Menu
പഠനം

സമരിയാ

ബൈബിൾ സ്ഥലം — യഹൂദർക്കും സമരിയാക്കാർക്കും ഇടയിലുള്ള ഭിന്നത മറികടന്ന് യേശു ഒരു സ്ത്രീയോട് ജീവജലത്തെക്കുറിച്ച് സംസാരിച്ചു. പിന്നീട് സുവിശേഷം സമരിയായിലും സ്വീകരിക്കപ്പെട്ടു. ബന്ധപ്പെട്ട ഭാഗങ്ങൾ: യോഹന്നാൻ 4:4–42; അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:4–25.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

1 രാജാക്കന്മാർ 13:32

ബഥേലിലെ ബലിപീഠത്തിനും സമരിയായിലെ പട്ടണങ്ങളിലുള്ള പൂജാഗിരികൾക്കും എതിരായി കർത്താവിന്റെ കൽപനപോലെ അവൻ പറഞ്ഞകാര്യങ്ങൾ നിശ്ചയമായും സംഭ വിക്കും.

1 രാജാക്കന്മാർ 16:24

രണ്ടു താലന്തു വെള്ളിക്ക് അവൻ ഷെമേറിൻെറ കൈയിൽനിന്നു സമരിയാമല വാങ്ങി. ചുറ്റും കോട്ട കെട്ടി പട്ടണം നിർമിച്ചു. പട്ടണത്തിനു മലയുടെ ഉട മസ്ഥനായ ഷെമേറിൻെറ നാമം ആസ്പദമാക്കി സമരിയാ എന്നു പേരിട്ടു.

1 രാജാക്കന്മാർ 16:28

ഓമ്രി പിതാക്കൻമാരോടു ചേർന്നു. സമരിയായിൽ സംസ്കരിക്കപ്പെട്ടു. മകൻ ആഹാബ് ഭരണമേറ്റു.

1 രാജാക്കന്മാർ 16:29

യൂദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാം ഭരണവർഷമാണ് ഓമ്രിയുടെ മകൻ ആഹാബ് സമരിയായിൽ ഇസ്രായേൽ ജനത്തിന്റെ രാജാവായത്. അവൻ ഇരുപത്തിരണ്ടു വർഷം ഭരിച്ചു.

1 രാജാക്കന്മാർ 16:32

സമരിയായിൽ താൻ പണിയിച്ച ബാൽക്ഷേത്രത്തിൽ ബാലിന് അവൻ ഒരു ബലിപീഠം സ്ഥാപിച്ചു.

1 രാജാക്കന്മാർ 18:2

ഏലിയാ ആഹാബിന്റെ അടുത്തേക്കു പുറപ്പെട്ടു. സമരിയായിൽ അപ്പോൾ ക്ഷാമം കഠിനമായിരുന്നു.

1 രാജാക്കന്മാർ 20:1

സിറിയാരാജാവായ ബൻഹദാദ് പടയൊരുക്കി. മുപ്പത്തിരണ്ടു നാടുവാഴികൾ തങ്ങളുടെ കുതിരകളോടും രഥങ്ങളോടുംകൂടെ അവന്റെ പക്ഷം ചേർന്നു. അവൻ ചെന്നു സമരിയായെ വളഞ്ഞ് ആക്രമിച്ചു.

1 രാജാക്കന്മാർ 20:10

ബൻഹദാദ് വീണ്ടും പറഞ്ഞയച്ചു. എന്റെ അനുയായികൾക്ക് ഓരോപിടി വാരാൻ സമരിയായിലെ മണ്ണു തികഞ്ഞാൽ ദേവൻമാർ എന്നെ കഠിനമായി ശിക്ഷിക്കട്ടെ.

1 രാജാക്കന്മാർ 20:17

ദേശാധിപതികളുടെ സേവകൻമാർ ആദ്യം പുറപ്പെട്ടു. കാവൽ സംഘം മടങ്ങിച്ചെന്ന് സമരിയായിൽ നിന്നു സൈന്യം വരുന്നുണ്ടെന്നു ബൻഹദാദിനെ അറിയിച്ചു.

1 രാജാക്കന്മാർ 20:34

ബൻഹദാദ് ആഹാബിനോടു പറഞ്ഞു: എന്റെ പിതാവ് അങ്ങയുടെ പിതാവിൽനിന്നു പിടിച്ചെടുത്ത പട്ടണങ്ങൾ ഞാൻ മടക്കിത്ത രാം, എന്റെ പിതാവ് സമരിയായിൽ ചെയ്ത തുപോലെ അങ്ങ് ദമാസ്ക്കസിൽ കച്ചവടകേന്ദ്രങ്ങൾ സ്ഥാപിച്ചാലും. ആഹാബ് പ്രതിവചിച്ചു: ഈ കരാറനുസരിച്ച് നിന്നെ വിട്ടയയ്ക്കുന്നു. അവൻ ഒരു ഉടമ്പടിചെയ്ത് ബൻഹദാദിനെ വിട്ടയച്ചു.

1 രാജാക്കന്മാർ 20:43

ഇസ്രായേൽരാജാവ് ദുഃഖാകുലനായി സമരിയായിലെ കൊട്ടാരത്തിലേക്കു മടങ്ങി.

1 രാജാക്കന്മാർ 21:1

ജസ്രേൽക്കാരനായ നാബോത്തിന് ജസ്രേലിൽ സമരിയാരാജാവായ ആഹാബിന്റെ കൊട്ടാരത്തോടുചേർന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.

1 രാജാക്കന്മാർ 21:18

നീ ചെന്നു സമരിയായിലുള്ള ഇസ്രായേൽരാജാവ് ആഹാബിനെ കാണുക. അവൻ നാബോത്തിൻെറ മുന്തിരിത്തോട്ടം കൈവശപ്പെടുത്താൻ എത്തിയിരിക്കുന്നു.

1 രാജാക്കന്മാർ 22:10

ഇസ്രായേൽരാജാവും യൂദാരാജാവ്യഹോഷാഫാത്തും രാജകീയവസ്ത്രങ്ങളണിഞ്ഞ് സമരിയായുടെ കവാടത്തിലുള്ള ഒരു മെതിസ്ഥലത്ത് സിംഹാസനത്തിൽ ഉപവിഷ്ടരായിരുന്നു; പ്രവാചകൻമാർ അവരുടെ മുൻ പിൽ പ്രവചിച്ചുകൊണ്ടിരുന്നു.

1 രാജാക്കന്മാർ 22:37

ആഹാബ് രാജാവ് മരിച്ചു; മൃതദേഹം സമരിയായിൽ കൊണ്ടുവന്നു സംസ്കരിച്ചു.

