Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 യോഹന്നാൻ 1

അധ്യായങ്ങൾ

ജീവൻെറ വചനം

1ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾകേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പർശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു.
2ജീവൻ വെളിപ്പെട്ടു; ഞങ്ങൾ അതു കണ്ടു; അതിനു സാക്ഷ്യം നൽകുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോടുപ്രഘോഷിക്കുന്നു.
3ഞങ്ങൾ കാണുകയുംകേൾക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങൾക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്.
4ഞങ്ങൾ ഇതെഴുതുന്നത് ഞങ്ങളുടെ സന്തോഷം പൂർണമാകാനാണ്.

ദൈവം പ്രകാശമാണ്

5ഇതാണ് ഞങ്ങൾ അവനിൽ നിന്നു കേൾക്കുകയും നിങ്ങളോടു പ്രഖ്യാപിക്കുകയുംചെയ്യുന്ന സന്ദേശം: ദൈവംപ്രകാശമാണ്.
6ദൈവത്തിൽ അന്ധകാരമില്ല. അവിടുത്തോടു കൂട്ടായ്മയുണ്ടെന്നു പറയുകയും അതേ സമയം അന്ധകാരത്തിൽ നടക്കുകയും ചെയ്താൽ നാം വ്യാജം പറയുന്നവരാകും; സ ത്യം പ്രവർത്തിക്കുന്നുമില്ല.
7അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തിൽ സഞ്ചരിക്കുന്നെങ്കിൽ നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.
8നമുക്കു പാപമില്ലെന്നു നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും; അപ്പോൾ നമ്മിൽ സത്യമില്ലെന്നു വരും.
9എന്നാൽ, നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.
10നാം പാപം ചെയ്തിട്ടില്ല എന്നു പറഞ്ഞാൽ നാം അവനെ വ്യാജം പറയുന്നവനാക്കുന്നു. അവന്റെ വചനം നമ്മിൽ ഉണ്ടായിരിക്കുകയുമില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്