Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഉത്തമഗീതം 1

അധ്യായങ്ങൾ

ഗാനം ഒന്ന്

1സോളമന്റെ ഉത്തമഗീതം

മണവാട്ടി:

2നിന്റെ അധരം എന്നെചുംബനംകൊണ്ടു പൊതിയട്ടെ!
നിന്റെ പ്രേമം വീഞ്ഞിനെക്കാൾമാധുര്യമുള്ളത്.
3നിന്റെ അഭിഷേകതൈലം സുരഭിലമാണ്,
നിന്റെ നാമം പകർന്ന തൈലംപോലെയാണ്,
അതുകൊണ്ട് കന്യകമാർനിന്നെ പ്രേമിക്കുന്നു.
4എന്നെ കൊണ്ടുപോവുക,നമുക്കു വേഗം പോകാം.
രാജാവ് തൻെറ മണവറയിലേക്ക്എന്നെ കൊണ്ടുവന്നിരിക്കുന്നു;
ഞങ്ങൾ നിന്നിൽ ആനന്ദിച്ചുല്ലസിക്കും.
ഞങ്ങൾ നിന്റെ പ്രേമത്തെവീഞ്ഞിനെക്കാൾ പുകഴ്ത്തും;
അവർ നിന്നെ സ്നേഹിക്കുന്നത്യുക്തംതന്നെ.
5ജറുസലെംപുത്രിമാരേ,ഞാൻ കറുത്തവളാണെങ്കിലും
കേദാറിലെ കൂടാരങ്ങൾപോലെയുംസോളമൻെറ തിരശ്ശീലകൾപോലെയും അഴകുള്ളവളാണ്.
6ഞാൻ മങ്ങിയ നിറമുള്ളവളായതുകൊണ്ട്,
വെയിലേറ്റു ഞാൻ ഇരുണ്ടുപോയതുകൊണ്ട്,
എന്നെതുറിച്ചുനോക്കരുതേ.
എന്റെ മാതൃതനയൻമാർഎന്നോടു കോപിച്ചു;
അവർ എന്നെ മുന്തിരിത്തോട്ടങ്ങളുടെകാവൽക്കാരിയാക്കി.
എന്നാൽ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തുസൂക്ഷിച്ചില്ല.
7എന്റെ പ്രാണപ്രിയനേ,എന്നോടു പറയുക. നിന്റെ ആടുകളെ എവിടെ മേയ്ക്കുന്നു? ഉച്ചയ്ക്ക് അവയ്ക്ക് എവിടെവിശ്രമം നൽകുന്നു? ഞാനെന്തിനു നിന്റെ ചങ്ങാതിമാരുടെ
ആട്ടിൻകൂട്ടങ്ങൾക്കടുത്ത് അലഞ്ഞുനടക്കണം?

തോഴിമാർ:

8സ്ത്രീകളിൽ അതിസുന്ദരിയായവളേ,നിനക്കതറിഞ്ഞുകൂടെങ്കിൽ ആട്ടിൻപറ്റത്തിന്റെ കാൽചുവടുകൾപിന്തുടരുക; ഇടയൻമാരുടെ കൂടാരങ്ങൾക്കരികിൽനിൻെറ ആട്ടിൻകുട്ടികളെ മേയ്ക്കുക.

മണവാളൻ:

9എന്റെ പ്രേമധാമമേ, ഫറവോയുടെരഥത്തിൽകെട്ടിയ പെൺകുതിരയോടു നിന്നെ ഞാൻ ഉപമിക്കുന്നു.
10നിന്റെ കവിൾത്തടങ്ങൾകുറുനിരകൊണ്ടു ശോഭിക്കുന്നു; നിന്റെ കഴുത്തു രത്നമാലകൾകൊണ്ടും
11വെള്ളിപതിച്ച സ്വർണാഭരണങ്ങൾ നിനക്കു ഞങ്ങൾ ഉണ്ടാക്കിത്തരാം.

മണവാട്ടി:

12രാജാവ് ശയ്യയിലായിരിക്കേ, എന്റെ ജടാമാഞ്ചി തൂമണം തൂകി.
13എന്റെ പ്രാണപ്രിയൻ സ്തനാന്തരത്തിൽ സൂക്ഷിക്കുന്നനറും പശച്ചിമിഴുപോലെയാണ്.
14എന്റെ പ്രാണപ്രിയൻ എൻഗേദിയിലെമുന്തിരിത്തോപ്പുകളിലെമൈലാഞ്ചിപ്പൂങ്കുലപോലെയാണ്.

മണവാളൻ:

15എന്റെ പ്രിയേ, ഹാ, നീ എത്ര സുന്ദരി! അതേ നീ സുന്ദരിതന്നെ; നിന്റെ കണ്ണുകൾ ഇണപ്രാവുകളാണ്.

മണവാട്ടി:

16എന്റെ പ്രിയനേ, നീ എത്ര സുന്ദരൻ! അതേ, സുന്ദരൻതന്നെ. നമ്മുടെ ശയ്യാതലം ഹരിതമോഹനമാണ്.
17ദേവദാരുകൊണ്ട് ഉത്തരവുംസരളവൃക്ഷംകൊണ്ട് കഴുക്കോലുംതീർത്തതാണ് നമ്മുടെ ഭവനം.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്