1 രാജാക്കന്മാർ 22:38

സമരിയായിലെ കുളത്തിൽ അവർ രാജാവിന്റെ രഥം കഴുകി. കർത്താവ് അരുളിച്ചെയ്തിരുന്നതുപോലെ നായ്ക്കൾ അവന്റെ രക്തം നക്കിക്കുടിച്ചു. വേശ്യകൾ ആ വെള്ളത്തിൽ കുളിച്ചു.

1 രാജാക്കന്മാർ 22:51

യൂദാരാജാവായയഹോഷാഫാത്തിൻെറ പതിനേഴാംഭരണവർഷം ആഹാബിന്റെ പുത്രൻ അഹസിയാ സമരിയായിൽ ഇസ്രായേലിന്റെ ഭരണം ഏറ്റെടുത്തു. അവൻ രണ്ടുവർഷം ഭരിച്ചു.

2 രാജാക്കന്മാർ 1:2

സമരിയായിൽവച്ച് അഹസിയാ മട്ടുപ്പാവിൽനിന്നു വീണു കിടപ്പിലായി. താൻ ഇതിൽനിന്നു രക്ഷപെടുമോ ഇല്ലയോ എന്ന് ആരായാൻ എക്രോണിലെ ദേവനായ ബാൽസെബൂബിൻെറ അടുത്തേക്ക് ആളയച്ചു.

2 രാജാക്കന്മാർ 1:3

തിഷ്ബ്യനായ ഏലിയായോടു കർത്താവിന്റെ ദൂതൻ അരുളിച്ചെയ്തു: സമരിയാ രാജാവിന്റെ ദൂതൻമാരെ ചെന്നുകണ്ട് അവരോടു ചോദിക്കുക; ഇസ്രായേലിൽ ദൈവമില്ലാഞ്ഞിട്ടാണോ നിങ്ങൾ എക്രോൺദേവനായ ബാൽസെബൂബിനെ സമീപിക്കുന്നത്?

2 രാജാക്കന്മാർ 2:25

അവിടെ നിന്ന് അവൻ കാർമൽമലയിലേക്കും തുടർന്ന് സമരിയായിലേക്കും പോയി.

2 രാജാക്കന്മാർ 3:1

യൂദാരാജാവായയഹോഷാഫാത്തിൻെറ പതിനെട്ടാം ഭരണവർഷം ആഹാബിന്റെ മകൻ യോറാം സമരിയായിൽ ഇസ്രായേൽരാജാവായി. അവൻ പന്ത്രണ്ടുവർഷം ഭരിച്ചു.

2 രാജാക്കന്മാർ 3:6

അപ്പോൾ യോറാംരാജാവ് സമരിയായിൽനിന്നു വന്ന് ഇസ്രായേൽക്കാരെയെല്ലാം ഒന്നിച്ചുകൂട്ടി.

2 രാജാക്കന്മാർ 5:3

അവൾ തൻെറ യജമാനത്തിയോടു പറഞ്ഞു: എന്റെ യജമാനൻ സമരിയായിലെ പ്രവാചകന്റെ അടുത്തായിരുന്നെങ്കിൽ! അവൻ യജമാനൻെറ കുഷ്ഠം മാറ്റുമായിരുന്നു.

2 രാജാക്കന്മാർ 6:19

അപ്പോൾ എലീഷാ അവരോടു പറഞ്ഞു: വഴി ഇതല്ല; പട്ടണവും ഇതല്ല. എന്നെ അനുഗമിക്കുക. നിങ്ങൾ അനേ്വഷിക്കുന്നവൻെറ അടുത്തേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകാം. അവൻ അവരെ സമരിയായിലേക്കു നയിച്ചു.

2 രാജാക്കന്മാർ 6:20

അവർ സമരിയായിൽ പ്രവേശിച്ച ഉടനെ എലീഷാ പ്രാർഥിച്ചു: കർത്താവേ, ഇവരുടെ കണ്ണുകൾ തുറക്കണമേ! ഇവർ കാണട്ടെ! കർത്താവ് അവരുടെ കണ്ണുകൾ തുറന്നു. തങ്ങൾ സമരിയായുടെ മധ്യത്തിലാണെന്ന് അവർ കണ്ടു.

2 രാജാക്കന്മാർ 6:25

അപ്പോൾ സമരിയായിൽ രൂക്ഷമായ ക്ഷാമം ഉണ്ടായി. ഒരു കഴുതത്തലയ്ക്ക് എട്ടുഷെക്കൽ വെള്ളിയും കാൽ കാബ് കാട്ടുള്ളിക്ക് അഞ്ചുഷെക്കൽ വെള്ളിയും വിലയായിരുന്നു.

2 രാജാക്കന്മാർ 7:1

എലീഷാ പറഞ്ഞു: കർത്താവിന്റെ വചനം ശ്രവിക്കുവിൻ. അവിടുന്ന് അരുളിച്ചെയ്യുന്നു, നാളെ ഈ നേരത്തു സമരിയായുടെ കവാടത്തിൽ ഒരളവു നേരിയമാവ് ഒരു ഷെക്കലിനും രണ്ടളവു ബാർലി ഒരു ഷെക്കലിനും വിൽക്കപ്പെടും.

2 രാജാക്കന്മാർ 7:18

ദൈവപുരുഷൻ രാജാവിനോടു രണ്ടളവ് ബാർലി ഒരു ഷെക്കലിനും ഒരളവ് നേരിയ മാവ് ഒരു ഷെക്കലിനും നാളെ ഈ സമയം സമരിയായുടെ കവാടത്തിൽ വിൽക്കപ്പെടും എന്നു പറഞ്ഞപ്പോൾ,

2 രാജാക്കന്മാർ 10:1

ആഹാബിന് സമരിയായിൽ എഴുപതു പുത്രൻമാരുണ്ടായിരുന്നു. യേഹു, നഗരാധിപൻമാർക്കും ശ്രേഷ്ഠൻമാർക്കും ആഹാബിന്റെ പുത്രൻമാരുടെ രക്ഷിതാക്കൾക്കും സമരിയായിലേക്കു കത്തുകൾ അയച്ചു.

2 രാജാക്കന്മാർ 10:12

യേഹു അവിടെനിന്നു പുറപ്പെട്ടു സമരിയായിലെത്തി.

2 രാജാക്കന്മാർ 10:17

അവൻ സമരിയായിലെത്തിയപ്പോൾ ആഹാബിന്റെ ഭവനത്തിൽ അവശേഷിച്ചിരുന്നവരെ സംഹരിച്ചു. കർത്താവ് ഏലിയായിലൂടെ അരുളിച്ചെയ്തത് അങ്ങനെ നിറവേറി.

