ഉത്തമഗീതം 7
അധ്യായങ്ങൾ
മണവാളൻ:
1രാജകുമാരീ, പാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം! സമർഥനായ ശിൽപി തീർത്ത കോമളമായരത്നഭൂഷണംപോലെയാണ്നിൻെറ നിതംബം.
2സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കൾ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം
3സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കൾ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം
4ദന്തനിർമിതമായ ഗോപുരംപോലെയാണ് നിന്റെ കഴുത്ത്. ഹെഷ്ബോണിലെ ബത്റബിംകവാടത്തിന് അരികിലുള്ളകുളങ്ങൾപോലെയാണ് നിന്റെ നയനങ്ങൾ. ദമാസ്ക്കസിലേക്കു നോക്കിനിൽക്കുന്നലബനോൻ ഗോപുരംപോലെയാണ്നിൻെറ നാസിക.
5കാർമൽമലപോലെ നിന്റെ ശിരസ്സ്ഉയർന്നുനിൽക്കുന്നു. നിന്റെ ഒഴുകുന്ന അളകാവലിരക്താംബരംപോലെയാണ്. നിന്റെ അളകങ്ങൾ രാജാവിനെതടവിലാക്കാൻ പോന്നതാണ്.
6പ്രിയേ, ആനന്ദദായിനീ, നീ എത്ര സുന്ദരിയാണ്. എത്ര ഹൃദയഹാരിണിയാണ്!
7ഈന്തപ്പനപോലെ പ്രൗഢിയുറ്റവളാണു നീ; നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയാണ്.
8ഞാൻ ഈന്തപനയിൽ കയറും; അതിന്റെ കൈകളിൽ പിടിക്കും. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും. നിന്റെ ശ്വാസം ആപ്പിളിൻേറ തുപോലെസുഗന്ധമുള്ളതുമായിരിക്കട്ടെ.
9അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായി ഒഴുകിയിറങ്ങുന്ന ഉത്തമമായ വീഞ്ഞുപോലെയായിരിക്കട്ടെ നിന്റെ ചുംബനങ്ങൾ.
മണവാട്ടി:
10ഞാൻ എന്റെ പ്രിയൻേറതാണ്; അവൻ എന്നെയാണ് കാംക്ഷിക്കുന്നത്.
11എന്റെ പ്രിയനേ, വരൂ, നമുക്കു വയലിലേക്കു പോകാം. ഗ്രാമത്തിൽ ഉറങ്ങാം.
12രാവിലെ നമുക്ക്മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കൾ വിടർന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്ന് അനേ്വഷിക്കാം. അവിടെവച്ച് നിനക്ക് ഞാൻ എന്റെ പ്രേമം പകരാം.
13ദുദായിപ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതിൽക്കൽ എല്ലാ വിശിഷ്ടഫലങ്ങളുമുണ്ട്. പ്രിയനേ, പഴുത്തതും ഉണങ്ങിയതുമെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു.