Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 തിമോത്തേയോസ് 2

അധ്യായങ്ങൾ

പ്രാർതഥനയെക്കുറിച്ച് നിർദ്ദേശം

1എല്ലാവർക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാർതഥനകളും ഉപകാരസ്മരണകളും അർപ്പിക്കണമെന്ന് ഞാൻ ആദ്യമേ ആഹ്വനം ചെയ്യുന്നു.
2എല്ലാഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കാൻ നമുക്കിടയകത്തക്കവിധം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരംതന്നെ ചെയ്യേണ്ടതാണ്.
3ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യവുമത്രേ.
4എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
5എന്തെന്നാൽ, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്തു.
6അവൻ എല്ലാവർക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി. അവൻ യഥാകാലം നൽകപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു.
7അതിന്റെ പ്രഘോഷകനായും അപ്പസ്തോലനായും വിശ്വസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാൻ നിയമിക്കപ്പെട്ടു. ഞാൻ വ്യാജമല്ല, സത്യമാണു പറയുന്നത്.
8അതിനാൽ, കോപമോ കലഹമോ കൂടാതെ പുരുഷന്മാർ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങൾ ഉയർത്തിക്കൊണ്ടു പ്രാർതഥിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
9അതുപോലെതന്നെ, സ്ത്രീകൾ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാൻ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വർണ്ണമോ രത്നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ് തങ്ങളെത്തന്നെ അലങ്കരിക്കരുത്.
10ദൈവഭയമുള്ള സ്ത്രീകൾക്കു യോജിച്ചവിധം സത്പ്രവൃത്തികൾകൊണ്ട് അവർ സമലംകൃതരായിരിക്കട്ടെ!
11സ്ത്രീ നിശബ്ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ.
12പഠിപ്പിക്കാനോ പുരുഷന്മാരുടെമേൽ അധികാരം നടത്താനോ സ്ത്രീയെ ഞാൻ അനുവദിക്കുന്നില്ല.
13അവൾ മൗനം പാലിക്കേണ്ടതാണ്. എന്തെന്നാൽ, ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമാണ്;
14പിന്നിടു ഹവ്വയും ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാൽ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു.
15എങ്കിലും, സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കിൽ മാതൃത്വത്തിലൂടെ അവൾ രക്ഷിക്കപ്പെടും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്