുണ്ട്.
9ഭൂമിയുടെ വിളവ് എല്ലാവർക്കുമുള്ളതാണ്. രാജാവിനും വിള വിൽ ആശ്രയിക്കാതെ വയ്യാ.
10ദ്രവ്യാഗ്രഹിക്കു ദ്രവ്യംകൊണ്ടു തൃപ്തിവരുകയില്ല. ധനം മോഹിക്കുന്നവൻധനംകൊണ്ടു തൃപ്തിയടയുകയില്ല.
11ഇതും മിഥ്യതന്നെ. വിഭവങ്ങളേറുമ്പോൾ അത് തിന്നൊടുക്കുന്നവരുടെ എണ്ണം പെരുകുന്നു. നോക്കിനിൽക്കാനല്ലാതെ ഉടമസ്ഥന് അതുകൊണ്ട് എന്തു പ്രയോജനം?
12ഭക്ഷിക്കുന്നത് അൽപമോ അധികമോ ആകട്ടെ, അധ്വാനിക്കുന്നവന് സുഖ നിദ്രലഭിക്കുന്നു. എന്നാൽ അമിതസമ്പാദ്യം ധനികൻെറ ഉറക്കം കെടുത്തുന്നു.
13സൂര്യനു കീഴേ ഞാൻ വലിയൊരു തിൻമ കണ്ടു. ധനികൻ തൻെറ തന്നെ നാശത്തിനു മുതൽ സൂക്ഷിക്കുന്നു.
14ഒരു സാഹ സയത്നത്തിൽ അതു നഷ്ടപ്പെടുന്നു. തൻെറ പുത്രനു കൊടുക്കാൻ അവന്റെ കൈവശം ഒന്നുമില്ലാതായി.
15അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുവന്നതുപോലെ നഗ്നനായിത്തന്നെ അവൻ പോകും. അവന്റെ പ്രയത്നഫലത്തിലൊന്നും അവൻ കൊണ്ടുപോകയില്ല.
16അതും വലിയ തിൻമയാണ്. അവൻ വന്നതുപോലെതന്നെ പോകും.
17വ്യർഥപ്രയത്നംകൊണ്ടും അന്ധകാരത്തിലും വിലാപത്തിലും ആകുലതയിലും രോഗത്തിലും അസംതൃപ്തിയിലും തള്ളിനീക്കിയ ജീവിതംകൊണ്ടും അവനെന്തു പ്രയോജനം?
18ദൈവദത്തമായ ഈ ഹ്രസ്വജീവിതം മനുഷ്യൻ തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിക്കുന്നതാണ് ഉത്തമവും യോഗ്യവുമായി ഞാൻ കണ്ടിട്ടുള്ളത്. ഇതാണ് അവന്റെ ഗതി.
19സമ്പത്തും സമൃദ്ധിയും അത് അനുഭവിക്കാനുള്ള കഴിവും നൽകി ദൈവംഅനുഗ്രഹിച്ചിട്ടുള്ള ഓരോ വ്യക്തിയും തൻെറ ഈ അവസ്ഥയെ മാനിക്കുകയും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യേണ്ടതാണ്, ഇതു ദൈവത്തിന്റെ ദാനമാണ്.
20ജീവിതത്തിന്റെ ദിനങ്ങൾ കൊഴിഞ്ഞു പോകുന്നതിനെക്കുറിച്ച് അവൻ പര്യാകുലനല്ല, കാരണം, ദൈവം അവന്റെ ദിനങ്ങൾ സന്തോഷഭരിതമാക്കിയിരിക്കുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്