എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരുക. അവർക്കുവേണ്ടിയാണ് ഞാൻ അങ്ങയെ സേവിച്ചത്. ഇനി ഞാൻ പോകട്ടെ. ഞാൻ ചെയ്ത സേവനം അങ്ങേയ്ക്ക് അറിയാമല്ലോ.
സേവനം
ബൈബിൾ വിഷയം — സ്നേഹത്തോടെ പരസ്പരം സേവിക്കുന്ന ശിഷ്യത്വം. ബന്ധപ്പെട്ട വചനം: ഗലാത്തിയാ 5:13.
ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ
സമാഗമകൂടാരത്തിലെ വസ്തുക്കളുടെ മേൽനോട്ടവും അവർക്കായിരിക്കും. കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ഇസ്രായേൽജനത്തിനും അവർ സേവനം ചെയ്യണം.
മുപ്പതു മുതൽ അമ്പതുവരെ വയസ്സും സമാഗമകൂടാരത്തിൽ സേവനം ചെയ്യാൻ ശേഷിയുമുള്ളവ രുടെ കണക്കാണ് എടുക്കേണ്ടത്.
മുപ്പതു മുതൽ അമ്പതുവരെ വയസ്സും സമാഗമകൂടാരത്തിൽ സേവനം ചെയ്യാൻ ശേഷിയുമുള്ളവരുടെ എണ്ണമെടുക്കുക.
മുപ്പതുമുതൽ അൻപതുവരെ വയസ്സും സമാഗമകൂടാരത്തിൽ സേവനംചെയ്യാൻ ശേഷിയുമുള്ളവരുടെ എണ്ണമെടുക്കുക.
മോശയോട് കർത്താവ് കൽപിച്ചതനുസരിച്ച് മോശയും അഹറോനും കൂടി കൊഹാത്യകുടുംബങ്ങളിൽനിന്ന് സമാഗമ കൂടാരത്തിൽ സേവനംചെയ്യാനുള്ളവരുടെ കണക്കെടുത്തപ്പോൾ ലഭിച്ച സംഖ്യയാണിത്.
സമാഗമകൂടാരത്തിൽ സേവനംചെയ്യാൻ ശേഷിയുമുള്ള
കർത്താവിന്റെ കൽപനയനുസരിച്ച് മോശയും അഹറോനുംകൂടി ഗർഷോൻകുടുംബങ്ങളിൽനിന്ന് സമാഗമകൂടാരത്തിൽസേവനം ചെയ്യാനുള്ളവരുടെ കണക്കെടുത്തപ്പോൾ ലഭിച്ച സംഖ്യയാണിത്.
സമാഗമകൂടാരത്തിൽ സേവനംചെയ്യാൻ ശേഷിയുമുള്ള മെറാര്യരുടെ എണ്ണം
സമാഗമകൂടാരത്തിൽ ഇസ്രായേൽജനത്തിനുവേണ്ടി സേവനം ചെയ്യാനും, അവർക്കുവേണ്ടി പരിഹാരകർമങ്ങൾ അനുഷ്ഠിക്കാനും, ജനം വിശുദ്ധസ്ഥലത്തെ സമീപിച്ചാൽ അവരുടെയിടയിൽ മഹാമാരിയുണ്ടാകാതിരിക്കാനും ആയി അവരിൽനിന്നു ലേവ്യരെ ഞാൻ തിരഞ്ഞെടുത്ത് അഹറോനും പുത്രന്മാർക്കും ഇഷ്ടദാനമായി കൊടുത്തിരിക്കുന്നു.
കർത്താവിന്റെ കൂടാരത്തിൽ ശുശ്രൂഷ ചെയ്യാനും സമൂഹത്തിനു മുമ്പിൽനിന്നു സേവനം അനുഷ്ഠിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തിൽനിന്നു നിങ്ങളെ വേർതിരിച്ചതു നിസ്സാര കാര്യമാണോ?
അഹിത്തൊഫെലിനുശേഷം രാജോപദേഷ്ടാക്ക ളായി ബനായായുടെ മകൻ യഹോയാദയും, അബിയാഥറും സേവനം അനുഷ്ഠിച്ചു. യോവാബ് ആയിരുന്നു സേനാനായകൻ.
