Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 യോഹന്നാൻ 5

അധ്യായങ്ങൾ

ലോകത്തെ ജയിക്കുക

1 യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്. പിതാവിനെ സ്നേഹിക്കുന്നവൻ അവന്റെ പുത്രനെയും സ്നേഹിക്കുന്നു.
2നമ്മൾ ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കൽപനകൾ അനുസരിക്കുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ മക്കളെ സ്നേഹിക്കുന്നു എന്നു നാമറിയുന്നു.
3ദൈവത്തെ സ്നേഹിക്കുകയെന്നാൽ, അവിടുത്തെ കൽപനകൾ അനുസരിക്കുകയെന്ന് അർഥം. അവിടുത്തെ കൽപനകൾ ഭാരമുള്ളവയല്ല.
4എന്തെന്നാൽ, ദൈവത്തിൽനിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിൻമേലുള്ള വിജയം ഇതാണ് - നമ്മുടെ വിശ്വാസം.
5യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?

ക്രിസ്തുവിനു സാക്ഷ്യം

6ജലത്താലും രക്തത്താലും വന്നവൻ ഇവനാണ് വ യേശുക്രിസ്തു. ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവൻ വന്നത്. ആത്മാവാണ് സാക്ഷ്യം നൽകുന്നത്. ആത്മാവ് സത്യമാണ്.
7മൂന്നു സാക്ഷികളാണുള്ളത്-ആത്മാവ്, ജലം, രക്തം-
8ഇവ മൂന്നും ഒരേ സാക്ഷ്യം നൽകുന്നു.
9മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കിൽ, ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാൾ ശ്രേഷ്ഠമാണ്. ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നൽകിയിരിക്കുന്ന സാക്ഷ്യം.
10ദൈവപുത്രനിൽ വിശ്വസിക്കുന്നവന് അവനിൽത്തന്നെ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ, ദൈവം തന്റെ പുത്രനെക്കുറിച്ച് നൽകിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു.
11ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവൻ നൽകി. ഈ ജീവൻ അവിടുത്തെ പുത്രനിലാണ്.
12പുത്രനെ സ്വന്തമാക്കിയവൻ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവൻ ഇല്ല.

നിത്യജീവൻ

13ഞാൻ ഇവയെല്ലാം എഴുതിയതു ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവനുണ്ട് എന്നു നിങ്ങൾ അറിയേണ്ടതിനാണ്.
14അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാൽ, അവിടുന്നു നമ്മുടെ പ്രാർഥന കേൾക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്.
15നമ്മുടെ അപേക്ഷ അവിടുന്നു കേൾക്കുന്നെന്നു നമുക്കറിയാമെങ്കിൽ, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം.
16മരണത്തിനർഹമല്ലാത്ത പാപം സഹോദരൻ ചെയ്യുന്നത് ഒരുവൻ കണ്ടാൽ അവൻ പ്രാർഥിക്കട്ടെ. അവനു ദൈവം ജീവൻ നൽകും. മരണാർഹമല്ലാത്ത പാപം ചെയ്യുന്നവർക്കു മാത്രമാണിത്. മരണാർഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല.
17എല്ലാ അധർമവും പാപമാണ്. എന്നാൽ മരണാർഹമല്ലാത്ത പാപവുമുണ്ട്.
18ദൈവത്തിൽനിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രൻ അവനെ സംരക്ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്ടൻ അവനെ തൊടുകയുമില്ല.
19നാം ദൈവത്തിൽനിന്നുള്ളവരാണെന്നും ലോകം മുഴുവൻ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു.
20ദൈവപുത്രൻ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നൽകിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലും ആണ്. ഇവനാണു സത്യദൈവവും നിത്യജീവനും.
21കുഞ്ഞുമക്കളേ, വിഗ്രഹങ്ങളിൽ നിന്ന് അകന്നിരിക്കുവിൻ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്