വിലാപങ്ങൾ 4
അധ്യായങ്ങൾ
1സ്വർണമെങ്ങനെ മങ്ങിപ്പോയി?
തങ്കത്തിന് എങ്ങനെ മാറ്റം വന്നു?
വിശുദ്ധമന്ദിരത്തിന്റെ കല്ലുകൾവഴിക്കവലയ്ക്കൽ ചിതറിക്കിടക്കുന്നു.
തങ്കത്തിന് എങ്ങനെ മാറ്റം വന്നു?
വിശുദ്ധമന്ദിരത്തിന്റെ കല്ലുകൾവഴിക്കവലയ്ക്കൽ ചിതറിക്കിടക്കുന്നു.
2സീയോൻെറ അമൂല്യരായ മക്കൾ,
തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവർ,
കുശവൻെറ കരവേലയായമൺപാത്രങ്ങൾപോലെഗണിക്കപ്പെട്ടതെങ്ങനെ?
തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവർ,
കുശവൻെറ കരവേലയായമൺപാത്രങ്ങൾപോലെഗണിക്കപ്പെട്ടതെങ്ങനെ?
3കുറുനരികൾപോലും കുഞ്ഞുങ്ങളെമുലയൂട്ടുന്നു.
എന്നാൽ എന്റെ ജനത്തിന്റെ പുത്രി
മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെക്രൂരയായി.
എന്നാൽ എന്റെ ജനത്തിന്റെ പുത്രി
മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെക്രൂരയായി.
4മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ്
ദാഹംകൊണ്ടു വരണ്ട്, അണ്ണാക്കിൽഒട്ടിയിരിക്കുന്നു.
കുട്ടികൾ ഭക്ഷണം ഇരക്കുന്നു.പക്ഷേ, ആരും നൽകുന്നില്ല.
ദാഹംകൊണ്ടു വരണ്ട്, അണ്ണാക്കിൽഒട്ടിയിരിക്കുന്നു.
കുട്ടികൾ ഭക്ഷണം ഇരക്കുന്നു.പക്ഷേ, ആരും നൽകുന്നില്ല.
5സ്വാദിഷ്ഠഭോജനം ആസ്വദിച്ചിരുന്നവർതെരുവുകളിൽ പട്ടിണികൊണ്ടുനശിക്കുന്നു.
പട്ടുവസ്ത്രം ധരിച്ചുവളർന്നവർചാരക്കൂമ്പാരത്തിൻമേൽ കിടക്കുന്നു.
പട്ടുവസ്ത്രം ധരിച്ചുവളർന്നവർചാരക്കൂമ്പാരത്തിൻമേൽ കിടക്കുന്നു.
6എന്റെ ജനത്തിന്റെ പുത്രിക്കു ലഭിച്ച
ശിക്ഷ ഒരു നിമിഷംകൊണ്ട് ആരുംകൈവയ്ക്കാതെതന്നെ നശിപ്പിക്കപ്പെട്ട
സോദോമിൻേറതിനെക്കാൾ വലുതാണ്.
ശിക്ഷ ഒരു നിമിഷംകൊണ്ട് ആരുംകൈവയ്ക്കാതെതന്നെ നശിപ്പിക്കപ്പെട്ട
സോദോമിൻേറതിനെക്കാൾ വലുതാണ്.
7അവളുടെ പ്രഭുക്കൻമാർ മഞ്ഞിനെക്കാൾ നിർമലരും
പാലിനെക്കാൾ വെൺമയുള്ളവരുംആയിരുന്നു.
അവരുടെ ശരീരം പവിഴത്തെക്കാൾതുടുത്തതും
അവരുടെ ആകാരഭംഗി ഇന്ദ്രനീലത്തിനു തുല്യവുമായിരുന്നു.
പാലിനെക്കാൾ വെൺമയുള്ളവരുംആയിരുന്നു.
അവരുടെ ശരീരം പവിഴത്തെക്കാൾതുടുത്തതും
അവരുടെ ആകാരഭംഗി ഇന്ദ്രനീലത്തിനു തുല്യവുമായിരുന്നു.
8ഇപ്പോൾ അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു.
തെരുവീഥികളിൽ അവരെ തിരിച്ചറിയാൻ കഴിയുന്നില്ല.
അവരുടെ തൊലി എല്ലിനോട്
ഒട്ടിയിരിക്കുന്നു.
അത് ഉണങ്ങിയ വിറകുപോലെആയിരിക്കുന്നു.