2 രാജാക്കന്മാർ 10:35

യേഹു തൻെറ പിതാക്കൻമാരോടു ചേർന്നു; സമരിയായിൽ സംസ്കരിക്കപ്പെട്ടു. അവന്റെ പുത്രൻയഹോവാഹാസ് ഭരണമേറ്റു.

2 രാജാക്കന്മാർ 10:36

യേഹു സമരിയായിൽ ഇസ്രായേലിനെ ഭരിച്ചത് ഇരുപത്തെട്ടു വർഷമാണ്.

2 രാജാക്കന്മാർ 13:1

യൂദാരാജാവായ അഹസിയായുടെ പുത്രൻ യോവാഷിൻെറ ഇരുപത്തിമൂന്നാംഭരണവർഷം യേഹുവിൻെറ മകൻ യഹോവാഹാസ് സമരിയായിൽ ഇസ്രായേലിന്റെ ഭരണമേറ്റു. അവൻ പതിനേഴുവർഷം ഭരിച്ചു.

2 രാജാക്കന്മാർ 13:6

എങ്കിലും ഇസ്രായേൽ, ജറോബോവാം തങ്ങളെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽ നിന്നു പിൻമാറാതെ അവയിൽ മുഴുകി. സമരിയായിൽ അഷേരാപ്രതിഷ്ഠനിലനിന്നു.

2 രാജാക്കന്മാർ 13:9

യഹോവാഹാസ് പിതാക്കൻമാരോടു ചേർന്നു; സമരിയായിൽ സംസ്കരിക്കപ്പെട്ടു. അവന്റെ പുത്രൻയഹോവാഷ് രാജാവായി.

2 രാജാക്കന്മാർ 13:10

യൂദാരാജാവായ യോവാഷിൻെറ മുപ്പത്തേഴാംഭരണവർഷംയഹോവാഹാസിൻെറ മകൻ യഹോവാഷ് സമരിയായിൽ ഇസ്രായേലിന്റെ രാജാവായി. അവൻ പതിനാറുകൊല്ലം ഭരിച്ചു.

2 രാജാക്കന്മാർ 13:13

യഹോവാഷ് പിതാക്കൻമാരോടുചേർന്നു. ജറോബോവാം സിംഹാസനാരൂഢനായി.യഹോവാഷ് സമരിയായിൽ ഇസ്രായേൽരാജാക്കൻമാരോടൊപ്പം സംസ്കരിക്കപ്പെട്ടു.

2 രാജാക്കന്മാർ 14:14

അവൻ ദേവാലയത്തിലെയും രാജഭൺഡാരത്തിലെയും സ്വർണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ചു; തടവുകാരെയും സമരിയായിലേക്കു കൊണ്ടുപോയി.

2 രാജാക്കന്മാർ 14:16

യഹോവാഷ് പിതാക്കൻമാരോടു ചേർന്നു. ഇസ്രായേൽ രാജാക്കൻമാരോടൊപ്പം സമരിയായിൽ സംസ്കരിക്കപ്പെട്ടു. പുത്രൻ ജറോബോവാം ഭരണമേറ്റു.

2 രാജാക്കന്മാർ 14:23

യൂദാരാജാവായ യോവാഷിൻെറ പുത്രൻ അമസിയായുടെ പതിനഞ്ചാം ഭരണവർഷം ഇസ്രായേൽ രാജാവായയഹോവാഷിൻെറ പുത്രൻ ജറോബോവാം സമരിയായിൽ ഭരണം തുടങ്ങി. അവൻ നാൽപത്തൊന്നു വർഷം ഭരിച്ചു.

2 രാജാക്കന്മാർ 15:8

യൂദാരാജാവായ അസറിയായുടെ മുപ്പത്തെട്ടാം ഭരണവർഷം ജറോബോവാമിന്റെ പുത്രൻ സഖറിയാ സമരിയായിൽ ഇസ്രായേലിനെ ആറുമാസം ഭരിച്ചു.

2 രാജാക്കന്മാർ 15:13

യൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊൻപതാം ഭരണവർഷംയാബെഷിൻെറ പുത്രൻ ഷല്ലൂം ഭരണമേറ്റു; സമരിയായിൽ ഒരു മാസം ഭരിച്ചു;

2 രാജാക്കന്മാർ 15:14

ഗാദിയുടെ പുത്രൻമെനാഹെം തിർസായിൽനിന്നു സമരിയായിൽവന്ന്യാബെഷിൻെറ പുത്രനായ ഷെല്ലൂമിനെ വധിച്ചു രാജാവായി.

2 രാജാക്കന്മാർ 15:17

യൂദാരാജാവായ അസറിയായുടെ മുപ്പത്തൊൻപതാം ഭരണവർഷം ഗാദിയുടെ പുത്രനായ മെനാഹെം ഇസ്രായേലിൽ ഭരണമേറ്റു. അവൻ പത്തു വർഷം സമരിയായിൽ ഭരിച്ചു.

2 രാജാക്കന്മാർ 15:23

യൂദാരാജാവായ അസറിയായുടെ അൻപതാം ഭരണവർഷം മെനാഹെമിൻെറ പുത്രൻ പെക്കാഹിയാ ഭരണമേറ്റ് ഇസ്രായേ ലിനെ സമരിയായിൽ രണ്ടു വർഷം ഭരിച്ചു.

2 രാജാക്കന്മാർ 15:25

പടനായകനും റമാലിയായുടെ പുത്രനും ആയ പെക്കാഹ് അൻപത് ഗിലയാദ്യരോടൊത്ത് ഗൂഢാലോചന നടത്തി; സമരിയായിലെ കൊട്ടാരത്തിന്റെ കോട്ടയിൽ വച്ച് പെക്കാഹിയായെ വധിച്ചു രാജാവായി.

2 രാജാക്കന്മാർ 15:27

യൂദാരാജാവായ അസറിയായുടെ അൻപത്തിരണ്ടാം ഭരണവർഷം റമാലിയായുടെ പുത്രൻ പെക്കാഹ് രാജാവായി; അവൻ സമരിയായിൽ ഇസ്രായേലിനെ ഇരുപതു വർഷം ഭരിച്ചു.

2 രാജാക്കന്മാർ 17:1

യൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ഭരണവർഷം ഏലായുടെ പുത്രനായ ഹോസിയാ സമരിയായിൽ ഇസ്രായേലിന്റെ രാജാവായി.

