Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 തിമോത്തേയോസ് 1

അധ്യായങ്ങൾ

അഭിവാദനം

1നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്റെയും കൽപനയാൽ യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസ്,
2വിശ്വാസത്തിൽ എന്റെയഥാർത്ഥസന്താനമായ തിമോത്തേയോസിന്: പിതാവായ ദൈവത്തിൽ നിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിന്നും കൃപയും കരുണയും സമാധാനവും!

വിശ്വാസം സംരക്ഷിക്കുക

3ഞാൻ മക്കെദോനിയായിലേക്കു പോയപ്പോൾ നിന്നോടാവശ്യപ്പെട്ടതുപോലെ,
4നീ എഫേസോസിൽ താമസിക്കുക. വ്യാജപ്രബോധനങ്ങൾ നൽകുകയോ ഐതിഹ്യങ്ങളിലും അവസാനമില്ലാത്ത വംശാവലികളിലും ശ്രദ്ധ ചെലുത്തുകയോ ചെയ്യാതിരിക്കാൻ ചിലരെ ശാസിക്കുന്നതിനുവേണ്ടിയാണ് അത് ഇക്കാര്യങ്ങൾ, വിശ്വാസത്തിൽ ദൈവത്തിന്റെ കാര്യവിചാരിപ്പ് നിർവ്വഹിക്കുന്നതിനുപകരം, സംശയങ്ങൾ ജനിപ്പിക്കുന്നതിനെ ഉപകരിക്കുകയുള്ളു.
5അവരെ കുറ്റപ്പെടുത്തുന്നതിന്റെ ലക്ഷ്യം പരുശുദ്ധമായ ഹൃദയത്തിലും നല്ല മനഃസാക്ഷിയിലും നിഷ്കപടമായ വിശ്വാസത്തിലും നിന്ന് രുപംകൊള്ളുന്ന സ്നേഹമാണ്.
6ചിലയാളുകൾ ഇവയിൽ നിന്ന് വ്യതിചലിച്ച് അർതഥശുന്യമായ ചർച്ചകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.
7നിയമപ്രബോധകരാകണമെന്നാണ് അവരുടെ മോഹം. എന്നാൽ, അവർ എന്താണ് പറയുന്നതെന്നോ ഏതു തത്വങ്ങളാണ് സ്ഥാപിക്കുന്നതെന്നോ അവർക്കുതന്നെ അറിവില്ല.
8ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കിൽ നിയമം നല്ലതാണെന്നു നമുക്കറിയാം.
9നിയമം നിർമ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്മാർക്കുവേണ്ടിയല്ല, മിറച്ച് നിയമനിഷേധകർ, അനുസരണമില്ലാത്തവർ, ദൈവഭക്തിയില്ലാത്തവർ, പാപികൾ, വിശുദ്ധിയില്ലാത്തവർ, ലൗകികർ, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവൻ,
10അസന്മാർഗ്ഗികൾ, സ്വവർഗ്ഗഭോഗികൾ, ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവർ, നുണയർ, അസത്യവാദികൾ എന്നവർക്കുവേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ്.
11വാഴ്ത്തപ്പെട്ടവനായ ദൈവത്തിന്റെ മഹിമയുടെ സുവിശേഷത്തിനനുസ്യതമായി എനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നതാണ് ഈ പ്രബോധനം.

ദൈവകൃപയ്ക്കു കൃതജ്ഞത

12എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിനു ഞാൻ നന്ദി പറയുന്നു. എന്തെന്നാൽ, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവൻ എന്നെ വിശ്വസ്തനായി കണക്കാക്കി.
13മുമ്പ് ഞാൻ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ് ഞാൻ പ്രവർത്തിച്ചത്.
14കർത്താവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.
15 യേശു ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളിൽ ഒന്നാമനാണു ഞാൻ.
16എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവൻ ലഭിക്കാൻ, യേശുക്രിസ്തുവിൽ വിശ്വസിക്കാനിരിക്കുന്നവർക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളിൽ ഒന്നാമനായ എന്നിൽ അവന്റെ പൂർണ്ണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്.
17യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേൻ
18എന്റെ മകനായ തിമോത്തേയോസേ,
19നിന്നെക്കുറിച്ചു നേരത്തേ ഉണ്ടായിട്ടുള്ള പ്രവചനങ്ങൾക്കനുസൃതം വിശ്വസത്തോടും നല്ല മനഃസാക്ഷിയോടും കൂടെ നന്നായി പോരാടുന്നതിനുള്ള ചുമതല നിന്നെ ഞാൻ ഭരമേലപിക്കുന്നു. ചിലയാളുകൾ മനഃസാക്ഷിയെ തിരസ്കരിച്ചുകൊണ്ടു വിശ്വസം തീർത്തും നശിപ്പിച്ചുകളയുന്നു.
20ഹ്യുമനേയോസും അലക്സാണ്ടറും അക്കൂട്ടത്തിൽപ്പെടുന്നു. അവർ ദൈവദൂഷണത്തിൽ നിന്നു പിൻമാറേണ്ടതിന് ഞാൻ അവരെ സാത്താനു വിട്ടുകൊടുത്തിരിക്കുകയാണ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്