Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 തിമോത്തേയോസ് 2

അധ്യായങ്ങൾ

ക്രിസ്തുവിന്റെ പടയാളി

1എന്റെ മകനേ നീ യേശുക്രിസ്തുവിന്റെ കൃപാവരത്തിൽനിന്നും ശക്തി സ്വീകരിക്കുക.
2അനേകം സാക്ഷികളുടെ മുമ്പിൽവച്ചു നീ എന്നിൽനിന്നു കേട്ടവ, മറ്റുള്ളവരെക്കൂടി പഠിപ്പിക്കാൻ കഴിവുള്ള വിശ്വസ്തരായ ആളുകൾക്കു പകർന്നുകൊടുക്കുക.
3 യേശുക്രിസ്തുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകൾ സഹിക്കുക.
4സൈനികസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന പടയാളി തന്നെ സൈന്യത്തിൽ ചേർത്ത ആളിന്റെ ഇഷ്ടം നിറവേറ്റാനുള്ളതിനാൽ മറ്റു കാര്യങ്ങളിൽ തലയിടാറില്ല.
5നിയമാനുസൃതം മത്സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല.
6അദ്ധ്വാനിക്കുന്ന കർഷകനാണ് വിളവിന്റെ ആദ്യപങ്കു ലഭിക്കേണ്ടത്.
7ഞാൻ പറയുന്ന കാര്യങ്ങളെക്കുറിച്ചു നീ അവധാനപൂർവ്വം ചിന്തിക്കുക; എല്ലാക്കാര്യങ്ങളും മനസ്സിലാക്കാൻവേണ്ട കഴിവു കർത്താവു നിനക്കു തരും.
8എന്റെ സുവിശേഷത്തിൽ പ്രഘോഷിച്ചിട്ടുള്ളതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്നുയിർത്തവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക.
9ആ സുവിശേഷത്തിനു വേണ്ടിയാണ് ഞാൻ കഷ്ടത സഹിച്ചുകൊണ്ട് ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകൾക്കുവരെ അധീനനാകുന്നത്. എന്നാൽ, ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല.
10അതിനാൽ, തിരഞ്ഞെടുക്കപ്പെട്ടവർ യേശുക്രിസ്തുവിൽ ശാശ്വതവും മഹത്വപൂർണ്ണവുമായരക്ഷ നേടുന്നതിനുവേണ്ടി ഞാൻ എല്ലാം സഹിക്കുന്നു.
11ഈ വചനം വിശ്വാസയോഗ്യമാണ്. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കിൽ അവനോട്കൂടെ ജീവിക്കും.
12നാം ഉറച്ചുനില്ക്കുമെങ്കിൽ അവനോടു കൂടി വാഴും. നാം അവനെ നിഷേധിക്കുന്നെങ്കിൽ അവൻ നമ്മെയും നിഷേധിക്കും.
13നാം അവിശ്വസ്തരായിരുന്നാലും അവൻ വിശ്വസ്തനായിരിക്കും; എന്തെന്നാൽ, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല.

വിശ്വസ്ത ഭൃത്യൻ

14ഇത് അവരെ അനുസ്മരിപ്പിക്കുക, വാക്കുകളെച്ചൊല്ലി തർക്കങ്ങളിലേർപ്പെടാതിരിക്കാൻ അവരെ ദൈവസന്നിധിയിൽ ഉപദേശിക്കുക. ഇത്തരം തർക്കങ്ങൾ യാതൊരു ഗുണവും ചെയ്യുകയില്ല, ശ്രോതാക്കളെ നശിപ്പിക്കുകയേയുള്ളു.
15സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട്, അഭിമാനിക്കാൻ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പിൽ അർഹതയോടെ പ്രത്യക്ഷപ്പെടാൻ ഉത്സാഹപൂർവ്വം പരിശ്രമിക്കുക.
16ലൗകികമായ വ്യർതഥഭാഷണം ഒഴിവാക്കുക. അല്ലെങ്കിൽ, അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്കു നയിക്കും.
17ഈ ഭക്തി രഹിതരുടെ സംസാരം ശരിരത്തെ കാർന്നുതിന്നുന്ന വ്രണംപോലെ പടർന്നുപിടിക്കും. ഇക്കൂട്ടത്തിൽപ്പെട്ടവരാണ് ഹ്യുമനേയോസും ഫിലേത്തോസും.
18പുനരുതഥാനം സംഭവിച്ചുകഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവർ സത്യത്തിൽനിന്നും വ്യതിചലിച്ചു; ചിലരുടെ വിശ്വാസത്തെ അവർ തകിടം മറിക്കുകയും ചെയ്യുന്നു.
19എന്നാൽ, ദൈവം ഉറപ്പിച്ച അടിത്തറ ഇളകാതെ നില്ക്കുന്നു. അതിൽ ഇങ്ങനെ മുദ്രിതമായിരിക്കുന്നു: കർത്താവു തനിക്കു സ്വന്തമായിട്ടുള്ളവരെ അറിയുന്നു. കർത്താവിന്റെ നാമം വിളിക്കുന്നവരെല്ലാം പാപത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കട്ടെ.
20ഒരു വലിയ ഭവനത്തിൽ സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടും തീർത്ത പാത്രങ്ങൾ മാത്രമല്ല; മരം മണ്ണ് ഇവകൊണ്ടു തീർത്തവയും ഉണ്ടായിരിക്കും. അവയിൽ ചിലതു മാന്യമായ കാര്യങ്ങൾക്കും ചിലതു മാന്യത കുറഞ്ഞകാര്യങ്ങൾക്കും ഉപയോഗിക്കുന്നു.
21ഒരുവൻ നികൃഷ്ഠമായ അവസ്ഥയിൽ നിന്നു തന്നെത്തന്നെ ശുദ്ധികരിക്കുന്നെങ്കിൻ അവൻ ശ്രേഷ്ടമായ ഉപയോഗത്തിനുപറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ലകാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമാകും.
22അതിനാൽ, യുവസഹജമായ മോഹങ്ങളിൽനിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിക്കുന്നവരോടു ചേർന്ന് നീതി, വിശ്വാസം സ്നേഹം, സമാധാനം എന്നവയിൽ ലക്ഷ്യം വയ്ക്കുക.
23മൂഢവും ബാലിശവുമായ വാദപ്രതിവാദത്തിൽ ഏർപ്പെടരുത്; അവ കലഹങ്ങൾക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!.
24കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം.
25എതിർക്കുന്നവരെ അവൻ സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂർണ്ണബോധ്യത്തിലേക്ക് മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവർക്കു നല്കിയെന്നുവരാം.
26പിശാചു തന്റെ ഇഷ്ടനിർഋഹണത്തിനുവേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും അവൻ സുബോധം വീണ്ടെടുത്ത് ആ കെണിയിൽനിന്നും രക്ഷപ്പെട്ടേക്കാം.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്