Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 പത്രോസ് 4

അധ്യായങ്ങൾ

ദൈവകൃപയുടെ കാര്യസ്ഥൻ

1ശരീരത്തിൽ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങൾക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാൽ, ശരീരത്തിൽ സഹിച്ചിട്ടുള്ള വൻ പാപത്തോടു വിടവാങ്ങിയിരിക്കുന്നു.
2അവൻ ശരീരത്തിൽ ജീവിക്കുന്നിടത്തോളം കാലം മാനുഷികവികാരങ്ങൾക്ക് അടിമപ്പെട്ടല്ല, ദൈവഹിതത്തിനൊത്താണു ജീവിക്കുന്നത്.
3വിജാതീയർ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങൾ മുമ്പു വളരെക്കാലം ചെലവഴിച്ചു.
4അവരുടെ ദുർവൃത്തികളിൽ ഇപ്പോൾ നിങ്ങൾ പങ്കുചേരാത്തതുകൊണ്ട്, അവർ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.
5എന്നാൽ, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്റെ മുമ്പിൽ അവർ കണക്കുകൊടുക്കേണ്ടിവരും.
6എന്തെന്നാൽ, ശരീരത്തിൽ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവിൽ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.
7സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാൽ, നിങ്ങൾ സമചിത്തരും പ്രാർഥനയിൽ ജാഗരൂകരും ആയിരിക്കുവിൻ.
8സർവോപരി നിങ്ങൾക്ക്, ഗാഢമായ പരസ്പരസ്നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു.
9പിറുപിറുപ്പുകൂടാതെ നിങ്ങൾ പരസ്പരം ആതിഥ്യമര്യാദപാലിക്കുവിൻ.
10ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയിൽ മറ്റെല്ലാവർക്കും വേണ്ടി ഉപയോഗിക്കട്ടെ.
11പ്രസംഗിക്കുന്നവൻ ദൈവത്തിന്റെ അരുളപ്പാടു നൽകുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവൻ ദൈവത്തിൽനിന്നു ലഭിച്ച ശക്തികൊണ്ട് എന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാകാര്യങ്ങളിലും ദൈവം യേശുക്രിസ്തുവിലൂടെ മഹത്വപ്പെടട്ടെ. മഹ ത്വവും ആധിപത്യവും എന്നും എന്നേക്കും അവനുള്ളതാണ്. ആമേൻ.

ക്രിസ്തീയ സഹനം

12പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.
13ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ! അവന്റെ മഹത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ലാദിക്കും.
14ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാൽ നിങ്ങൾ ഭാഗ്യവാൻമാർ. എന്തെന്നാൽ, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു.
15നിങ്ങളിലാരും തന്നെകൊലപാതകിയോ മോഷ്ടാവോ ദുഷ്കർമിയോ പരദ്രോഹിയോ ആയി പീഡസഹിക്കാൻ ഇടയാകരുത്.
16ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവൻ പീഡസഹിക്കുന്നതെങ്കിൽ അതിൽ അവൻ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തിൽ അഭിമാനിച്ചുകൊണ്ട് അവൻ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.
17എന്തെന്നാൽ, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കിൽ, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും!
18നീതിമാൻ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കിൽ, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!
19ആകയാൽ, ദൈവഹിതമനുസരിച്ചു സഹിക്കുന്നവർ നൻമചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ ആത്മാക്കളെ ഭരമേൽപിക്കട്ടെ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്