അബ്രാമും നാഹോറും വിവാഹം കഴിച്ചു. അബ്രാമിന്റെ ഭാര്യയുടെ പേര് സാറായി. നാഹോറിന്റെ ഭാര്യയുടെ പേര് മിൽക്കാ. അവൾ മിൽക്കായുടെയും ഇസ്ക്കയുടെയും പിതാവായ ഹാരാന്റെ മകളാണ്.
വിവാഹം
ബൈബിൾ വിഷയം — ത്യാഗസ്നേഹവും ബഹുമാനവും നിറഞ്ഞ ദാമ്പത്യം. ബന്ധപ്പെട്ട വചനം: എഫേസോസ് 5:25.
ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ
ഉടനെ ലോത്ത് തൻെറ പുത്രിമാരെ വിവാഹം ചെയ്യാനിരുന്നവരുടെ അടുത്തുചെന്നുപറഞ്ഞു: എഴുന്നേറ്റ് ഉടനെ സ്ഥലം വിട്ടുപോവുക. കർത്താവ് ഈ നഗരം നശിപ്പിക്കാൻ പോവുകയാണ്. എന്നാൽ അവൻ തമാശ പറയുകയാണ് എന്നത്രേ അവർക്കു തോന്നിയത്.
അബ്രാഹം കെത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ വിവാഹംചെയ്തു.
നാൽപതു വയസ്സായപ്പോൾ ഏസാവ് ഹിത്യനായ ബേരിയുടെ പുത്രിയൂദിത്തിനെയും ഹിത്യനായ ഏലോണിൻെറ പുത്രി ബാസ്മത്തിനെയും വിവാഹം ചെയ്തു.
ഒരു ദിവസംതന്നെ നിങ്ങൾ രണ്ടുപേരും എനിക്കു നഷ്ടപ്പെടുന്നതെന്തിന്? അതു കഴിഞ്ഞ് റബേക്കാ ഇസഹാക്കിനോടു പറഞ്ഞു: ഈ ഹിത്യസ്ത്രീകൾമൂലം എനിക്കു ജീവിതം മടുത്തു. ഈ നാട്ടുകാരായ ഇവരെപ്പോലെയുള്ള ഹിത്യസ്ത്രീകളിൽനിന്ന് ഒരുവളെ യാക്കോബും വിവാഹംകഴിച്ചാൽ പിന്നെ ഞാനെന്തിനു ജീവിക്കണം?
ഇസഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: കാനാന്യസ്ത്രീകളിൽ ആരെയും നീ വിവാഹം കഴിക്കരുത്.
അപ്പോൾ യൂദാ ഓനാനെ വിളിച്ചു പറഞ്ഞു: നിന്റെ സഹോദരന്റെ ഭാര്യയെ വിവാഹം ചെയ്ത് സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുക.
ഷേലായ്ക്കു പ്രായമായിട്ടും തന്നെ അവനു വിവാഹം ചെയ്തുകൊടുക്കുന്നില്ലെന്നു കണ്ട് താമാർ തൻെറ വിധവാവസ്ത്രങ്ങൾ മാറ്റി, ഒരു മൂടുപടംകൊണ്ടു ദേഹമാകെ മറച്ചു തിമ്നായിലേക്കുള്ള വഴിയിൽ എനയീം പട്ടണത്തിന്റെ വാതിൽക്കൽ ചെന്നിരിപ്പായി.
അക്കാലത്ത് ലേവി ഗോത്രത്തിൽപെട്ട ഒരാൾ തൻെറ തന്നെ ഗോത്രത്തിൽപെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു.
അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രൻമാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാർ തങ്ങളുടെ ദേവൻമാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രൻമാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തെന്നുവരാം.
