നാഹും 1
അധ്യായങ്ങൾ
നിനെവേയുടെമേൽ വിധി
1നിനെവേയെ സംബന്ധിച്ചുള്ള പ്രവചനം, എൽക്കോഷനായ നാഹുമിൻെറ ദർശനഗ്രന്ഥം.
2കർത്താവ് അസഹിഷ്ണുവായ ദൈവവും പ്രതികാരംചെയ്യുന്നവനുമാണ്. കർത്താവ് പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. കർത്താവ് തൻെറ വൈരികളോടു പകരംവീട്ടുകയും ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെയ്ക്കുകയും ചെയ്യുന്നു.
3കർത്താവ് ദീർഘക്ഷമയുള്ള വനും അതിശക്തനുമാണ്. ഒരു കാരണവശാലും അവിടുന്ന് കുറ്റക്കാരെ വെറുതെവിടുകയില്ല. ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമാണ് അവിടുത്തെ പാത. മേഘങ്ങൾ അവിടുത്തെ പാദങ്ങളിലെ പൊടിയാണ്.
4അവിടുന്ന് കട ലിനെ ശാസിക്കുകയും വറ്റിച്ചുകളയുകയും ചെയ്യുന്നു; നദികളെ അവിടുന്ന് വരട്ടുന്നു. ബാഷാനും കാർമലും ഉണങ്ങുകയും ലബനോനിലെ പുഷ്പങ്ങൾ വാടുകയും ചെയ്യുന്നു.
5പർവതങ്ങൾ അവിടുത്തെ മുൻപിൽ പ്രകമ്പനം കൊള്ളുന്നു. മലകൾ ഉരുകിപ്പോകുന്നു; ഭൂമിയും ലോകവും അതിലുള്ളതൊക്കെയും അവിടുത്തെ മുൻപിൽ ശൂന്യമായിത്തീരുന്നു.
6അവിടുത്തെ രോഷത്തിനുമുൻപിൽ നിലകൊള്ളാൻ ആർക്കു കഴിയും? അവിടുത്തെ കോപാഗ്നി ആർക്കു സഹിക്കാനാവും? അഗ്നിപോലെ അവിടുത്തെക്രോധം വർഷിക്കപ്പെടുന്നു. അവിടുന്ന് പാറകളെ ഉടച്ചു കളയുന്നു.
7കർത്താവ് നല്ലവനും കഷ്ടതയുടെ നാളിൽ അഭയദുർഗവുമാണ്. തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.
8എന്നാൽ, കവിഞ്ഞൊഴുകുന്ന പ്രവാഹത്താൽ അവിടുന്ന് തൻെറ ശത്രുക്കളെ നിശ്ശേഷം നശിപ്പിക്കും. അവിടുന്ന് അവരെ അന്ധകാരത്തിലേക്ക് അനുധാവനം ചെയ്യും.
9കർത്താവിനെതിരായി നിങ്ങൾ എന്തു ഗൂഢാലോചനയാണു നടത്തുന്നത്? അവിടുന്ന് അതു നിശ്ശേഷം തകർക്കും. ശത്രുക്കളുടെമേൽ രണ്ടാമതൊരു പ്രതികാരം അവിടുന്ന് ചെയ്യുകയില്ല.
10കെട്ടുപിണഞ്ഞു കിടക്കുന്ന മുൾപ്പടർപ്പുപോലെ, ഉണങ്ങിയ വയ്ക്കോൽപോലെ, അവർ ദഹിപ്പിക്കപ്പെടും.
11കർത്താവിനെതിരേ ഗൂഢാലോചന നടത്തുകയും ദ്രോഹം ഉപദേശിക്കുകയും ചെയ്ത ഒരുവൻ നിന്നിൽനിന്ന് ഉദ്ഭവിച്ചില്ലേ?
12കർത്താവ് അരുളിച്ചെയ്യുന്നു: അവരുടെ ശക്തിയും എണ്ണവും എത്ര അധികമായാലും അവർ വിച്ഛേദിക്കപ്പെട്ട് ഇല്ലാതാകും. ഞാൻ നിന്നെ പീഡിപ്പിച്ചെങ്കിലും മേലിൽ പീഡിപ്പിക്കുകയില്ല.
13അവന്റെ നുകം നിന്നിൽനിന്നു ഞാൻ ഒടിച്ചുകളയുകയും നിന്റെ ബന്ധനങ്ങളെ ഞാൻ ഛേദിക്കുകയും ചെയ്യും.
14കർത്താവ് നിന്നെപ്പറ്റി കൽപ്പിച്ചിരിക്കുന്നു. നിന്റെ നാമം മേലിൽ നിലനിൽക്കുകയില്ല. നിന്റെ ദേവൻമാരുടെ ആല യത്തിൽനിന്നു കൊത്തുവിഗ്രഹവും വാർപ്പുവിഗ്രഹവും ഞാൻ വെട്ടിമാറ്റും. ഞാൻ നിനക്കു ശവക്കുഴി ഉണ്ടാക്കും; എന്തെന്നാൽ, നീ നികൃഷ്ടനാണ്.
15സദ്വാർത്ത കൊണ്ടുവരുന്നവന്റെ, സമാധാനം പ്രഘോഷിക്കുന്ന വൻെറ പാദങ്ങൾ അതാ, മലമുകളിൽ! യൂദാ, നീ നിന്റെ ഉത്സവങ്ങൾ ആചരിക്കുകയും നേർച്ചകൾ നിറവേറ്റുകയും ചെയ്യുക. എന്തെന്നാൽ, ഇനി ഒരിക്കലും ദുഷ്ടൻ നിനക്കെ തിരേ വരുകയില്ല; അവൻ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.