Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 പത്രോസ് 2

അധ്യായങ്ങൾ

രാജകീയ പൗരോഹിത്യം

1നിങ്ങൾ എല്ലാ തിൻമയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്ഷിക്കുവിൻ.
2രക്ഷയിലേക്കു വളർന്നുവരേണ്ടതിന് നിങ്ങൾ പരിശുദ്ധവും ആത്മീയ വുമായ പാലിനുവേണ്ടി ഇളം പൈതങ്ങളെ പ്പോലെ ദാഹിക്കുവിൻ.
3കർത്താവ് നല്ലവനാണെന്നു നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.
4അതിനാൽ, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യർ തിരസ്കരിച്ചതും ദൈവം തെരഞ്ഞെടുത്തതുമായ അമൂല്യശിലയാണ് അവൻ .
5നിങ്ങൾ സജീവശിലകൾകൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയർത്തപ്പെടട്ടെ. യേശുക്രിസ്തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളർപ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ.
6ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനിൽ ഞാൻ ഒരു കല്ല് സ്ഥാപിക്കുന്നു-തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതിൽ വിശ്വസിക്കുന്നവൻ ഒരിക്കലും ലജ്ജിക്കുകയില്ല.
7വിശ്വസിക്കുന്ന നിങ്ങൾക്ക് അത് അഭിമാനമാണ്; വിശ്വസിക്കാത്തവർക്ക് പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞകല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.
8അത് അവർക്ക് തട്ടിവീഴ്ത്തുന്ന കല്ലും ഇടർച്ചയ്ക്കുള്ള പാറയുമായിരിക്കും. എന്തെന്നാൽ, വചനത്തെ ധിക്കരിക്കുന്ന അവർ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു.
9എന്നാൽ, നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാൽ, അന്ധകാരത്തിൽനിന്നു തന്റെ അദ്ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നൻമകൾ പ്രകീർത്തിക്കണം.
10മു മ്പു നിങ്ങൾ ഒരു ജനമായിരുന്നില്ല; ഇപ്പോൾ നിങ്ങൾ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങൾക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു.

വിജാതീയരോടുള്ള കടമ

11പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരിക പ്രവണതകളിൽനിന്നു പരദേശികളും വിപ്രവാസികളുമെന്നനിലയിൽ, ഒഴിഞ്ഞുനിൽക്കാൻ നിങ്ങളോടു ഞാൻ അപേക്ഷിക്കുന്നു.
12വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങൾ ദുഷ്കർമികളാണെന്നു നിങ്ങൾക്കെ തിരായി പറയുന്നവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് പ്രത്യാഗമന ദിവസം ദൈവത്തെ സ്തുതിക്കട്ടെ.

അധികാരികളോടുള്ള കടമ

13ഉന്നതാധികാരിയായരാജാവോ, ദുഷ്കർമികളെ ശിക്ഷിക്കാനും സത്കർമികളെ പ്രശംസിക്കാനുമായി രാജാവിനാൽ അയയ്ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും,
14നിങ്ങൾ കർത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങൾക്കും വിധേയരായിരിക്കുവിൻ.
15നൻമ പ്രവർത്തിച്ചുകൊണ്ടു നിങ്ങൾ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണു ദൈവഹിതം. നിങ്ങൾ സ്വതന്ത്രരായി ജീവിക്കുവിൻ.
16എന്നാൽ, സ്വാതന്ത്ര്യം തിൻമയുടെ ആവരണമാക്കരുത്. മറിച്ച്, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിൻ.
17എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിൻ; നമ്മുടെ സഹോദരരെ സ്നേഹിക്കുവിൻ;ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബ ഹുമാനിക്കുവിൻ.

യജമാനൻമാരോടുള്ള കടമ

18ഭൃത്യൻമാരേ, നിങ്ങളുടെയജമാനൻമാർ നല്ലവരോ ശാന്തരോ ദുഷ്ടരോ ആരായിരുന്നാലും, എല്ലാ ആദരവോടുംകൂടെ അവർക്കു വിധേയരായിരിക്കുവിൻ.
19അന്യായമായി പീഡിപ്പിക്കപ്പെടുമ്പോൾ, ദൈവചിന്തയോടെ വേദനകൾ ക്ഷമാപൂർവ്വം സഹിച്ചാൽ അത് അനുഗ്രഹകാരണമാകും.
20തെറ്റുചെയ്തിട്ട് അടിക്കപ്പെടുമ്പോൾ ക്ഷമയോടെ സഹിച്ചാൽ നിങ്ങൾക്ക് എന്തു മഹ ത്വമാണുള്ളത്? നിങ്ങൾ നൻമചെയ്തിട്ടു പീഡകൾ സഹിക്കേണ്ടിവന്നാൽ, അതു ദൈവസന്നിധിയിൽ പ്രീതികരമാണ്.
21ഇതിനായിട്ടാണു നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാൽ, ക്രിസ്തു നിങ്ങൾക്കുവേണ്ടി സഹിക്കുകയും നിങ്ങൾ അനുകരിക്കുന്നതിനുവേണ്ടി നിങ്ങൾക്കു മാതൃക നൽകുകയും ചെയ്തിരിക്കുന്നു.
22അവൻ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തിൽ വഞ്ചന കാണപ്പെട്ടുമില്ല.
23നിന്ദിക്കപ്പെട്ടപ്പോൾ അവൻ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോൾ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേൽപിക്കുകയാണു ചെയ്തത്.
24നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.
25അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങൾ. എന്നാൽ, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ഇടയനും പാലകനുമായവന്റെ അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്