ജോയേൽ 1
അധ്യായങ്ങൾ
കൃഷിനാശം
1പെഥുവേലിൻെറ മകൻ ജോയേലിനു കർത്താവിൽ നിന്നു ലഭിച്ച അരുളപ്പാട്: വൃദ്ധരേ, ശ്രവിക്കുവിൻ.
2ദേശവാസികളെ, ചെവിക്കൊള്ളുവിൻ. നിങ്ങളുടെയോ നിങ്ങളുടെ പിതാക്കൻമാരുടെയോ കാലത്ത് ഇങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടോ?
3ഇതെപ്പറ്റി നിങ്ങളുടെ മക്കളോട് പറയുവിൻ. അവർ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ അടുത്ത തലമുറയോടും പറയട്ടെ.
4വിട്ടിൽ ശേഷിപ്പിച്ചതു വെട്ടുകിളി തിന്നു; വെട്ടുകിളി ശേഷിപ്പിച്ചതു പച്ചക്കുതിര തിന്നു; പച്ചക്കുതിര ശേഷിപ്പിച്ചതു കമ്പിളിപ്പുഴു തിന്നു.
5മദ്യപൻമാരേ, ഉണർന്നുവിലപിക്കുവിൻ; വീ ഞ്ഞുകുടിക്കുന്നവരേ, നെടുവീർപ്പിടുവിൻ. മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളിൽനിന്നു തട്ടിമാറ്റിയിരിക്കുന്നു.
6അതിശക്തവും സംഖ്യാതീതവുമായ ഒരു ജനത എന്റെ ദേശത്തിനെതിരേ വന്നിരിക്കുന്നു. അതിന്റെ പല്ല് സിംഹത്തിൻേറ തു പോലെയും ദംഷ്ട്രകൾ സിംഹിയുടേതുപോലെയുമാണ്.
7അത് എന്റെ മുന്തിരിച്ചെടികളെ നശിപ്പിച്ചു. അത്തിവൃക്ഷങ്ങളെ ഒടിച്ചുതകർത്തു. അതിന്റെ തൊലിയുരിഞ്ഞ് ശാഖകൾ വെളുപ്പിച്ചു.
8തൻെറ യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി ചാക്കുടുത്ത് വിലപിക്കുന്ന കന്യകയെപ്പോലെ പ്രലപിക്കുവിൻ.
9ധാന്യബലിയും പാനീയബലിയും കർത്താവിന്റെ ഭവനത്തിൽനിന്നു നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കർത്താവിന്റെ ശുശ്രൂഷകരായ പുരോഹിതൻമാർ വിലപിക്കുന്നു.
10വയലുകൾ ശൂന്യമാക്കപ്പെട്ടിരിക്കുന്നു; ഭൂമി വിലപിക്കുന്നു. ധാന്യം നശിച്ചു, വീഞ്ഞ് ഇല്ലാതായി; എണ്ണ വറ്റിപ്പോയി.
11നിലം ഉഴുകുന്നവരേ, പരിഭ്രമിക്കുവിൻ. മുന്തിരിത്തോട്ടക്കാരേ, പ്രലപിക്കുവിൻ; ഗോതമ്പിനെയും ബാർലിയെയും ചൊല്ലിത്തന്നെ. കാരണം, വയലിലെ വിളവുകൾ നശിച്ചിരിക്കുന്നു.
12മുന്തിരിവള്ളിയും അത്തിവൃക്ഷവും വാടിപ്പോകുന്നു. മാതളവും ഈന്തപ്പനയും ആപ്പിളും ഉൾപ്പെടെ വയലിലെ എല്ലാ വൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു. മനുഷ്യമക്കളിൽനിന്ന് ആ നന്ദം പോയിമറഞ്ഞു.
അനുതപിക്കുവിൻ
13പുരോഹിതൻമാരേ, ചാക്കുടുത്തു വിലപിക്കുവിൻ. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിൻ; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിൻ. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ അർപ്പിക്കപ്പെടുന്നില്ല.
14ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിൻ. ശ്രേഷ്ഠൻമാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കർത്താവിന്റെ ആലയത്തിൽ ഒരുമിച്ചുകൂട്ടുവിൻ; കർത്താവിനോടു പ്രാർഥിക്കുവിൻ.
15കർത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു. ആദിനം! ഹാ, കഷ്ടം! സർവശക്തനിൽനിന്നുള്ള സംഹാരമായി അതു വരുന്നു.
16നമ്മുടെ കൺമുൻപിൽനിന്നു ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് ആഹ്ളാദത്തിമിർപ്പും അപ്രത്യക്ഷമായിരിക്കുന്നു.
17വിത്ത് കട്ടകൾക്കിടയിൽ അമർന്നു പോയിരിക്കുന്നു. സംഭരണശാലകളും പത്തായങ്ങളും ശൂന്യമായിരിക്കുന്നു.
18ധാന്യം ഇല്ലാതായിരിക്കുന്നു. മൃഗങ്ങൾ ഞരങ്ങുന്നു; മേച്ചിൽസ്ഥലമില്ലാതെ കന്നുകാലികൾ വലയുന്നു; ആട്ടിൻപറ്റങ്ങൾ നശിക്കുന്നു.
19കർത്താവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു; വിജനപ്രദേശങ്ങളിലെ പുൽപു റങ്ങളെ അഗ്നി വിഴുങ്ങിയിരിക്കുന്നു. വയലിലെ മരങ്ങളെല്ലാം കത്തിനശിച്ചു.
20വനാന്തരങ്ങളിലെ അരുവികൾ വറ്റിപ്പോവുകയും പുൽപുറങ്ങൾ അഗ്നിക്കിരയാവുകയും ചെയ്തതിനാൽ വന്യമൃഗങ്ങളും അവിടുത്തെ നോക്കിക്കേഴുന്നു.