ഗലാത്തിയാ 1
അധ്യായങ്ങൾ
അഭിവാദനം
1മനുഷ്യരിൽനിന്നോ മനുഷ്യൻമുഖേനയോ അല്ല, യേശുക്രിസ്തുമുഖേനയും അവനെ മരിച്ചവരിൽനിന്നുയിർപ്പിച്ച പിതാവുമുഖേനയും അപ്പസ്തോലനായിരിക്കുന്ന പൗലോസായ ഞാനും
2എന്നോടുകൂടെയുള്ള എല്ലാ സഹോദരരും, ഗലാത്തിയായിലെ സഭകൾക്ക് എഴുതുന്നത്:
3നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും.
4തിൻമനിറഞ്ഞഈയുഗത്തിൽനിന്നു നമ്മെ മോചിപ്പിക്കേണ്ടതിന്, നമ്മുടെ പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് നമ്മുടെ പാപങ്ങൾക്കുവേണ്ടി അവൻ തന്നെത്തന്നെ ബലിയർപ്പിച്ചു.
5ദൈവത്തിന് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേൻ.
മറ്റൊരു സുവിശേഷമില്ല
6ക്രിസ്തുവിൻെറ കൃപയിൽ നിങ്ങളെ വിളിച്ചവനെ നിങ്ങൾ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതിൽ എനിക്ക് ആശ്ചര്യം തോന്നുന്നു.
7വാസ്തവത്തിൽ മറ്റൊരു സുവിശേഷമില്ല; എന്നാൽ, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിൻെറ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്.
8ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽനിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങൾതന്നെയോ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ!
9ഞങ്ങൾ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാൻ പറയുന്നു, നിങ്ങൾ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ!
10ഞാൻ ഇപ്പോൾ മനുഷ്യരുടെ പ്രീതിയാണോ അനേ്വഷിക്കുന്നത്? അതോ, ദൈവത്തിൻേറതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാൻ ഞാൻ യത്നിക്കുകയാണോ? ഞാൻ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കിൽ ക്രിസ്തുവിൻെറ ദാസനാവുകയില്ലായിരുന്നു.
അപ്പസ്തോലനാകാനുള്ള വിളി
11സഹോദരരേ, ഞാൻ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാൻ അറിയിക്കുന്നു.
12എന്തെന്നാൽ, മനുഷ്യനിൽ നിന്നല്ല ഞാൻ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിൻെറ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്.
13മുമ്പ് യഹൂദമതത്തിൽ ആയിരുന്നപ്പോഴത്തെ എന്റെ ജീവിതത്തെപ്പറ്റി നിങ്ങൾകേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉൻമൂലനം ചെയ്യാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു.
14എന്റെ വംശത്തിൽപ്പെട്ട സമപ്രായക്കാരായ അനേകരെക്കാൾ യഹൂദമത കാര്യങ്ങളിൽ ഞാൻ മുൻപന്തിയിലായിരുന്നു; എന്റെ പിതാക്കൻമാരുടെ പാരമ്പര്യങ്ങളിൽ അത്യധികം തീക്ഷ്ണമതിയുമായിരുന്നു.
15എന്നാൽ, ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾത്തന്നെ ദൈവം എന്നെ പ്രതേ്യകം തെരഞ്ഞെടുത്തു; തൻെറ കൃപയാൽ അവിടുന്ന് എന്നെ വിളിച്ചു.
16അത് അവിടുത്തെ പുത്രനെപ്പറ്റി വിജാതീയരുടെയിടയിൽ പ്രസംഗിക്കാൻ അവനെ എനിക്കു വെളിപ്പെടുത്തിത്തരേണ്ടതിനായിരുന്നു. ഞാൻ ഒരു മനുഷ്യന്റെയും ഉപദേശം തേടാൻ നിന്നില്ല.
17എനിക്കുമുമ്പേ അപ്പസ്തോലൻമാരായവരെ കാണാൻ ഞാൻ ജറുസലെമിലേക്കു പോയതുമില്ല. മറിച്ച്, ഞാൻ അറേബ്യായിലേക്കു പോവുകയും ദമാസ്ക്കസിലേക്കു തിരിച്ചുവരുകയും ചെയ്തു.
18മൂന്നു വർഷത്തിനുശേഷം കേപ്പായെ കാണാൻ ഞാൻ ജറുസലെമിലേക്കുപോയി. അവനോടൊത്തു പതിനഞ്ചു ദിവസം താമസിക്കുകയും ചെയ്തു.
19കർത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്തോലൻമാരിൽ മറ്റാരെയും ഞാൻ കണ്ടില്ല.
20ഞാൻ നിങ്ങൾക്കെഴുതുന്ന ഇക്കാര്യങ്ങൾ വ്യാജമല്ല എന്നതിനു ദൈവം സാക്ഷി!
21തുടർന്ന് ഞാൻ സിറിയാ, കിലിക്യാ എന്നീ പ്രദേശങ്ങളിലേക്കു പോയി.
22യൂദയായിലുള്ള, ക്രിസ്തുവിൻെറ സഭകൾ അപ്പോഴും എന്നെ നേരിട്ട് അറിഞ്ഞിരുന്നില്ല.
23ഒരിക്കൽ നമ്മെ പീഡിപ്പിച്ചിരുന്നവൻ താൻ ഉൻമൂലനം ചെയ്യാൻ ശ്രമിച്ചവിശ്വാസം ഇപ്പോൾ പ്രസംഗിക്കുന്നു എന്നുമാത്രം അവർ കേട്ടിരുന്നു.
24എന്നെപ്രതി അവർ ദൈവത്തെ മഹത്വപ്പെടുത്തി.