Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 കോറിന്തോസ് 4

അധ്യായങ്ങൾ

ക്രിസ്തുവിൻെറ അപ്പസ്തോലൻമാർ

1ക്രിസ്തുവിൻെറ ദാസൻമാരും ദൈവരഹ സ്യങ്ങളുടെ കാര്യസ്ഥൻമാരുമായിട്ടാണ് ഞങ്ങളെ പരിഗണിക്കേണ്ടത്.
2കാര്യസ്ഥന്മാർക്കു വിശ്വസ്തതകൂടിയേ തീരൂ.
3നിങ്ങളോ ഏതെങ്കിലുംന്യായാസനമോ എന്നെ വിചാരണ ചെയ്യുന്നെങ്കിൽ അതു ഞാൻ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല.
4ഞാൻ ഏതെങ്കിലും തരത്തിൽ കുറ്റക്കാരനാണെന്ന് എനിക്കു ബോധ്യമില്ല. എന്നാൽ, അതുകൊണ്ടുമാത്രം ഞാൻ നീതീകരിക്കപ്പെട്ടുവെന്ന് അർഥമില്ല. എന്നെ വിധിക്കുന്നവൻ കർത്താവാണ്.
5അതിനാൽ, മുൻകൂട്ടി നിങ്ങൾ വിധി പ്രസ്താവിക്കരുത്. കർത്താവ് വരുന്നതുവരെ കാത്തിരിക്കുവിൻ. അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തുകൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങൾവെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോൾ ഓരോരുത്തർക്കും ദൈവത്തിൽനിന്നു പ്രശംസ ലഭിക്കും.
6സഹോദരരേ, ഇക്കാര്യങ്ങളിൽ എന്നെയും അപ്പോളോസിനെയും ഞാൻ ഉദാഹരണമാക്കിയത് നിങ്ങളെ പ്രതിയാണ്. എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാൻ നിങ്ങൾ ഞങ്ങളിൽനിന്നു പഠിക്കണമെന്നും ഓരോരുത്തരുടെ പക്ഷംപിടിച്ച് മറ്റുള്ളവർക്കെതിരായി ആരും അഹംഭാവം നടിക്കരുതെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.
7നിനക്ക് എന്തു പ്രതേ്യക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടിൽ എന്തിനു നീ അഹങ്കരിക്കുന്നു?
8ഇപ്പോൾ നിങ്ങൾ എല്ലാം തികഞ്ഞവരായെന്നോ! നിങ്ങൾ സമ്പന്നരായെന്നോ! ഞങ്ങളെക്കൂടാതെ നിങ്ങൾ ഭരണം നടത്തിവരുന്നെന്നോ! ഞങ്ങളും പങ്കാളികളാകത്തക്കവിധം നിങ്ങൾ ഭരിച്ചിരുന്നെങ്കിൽ!
9ദൈവം അപ്പസ്തോലൻമാരായ ഞങ്ങളെ മരണത്തിനു വിധിക്കപ്പെട്ട വരെപ്പോലെ ഏറ്റവും അവസാനത്തെനിരയിൽ പ്രദർശിപ്പിച്ചിരിക്കുന്നുവെന്നു ഞാൻ വിചാരിക്കുന്നു. കാരണം, ഞങ്ങൾ ലോകത്തിനും ദൂതൻമാർക്കും മനുഷ്യർക്കും പ്രദർശനവസ്തുക്കൾ ആയിത്തീർന്നിരിക്കുന്നു.
10ഞങ്ങൾ ക്രിസ്തുവിനെപ്രതി ഭോഷൻമാർ, നിങ്ങൾ ക്രിസ്തുവിൽ ജ്ഞാനികൾ; ഞങ്ങൾ ബലഹീനൻമാർ, നിങ്ങൾ ബലവാൻമാർ; നിങ്ങൾ ബഹുമാനിതർ, ഞങ്ങൾ അവ മാനിതർ.
11ഈ നിമിഷംവരെ ഞങ്ങൾ വിശന്നും ദാഹിച്ചും നഗ്നരായും പ്രഹരങ്ങളേറ്റും പാർപ്പിടമില്ലാതെയും കഴിയുന്നു.
12സ്വന്തംകൈകൊണ്ടു ഞങ്ങൾ അധ്വാനിക്കുന്നു. നിന്ദിക്കപ്പെടുമ്പോൾ ഞങ്ങൾ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോൾ അടിപത റാതെ നിൽക്കുന്നു.
13ദൂഷണം പറയുന്നവരോടു ഞങ്ങൾ നല്ല വാക്കു പറയുന്നു. ഞങ്ങൾ ഇപ്പോൾ ലോകത്തിൻെറ ചപ്പും ചവറുംപോലെയും എല്ലാറ്റിന്റെയും ഉച്ഛിഷ്ടംപോലെയുമായിത്തീർന്നിരിക്കുന്നു.
14നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാൻ ഇതെല്ലാം നിങ്ങൾക്കെഴുതുന്നത്, വത്സലമക്കളെയെന്നപോലെ ഉപദേശിക്കാനാണ്.
15നിങ്ങൾക്കുക്രിസ്തുവിൽ പതിനായിരം ഉപദേഷ്ടാക്കൾ ഉണ്ടായിരിക്കാം; എന്നാൽ പിതാക്കൻമാർ അധികമില്ല. സുവിശേഷപ്രസംഗം വഴി യേശുക്രിസ്തുവിൽ നിങ്ങൾക്കു ജൻമം നൽകിയ തു ഞാനാണ്.
16ആകയാൽ, നിങ്ങൾ എന്നെ അനുകരിക്കണമെന്നു ഞാൻ അഭ്യർഥിക്കുന്നു.
17കർത്താവിൽ എന്റെ പ്രിയ പുത്രനും വിശ്വസ്തനുമായ തിമോത്തേയോസിനെ നിങ്ങളുടെ അടുത്തേക്കു ഞാനയ ച്ചത്, എല്ലായിടത്തുമുള്ള എല്ലാ സഭകളിലും ഞാൻ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, ക്രിസ്തുവിലുള്ള എന്റെ മാർഗങ്ങൾ നിങ്ങളെയും അനുസ്മരിപ്പിക്കുവാനാണ്.
18ഞാൻ നിങ്ങളുടെ അടുത്തേക്കു വരുകയില്ലെന്നു കരുതി നിങ്ങളിൽ ചിലർ ഔദ്ധത്യം ഭാവിക്കുന്നുണ്ട്.
19എന്നാൽ, കർത്താവ് തിരുമനസ്സായാൽ ഞാൻ ഉടനെതന്നെ അങ്ങോട്ടു വരും. അപ്പോൾ ആ ഉദ്ധതൻമാരുടെ വാക്കുകളല്ല ഞാൻ മന സ്സിലാക്കുക, അവരുടെ ശക്തിയാണ്.
20ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ്.
21നിങ്ങൾക്ക് ഏതാണ് ഇഷ്ടം - നിങ്ങളുടെ അടുത്തേക്കു ഞാൻ വടിയുമായി വരുന്നതോ, സ്നേഹത്തോടും സൗമ്യതയോടുംകൂടെ വരുന്നതോ?
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്