അവർവേശ്യയെയോ അശുദ്ധയാക്കപ്പെട്ടവളെയോ ഭർത്താവ് ഉപേക്ഷിച്ചവളെയോ വിവാഹംചെയ്യരുത്. എന്തെന്നാൽ, പുരോഹിതൻദൈവസന്നിധിയിൽ വിശുദ്ധനായിരിക്കണം.
വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, മലിനയാക്കപ്പെട്ടവൾ, വേശ്യ എന്നിവരെ അവൻ വിവാഹം ചെയ്യരുത്; സ്വജനത്തിൽനിന്ന് ഒരു കന്യകയെവേണം അവൻ ഭാര്യയായി സ്വീകരിക്കാൻ.
വിവാഹം ചെയ്തു ഭാര്യയെ പ്രാപിച്ചതിനുശേഷം അവളെ വെറുക്കുകയും, അവളിൽ ദുർന്നടത്തം ആരോപിക്കുകയും,
പുതുതായി വിവാഹം ചെയ്ത പുരുഷനെ സൈനിക സേവനത്തിനോ മറ്റെന്തെങ്കിലും പൊതുപ്രവർത്തനത്തിനോ നിയോഗിക്കരുത്. അവൻ ഒരു വർഷം വീട്ടിൽ ഭാര്യയോടൊന്നിച്ച് സന്തോഷപൂർവം വസിക്കട്ടെ.
സഹോദരൻമാർ ഒരുമിച്ചു താമസിക്കുമ്പോൾ, അവരിലൊരാൾ പുത്രനില്ലാതെ മരിച്ചുപോയാൽ അവന്റെ ഭാര്യ അന്യനെ വിവാഹം ചെയ്തുകൂടാ. ഭർത്താവിന്റെ സഹോദരൻ അവളെ പ്രാപിക്കുകയും ഭാര്യയായി സ്വീകരിച്ച് ഭർത്തൃസഹോദരധർമം നിർവഹിക്കുകയും ചെയ്യണം.
നിങ്ങളുടെ ഇടയിൽ അവശേഷിച്ചിരിക്കുന്ന ഈ ജനങ്ങളുമായി ഇടപഴകുകയോ അവരുടെ സ്ത്രീകളെ വിവാഹംചെയ്യുകയോ നിങ്ങളുടെ സ്ത്രീകളെ അവർക്കു വിവാഹം ചെയ്തു കൊടുക്കുകയോ ചെയ്യുന്നെങ്കിൽ, നിങ്ങളുടെ ദൈവമായ കർത്താവ് ഈ ജനങ്ങളെ നിങ്ങളുടെ ഇടയിൽനിന്നു മേലിൽ നിർമാർജനം ചെയ്യുകയില്ലെന്ന് അറിഞ്ഞുകൊള്ളുവിൻ. നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങൾക്കു നൽകിയിരിക്കുന്ന ഈ വിശിഷ്ട ദേശത്തുനിന്ന് നിങ്ങൾ വിച്ഛേദിക്കപ്പെടുന്നതുവരെ അവർ നിങ്ങൾക്ക് കെണിയും കുടുക്കും മുതുകിൽ…
അവരുടെ പുത്രിമാരെ ഇസ്രായേൽക്കാർ വിവാഹം ചെയ്തു; തങ്ങളുടെ പുത്രിമാരെ അവർക്കു വിവാഹം ചെയ്തുകൊടുത്തു. ഇസ്രായേൽക്കാർ അവരുടെ ദേവൻമാരെ സേവിക്കുകയും ചെയ്തു.
സ്വന്തം കുലത്തിനു വെളിയിൽ വിവാഹം കഴിച്ചുകൊടുത്തിരുന്ന മുപ്പതു പുത്രിമാരും, തൻെറ പുത്രൻമാർക്കുവേണ്ടി കുലത്തിനുവെളിയിൽ നിന്ന് സ്വീകരിച്ച മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു.