നിങ്ങളുടെ സഹോദരൻമാരായ സാമാന്യജനങ്ങളുടെ കുടുംബങ്ങൾക്കു സേവനം ചെയ്യാൻ നിങ്ങൾ വിശുദ്ധസ്ഥലത്തു നിൽക്കുവിൻ. ലേവ്യർക്ക് ഇസ്രായേൽക്കുടുംബങ്ങളിൽ ഓഹരിയുണ്ടായിരിക്കണം.
പെസഹാക്കുഞ്ഞാടിനെ കൊല്ലുകയും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും ചെയ്യുവിൻ. മോശ മുഖേന കർത്താവരുളിച്ചെയ്തതനുസരിച്ച് നിങ്ങളുടെ സഹോദരർക്ക് സേവനം ചെയ്യാൻ ഒരുങ്ങുവിൻ.
ബഗോവാസ്യൂദിത്തിനെ സമീപിച്ചു പറഞ്ഞു: സുന്ദരിയായ പരിചാരികേ, വരുക. ഹോളോഫർണസിൻെറ സാന്നിധ്യത്തിൽ ബഹുമാനിതയാവുക. വീഞ്ഞു കുടിച്ചു ഞങ്ങളോടൊത്തുല്ലസിക്കുക. ഇന്നു നീ നബുക്കദ്നേസറിൻെറ ഭവനത്തിൽ സേവനം ചെയ്യുന്ന അസ്സീറിയാപുത്രിമാർക്കു തുല്യയായി ഭവിക്കുക.
സൂസാനഗരത്തിൽ ജീവിച്ചുകൊണ്ട് രാജകൊട്ടാരത്തിൽ സേവനം ചെയ്തിരുന്ന മഹാനായ ഒരു യഹൂദനായിരുന്നു, മൊർദെക്കായ്.
രാജാവ് മൊർദെക്കായോടു കൊട്ടാരത്തിൽ സേവനം ചെയ്യാൻ കൽപിക്കുകയും ഇക്കാര്യങ്ങൾക്ക് അവനു സമ്മാനം കൊടുക്കുകയും ചെയ്തു.
മനുഷ്യജീവിതം നിർബന്ധിതസേവനം മാത്രമല്ലേ? അവന്റെ ദിനങ്ങൾ കൂലിക്കാരൻെറ ദിനങ്ങൾക്കു തുല്യമല്ലേ?
ഷാഫാൻെറ മകനായ അഹിക്കാമിന്റെ പുത്രൻ ഗദാലിയാ അവരോടു ശപഥംചെയ്തു പറഞ്ഞു: കൽദായർക്കു കീഴ്പ്പെട്ടിരിക്കാൻ നിങ്ങൾ ഭയപ്പെടേണ്ടാ. ദേശത്തു വസിച്ചുകൊണ്ടു ബാബിലോൺരാജാവിനു സേവനം ചെയ്യുക. അതു നിങ്ങൾക്കു നൻമയായി ഭവിക്കും.
അവർ കുറ്റമറ്റവരും സുമുഖരും വൈദഗ്ധ്യമുള്ളവരും വിജ്ഞാനമാർജിച്ചവരും ഗ്രഹണശക്തിയുള്ളവരും കൊട്ടാരത്തിൽ സേവനം ചെയ്യാൻ കഴിവുള്ളവരും ആയയുവാക്കളായിരിക്കണം. കൽദായഭാഷയും ലിപിയും അവരെ പഠിപ്പിക്കണം.
യജമാനന്മാർ വിശ്വാസികളാണെങ്കിൽ, അവർ സഹോദരന്മാരാണല്ലോ എന്നു കരുതി അടിമകൾ അവരെ ബഹുമാനിക്കാൻ ശ്രദ്ധിക്കണം; കൂടുതൽ മെച്ചപ്പെട്ടരീതിയിൽ സേവനം ചെയ്യുകയും വേണം. സേവനം ലഭിക്കുന്നവർ വിശ്വാസികളും പ്രിയപ്പെട്ടവരും ആണല്ലോ. ഇക്കാര്യങ്ങളാണ് നീ പഠിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യേണ്ടത്.