തെരുവീഥികളിൽ അവരെ തിരിച്ചറിയാൻ കഴിയുന്നില്ല.
അവരുടെ തൊലി എല്ലിനോട്
ഒട്ടിയിരിക്കുന്നു.
അത് ഉണങ്ങിയ വിറകുപോലെആയിരിക്കുന്നു.
9വാളേറ്റുമരിച്ചവർ വിശപ്പുകൊണ്ടുമരിക്കുന്നവരെക്കാൾ ഭാഗ്യവാൻമാരാണ്.
അവർ വയലിലെ ഫലങ്ങൾ ലഭിക്കാതെവിശന്നു തളർന്നു നശിച്ചു.
അവർ വയലിലെ ഫലങ്ങൾ ലഭിക്കാതെവിശന്നു തളർന്നു നശിച്ചു.
10കരുണാമയികളായ സ്ത്രീകളുടെ കൈകൾ സ്വന്തം മക്കളെ വേവിച്ചു.
എന്റെ ജനത്തിന്റെ പുത്രിയുടെ വിനാശത്തിന്റെ നാളുകളിൽ,
അവർ അവരുടെ ഭക്ഷണമായിത്തീർന്നു.
എന്റെ ജനത്തിന്റെ പുത്രിയുടെ വിനാശത്തിന്റെ നാളുകളിൽ,
അവർ അവരുടെ ഭക്ഷണമായിത്തീർന്നു.
11കർത്താവ് തൻെറ ക്രോധം അഴിച്ചുവിട്ടു.
അവിടുന്ന് ജ്വലിക്കുന്ന കോപംവർഷിച്ചു.
സീയോനിൽ അവിടുന്ന് ഒരു അഗ്നിജ്വലിപ്പിച്ചു.
അതിന്റെ അടിസ്ഥാനങ്ങളെഅതു ദഹിപ്പിച്ചു.
അവിടുന്ന് ജ്വലിക്കുന്ന കോപംവർഷിച്ചു.
സീയോനിൽ അവിടുന്ന് ഒരു അഗ്നിജ്വലിപ്പിച്ചു.
അതിന്റെ അടിസ്ഥാനങ്ങളെഅതു ദഹിപ്പിച്ചു.
12ശത്രുവിനോ വൈരിക്കോ ജറുസലെമിൻെറ കവാടങ്ങൾ കടക്കാനാവുമെന്ന്
ഭൂമിയിലെ രാജാക്കൻമാരോ ഭൂവാസികളോ വിശ്വസിച്ചിരുന്നില്ല.
ഭൂമിയിലെ രാജാക്കൻമാരോ ഭൂവാസികളോ വിശ്വസിച്ചിരുന്നില്ല.
13അവരുടെ മധേ്യ നീതിമാൻമാരുടെരക്തം ചൊരിഞ്ഞ
അവളുടെ പ്രവാചകൻമാരുടെ പാപങ്ങളും പുരോഹിതൻമാരുടെ തിൻമകളും നിമിത്തമാണ് ഇതു സംഭവിച്ചത്.
അവളുടെ പ്രവാചകൻമാരുടെ പാപങ്ങളും പുരോഹിതൻമാരുടെ തിൻമകളും നിമിത്തമാണ് ഇതു സംഭവിച്ചത്.
14അവർ തെരുവീഥികളിലൂടെ അന്ധരായി അലഞ്ഞു നടക്കുന്നു.
രക്തപങ്കിലമായ അവരുടെ വസ്ത്രംആരും സ്പർശിക്കുകയില്ല.
രക്തപങ്കിലമായ അവരുടെ വസ്ത്രംആരും സ്പർശിക്കുകയില്ല.
15അശുദ്ധരേ, അകന്നുമാറുവിൻ,അകന്നുപോകുവിൻ, തൊടരുത്
എന്നിങ്ങനെ ആളുകൾ അവരോടുവിളിച്ചുപറയുന്നു.
അതുകൊണ്ട് അവർ നാടുകടത്തപ്പെട്ട്അലയുന്നവരായി.
അവർ നമ്മോടുകൂടെ ഇനിതാമസിക്കരുത് എന്നു ജനതകൾപറയുന്നു.
എന്നിങ്ങനെ ആളുകൾ അവരോടുവിളിച്ചുപറയുന്നു.
അതുകൊണ്ട് അവർ നാടുകടത്തപ്പെട്ട്അലയുന്നവരായി.
അവർ നമ്മോടുകൂടെ ഇനിതാമസിക്കരുത് എന്നു ജനതകൾപറയുന്നു.