2 രാജാക്കന്മാർ 17:5

അസ്സീറിയാരാജാവ് രാജ്യം ആക്രമിക്കുകയും സമരിയായിൽവന്ന് മൂന്നു കൊല്ലത്തേക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.

2 രാജാക്കന്മാർ 17:6

ഹോസിയായുടെ ഒൻപതാംഭരണ വർഷം അസ്സീറിയാരാജാവ് സമരിയാ അധീനമാക്കി, ഇസ്രായേല്യരെ അസ്സീറിയായിലേക്കു കൊണ്ടുപോയി ഹാലായിലും ഗോസാനിലെ ഹാബോർനദീതീരത്തും മെദിയാനഗരങ്ങളിലും പാർപ്പിച്ചു.

2 രാജാക്കന്മാർ 17:24

അസ്സീറിയാരാജാവ് ബാബിലോൺ, കുത്താ, അവ്വാ, ഹമാത്, സെഫാർവയിം എന്നിവിടങ്ങളിൽനിന്ന് ആളുകളെ കൊണ്ടുവന്ന് ഇസ്രായേൽജനത്തിന് പകരം സമരിയാനഗരങ്ങളിൽ പാർപ്പിച്ചു. അവർ സമരിയാ സ്വന്തമാക്കി അതിന്റെ നഗരങ്ങളിൽ വസിച്ചു.

2 രാജാക്കന്മാർ 17:26

സമരിയാനഗരങ്ങളിൽ കൊണ്ടുവന്നു പാർപ്പിച്ച ജന തകൾക്ക് നാട്ടിലെ ദൈവത്തിന്റെ നിയമം അറിവില്ലാത്തതിനാൽ അവിടുന്ന് അവരുടെ ഇടയിലേക്ക് സിംഹങ്ങളെ അയയ്ക്കുകയും അവ അവരെ കൊല്ലുകയും ചെയ്യുന്നുവെന്ന് അസ്സീറിയാരാജാവ് അറിഞ്ഞു.

2 രാജാക്കന്മാർ 17:28

സമരിയായിൽനിന്നു കൊണ്ടുവന്ന പുരോഹിതൻമാരിൽ ഒരുവൻ ബഥേലിൽ ചെന്നു താമസിച്ച് കർത്താവിനോടു ഭക്ത്യാദരങ്ങൾ കാണിക്കേണ്ടതെങ്ങനെയെന്ന് അവരെ പഠിപ്പിച്ചു.

2 രാജാക്കന്മാർ 17:29

ഓരോ ജനതയും തങ്ങൾ താമസിച്ചിരുന്ന നഗരങ്ങളിലെല്ലാം തങ്ങളുടെ ദേവൻമാരെ ഉണ്ടാക്കി സമരിയാക്കാർ നിർമിച്ച പൂജാഗിരികളിൽ പ്രതിഷ്ഠിച്ചു.

2 രാജാക്കന്മാർ 18:9

ഹെസക്കിയാരാജാവിൻെറ നാലാംഭരണവർഷം, അതായത,് ഇസ്രായേൽരാജാവും ഏലായുടെ പുത്രനുമായ ഹോസിയായുടെ ഏഴാംഭരണവർഷം, അസ്സീറിയാരാജാവായ ഷൽമനേസർ സമരിയായ്ക്കെതിരേ ഉപരോധമേർപ്പെടുത്തി.

2 രാജാക്കന്മാർ 18:10

മൂന്നു കൊല്ലത്തിനുശേഷം അവൻ അതു പിടിച്ചടക്കി. ഹെസക്കിയായുടെ ആറാംഭരണവർഷം, അതായത്, ഇസ്രായേൽരാജാവായ ഹോസിയായുടെ ഒൻപതാം ഭരണവർഷം, സമരിയാ അവന്റെ അധീനതയിലായി.

2 രാജാക്കന്മാർ 18:34

ഹമാത്തിൻെറയും അർപാദിൻെറയുംദേവൻമാർ എവിടെ? സെഫാർവയിം, ഹേനാ, ഇവ്വ എന്നിവയുടെ ദേവൻമാർ എവിടെ? അവർ സമരിയായെ എന്റെ കൈയിൽനിന്നു രക്ഷിച്ചോ?

2 രാജാക്കന്മാർ 21:13

സമരിയായുടെ അളവുകോലുകൊണ്ടും ആഹാബിന്റെ ഭവനത്തിലെ തൂക്കുകട്ടകൊണ്ടും ഞാൻ ജറുസലെമിനെ അളന്നുതൂക്കും. തുടച്ചുകമഴ്ത്തിവച്ച പാത്രംപോലെ ഞാൻ ജറുസലെമിനെ ശൂന്യമാക്കും.

2 രാജാക്കന്മാർ 23:18

അവൻ പറഞ്ഞു: അത് അവിടെയിരിക്കട്ടെ. അവന്റെ അസ്ഥികൾ ആരും മാറ്റരുത്. അങ്ങനെ സമരിയായിൽനിന്നുവന്ന പ്രവാചകന്റെ അസ്ഥികളെപ്പോലെ അതും അവർ സ്പർശിച്ചില്ല.

2 രാജാക്കന്മാർ 23:19

കർത്താവിനെ പ്രകോപിപ്പിച്ചുകൊണ്ട് സമരിയാ നഗരങ്ങളിൽ ഇസ്രായേൽരാജാക്കൻമാർ നിർമിച്ച പൂജാഗിരികളും ക്ഷേത്രങ്ങളും ജോസിയാ നശിപ്പിച്ചു. അവൻ ബഥേലിൽ ചെയ്തതുപോലെ ഇവിടെയും ചെയ്തു.

2 ദിനവൃത്താന്തം 18:2

ഏതാനും വർഷങ്ങൾക്കുശേഷംയഹോഷാഫാത്ത് സമരിയായിൽ ആഹാബിനെ സന്ദർശിച്ചു. ആഹാബ് അനേകം ആടുകളെയും കാളകളെയും കൊന്ന് അവനെയും കൂടെയുള്ളവരെയും സത്കരിച്ചു. അങ്ങനെ റാമോത്ത്വേഗിലയാദിനെതിരേയുദ്ധം ചെയ്യുവാൻ തന്നോടു ചേരുന്നതിന് ആഹാബ് അവനെ പ്രേരിപ്പിച്ചു.

2 ദിനവൃത്താന്തം 18:9

ഇസ്രായേൽരാജാവും യൂദാരാജാവായയഹോഷാഫാത്തും രാജ കീയ വസ്ത്രങ്ങളണിഞ്ഞ് സമരിയായുടെ കവാടത്തിനടുത്തുള്ള മെതിക്കളത്തിൽ സിംഹാസനത്തിൽ ഉപവിഷ്ടരായി. പ്രവാചകൻമാർ അവരുടെ മുൻപിൽ പ്രവചിച്ചുകൊണ്ടിരുന്നു.

