വിലാപങ്ങൾ 2
അധ്യായങ്ങൾ
1ഇതാ, കർത്താവ് തൻെറ കോപത്തിൽ
സീയോൻപുത്രിയെ മേഘംകൊണ്ടുമൂടിയിരിക്കുന്നു.
ഇസ്രായേലിന്റെ മഹത്വത്തെ അവിടുന്ന് ആകാശത്തിൽനിന്നു ഭൂമിയിലേക്കു വലിച്ചെറിഞ്ഞു.
തൻെറ കോപത്തിൻെറ ദിനത്തിൽ അവിടുന്ന് തൻെറ പാദപീഠത്തെ ഓർമിച്ചില്ല.

2കർത്താവ് യാക്കോബിൻെറ കൂടാരങ്ങളെ നിഷ്കരുണം നശിപ്പിച്ചു.
തൻെറ ക്രോധത്തിൽ യൂദാപുത്രിയുടെശക്തിദുർഗങ്ങളെ അവിടുന്ന് തകർത്തു.
രാജ്യത്തെയും ഭരണാധിപൻമാരെയുംഅവമാനംകൊണ്ടു നിലംപറ്റിച്ചു.

3തൻെറ ഉഗ്രകോപത്തിൽ ഇസ്രായേലിന്റെ സർവശക്തിയും അവിടുന്ന് വെട്ടിവീഴ്ത്തി.
ശത്രുക്കളുടെ മുമ്പിൽവച്ച് അവിടുന്ന് തൻെറ വലത്തുകൈയ് അവരിൽനിന്നു പിൻവലിച്ചു.
സംഹാരാഗ്നിപോലെ അവിടുന്ന് യാക്കോബിനെതിരേ ജ്വലിച്ചു.

4ശത്രുവിനെപ്പോലെ അവിടുന്ന് വില്ലു കുലച്ചു.
വൈരിയെപ്പോലെ അവിടുത്തെവലത്തുകൈയിൽ അമ്പെടുത്തു.
സീയോൻപുത്രിയുടെ കൂടാരത്തിൽ നമ്മുടെ കണ്ണുകൾക്ക് അഭിമാനം പകർന്ന എല്ലാവരെയുംഅവിടുന്ന് വധിച്ചു.
അവിടുന്ന് അഗ്നിപോലെ ക്രോധംചൊരിഞ്ഞു.

5കർത്താവ് ശത്രുവിനെപ്പോലെയായി,
അവിടുന്ന് ഇസ്രായേലിനെ നശിപ്പിച്ചു.
അതിന്റെ കൊട്ടാരങ്ങളെല്ലാം അവിടുന്ന് തകർത്തു.
അതിന്റെ ശക്തിദുർഗങ്ങൾനാശക്കൂമ്പാരമായി,
യൂദാപുത്രിക്കു കരച്ചിലും വിലാപവുംപെരുകാൻ ഇടയാക്കി.

6അവിടുന്ന് തൻെറ കൂടാരത്തെ തോട്ടത്തിലെ കുടിലെന്നപോലെ തകർത്തു.
നിർദിഷ്ടോത്സവങ്ങൾ ആഘോഷിക്കേണ്ട സ്ഥലത്തെ അവിടുന്ന് നാശക്കൂമ്പാരമാക്കി.
കർത്താവ് സീയോനിൽനിർദിഷ്ടോത്സവവും സാബത്തുംഇല്ലാതാക്കി.
തൻെറ ഉഗ്രമായ രോഷത്തിൽ രാജാവിനെയും പുരോഹിതനെയും വെറുത്തു.

7കർത്താവ് തൻെറ ബലിപീഠത്തെവെറുത്തുതള്ളി.
തൻെറ വിശുദ്ധമന്ദിരത്തെ തള്ളിപ്പറഞ്ഞു.
അവളുടെ കൊട്ടാരങ്ങളുടെ മതിലുകളെശത്രുകരങ്ങളിൽ ഏൽപിച്ചുകൊടുത്തു.
കർത്താവിന്റെ ഭവനത്തിൽ,
നിർദിഷ്ടോത്സവത്തിലെന്നപോലെആരവം ഉയർന്നു.

