കൊളോസോസ് 3
അധ്യായങ്ങൾ
1ക്രിസ്തുവിനോടൊപ്പം നിങ്ങൾ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അനേ്വഷിക്കുവിൻ.
2ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയിൽ ശ്രദ്ധിക്കുവിൻ.
3എന്തെന്നാൽ, നിങ്ങൾ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ നിഗൂഢമായി സ്ഥിതിചെയ്യുന്നു.
4നമ്മുടെ ജീവനായ ക്രിസ്തുപ്രത്യക്ഷനാകുമ്പോൾ അവനോടുകൂടെ നിങ്ങളും മഹത്വത്തിൽ പ്രത്യക്ഷപ്പെടും.
ജീവിതത്തിനു നിയമങ്ങൾ
5അതുകൊണ്ട് നിങ്ങളിൽ ഭൗമികമായിട്ടുള്ളതെല്ലാം-അസൻമാർഗികത, അശുദ്ധി, മനഃക്ഷോഭം, ദുർവിചാരങ്ങൾ, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം - നശിപ്പിക്കുവിൻ.
6ഇവനിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു.
7നിങ്ങളും ഒരിക്കൽ അവയ്ക്കനുസൃതമായി ജീവിക്കുകയും പ്രവർത്തിക്കുകയുംചെയ്തിരുന്നു.
8ഇപ്പോൾ അവയെല്ലാം ദൂരെയെറിയുവിൻ. അമർഷം, ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം തുടങ്ങിയവ വർജിക്കുവിൻ.
9പരസ്പരം കള്ളംപറയരുത്. പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്കാസനംചെയ്യുവിൻ.
10സമ്പൂർണജ്ഞാനം കൊണ്ടുസ്രഷ്ടാവിൻെറ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിൻ.
11ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്ഛേദിതനെന്നോ അപരിച്ഛേദിതനെന്നോ, അപരിഷ്കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്.
12അതിനാൽ, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയിൽ നിങ്ങൾ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിൻ.
13ഒരാൾക്കു മറ്റൊരാളോടു പരിഭവമുണ്ടായാൽ പരസ്പരം ക്ഷമിച്ചു സഹിഷ് ണുതയോടെ വർത്തിക്കുവിൻ. കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്ഷമിക്കണം
14സർവ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ.
15ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാൽ, നിങ്ങൾ കൃതജ്ഞതാനിർഭരരായിരിക്കുവിൻ.
16പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീർത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളിൽ സമൃദ്ധമായി വസിക്കട്ടെ!
17നിങ്ങൾ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കർത്താവായ യേശുവഴി പിതാവായദൈവത്തിനു കൃതജ്ഞതയർപ്പിച്ചുകൊണ്ട് അവന്റെ നാമത്തിൽ ചെയ്യുവിൻ.
18ഭാര്യമാരേ, നിങ്ങൾ കർത്താവിനുയോഗ്യമാംവിധം ഭർത്താക്കൻമാർക്കു വിധേയരായിരിക്കുവിൻ.
19ഭർത്താക്കൻമാരേ, നിങ്ങൾ ഭാര്യമാരെ സ്നേഹിക്കുവിൻ. അവരോടു നിർദയമായി പെരുമാറരുത്.
20കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കൻമാരെ അനുസരിക്കുവിൻ. ഇതു കർത്താവിനു പ്രീതികരമത്രേ.
21പിതാക്കൻമാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാൽ അവർ നിരുൻമേഷരാകും.
22ദാസൻമാരേ, നിങ്ങളുടെ ലൗകികയജ മാനൻമാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിൻ. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കർത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാർഥതയോടെ ചെയ്യുന്നതാകണം.
23നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർഥതയോടെ ചെയ്യു വിൻ.
24നിങ്ങൾക്കു പ്രതിഫലമായി കർത്താവിൽനിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിൻ. കർത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങൾ ശുശ്രൂഷിക്കുന്നത്.
25തെ-റ്റു-ചെ-യ്യു-ന്ന-വ-നു- ശി-ക്-ഷ- ല-ഭി-ക്കും-;- അ-ക്കാ-ര്യ-ത്തിൽ- മു-ഖം- നോ-ട്ട-മി-ല്ല.-