Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ആമോസ് 8

അധ്യായങ്ങൾ

ഇസ്രായേലിൻെറ നാശം

1ദൈവമായ കർത്താവ് എനിക്ക് ഒരു ദർശനം നൽകി. ഇതാ, ഒരു കുട്ട നിറയെ ഗ്രീഷ്മഫലങ്ങൾ.
2അവിടുന്ന് എന്നോടു ചോദിച്ചു: ആമോസ്, നീ എന്തു കാണുന്നു? ഒരു കുട്ട ഗ്രീഷ്മഫലങ്ങൾ, ഞാൻ മറുപടി പറഞ്ഞു. കർത്താവ് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലിന്റെ അവസാനം വന്നുകഴിഞ്ഞു. ഇനിമേൽ ഞാൻ അവരെ വെറുതെ വിടുകയില്ല.
3കർത്താവ് അരുളിച്ചെയ്യുന്നു: കൊട്ടാരത്തിൽ നിന്നുയരുന്ന ഗാനങ്ങൾ അന്നു വിലാപങ്ങളായി പരിണമിക്കും. മൃതദേഹങ്ങൾ അനവധിയായിരിക്കും. എല്ലായിടത്തും അവ ചിതറിക്കിടക്കും. എവിടെയും മൂകത!
4ദരിദ്രരെ ചവിട്ടിമെതിക്കുകയും പാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേൾക്കുവിൻ.
5ധാന്യങ്ങൾ വിറ്റഴിക്കേണ്ട തിന് അമാവാസി കഴിയുന്നതെപ്പോൾ, ഗോതമ്പ് വിൽക്കേണ്ടതിനും ഏഫാ ചെറുതാക്കുന്നതിനും ഷെക്കൽ വലുതാക്കുന്നതിനും കള്ളത്തുലാസുകൊണ്ടു കച്ചവടം ചെയ്യുന്നതിനും
6ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോടി ചെരുപ്പിനും വിലയ്ക്കു വാങ്ങേണ്ടതിനും പതിരു വിറ്റഴിക്കേണ്ടതിനും സാബത്തു കഴിയുന്നതെപ്പോൾ എന്നു നിങ്ങൾ ചോദിക്കുന്നു.
7 യാക്കോബിൻെറ അഭിമാനമാണേ, കർത്താവ് ശപഥം ചെയ്യുന്നു: അവരുടെ പ്രവൃത്തികൾ ഞാൻ ഒരുനാളും മറക്കുകയില്ല.
8ഇതുനിമിത്തം ഭൂമി ഇളകിമറിയുകയും ഭൂവാസികൾ വിലപിക്കുകയും ചെയ്യുകയില്ലേ? ദേശം മുഴുവൻ നൈൽപോലെ പതഞ്ഞുപൊങ്ങും; ഈജിപ്തിലെ നൈൽ പോലെ ഇളകിമറിയും.
9ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: അന്നു മധ്യാഹനത്തിൽ സൂര്യൻ അസ്തമിക്കും. നട്ടുച്ചയ്ക്കു ഞാൻ ഭൂമിയെ അന്ധകാരത്തിൽ ആഴ്ത്തും.
10നിങ്ങളുടെ ഉത്സവദിനം മരണ ദിനമായും ഗാനങ്ങൾ വിലാപമായും ഞാൻ മാറ്റും. സകലരെയും ഞാൻ ചാക്കുടുപ്പിക്കും. എല്ലാ ശിരസ്സും കഷണ്ടിയാക്കും. അത് ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയാകും. ആദിനം അവസാനംവരെ തിക്തമായിരിക്കും.
11ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ദേശത്ത് ഞാൻ ക്ഷാമം അയയ്ക്കുന്ന നാളുകൾ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കർത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്.
12അന്ന് അവർ കടൽമുതൽ കടൽവരെയും വടക്കു മുതൽ കിഴക്കു വരെയും അലഞ്ഞു നടക്കും. കർത്താവിന്റെ വചനം തേടി അവർ ഉഴലുമെങ്കിലും കണ്ടെണ്ടത്തുകയില്ല.
13അന്നു സുന്ദരികളായ കന്യകമാരുംയുവാക്കളും ദാഹംകൊണ്ടു മൂർഛിച്ചുവീഴും.
14ദാനിന്റെ ദൈവമാണേ, ബേർഷെബായുടെ മാർഗമാണേ, എന്നു പറഞ്ഞ് സമരിയായിലെ അഷിമാദേവതയുടെ പേരിൽ സത്യം ചെയ്യുന്നവർ നിലംപതിക്കും. അവർ ഒരിക്കലും എഴുന്നേൽക്കുകയില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്