2 ദിനവൃത്താന്തം 22:9

സമരിയായിൽ ഓടിയൊളിച്ച അഹസിയായെ അവർ തിരഞ്ഞുപിടിച്ച് യേഹുവിൻെറ മുൻപിൽ കൊണ്ടുവന്നു വധിച്ചു. പൂർണ ഹൃദയത്തോടെ കർത്താവിനെ പിൻചെന്ന യഹോഷാഫാത്തിന്റെ പൗത്രനാണ് എന്നതിന്റെ പേരിൽ അവർ അവനെ സംസ്കരിച്ചു. രാജ്യം ഭരിക്കാൻ കഴിവുള്ള ആരും അഹസിയാക്കുടുംബത്തിൽ അവശേഷിച്ചില്ല.

2 ദിനവൃത്താന്തം 25:13

യുദ്ധത്തിനു കൊണ്ടുപോകാതെ അമസിയാ പിരിച്ചുവിട്ട സൈനികർ സമരിയായ്ക്കും ബേത്ത്ഹോറോനും ഇടയ്ക്കുള്ള യൂദാനഗരങ്ങൾ ആക്രമിച്ചു മൂവായിരം പേരെ കൊല്ലുകയും വളരെയേറെകൊള്ളവസ്തുക്കൾ ശേഖരിക്കുകയും ചെയ്തു.

2 ദിനവൃത്താന്തം 25:24

അവൻ ദേവാലയത്തിലെ സ്വർണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ച്, ഓബെദ് ഏദോമിനെ തടവുകാരനാക്കി; രാജകൊട്ടാരത്തിലെ നിക്ഷേപങ്ങൾ കൈവശപ്പെടുത്തി; കൊള്ള മുതലും തടവുകാരുമായി സമരിയായിലേക്കു മടങ്ങി.

2 ദിനവൃത്താന്തം 28:8

തങ്ങളുടെ സഹോദരരായ യൂദാനിവാസികളിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം രണ്ടു ലക്ഷംപേരെ ഇസ്രായേൽ തടവുകാരാക്കി. ധാരാളം കൊള്ളമുതലും അവർ സമരിയായിലേക്കു കൊണ്ടുപോയി.

2 ദിനവൃത്താന്തം 28:9

കർത്താവിന്റെ ഒരു പ്രവാചകൻ അവിടെയുണ്ടായിരുന്നു. അവന്റെ പേര് ഒദേദ്. അവൻ സമരിയായിലേക്കു വന്ന സൈന്യത്തിന്റെ നേരേ ചെന്നു പറഞ്ഞു: നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവു യൂദായോടു കോപിച്ച് അവരെ നിങ്ങളുടെ കൈയിൽ ഏൽപിച്ചുതന്നു. എന്നാൽ, നിങ്ങൾ അവരെ ക്രൂരമായി വധിച്ചു. ഈ കാര്യം കർത്താവിന്റെ മുൻപിൽ എത്തിയിരിക്കുന്നു.

2 ദിനവൃത്താന്തം 28:15

പ്രതേ്യകം നിയുക്തരായ ആളുകൾ തടവുകാരെ ഏറ്റെടുത്തു; കൊള്ളമുതലിൽനിന്ന് ആവശ്യമായവയെടുത്ത് നഗ്നരായവരെ ഉടുപ്പിച്ചു; ചെരിപ്പു ധരിപ്പിച്ചു; അവർക്കു ഭക്ഷണപാനീയങ്ങൾ നൽകി; തൈലം പൂശി; തളർന്നവരെ കഴുതപ്പു റത്തു കയറ്റി. അങ്ങനെ ഈന്തപ്പനകളുടെ നഗരമായ ജറീക്കോയിൽ അവരുടെ സഹോദരരുടെ അടുത്തെത്തിച്ചു. അനന്തരം, അവർ സമരിയായിലേക്കു മടങ്ങി.

എസ്രാ 4:10

മഹാനും ശ്രേഷ്ഠനുമായ ഒസ്നാപ്പർ നാടുകടത്തി സമരിയായിലെ പട്ടണങ്ങളിലും നദിക്കപ്പുറത്തുള്ള ദേശത്തും വസിപ്പിച്ച മറ്റു ജനതകളും കൂടി എഴുതുന്ന കത്ത്.

എസ്രാ 4:17

രാജാവു മറുപടി അയച്ചു: സൈന്യാധിപനായ റഹുമിനും കാര്യദർശിയായ ഷിംഷായിക്കും സമരിയായിലും നദിക്കക്കരെയുള്ള മറ്റു ദേശത്തും ജീവിക്കുന്ന അവരുടെ അനുയായികൾക്കും ശുഭാശംസകൾ!

നെഹെമിയാ 4:2

അവൻ ചാർച്ചക്കാരുടെയും സമരിയാ സൈന്യത്തിന്റെയും മുമ്പാകെ യഹൂദരെ പരിഹസിച്ചു പറഞ്ഞു: ദുർബലൻമാരായ ഈ യഹൂദർ എന്താണു ചെയ്യുന്നത്? അവർ എല്ലാം പുനരുദ്ധരിക്കുകയും ബലിയർപ്പിക്കുകയും ഒറ്റദിവസംകൊണ്ടു പണിതീർക്കുകയും ചെയ്യാമെന്ന് വ്യാമോഹിക്കുന്നോ? കത്തി നശിച്ച അവശിഷ്ടങ്ങളിൽനിന്നു പണിയാൻ കല്ലു വീണ്ടെടുക്കാൻ കഴിയുമോ?

യൂദിത്ത് 1:9

സമരിയായിലും അതിനുചുറ്റുമുള്ള പട്ടണങ്ങളിലും ജോർദാന് അക്കരെ ജറുസലെം വരെയും ബഥനി, കെലുസ്, കാദെഷ്, ഈജിപ്തിലെ നദീതീരം, തഹ്ഫാനെസ്, റാംസെസ് എന്നിവിടങ്ങളിലും,

യൂദിത്ത് 4:4

അതിനാൽ, അവർ സമരിയായിലെ ഓരോ പ്രവിശ്യയിലേക്കും കോനാ, ബേത്ഹോറോൺ, ബൽമായിൻ, ജറീക്കോ, കോബ, അയസ് സോറ, സാലെം താഴ്വര എന്നിവിടങ്ങളിലേക്കും ദൂതൻമാരെ അയച്ചു.

