1 യോഹന്നാൻ 2
അധ്യായങ്ങൾ
നമ്മുടെ മധ്യസ്ഥൻ
1എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാൻ ഇവ നിങ്ങൾക്കെഴുതുന്നത്. എന്നാൽ, ആരെങ്കിലും പാപം ചെയ്യാനിടയായാൽത്തന്നെ പിതാവിന്റെ സന്നിധിയിൽ നമുക്ക് ഒരു മധ്യസ്ഥനുണ്ട് > നീതിമാനായ യേശുക്രിസ്തു.
2അവൻ നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങൾക്ക്.
3നാം അവന്റെ കൽപ നകൾ പാലിച്ചാൽ അതിൽനിന്നു നാം അവനെ അറിയുന്നുവെന്നു തീർച്ചയാക്കാം.
4ഞാൻ അവനെ അറിയുന്നു എന്നു പറയുകയും അവന്റെ കൽപനകൾ പാലിക്കാതിരിക്കുകയും ചെയ്യുന്നവൻ കള്ളം പറയുന്നു; അവനിൽ സത്യമില്ല.
5എന്നാൽ, അവന്റെ വചനം പാലിക്കുന്നവനിൽ സത്യമായും ദൈവസ്നേഹം പൂർണത പ്രാപിച്ചിരിക്കുന്നു. നാം അവനിൽ വസിക്കുന്നെന്ന് ഇതിൽ നിന്നു നാം അറിയുന്നു.
6അവനിൽ വസിക്കുന്നെന്നു പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.
പുതിയ കൽപന
7പ്രിയപ്പെട്ടവരേ, ഒരു പുതിയ കൽപനയല്ല ഞാൻ നിങ്ങൾക്കെഴുതുന്നത്; ആരംഭം മുതൽ നിങ്ങൾക്കു നൽകപ്പെട്ട പഴയ കൽപനതന്നെ. ആ പഴയ കൽപനയാകട്ടെ, നിങ്ങൾ ശ്രവിച്ചവചനം തന്നെയാണ്.
8എങ്കിലും, ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഒരു പുതിയ കൽപനയെക്കുറിച്ചാണ്. അത് അവനിലും നിങ്ങളിലും സത്യമാണ്. എന്തുകൊണ്ടെന്നാൽ അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു;യഥാർഥ പ്രകാശം ഉദിച്ചുകഴിഞ്ഞിരിക്കുന്നു.
9താൻ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്റെ സഹോദരനെ ദേ്വഷിക്കുകയും ചെയ്യുന്നവൻ ഇപ്പോഴും അന്ധകാരത്തിലാണ്.
10സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു; അവന് ഇടർച്ച ഉണ്ടാകുന്നില്ല.
11എന്നാൽ, തന്റെ സഹോദരനെ വെറുക്കുന്നവൻ ഇരുട്ടിലാണ്. അവൻ ഇരുട്ടിൽ നടക്കുന്നു. ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയതിനാൽ എവിടേക്കാണു പോകുന്നതെന്ന് അവൻ അറിയുന്നില്ല.
12കുഞ്ഞുമക്കളേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു: അവന്റെ നാമത്തെപ്രതി നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
13പിതാക്കൻമാരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു:യുവാക്കൻമാരേ, ഞാൻ നിങ്ങൾക്കെഴുതുന്നു: ദുഷ്ടനെ നിങ്ങൾ ജയിച്ചിരിക്കുന്നു.
14കുഞ്ഞുങ്ങളേ, ഞാൻ നിങ്ങൾക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കൻമാരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങൾ അറിയുന്നു. യുവാക്കൻമാരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു: നിങ്ങൾ ശക്തൻമാരാണ്. ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു; നിങ്ങൾ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.
15ലോകത്തെയോ ലോകത്തിലുള്ള വ സ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ പിതാവിന്റെ സ്നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല.
16എന്തെന്നാൽ, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിൻേറതല്ല; പ്രത്യുത, ലോകത്തിൻേറതാണ്.
17ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവർത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനിൽക്കുന്നു.
ക്രിസ്തുവിൻെറ വൈരികൾ
18കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ അനേകം വ്യാജക്രിസ്തുമാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതിൽനിന്നു നമുക്കറിയാം.
19അവർ നമ്മുടെ കൂട്ടത്തിൽനിന്നാണു പുറത്തുപോയത്; അവർ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കിൽ നമ്മോടുകൂടെ നിൽക്കുമായിരുന്നു. എന്നാൽ, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു.
20പരിശുദ്ധനായവൻ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ.
21നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല ഞാൻ നിങ്ങൾക്കെഴുതുന്നത്. നിങ്ങൾ സത്യം അറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തിൽ നിന്നല്ലാത്തതുകൊണ്ടുമാണ്.
22 യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവൻ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു.
23പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും.
24ആരംഭം മുതൽ നിങ്ങൾ ശ്രവിച്ചതു നിങ്ങളിൽ നിലനിൽക്കട്ടെ. അതു നിങ്ങളിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും നിലനിൽക്കും.
25അവൻ നമുക്കു നൽകിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവൻ.
26നിങ്ങളെ വഴിതെറ്റിക്കുന്നവർ നിമിത്ത മാണ് ഇതു ഞാൻ നിങ്ങൾക്കെഴുതുന്നത്.
27ക്രിസ്തുവിൽനിന്നു നിങ്ങൾ സ്വീകരിച്ച അഭിഷേകം നിങ്ങളിൽ നിലനിൽക്കുന്നു. അതിനാൽ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാകാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവൻ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങൾ അവനിൽ വസിക്കുവിൻ.
28കുഞ്ഞുമക്കളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നമുക്ക് ആത്മധൈര്യം ഉണ്ടായിരിക്കാനും അവന്റെ മുമ്പിൽ ലജ്ജിക്കാതിരിക്കാനും വേണ്ടി അവനിൽ വസിക്കുവിൻ.
29അവൻ നീതിമാനാണെന്ന് നിങ്ങൾക്ക് അ റിയാമെങ്കിൽ നീതി പ്രവർത്തിക്കുന്ന ഏ വനും അവനിൽനിന്നു ജനിച്ചവനാണെന്നു നിങ്ങൾക്കു തീർച്ചയാക്കാം.