16കർത്താവുതന്നെ അവരെ ചിതറിച്ചു;
അവിടുത്തേക്ക് ഇനി അവരെക്കുറിച്ച്കരുതലില്ല.
പുരോഹിതൻമാർക്കു ബഹുമാനവുംശ്രേഷ്ഠൻമാർക്കു പരിഗണനയുംലഭിച്ചില്ല.
അവിടുത്തേക്ക് ഇനി അവരെക്കുറിച്ച്കരുതലില്ല.
പുരോഹിതൻമാർക്കു ബഹുമാനവുംശ്രേഷ്ഠൻമാർക്കു പരിഗണനയുംലഭിച്ചില്ല.
17സഹായത്തിനുവേണ്ടി വൃഥാ കാത്തിരുന്ന ഞങ്ങളുടെ കണ്ണുകൾ മങ്ങി.
രക്ഷിക്കാൻ കഴിയാത്ത ഒരു ജനതയ്ക്കു വേണ്ടിയാണ് ഞങ്ങൾ നോക്കിയിരുന്നത്.
രക്ഷിക്കാൻ കഴിയാത്ത ഒരു ജനതയ്ക്കു വേണ്ടിയാണ് ഞങ്ങൾ നോക്കിയിരുന്നത്.
18തെരുവീഥികളിലൂടെ ഞങ്ങൾക്കുനടക്കാനാവാത്തവിധം ആളുകൾഞങ്ങളെ പിൻതുടർന്നു.
ഞങ്ങളുടെ അവസാനമടുത്തു.
ഞങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു.
ഞങ്ങളുടെ അവസാനം വന്നുകഴിഞ്ഞു.
ഞങ്ങളുടെ അവസാനമടുത്തു.
ഞങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു.
ഞങ്ങളുടെ അവസാനം വന്നുകഴിഞ്ഞു.
19ഞങ്ങളെ അനുധാവനം ചെയ്തിരുന്നവർ ആകാശത്തിലെ കഴുകൻമാരെക്കാൾ വേഗമുള്ളവരായിരുന്നു.
അവർ ഞങ്ങളെ പിൻതുടർന്നുമലകളിലൂടെ ഓടിച്ചു.
ഞങ്ങളെ പിടിക്കാൻ അവർ മരുഭൂമിയിൽ പതിയിരുന്നു.
അവർ ഞങ്ങളെ പിൻതുടർന്നുമലകളിലൂടെ ഓടിച്ചു.
ഞങ്ങളെ പിടിക്കാൻ അവർ മരുഭൂമിയിൽ പതിയിരുന്നു.
20ഞങ്ങളുടെ ജീവശ്വാസം, കർത്താവിന്റെ അഭിഷിക്തൻ,അവരുടെ കുഴിയിൽ പതിച്ചു.
അവന്റെ തണലിൽ ഞങ്ങൾജനതകളുടെ ഇടയിൽ വസിക്കും എന്ന് അവനെപ്പറ്റിയാണുഞങ്ങൾ പറഞ്ഞിരുന്നത്.
അവന്റെ തണലിൽ ഞങ്ങൾജനതകളുടെ ഇടയിൽ വസിക്കും എന്ന് അവനെപ്പറ്റിയാണുഞങ്ങൾ പറഞ്ഞിരുന്നത്.
21ഊസ്ദേശത്തു പാർക്കുന്ന ഏദോംപുത്രീ, സന്തോഷിച്ച് ആഹ്ലാദിച്ചുകൊള്ളുക!
എന്നാൽ, നിന്റെ കൈയിലും ഈപാനപാത്രം എത്തും.
നീ കുടിച്ചു മത്തുപിടിച്ച് അനാവൃതയാകും.
എന്നാൽ, നിന്റെ കൈയിലും ഈപാനപാത്രം എത്തും.
നീ കുടിച്ചു മത്തുപിടിച്ച് അനാവൃതയാകും.
22സീയോൻപുത്രീ, നിന്റെ പാപത്തിന്റെ ശിക്ഷ പൂർത്തിയായി. നിന്റെ പ്രവാസം തുടരാൻ ഇനിഅവിടുന്ന് അനുവദിക്കുകയില്ല. എന്നാൽ, ഏദോംപുത്രീ, നിന്റെ അകൃത്യങ്ങൾക്ക് അവിടുന്ന്നിന്നെ ശിക്ഷിക്കും. അവിടുന്ന് നിന്റെ പാപങ്ങൾവെളിപ്പെടുത്തും.