8സീയോൻപുത്രിയുടെ മതിലുകൾനശിപ്പിക്കാൻ കർത്താവ് ഉറച്ചു.
അതിനെ അവിടുന്ന് അളവുനൂൽകൊണ്ട് അടയാളപ്പെടുത്തി.
അതിനെ നശിപ്പിക്കുന്നതിൽ നിന്നു തന്റെ കരത്തെ അവിടുന്ന് തടഞ്ഞില്ല.
കോട്ടയും മതിലും വിലപിക്കാനിടയാക്കി.
അവ രണ്ടും ഒപ്പം തളർന്നുപോയി.

9അവളുടെ കവാടങ്ങൾ ധൂളിയിലമർന്നു.
അവിടുന്ന് അവളുടെ ഓടാമ്പലുകളെഒടിച്ചുതകർത്തു;
അവളുടെ രാജാവും പ്രഭുക്കൻമാരുംജനതകളുടെയിടയിലായി;നിയമം ഇല്ലാതായി.
അവളുടെ പ്രവാചകൻമാർക്ക്കർത്താവിൽനിന്നു ദർശനം ലഭിക്കുന്നില്ല.

10സീയോൻപുത്രിയുടെ ശ്രേഷ്ഠൻമാർമൂകരായി നിലത്തിരിക്കുന്നു.
അവർ തങ്ങളുടെ തലയിൽ പൂഴി വിതറി; അവർ ചാക്കുടുത്തു.
ജറുസലെംകന്യകമാർ നിലംപറ്റെതലകുനിച്ചു.

11കരഞ്ഞുകരഞ്ഞ് എന്റെ കണ്ണുകൾ ക്ഷയിച്ചു.
എന്റെ ആത്മാവ് അസ്വസ്ഥമാണ്.എന്റെ ഹൃദയം ഉരുകിപ്പോയി;
എന്തെന്നാൽ, എന്റെ ജനത്തിന്റെ പുത്രി നശിച്ചു.
ശിശുക്കളും കുട്ടികളും, നഗരവീഥികളിൽ മയങ്ങിവീഴുന്നു.

12മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽതളർന്നുവീഴുമ്പോൾ,
മാതാക്കളുടെ മടിയിൽവച്ചു ജീവൻവാർന്നുപോകുമ്പോൾ
അവർ തങ്ങളുടെ അമ്മമാരോടുകരഞ്ഞുകൊണ്ട് അപ്പവും വീഞ്ഞുംഎവിടെ എന്നു ചോദിക്കുന്നു.

13ജറുസലെംപുത്രീ, നിനക്കുവേണ്ടി ഞാൻ എന്തുപറയും?
നിന്നെ ഞാൻ എന്തിനോടുപമിക്കും?
കന്യകയായ സീയോൻപുത്രീ, നിന്നെആശ്വസിപ്പിക്കാൻ ഞാൻ നിന്നെഎന്തിനോടു താരതമ്യപ്പെടുത്തും?
നിന്റെ നാശം സമുദ്രംപോലെ വിശാലമാണ്.
ആർക്ക് നിന്നെ പുനരുദ്ധരിക്കാനാവും?

14നിന്റെ പ്രവാചകൻമാർ നിനക്കുവേണ്ടികണ്ടത് വഞ്ചനാത്മകമായവ്യാജദർശനങ്ങളാണ്.
നിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കാൻവേണ്ടി നിന്റെ അകൃത്യങ്ങൾ അവർ മറ നീക്കി കാണിച്ചില്ല.
അവരുടെ ദർശനങ്ങൾ മിഥ്യയുംവഞ്ചനാത്മകവുമായിരുന്നു.

15കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈ കൊട്ടുന്നു.
അവർ ജറുസലെംപുത്രിയെ നോക്കിചൂളമടിക്കുകയും തലയാട്ടുകയും ചെയ്യുന്നു.
സൗന്ദര്യത്തികവെന്നും ഭൂമിമുഴുവൻെറയും ആനന്ദമെന്നുംവിളിക്കപ്പെട്ട നഗരമാണോ ഇത് എന്ന് അവർ ചോദിക്കുന്നു.

16നിന്റെ സകലശത്രുക്കളും നിന്നെനിന്ദിക്കുന്നു;
അവർ ചൂളമടിക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു.
നമ്മൾ അവളെ തകർത്തു,
ഇതാണ് നമ്മൾ ആശിച്ചിരുന്ന ദിവസം.
ഇപ്പോൾ അതു വന്നുചേർന്നു;
നാം അതു കാണുന്നു എന്ന് അവർഅട്ടഹസിക്കുന്നു.

17കർത്താവ് തൻെറ നിശ്ചയം നിറവേറ്റി.
അവിടുന്ന് തൻെറ ഭീഷണി നടപ്പിലാക്കി.
പണ്ടു നിർണയിച്ചതുപോലെനിഷ്കരുണം അവിടുന്ന് നശിപ്പിച്ചു.
ശത്രു നിന്റെ മേൽ സന്തോഷിക്കാൻഅവിടുന്ന് ഇടയാക്കി.
നിന്റെ ശത്രുക്കളുടെ ശക്തിയെ ഉയർത്തി.

18സീയോൻപുത്രീ, കർത്താവിനോട്ഉറക്കെ നിലവിളിക്കുക.
രാവുംപകലും മഹാപ്രവാഹംപോലെകണ്ണുനീർ ഒഴുകട്ടെ.
നീ വിശ്രമിക്കരുത്;
കണ്ണുകൾക്കു വിശ്രമം നൽകരുത്.

19രാത്രിയിൽ,യാമങ്ങളുടെ ആരംഭത്തിൽഎഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക.
കർത്താവിന്റെ സന്നിധിയിൽ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക.
നാൽക്കവലകളിൽ വിശന്നു തളർന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി
നീ അവിടുത്തേ സന്നിധിയിലേക്കുകൈകളുയർത്തുക.

20കർത്താവേ, നോക്കിക്കാണണമേ!
ആരോടാണ് അവിടുന്ന് ഇപ്രകാരംപ്രവർത്തിച്ചത്?
സ്ത്രീകൾ തങ്ങളുടെ മക്കളെ,
തങ്ങൾ താലോലിച്ചു വളർത്തുന്നകുഞ്ഞുങ്ങളെ, തിന്നണമോ?
കർത്താവിന്റെ വിശുദ്ധമന്ദിരത്തിൽവച്ച് പുരോഹിതനും പ്രവാചകനുംവധിക്കപ്പെടണമോ?

21യുവാക്കളും വൃദ്ധരുംതെരുവീഥികളിലെ പൊടിമണ്ണിൽവീണു കിടക്കുന്നു.
എന്റെ കന്യകമാരും എന്റെ യുവാക്കളും വാളിനിരയായി വീണു.
അങ്ങയുടെ കോപത്തിൻെറ ദിനത്തിൽഅവിടുന്ന് അവരെ വധിച്ചു.
കരുണ കൂടാതെ കൊന്നു.

22നിർദിഷ്ടോത്സവത്തിനെന്നപോലെഅവിടുന്ന് ഭീകരതകളെ എനിക്കുചുറ്റും വിളിച്ചുവരുത്തി. കർത്താവിന്റെ കോപത്തിൻെറ ദിനത്തിൽ ആരും രക്ഷപെടുകയോഅവശേഷിക്കുകയോ ചെയ്തില്ല. ഞാൻ താലോലിച്ചു വളർത്തിയവരെഎൻെറ ശത്രു നിഗ്രഹിച്ചു.