Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മിക്കാ 2

അധ്യായങ്ങൾ

ചൂഷകർക്കെതിരേ

1കിടക്കയിൽവച്ചു തിൻമ നിരൂപിക്കുകയും ദുരുപായങ്ങൾ ആലോചിക്കുകയും ചെയ്യുന്നവർക്കു ദുരിതം! കൈയൂക്കുള്ളതി നാൽ, പുലരുമ്പോൾ അവരതു ചെയ്യുന്നു.
2അവർ വയലുകൾ മോഹിക്കുന്നു; അവ പിടിച്ചടക്കുന്നു. വീടുകൾ മോഹിക്കുന്നു; അവ സ്വന്തമാക്കുന്നു. വീട്ടുടമസ്ഥനെയും അവന്റെ കുടുംബത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും അവർ പീഡിപ്പിക്കുന്നു.
3അതിനാൽ, കർത്താവ് അരുളിച്ചെയ്യുന്നു: ഈ ഭവനത്തിനെതിരേ ഞാൻ അനർ ഥങ്ങൾ ഒരുക്കിയിരിക്കുന്നു. അതിൽനിന്നു തലവലിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല. ഇത് അനർഥങ്ങളുടെ കാലമാകയാൽ നിങ്ങൾക്കു തല ഉയർത്തി നടക്കാനാവില്ല.
4ആദിവസങ്ങളിൽ നിങ്ങളെ അധിക്ഷേപിച്ച് അവർ ദയനീയമായ വിലാപഗാനം പാടും; ഞങ്ങൾ തീർത്തും നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്റെ ജനത്തിന്റെ ഓഹരി അവിടുന്ന് എടുത്തുമാറ്റിയിരിക്കുന്നു. അവിടുന്ന് അത് എന്നിൽനിന്നുനീക്കിക്കളഞ്ഞിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവർക്ക് അവിടുന്നു ഞങ്ങളുടെ വയലുകൾ വിഭജിച്ചുകൊടുത്തു.
5അതിനാൽ, നിങ്ങൾക്കു സ്ഥലം അളന്നു തരാൻ കർത്താവിന്റെ സഭയിൽ ആരുമുണ്ടായിരിക്കുകയില്ല.
6പ്രസംഗിക്കരുത്, ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും പ്രസംഗിച്ചുകൂടാ, അപമാനം നമ്മെ പിടികൂടുകയില്ല എന്ന് അവർ പ്രസംഗിക്കുന്നു.
7 യാക്കോബ്ഭവനമേ, ഇങ്ങനെ പറയണമായിരുന്നോ? കർത്താവിനു ക്ഷമയറ്റോ? ഇതൊക്കെ അവിടുത്തെ പ്രവൃത്തികളോ? നീതിനിഷ്ഠയോടെ വ്യാപരിക്കുന്നവന് എന്റെ വാക്കുകൾ നൻമചെയ്യുകയില്ലേ?
8എന്നാൽ, നീ എന്റെ ജനത്തിനെതിരേ ഒരു ശത്രുവിനെപ്പോലെ വരുന്നു.യുദ്ധഭീതിയില്ലാതെ, നിർഭയരായി കടന്നുപോകുന്ന സമാധാനപ്രിയരിൽ നിന്നു നീ മേലങ്കി ഉരിഞ്ഞെടുക്കുന്നു.
9നിങ്ങൾ എന്റെ ജനത്തിലെ സ്ത്രീകളെ, അവരുടെ മനോഹരമായ ഭവനങ്ങളിൽ നിന്ന് ആട്ടിയോടിക്കുന്നു. അവരുടെ ശിശുക്കളിൽനിന്ന് എന്റെ മഹത്വം എന്നേക്കുമായി നിങ്ങൾ അപഹരിക്കുന്നു.
10നിങ്ങൾ ഇവിടംവിട്ടുപോകുവിൻ. വിശ്രമയോഗ്യമായ സ്ഥല മല്ല ഇത്. ഇവിടം അശുദ്ധമാണ്. ഇതു നിങ്ങളെ നശിപ്പിക്കും, സമൂലം നശിപ്പിക്കും.
11വീഞ്ഞിനെയും വീര്യമുള്ള പാനീയങ്ങളെയും കുറിച്ചു ഞാൻ പ്രസംഗിക്കും എന്ന് ആരെങ്കിലും പൊങ്ങച്ചം പറഞ്ഞാൽ, അവനായിരിക്കും ഈ ജനത്തിനു ചേർന്ന പ്രസംഗകൻ!
12യാക്കോബേ, ഞാൻ നിങ്ങളെ എല്ലാവരെയും ഒരുമിച്ചുകൂട്ടും. ഇസ്രായേലിൽ അവശേഷിച്ച എല്ലാവരെയും ഞാൻ ശേഖരിക്കും. ആലയിൽ ആട്ടിൻപറ്റം എന്നപോലെയും മേ ച്ചിൽസ്ഥലത്തു കാലിക്കൂട്ടം എന്നപോലെയും അവരെ ഞാൻ ഒരുമിച്ചുകൂട്ടും. ശബ്ദമുഖരിതമായ സമൂഹമായിരിക്കും അത്.
13മതിലിൽ പഴുതുണ്ടാക്കുന്നവർ അവർക്കു മുൻപേ പോകും. അവർ കവാടം തകർത്ത് പുറത്തുകടക്കും. അവരുടെ രാജാവ് അവർക്കുമുൻപേ നടക്കും; കർത്താവ് അവരെ നയിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്