1 മക്കബായർ 3:10

അപ്പളോണിയൂസ് വിജാതീയരെയും സമരിയായിൽനിന്നു വലിയൊരു സൈന്യത്തെയും ശേഖരിച്ച് ഇസ്രായേലിനെതിരേയുദ്ധത്തിനൊരുങ്ങി.

1 മക്കബായർ 10:30

എനിക്കു ലഭിക്കേണ്ട ധാന്യങ്ങളുടെ മൂന്നിലൊന്നും ഫലങ്ങളുടെ പകുതിയും ഇനി മുതൽ നിങ്ങളിൽ നിന്ന് ഈടാക്കുന്നതല്ല. യൂദാദേശത്തുനിന്നോ, സമരിയാ, ഗലീലി എന്നീ ദേശങ്ങളിൽ നിന്നോ ഇന്നുമുതൽ ഒരിക്കലും ഞാൻ അവ പിരിക്കുകയില്ല.

1 മക്കബായർ 10:38

സമരിയായിൽനിന്നു യൂദായോടു ചേർക്കപ്പെട്ടിട്ടുള്ള മൂന്നുപ്രവിശ്യകൾ ഏകഭരണ കർത്താവിന് അധീനമായിരിക്കും. പ്രധാനപുരോഹിതനല്ലാതെ മറ്റൊരധികാരി അവർക്ക് ഉണ്ടായിരിക്കുകയില്ല.

1 മക്കബായർ 11:28

യൂദയായെയും സമരിയായിലെ മൂന്നു പ്രവിശ്യകളെയും കപ്പത്തിൽനിന്ന് ഒഴിവാക്കണമെന്ന് അപ്പോൾ ജോനാഥാൻ രാജാവിനോടഭ്യർഥിച്ചു. പകരം മുന്നൂറു താലന്ത് അവൻ വാഗ്ദാനം ചെയ്തു. രാജാവ് അതു സമ്മതിച്ചു.

1 മക്കബായർ 11:34

യൂദയായും സമരിയായിൽനിന്നു യൂദയായോടുചേർക്കപ്പെട്ട അഫൈറേമാ, ലിദ്ദാ, റഥാമിൻ എന്നീ പ്രവിശ്യകളുംഅവയുടെ പ്രാന്തപ്രദേശങ്ങളും അവർക്കവകാശപ്പെട്ടതാണെന്നു ഞങ്ങൾ തീർപ്പുകൽപിക്കുന്നു. ജറുസലെമിൽ ബലിയർപ്പിക്കുന്നവർക്കു മുൻകാലങ്ങളിൽ ആണ്ടുതോറും ധാന്യങ്ങളിൽനിന്നും വൃക്ഷഫലങ്ങളിൽനിന്നും ഈടാക്കിയിരുന്ന രാജകീയനികുതി ഞങ്ങൾ ഇളവു ചെയ്തുകൊടുക്കുന്നു.

2 മക്കബായർ 15:1

യൂദാസും അനുചരൻമാരും സമരിയാ പ്രദേശത്ത് എത്തിയിരിക്കുന്നുവെന്നു നിക്കാനോർ കേട്ടു. ഏറ്റവും സുരക്ഷിതമായി വിശ്രമനാളിൽ അവരെ ആക്രമിക്കാൻ അവൻ പരിപാടി തയ്യാറാക്കി.

ഏശയ്യാ 7:9

എഫ്രായിമിന്റെ തലസ്ഥാനം സമരിയായും അധിപൻ റമാലിയായുടെ പുത്രനും ആണ്. വിശ്വസിക്കുന്നില്ലെങ്കിൽ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല.

ഏശയ്യാ 8:4

എന്തെന്നാൽ, ഈ ശിശു അപ്പാ, അമ്മേ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുൻപ്, ദമാസ്ക്കസിൻെറ ധനവും സമരിയായുടെ കൊള്ളസ്വത്തും അസ്സീറിയാ രാജാവു കൊണ്ടുപോകും.

ഏശയ്യാ 9:10

ഇഷ്ടിക വീണുപോയി, എന്നാൽ വെട്ടിയൊരുക്കിയ കല്ലുകൊണ്ടു ഞങ്ങൾ പണിയും; സിക്കമൂർമരങ്ങൾ വെട്ടിക്കളഞ്ഞു, എന്നാൽ അവയ്ക്കുപകരം ദേവദാരു ഞങ്ങൾ ഉപയോഗിക്കും എന്ന് അഹങ്കാരത്തോടും ഔധത്യത്തോടുംകൂടെ പറയുന്ന എഫ്രായിംകാരെയും സമരിയാനിവാസികളെയും ജനം തിരിച്ചറിയും.

ഏശയ്യാ 10:9

കൽനോ കാർക്കെമിഷുപോലെയല്ലേ? ഹാമാത് ആർപ്പാദുപോലെയും, സമരിയാ ദമാസ്ക്കസ്പോലെയും അല്ലേ?

ഏശയ്യാ 10:10

ജറുസലെമിലും സമരിയായിലും ഉള്ള വയെക്കാൾ വലിയ കൊത്തുവിഗ്രഹങ്ങളോടുകൂടിയരാജ്യങ്ങളെ ഞാൻ എത്തിപ്പിടിച്ചിരിക്കേ,

ഏശയ്യാ 10:11

സമരിയായോടും അവിടുത്തെ വിഗ്രഹങ്ങളോടും ചെയ്തതുപോലെ, ജറുസലെമിനോടും അവിടുത്തെ വിഗ്രഹങ്ങളോടും ഞാൻ ചെയ്യേണ്ടതല്ലേ?

ഏശയ്യാ 36:19

ഹാമാത്തിൻെറയും അർപ്പാദിൻെറയും ദേവൻമാർ എവിടെ? സെഫാർവയിമിൻെറ ദേവൻമാർ എവിടെ? സമരിയായെ എന്റെ കൈയിൽനിന്നു മോചിപ്പിക്കാൻ അവർക്കു സാധിച്ചോ?

ജറെമിയാ 23:13

സമരിയായിലെ പ്രവാചകരുടെ ഇടയിൽ അരോചകമായ ഒരു കാര്യം ഞാൻ കണ്ടു. അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ച് എന്റെ ജനമായ ഇസ്രായേലിനെ വഴിപിഴപ്പിച്ചു.

ജറെമിയാ 31:5

സമരിയാപർവതങ്ങളിൽ നീ വീണ്ടും മുന്തിരിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കും. കൃഷിക്കാർ കൃഷി ചെയ്തു ഫലം അനുഭവിക്കും.

