Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സഭാപ്രസംഗകൻ 11

അധ്യായങ്ങൾ

വിവേകപൂർവം പ്രവർത്തിക്കുക

1അപ്പം നീ വെള്ളത്തിലേക്ക് എറിയുക. പല നാളുകൾക്കുശേഷം അതു നീ കണ്ടെത്തും.
2ഏഴോ എട്ടോ കാര്യങ്ങളിൽ ധനം മുടക്കുക. ഭൂമിയിൽ എന്തു തിൻമയാണ് സംഭവിക്കുക എന്ന് നീ അറിയുന്നില്ലല്ലോ.
3മേഘങ്ങൾ വെള്ളം നിറയുമ്പോൾ അതു നിശ്ശേഷം ഭൂമിയിലേക്കു ചൊരിയുന്നു; തെക്കോട്ടോ വടക്കോട്ടോ വീഴുന്ന വൃക്ഷം വീണിടത്തുതന്നെ കിടക്കും.
4കാറ്റു നോക്കിയിരിക്കുന്നവൻ വിതയ്ക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവൻ കൊയ്യുകയോ ഇല്ല.
5ഗർഭിണിയുടെ ഉദരത്തിൽ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെ എന്ന് അറിയാത്തതുപോലെ സർവത്തിൻെറയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും നീ അറിയുന്നില്ല.
6രാവിലെ വിത്തുവിതയ്ക്കുക, വൈകുന്നേരവും കൈ പിൻവലിക്കരുത്, കാരണം, ഏതാണു സഫലമാകുക, ഇതോ, അതോ, അഥവാ രണ്ടുമോ എന്നു നീ അറിയുന്നില്ലല്ലോ.
7വെളിച്ചം സുഖദമാണ്. സൂര്യനെ നോക്കുന്നത് കണ്ണിനു നല്ലതാണ്.
8ദീർഘകാലം ജീവിച്ചിരിക്കുന്നവൻ അക്കാലമെല്ലാം ആനന്ദിക്കട്ടെ; എന്നാൽ അന്ധകാരത്തിന്റെ ദിനങ്ങൾ നിരവധി ആയിരിക്കുമെന്ന് ഓർക്കുകയും ചെയ്യട്ടെ. വരുന്നതെല്ലാം മിഥ്യയാണ്.

യുവത്വവും വാർധക്യവും

9യുവാവേ,യുവത്വത്തിൽ നീ സന്തോഷിക്കുക,യൗവനത്തിൻെറ നാളുകളിൽ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിൻചെല്ലുക. എന്നാൽ ഓർമിച്ചുകൊള്ളുക, ഇവയ്ക്കെല്ലാം ദൈവം നിന്നെന്യായവിധിക്കായി വിളിക്കും.
10മന സ്സിൽ നിന്ന് ആകുലത അകറ്റുക. ശരീരത്തിൽ നിന്നു വേദന ദുരീകരിക്കുക;യുവത്വവും ജീവിതത്തിന്റെ പ്രഭാതവും മിഥ്യയാണ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്