Menu
പഠനം

സമരിയാ

ബൈബിൾ സ്ഥലം — യഹൂദർക്കും സമരിയാക്കാർക്കും ഇടയിലുള്ള ഭിന്നത മറികടന്ന് യേശു ഒരു സ്ത്രീയോട് ജീവജലത്തെക്കുറിച്ച് സംസാരിച്ചു. പിന്നീട് സുവിശേഷം സമരിയായിലും സ്വീകരിക്കപ്പെട്ടു. ബന്ധപ്പെട്ട ഭാഗങ്ങൾ: യോഹന്നാൻ 4:4–42; അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:4–25.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

മത്തായി 10:5

ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങൾ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിക്കുകയുമരുത്.

ലൂക്കാ 9:52

അവൻ തനിക്കു മുമ്പേ ഏതാനും ദൂതൻമാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അവർ സമരിയാക്കാരുടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു.

ലൂക്കാ 10:33

എന്നാൽ, ഒരു സമരിയാക്കാരൻയാത്രാമധേ്യ അവൻ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്,

ലൂക്കാ 17:11

ജറൂസലെമിലേക്കുള്ളയാത്രയിൽ അവൻ സമരിയായ്ക്കും ഗലീലിക്കും മധേ്യ കടന്നുപോവുകയായിരുന്നു.

ലൂക്കാ 17:16

അവൻ യേശുവിൻെറ കാൽക്കൽ സാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു.

യോഹന്നാൻ 4:4

അവനു സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു.

യോഹന്നാൻ 4:5

സമരിയായിലെ സിക്കാർ എന്ന പട്ടണത്തിൽ അവൻ എത്തി. യാക്കോബ് തൻെറ മകൻ ജോസഫിനു നൽകിയ വയലിനടുത്താണ് ഈ പട്ടണം.

യോഹന്നാൻ 4:7

ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാൻ വന്നു. യേശു അവളോട് എനിക്കു കുടിക്കാൻ തരുക എന്നു പറഞ്ഞു.

യോഹന്നാൻ 4:9

ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാൻ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മിൽ സമ്പർക്കമൊന്നുമില്ലല്ലോ.

യോഹന്നാൻ 4:39

ഞാൻ ചെയ്തതെല്ലാം അവൻ എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരിൽ അനേകർ അവനിൽ വിശ്വസിച്ചു.

യോഹന്നാൻ 4:40

ആ സമരിയാക്കാർ അവന്റെ അടുത്തു വന്നു തങ്ങളോടൊത്തു വസിക്കണമെന്ന് അവനോട് അപേക്ഷിക്കുകയും അവൻ രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്തു.

യോഹന്നാൻ 8:48

യഹൂദർ പറഞ്ഞു: നീ ഒരു സമരിയാക്കാരനാണെന്നും നിന്നിൽ പിശാചുണ്ടെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലേ?

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 1:8

എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:1

സാവൂൾ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്തോലൻമാരൊഴികേ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:5

പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തിൽചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:9

മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്ന ശിമയോൻ എന്നൊരുവൻ ആ നഗരത്തിലുണ്ടായിരുന്നു. അവൻ വലിപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:14

സമരിയാക്കാർ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോൾ ജറുസലെമിലുള്ള അപ്പസ്തോലൻമാർ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:25

അവർ കർത്താവിന്റെ വചനത്തിനു സാക്ഷ്യം നൽകുകയും അതു പ്രഘോഷിക്കുകയും ചെയ്ത തിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവർ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും സുവിശേഷം അറിയിച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 9:31

അങ്ങനെ യൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയിൽ സമാധാനമുള വായി. അതു ശക്തി പ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നൽകിയ സമാശ്വാസത്തിലും വളർന്നു വികസിച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 15:3

സഭയുടെ നിർദ്ദേശമനുസരിച്ചുയാത്രതിരിച്ച അവർ വിജാതീയരുടെ മാനസാന്തരവാർത്ത വിവരിച്ചുകേൾപ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരൻമാർക്കെല്ലാം വലിയ സന്തോഷമുളവായി.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്