ജറെമിയാ 41:5

ഷെക്കെം, ഷീലോ, സമരിയാ എന്നിവിടങ്ങളിൽനിന്ന് എൺപതു പുരുഷൻമാർ മുഖം ക്ഷൗരം ചെയ്തും വസ്ത്രങ്ങൾ കീറിയും ശരീരത്തിൽ മുറിവേൽപിച്ചും കർത്താവിന്റെ ആലയത്തിൽ കാഴ്ചകളും ധൂപവും സമർപ്പിക്കാൻ വന്നു.

എസെക്കിയേൽ 16:46

നിന്റെ മൂത്ത സഹോദരി സമരിയാ ആണ്. അവൾ തൻെറ പെൺ മക്കളോടൊത്ത് നിന്റെ വടക്കുവശത്തു താമസിച്ചു. നിന്റെ ഇളയസഹോദരി സോദോമാണ്. അവൾ തൻെറ പെൺമക്കളോടൊത്ത് നിന്റെ തെക്കുവശത്ത് താമസിച്ചു.

എസെക്കിയേൽ 16:51

നീ ചെയ്ത തിൻമയുടെ പകുതിപോലും സമരിയാ ചെയ്തില്ല. നീ അവരെക്കാൾ കൂടുതൽ മ്ലേച്ഛത പ്രവർത്തിച്ചു. നീ പ്രവർത്തിച്ച മ്ലേ ച്ഛതകൾ കണക്കിലെടുത്താൽ നിന്റെ സഹോദരികൾ നീതിയുള്ളവരായി തോന്നും.

എസെക്കിയേൽ 16:53

സോദോമിന്റെയും അവളുടെ പുത്രിമാരുടെയും സമരിയായുടെയും അവളുടെ പുത്രിമാരുടെയും സുസ്ഥിതി ഞാൻ പുനഃസ്ഥാപിക്കും. അതോടൊപ്പം അവരുടെ മധേ്യ നിന്റെ സുസ്ഥിതിയും ഞാൻ പുനഃസ്ഥാപിക്കും.

എസെക്കിയേൽ 16:55

നിന്റെ സഹോദരിമാരായ സോദോമും സമരിയായും അവരുടെ പുത്രിമാരും തങ്ങളുടെ പൂർവസ്ഥിതിയിലേക്കു മടങ്ങിവരും. നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ സ്ഥതിപ്രാപിക്കും.

എസെക്കിയേൽ 23:4

മൂത്തവളുടെ പേര് ഒഹോലാ എന്നും ഇളയവളുടെ പേര് ഒഹോലിബാ എന്നും ആയിരുന്നു. അവർ എൻേറതായി; അവർക്കു പുത്രൻമാരും പുത്രിമാരും ജനിച്ചു. അവരിൽ ഓഹോലാ സമരിയായെയും ഒഹോലിബാ ജറുസലെമിനെയും സൂചിപ്പിക്കുന്നു.

എസെക്കിയേൽ 23:33

ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തിൽ നിന്ന്, നിന്റെ സഹോദരിയായ സമരിയായുടെ പാനപാത്രത്തിൽ നിന്നു, കുടിച്ച് ഉൻമത്തതയും ദുഃഖവും കൊണ്ടു നീ നിറയും.

ഹോസിയാ 7:1

ഞാൻ ഇസ്രായേലിനെ സുഖപ്പെടുത്താൻ ഒരുങ്ങുമ്പോൾ എഫ്രായിമിന്റെ അഴിമതിയും സമരിയായുടെ അകൃത്യങ്ങളും വെളിപ്പെടും. അവർ വ്യാജമായി പെരുമാറുന്നു. കള്ളൻ അകത്തു കടക്കുന്നു. കവർച്ചക്കാരൻ പുറത്തു കൊള്ളനടത്തുന്നു.

ഹോസിയാ 8:5

സമരിയാ, നിന്റെ കാളക്കുട്ടിയെ ഞാൻ തട്ടിത്തെറിപ്പിച്ചു; എന്റെ കോപം അവർക്കെതിരേ ആളിക്കത്തുന്നു. തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ ഇനിയും അവർ എത്ര വൈകും?

ഹോസിയാ 8:6

അത് ഇസ്രായേലിലെ ഒരു ശിൽപി ഉണ്ടാക്കിയതാണ്, അത് ദൈവമല്ല, സമരിയായുടെ കാളക്കുട്ടിയെ കഷണങ്ങളായി ഞാൻ തകർക്കും.

ഹോസിയാ 10:5

ബഥാവനിലെ കാളക്കുട്ടിയെച്ചൊല്ലി സമരിയാ നിവാസികൾ ഭയചകിതരാകും. അവിടത്തെ ജനം അതിനെ ഓർത്തു വിലപിക്കും. വിഗ്രഹാരാധകരായ പുരോഹിതൻമാർ അതിന്റെ നഷ്ടപ്പെട്ട മഹത്വം ഓർത്തു പൊട്ടിക്കരയും.

ഹോസിയാ 10:7

വെള്ളത്തിൽ വീണ കമ്പുപോലെ സമരിയാ രാജാവ് ഒലിച്ചുപോകും.

ഹോസിയാ 13:16

സമരിയാ തൻെറ തെറ്റിനു ശിക്ഷയേൽക്കണം. അവൾ തൻെറ ദൈവത്തെ ധിക്കരിച്ചു. അവർ വാളിനിരയാകും. അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ചു കൊല്ലും. അവരുടെ ഗർഭിണികളെ കുത്തിപ്പിളരും.

ആമോസ് 3:9

അസ്സീറിയായിലെയും ഈജിപ്തിലെയും ശക്തിദുർഗങ്ങളിൽ പ്രഖ്യാപിക്കുക: സമരിയായിലെ മലകളിൽ ഒരുമിച്ചുകൂടുവിൻ. അവളിലെ കലഹങ്ങളും മർദനങ്ങളും കാണുവിൻ.

ആമോസ് 3:12

കർത്താവ് അരുളിച്ചെയ്യുന്നു: സിംഹത്തിന്റെ വായിൽ നിന്ന് ഇടയൻ ആടിന്റെ രണ്ടു കാലോ ചെവിയുടെ അറ്റമോ വീണ്ടെടുക്കുന്നതുപോലെ സമരിയായിൽ പാർക്കുന്ന ഇസ്രായേൽജനം കട്ടിലിൻെറ ഒരു മൂലയും കിടക്കയുടെ ഒരറ്റവും കൊണ്ടു രക്ഷപെടും.

