Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

യാക്കോബ് 2

അധ്യായങ്ങൾ

പക്ഷപാതത്തിനെതിരേ

1എന്റെ സഹോദരരേ, മഹത്വപൂർണനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ പക്ഷപാതം കാണിക്കരുത്.
2നിങ്ങളുടെ സംഘത്തിലേക്ക് സ്വർണമോതിരമണിഞ്ഞു മോടിയുള്ള വ സ്ത്രം ധരിച്ച ഒരുവനും മുഷിഞ്ഞവസ്ത്രം ധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ.
3നിങ്ങൾ മോടിയായി വസ്ത്രം ധരിച്ചവനെ നോക്കി, ഇവിടെ സുഖമായി ഇരിക്കുക എന്നു പറയുന്നു. പാവപ്പെട്ടവനോടു അവിടെ നിൽക്കുക എന്നോ എന്റെ പാദപീഠത്തിനടുത്ത് ഇരിക്കുക എന്നോ പറയുന്നു.
4അപ്പോൾ നിങ്ങൾ നിങ്ങളിൽത്തന്നെ വിവേചനം കാണിക്കുകയും ദുഷ്ടവിചാരങ്ങൾ പുലർത്തുന്ന വിധികർത്താക്കളാവുകയും അല്ലേ ചെയ്യുന്നത്?
5എന്റെ പ്രിയസഹോദരരേ, ശ്രവിക്കുവിൻ. തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തിൽ സമ്പന്നരുമായി ദൈവം തെ രഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?
6എന്നാൽ, നിങ്ങൾ പാവപ്പെട്ടവനെ അവമാനിച്ചിരിക്കുന്നു. നിങ്ങളെ പീഡിപ്പിക്കുന്നതു സമ്പന്നരല്ലേ? നിങ്ങളെന്യായാസനങ്ങളുടെ മുമ്പിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നത് അവരല്ലേ?
7നിങ്ങൾക്കു നൽകിയിരിക്കുന്ന ധന്യമായ ആ നാമത്തെ ദുഷിക്കുന്നത് അവരല്ലേ?
8നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന വിശുദ്ധലിഖിതത്തിലെ രാജകീയ നിയമം നിങ്ങൾയഥാർഥത്തിൽ അനുസരിക്കുന്നെങ്കിൽ ഉത്തമമായി പ്രവർത്തിക്കുന്നു.
9നിങ്ങൾ പക്ഷപാതം കാണിക്കുന്നെങ്കിൽ പാപം ചെയ്യുന്നു; നിയമത്താൽ നിങ്ങൾ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു.
10ആരെങ്കിലും നിയമം മുഴുവൻ അനുസരിക്കുകയും ഒന്നിൽ മാത്രം വീഴ്ച വരുത്തുകയും ചെയ്താൽ അവൻ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു.
11എന്തെന്നാൽ, വ്യഭിചാരം ചെയ്യരുത്, എന്നു കൽപിച്ചവൻ തന്നെ കൊല്ലരുത് എന്നും കൽപിച്ചിട്ടില്ലേ? നീ വ്യഭിചാരംചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കിൽ, നീ നിയമം ലംഘിക്കുന്നു.
12സ്വാതന്ത്ര്യത്തിന്റെ നിയമമനുസരിച്ചു വിധിക്കപ്പെടാനുളളവരെപ്പോലെ, നിങ്ങൾ സംസാരിക്കുകയും പ്രവർത്തിക്കുകയുംചെയ്യുവിൻ.
13കാരുണ്യം കാണിക്കാത്തവന്റെ മേൽ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെ മേൽ വിജയം വരിക്കുന്നു.

വിശ്വാസവും പ്രവൃത്തിയും

14എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേൻമയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാൻ കഴിയുമോ?
15ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോൾ
16നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവർക്കു കൊടുക്കാതെ, സമാധാനത്തിൽ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കിൽ, അതുകൊണ്ട് എന്തു പ്രയോജനം?
17പ്രവൃത്തികൾകൂടാതെയുള്ള വിശ്വാസം അതിൽതന്നെ നിർജീവമാണ്.
18എന്നാൽ, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികൾ കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെ കാണിക്കുക. ഞാൻ എന്റെ പ്രവൃത്തികൾ വഴി എന്റെ വിശ്വാസം നിന്നെ കാണിക്കാം.
19ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവർ ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു.
20മൂഢനായ മനുഷ്യാ, പ്രവൃത്തികൾകൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ?
21നമ്മുടെ പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തൻെറ പുത്രനായ ഇസഹാക്കിനെയാഗപീഠത്തിൻമേൽ ബലിയർപ്പിച്ചതുവഴിയല്ലേ?
22അവന്റെ വിശ്വാസം അവന്റെ പ്രവൃത്തികളെ സഹായിച്ചുവെന്നും വിശ്വാസം പ്രവൃത്തികളാൽ പൂർണമാക്കപ്പെട്ടുവെന്നും നിങ്ങൾ അറിയുന്നുവല്ലോ.
23അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു എന്നതിരുവെഴുത്തു നിറവേറി. അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയുംചെയ്തു.
24മനുഷ്യൻ വിശ്വാസംകൊണ്ടു മാത്ര മല്ല പ്രവൃത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങൾ അറിയുന്നു.
25റാഹാബ് എന്ന വേശ്യ, ദൗത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്ക് പുറത്തയയ്ക്കുകയുംചെയ്ത പ്രവൃത്തികൾ മൂലമല്ലേ നീതീകരിക്കപ്പെട്ടത്?
26ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും മൃത മാണ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്