അവൻ തിരിച്ചുവന്ന് മാതാപിതാക്കൻമാരോടു പറഞ്ഞു: തിമ്നായിൽ ഞാൻ ഒരു ഫിലിസ്ത്യയുവതിയെ കണ്ടുമുട്ടി. അവളെ എനിക്ക് വിവാഹംചെയ്തുതരണം.
ഇസ്രായേൽക്കാർ മിസ്പായിൽ ഒന്നിച്ചുകൂടി ശപഥം ചെയ്തിട്ടുണ്ടായിരുന്നു: നമ്മിൽ ആരും നമ്മുടെപെൺകുട്ടികളെ ബഞ്ചമിൻ ഗോത്രക്കാർക്കു വിവാഹംചെയ്തു കൊടുക്കുകയില്ല.
പുത്രൻമാർ ഓർഫാ, റൂത്ത് എന്നീ മൊവാബ്യസ്ത്രീകളെ വിവാഹം ചെയ്തു. പത്തുവർഷത്തോളം അവർ അവിടെ കഴിഞ്ഞു.
വീണ്ടും വിവാഹം ചെയ്തു കുടുംബജീവിതം നയിക്കാൻ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! അവൾ അവരെ ചുംബിച്ചു. അവർ പൊട്ടിക്ക രഞ്ഞു.
എന്റെ മക്കളേ, നിങ്ങൾ മടങ്ങിപ്പോകുവിൻ. വിവാഹം ചെയ്യാൻ കഴിയാത്തവിധം ഞാൻ വൃദ്ധയായിരിക്കുന്നു. അഥവാ ഈ രാത്രിതന്നെ ഭർത്താവിനെ സ്വീകരിച്ച് പുത്രൻമാരെ ഗർഭം ധരിച്ചാൽത്തന്നെ
അവർ പറഞ്ഞു: ഈ വന്നു നിൽക്കുന്ന മനുഷ്യനെ കണ്ടോ? അവൻ ഇസ്രായേലിനെ നിന്ദിക്കാൻ വന്നിരിക്കുന്നു. അവനെകൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തൻെറ മകളെ അവനു വിവാഹംചെയ്തുകൊടുക്കുകയും, അവന്റെ പിതൃഭവനത്തിന് ഇസായേലിൽ കരമൊഴിവ് കൽപിച്ചുകൊടുക്കുകയും ചെയ്യും.
മറ്റുള്ളവരുടെ മുൻപിൽ ഞാൻ എങ്ങനെ തല ഉയർത്തി നടക്കും? ഇസ്രായേലിൽ നിനക്കും ദുഷ് കീർത്തി വരുമല്ലോ. ദയവായി രാജാവിനോടപേക്ഷിക്കുക. അവൻ എന്നെ നിനക്കു വിവാഹം ചെയ്തുതരും.
സോളമൻ ഈജിപ്തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹം ചെയ്ത് അവനുമായി ബന്ധുത്വംസ്ഥാപിച്ചു. തൻെറ കൊട്ടാരവും കർത്താവിന്റെ ആലയവും ജറുസലെമിനു ചുറ്റുമുള്ള മതിലും പണിതീരുന്നതുവരെ സോളമൻ അവളെ ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു.
നെബാത്തിൻെറ മകൻ ജറോബോവാമിന്റെ പാപങ്ങളിൽ വ്യാപരിച്ചത് പോരാഞ്ഞിട്ട് അവൻ സീദോൻ രാജാവായ എത്ബാലിൻെറ മകൾ ജസെബെലിനെ വിവാഹം ചെയ്യുകയും ബാൽദേവനെ ആരാധിക്കുകയും ചെയ്തു.
അഹസിയാ ആഹാബിന്റെ വഴികളിൽ നടന്നു. ആഹാബിന്റെ ഭവനം ചെയ്തിരുന്നതുപോലെ കർത്താവിന്റെ മുൻപിൽ അവനും തിൻമചെയ്തു. കാരണം, ആഹാബിന്റെ ഭവനത്തോട് അവൻ വിവാഹംവഴി ബന്ധപ്പെട്ടിരുന്നു.