ആമോസ് 4:1

ദരിദ്രരെ പീഡിപ്പിക്കുകയും അവശരെ ചവിട്ടിയരയ്ക്കുകയും, ഞങ്ങൾക്കു കുടിക്കാൻ കൊണ്ടുവരുക എന്നു ഭർത്താക്കൻമാരോടു പറയുകയും ചെയ്യുന്ന സമരിയാമലയിലെ ബാഷാൻ പശുക്കളേ, ശ്രവിക്കുവിൻ!

ആമോസ് 6:1

സീയോനിൽ സ്വസ്ഥത അനുഭവിക്കുന്നവരും സമരിയാഗിരിയിൽ സുരക്ഷിതരും ജനതകളിൽ അഗ്രഗണ്യരും ഇസ്രായേൽ ഭവനം സഹായാർഥം സമീപിക്കുന്നവരും ആയ നിങ്ങൾക്കു ദുരിതം!

ആമോസ് 8:14

ദാനിന്റെ ദൈവമാണേ, ബേർഷെബായുടെ മാർഗമാണേ, എന്നു പറഞ്ഞ് സമരിയായിലെ അഷിമാദേവതയുടെ പേരിൽ സത്യം ചെയ്യുന്നവർ നിലംപതിക്കും. അവർ ഒരിക്കലും എഴുന്നേൽക്കുകയില്ല.

ഒബാദിയാ 1:19

നെഗെബിലുള്ളവർ ഏസാവുമലയും ഷെഫേലായിലുള്ളവർ ഫിലിസ്ത്യരുടെ ദേശവും കൈവശമാക്കും. അവർ എഫ്രായിമിൻെറയും സമരിയായുടെയും ദേശം കൈവശപ്പെടുത്തും. ബഞ്ചമിൻ ഗിലയാദ് സ്വന്തമാക്കും.

മിക്കാ 1:1

മൊരേഷെത്തുകാരനായ മിക്കായ്ക്ക് യോഥാം, ആഹാസ്, ഹെസക്കിയാ എന്നീ യൂദാരാജാക്കൻമാരുടെ നാളുകളിൽ കർത്താവിൽനിന്ന് അരുളപ്പാടുണ്ടായി. സമരിയായെയും ജറുസലെമിനെയും സംബന്ധിക്കുന്ന ഒരു ദർശനത്തിലാണ് ഇതു ലഭിച്ചത്.

മിക്കാ 1:5

യാക്കോബിൻെറ അതിക്രമവും ഇസ്രായേൽ ഭവനത്തിന്റെ പാപവുമാണ് ഇതിനു കാരണം. എന്താണ് യാക്കോബിൻെറ അതിക്രമം? അത് സമരിയാ അല്ലേ? എന്താണ് യൂദാഭവനത്തിൻെറ പാപം? അത് ജറുസലെം അല്ലേ?

മിക്കാ 1:6

അതിനാൽ, ഞാൻ സമരിയായെ വെളിമ്പ്രദേശത്തെ കൂനയാക്കും. മുന്തിരി കൃഷിചെയ്യാനുള്ള സ്ഥലംതന്നെ. അവളുടെ കല്ലുകൾ ഞാൻ താഴ്വരയിലേക്കു വലിച്ചെ റിയും. അവളുടെ അസ്തിവാരങ്ങൾ ഞാൻ അനാവൃതമാക്കും.

മത്തായി 10:5

ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങൾ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിക്കുകയുമരുത്.

ലൂക്കാ 9:52

അവൻ തനിക്കു മുമ്പേ ഏതാനും ദൂതൻമാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അവർ സമരിയാക്കാരുടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു.

ലൂക്കാ 10:33

എന്നാൽ, ഒരു സമരിയാക്കാരൻയാത്രാമധേ്യ അവൻ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്,

ലൂക്കാ 17:11

ജറൂസലെമിലേക്കുള്ളയാത്രയിൽ അവൻ സമരിയായ്ക്കും ഗലീലിക്കും മധേ്യ കടന്നുപോവുകയായിരുന്നു.

ലൂക്കാ 17:16

അവൻ യേശുവിൻെറ കാൽക്കൽ സാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു.

യോഹന്നാൻ 4:4

അവനു സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു.

യോഹന്നാൻ 4:5

സമരിയായിലെ സിക്കാർ എന്ന പട്ടണത്തിൽ അവൻ എത്തി. യാക്കോബ് തൻെറ മകൻ ജോസഫിനു നൽകിയ വയലിനടുത്താണ് ഈ പട്ടണം.

യോഹന്നാൻ 4:7

ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാൻ വന്നു. യേശു അവളോട് എനിക്കു കുടിക്കാൻ തരുക എന്നു പറഞ്ഞു.

യോഹന്നാൻ 4:9

ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാൻ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മിൽ സമ്പർക്കമൊന്നുമില്ലല്ലോ.

യോഹന്നാൻ 4:39

ഞാൻ ചെയ്തതെല്ലാം അവൻ എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരിൽ അനേകർ അവനിൽ വിശ്വസിച്ചു.

യോഹന്നാൻ 4:40

ആ സമരിയാക്കാർ അവന്റെ അടുത്തു വന്നു തങ്ങളോടൊത്തു വസിക്കണമെന്ന് അവനോട് അപേക്ഷിക്കുകയും അവൻ രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്തു.

യോഹന്നാൻ 8:48

യഹൂദർ പറഞ്ഞു: നീ ഒരു സമരിയാക്കാരനാണെന്നും നിന്നിൽ പിശാചുണ്ടെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലേ?

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 1:8

എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:1

സാവൂൾ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്തോലൻമാരൊഴികേ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:5

പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തിൽചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:9

മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്ന ശിമയോൻ എന്നൊരുവൻ ആ നഗരത്തിലുണ്ടായിരുന്നു. അവൻ വലിപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:14

സമരിയാക്കാർ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോൾ ജറുസലെമിലുള്ള അപ്പസ്തോലൻമാർ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 8:25

അവർ കർത്താവിന്റെ വചനത്തിനു സാക്ഷ്യം നൽകുകയും അതു പ്രഘോഷിക്കുകയും ചെയ്ത തിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവർ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും സുവിശേഷം അറിയിച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 9:31

അങ്ങനെ യൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയിൽ സമാധാനമുള വായി. അതു ശക്തി പ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നൽകിയ സമാശ്വാസത്തിലും വളർന്നു വികസിച്ചു.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 15:3

സഭയുടെ നിർദ്ദേശമനുസരിച്ചുയാത്രതിരിച്ച അവർ വിജാതീയരുടെ മാനസാന്തരവാർത്ത വിവരിച്ചുകേൾപ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരൻമാർക്കെല്ലാം വലിയ സന്തോഷമുളവായി.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്