Menu
പഠനം

വിവാഹം

ബൈബിൾ വിഷയം — ത്യാഗസ്നേഹവും ബഹുമാനവും നിറഞ്ഞ ദാമ്പത്യം. ബന്ധപ്പെട്ട വചനം: എഫേസോസ് 5:25.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

മത്തായി 19:9

എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.

മത്തായി 19:10

ശിഷ്യൻമാർ അവനോടു പറഞ്ഞു: ഭാര്യാഭർതൃബന്ധം ഇത്തരത്തിലുള്ളതെങ്കിൽ, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.

മത്തായി 22:24

ഗുരോ, ഒരുവൻ സന്താനമില്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ ആ വിധവയെ വിവാഹം ചെയ്ത് സഹോദരനു സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്ന്മോശ അനുശാസിച്ചിട്ടുണ്ട്.

മത്തായി 22:25

ഞങ്ങളുടെയിടയിൽ ഏഴു സഹോദരൻമാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹം ചെയ്തു. സന്താനമില്ലാതെ ഭാര്യയെ സഹോദരനു വിട്ടുകൊണ്ട് അവൻ മരണമടഞ്ഞു.

മത്തായി 22:30

പുനരുത്ഥാനത്തിൽ അവർ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവർ സ്വർഗദൂതൻമാരെപ്പോലെയായിരിക്കും.

മത്തായി 24:38

നോഹ പേടകത്തിൽ പ്രവേശിച്ച ദിവസംവരെ, അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു.

മർക്കോസ് 6:17

ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തിൽ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇങ്ങനെചെയ്തത്. അവൻ അവളെ വിവാഹം ചെയ്തിരുന്നു.

മർക്കോസ് 10:11

അവൻ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.

മർക്കോസ് 10:12

ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.

മർക്കോസ് 12:20

ഒരിടത്ത് ഏഴു സഹോദരൻമാരുണ്ടായിരുന്നു. ഒന്നാമൻ ഒരുവളെ വിവാഹം ചെയ്തു. അവൻ സന്താനമില്ലാതെ മരിച്ചു.

മർക്കോസ് 12:25

എന്തെന്നാൽ, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോൾ അവർ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. മറിച്ച്, അവർ സ്വർഗത്തിലെ ദൂതൻമാരെപ്പോലെയായിരിക്കും.

ലൂക്കാ 14:20

മൂന്നാമതൊരുവൻ പറഞ്ഞു: എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാൽ എനിക്കു വരാൻ നിവൃത്തിയില്ല.

ലൂക്കാ 16:18

ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവ് ഉപേക്ഷിച്ചവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.

ലൂക്കാ 17:27

നോഹ പെട്ടകത്തിൽ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു.

ലൂക്കാ 20:29

ഒ രിടത്ത് ഏഴു സഹോദരൻമാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരുവളെ വിവാഹം ചെയ്തു; അവൻ സന്താനമില്ലാതെ മരിച്ചു.

ലൂക്കാ 20:34

യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങൾ വിവാഹം ചെയ്യുകയും ചെയ്തു കൊടുക്കുകയും ചെയ്യുന്നു.

ലൂക്കാ 20:35

എന്നാൽ, വ രാനിരിക്കുന്നയുഗത്തെ പ്രാപിക്കുന്നതി നും മരിച്ചവരിൽനിന്ന് ഉയിർക്കുന്നതിനും യോഗ്യരായവർ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല.

റോമാ 7:3

ഭർത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടു ചേർന്നാൽ അവൾ വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭർത്താവു മരിച്ചാൽ അവനുമായി തന്നെ ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയാകും. പിന്നീടു മറ്റൊരു പുരുഷനെ വിവാഹം ചെയ്താൽ അവൾ വ്യഭിചാരിണിയാകുന്നില്ല.

1 കോറിന്തോസ് 7:9

എന്നാൽ, സംയമനം സാധ്യമല്ലാത്തവർ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാൾ വിവാഹിതരാകുന്നതാണ് നല്ലത്.

1 കോറിന്തോസ് 7:28

നീ വിവാഹം കഴിക്കുന്നെങ്കിൽ അതിൽ പാപമില്ല. കന്യക വിവാഹിതയായാൽ അവ ളും പാപം ചെയ്യുന്നില്ല. എന്നിരിക്കിലും, വിവാഹിതരാകുന്നവർക്കു ലൗകികക്ലേശങ്ങൾ ഉണ്ടാകും. അതിൽനിന്നു നിങ്ങളെ ഒഴിവാക്കാനാണ് എന്റെ ശ്രമം.

1 കോറിന്തോസ് 7:36

ഒരുവനു തൻെറ കന്യകയോട് സംയമനത്തോടുകൂടി പെരുമാറാൻ സാധിക്കുകയില്ലെന്നു തോന്നിയാൽ, അവൾ യൗവ്വനത്തിന്റെ വസന്തം പിന്നിട്ടവളെങ്കിലും, അനിവാര്യമെങ്കിൽ അവന്റെ ഹിതംപോലെ പ്രവർത്തിക്കട്ടെ. അവർ വിവാഹം കഴിക്കട്ടെ; അതു പാപമല്ല.

1 കോറിന്തോസ് 7:38

തൻെറ കന്യകയെ വിവാഹം ചെയ്യുന്നവൻ ഉചിതമായി പ്രവർത്തിക്കുന്നു. എന്നാൽ, വിവാഹംചെയ്യാതിരിക്കുന്നവൻ കൂടുതൽ ശ്ളാഘനീയനാണ്.

1 തിമോത്തേയോസ് 4:3

അവർ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങൾ വർജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവൻ കൃതജ്ഞതാപൂർവ്വം ആസ്വദിക്കാൻവേണ്ടി ദൈവം സൃഷ്ടിച്ചതാണ്.

1 തിമോത്തേയോസ് 5:11

എന്നാൽ, പ്രായംകുറഞ്ഞവിധവകളെ മേല്പറഞ്ഞഗണത്തിൽ ചേർത്തുകൂടാ. കാരണം, അവർ ക്രിസ്തുവിനു വിരുദ്ധമായി സുഖഭോഗങ്ങളിൽ മുഴുകി വിവാഹം കഴിക്കാൻ ആഗ്രഹിച്ചെന്നുവരാം.

1 തിമോത്തേയോസ് 5:14

അതിനാൽ, ചെറുപ്പക്കാരികളായ വിധവകൾ വിവാഹംകഴിച്ച് അമ്മമാരായി വീടുഭരിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയായാൽ ശത്രുവിനു നമ്മെ കുറ്റപ്പെടുത്താൻ അവസരം ഇല്ലാതാകും.

ഹെബ്രായർ 13:4

എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറമലിനമാകാതിരിക്കട്ടെ. കാരണം, അസൻമാർഗികളെയും വ്യഭിചാരികളെയുംദൈവം വിധിക്കും.

വെളിപാട് 19:7

നമുക്ക് ആനന്ദിക്കാം; ആഹ്ലാദിച്ച് ആർപ്പുവിളിക്കാം. അവിടുത്തേക്ക് മഹത്വം നൽകാം. എന്തെന്നാൽ, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്