അസൂബായുടെ മരണത്തിനുശേഷം കാലെബ് എഫ്രാത്തിനെ വിവാഹം ചെയ്തു.
ഹെസ്രോൻ അറുപതാംവയസ്സിൽ ഗിലയാദിൻെറ പിതാവായ മാഖീറിൻെറ മകളെ വിവാഹം ചെയ്തു. അവളിൽനിന്ന് സെഗൂബ് ജനിച്ചു.
ഷേഷാൻ തൻെറ മകളെ അവനു വിവാഹംചെയ്തു കൊടുത്തു. അവൾക്ക് അത്തായി എന്നൊരു പുത്രൻ ജനിച്ചു.
എസ്രായുടെ പുത്രൻമാർ:യഥെർ, മേരെദ്, ഏഫർ,യാലോൺ. മേരെദ് ഫറവോയുടെ മകളായ ബിഥിയായെ വിവാഹം ചെയ്തു. അവളിൽ മിരിയാം, ഷമ്മായി, എഷ്തെമോവായുടെ പിതാവായ ഇഷ്ബാ എന്നിവർ ജനിച്ചു.
നഹമിൻെറ സഹോദരിയെ ഹോദിയാ വിവാഹം ചെയ്തു. ഗർമ്യനായ കെയിലായുടെ പിതാക്കൻമാരും മാഖാത്യനായ എഷ്തെമോവായും ഇവളുടെ പുത്രൻമാരാണ്.
എലെയാസറിന് പുത്രൻമാർ ഇല്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളു. കിഷിൻെറ പുത്രൻമാരായ അവരുടെ ചാർച്ചക്കാർ അവരെ വിവാഹംചെയ്തു.
ദാവീദിന്റെ മകൻ യരിമോത്തിൻെറയും ജസ്സെയുടെ മകനായ എലിയാബിൻെറ മകൻ അബിഹായിലിൻെറയും മകൾ മഹലത്തിനെ റഹോബോവാം വിവാഹം ചെയ്തു.
ഏലാമിൻെറ കുടുംബത്തിൽപ്പെട്ടയഹിയേലിൻെറ മകൻ ഷക്കാനിയാ എസ്രായോടു പറഞ്ഞു: നാം നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാണിച്ച്, ദേശത്തെ അന്യസ്ത്രീകളെ വിവാഹം ചെയ്തു. എങ്കിലും ഇസ്രായേലിന് ഇപ്പോഴും ആശയ്ക്കു വഴിയുണ്ട്.
പുരോഹിതൻ എസ്രാ അവരെ അഭിസംബോധന ചെയ്തു പറഞ്ഞു: നിങ്ങൾ നിയമം ലംഘിച്ച് അന്യസ്ത്രീകളെ വിവാഹം ചെയ്യുകയും ഇസ്രായേലിന്റെ പാപം വർധിപ്പിക്കുകയും ചെയ്തു.
നമ്മുടെ ശുശ്രൂഷകൻമാർ സമൂഹത്തിന്റെ പ്രതിനിധികളാവട്ടെ. നമ്മുടെ ദൈവത്തിന്റെ ക്രോധം ശമിക്കുന്നതുവരെ അന്യസ്ത്രീകളെ വിവാഹം ചെയ്തിട്ടുള്ള നഗരവാസികൾ അതതു നഗരങ്ങളിലെ ശ്രേഷ്ഠൻമാരോടുംന്യായാധിപൻമാരോടുംകൂടെ നിശ്ചിത സമ യത്ത് ഇവിടെ വരട്ടെ.
ഒന്നാംമാസം ഒന്നാംദിവസം ആയപ്പോൾ അന്യസ്ത്രീകളെ വിവാഹം ചെയ്തിരുന്നവരുടെ വിചാരണ പൂർത്തിയായി.
പുരോഹിത പുത്രൻമാരിൽ അന്യസ്ത്രീകളെ വിവാഹംചെയ്തവർ: യോസാദാക്കിൻെറ മകൻ യഷുവയുടെയും സഹോദരൻമാരുടെയും സന്തതികളിൽപ്പട്ട മാസേയാ, എലിയേസർ,യാറിബ്, ഗദാലിയാ.
എന്നിവർ അന്യസ്ത്രീകളെ വിവാഹംചെയ്തവരായിരുന്നു. അവർ ഭാര്യമാരെയും മക്കളെയും ഉപേക്ഷിച്ചു.
അവൻ ആരായുടെ പുത്രൻ ഷെക്കാനിയായുടെ ജാമാതാവായിരുന്നു. തോബിയായുടെ പുത്രൻ യോഹനാൻ ബറെക്കിയായുടെ പുത്രൻ മെഷുല്ലാമിൻെറ മകളെയാണ് വിവാഹം ചെയ്തിരുന്നത്. അതിനാൽ, യൂദായിൽ പലരും അവന്റെ പക്ഷത്തായിരുന്നു.
പുരോഹിതൻമാരുടെ പുത്രൻമാർ: ഹൊബായാ, ഹക്കോസ്, ബർസില്ലായ് എന്നിവരുടെ സന്തതികൾ. ബർസില്ലായ്കുടുംബക്കാരുടെ പൂർവികൻ ഗിലയാദുകാരൻ ബർസില്ലായിയുടെ പുത്രിയെ വിവാഹം ചെയ്തതിനാലാണ് അവർക്ക് ആ പേരു ലഭിച്ചത്.
ഞങ്ങളുടെ പുത്രൻമാർ തദ്ദേശവാസികളുടെ പുത്രിമാരെയോ, അവരുടെ പുത്രൻമാർ ഞങ്ങളുടെ പുത്രിമാരെയോ വിവാഹം ചെയ്യാൻ ഞങ്ങൾ സമ്മതിക്കുകയില്ല.
ഇക്കാലത്ത് അഷ്ദോദ്, അമ്മോൻ, മൊവാബ് എന്നീ ദേശങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്ത യഹൂദരെ ഞാൻ കണ്ടു.
നിങ്ങളെ പിൻതുടർന്ന് ഞങ്ങളും ഈ വലിയ തിൻമകൾ ചെയ്യണമോ? വിദേശീയ സ്ത്രീകളെ വിവാഹംചെയ്ത് നമ്മുടെ ദൈവത്തോടു വഞ്ചന കാണിക്കണമോ?
പ്രധാനപുരോഹിതൻ എലിയാഷിബിൻെറ പുത്രൻയഹോയാദായുടെ മക്കളിൽ ഒരുവൻ ഹൊറോണ്യനായ സൻബലത്താത്തിൻെറ മകളെ വിവാഹം കഴിച്ചിരുന്നു. അവനെ ഞാൻ എന്റെ മുൻപിൽ നിന്ന് ആട്ടിപ്പായിച്ചു.
പ്രായപൂർത്തിയായപ്പോൾ ഞാൻ എന്റെ കുടുംബത്തിൽപ്പെട്ട അന്ന എന്ന ഒരുവളെ വിവാഹംചെയ്തു. അവളിൽ എനിക്കു തോബിയാസ് എന്ന മകൻ ജനിച്ചു.
ഏഴുപ്രാവശ്യം വിവാഹം ചെയ്തതാണവൾ. എന്നാൽ, അവളെ പ്രാപിക്കുന്നതിനുമുൻപ് ഓരോ ഭർത്താവും അസ്മോദേവൂസ് എന്ന ദുഷ്ടപിശാചിനാൽ വധിക്കപ്പെട്ടിരുന്നു. അതിനാൽ, പരിചാരികമാർ അവളോടു ചോദിച്ചു: നീ തന്നെയല്ലേ, ഭർത്താക്കൻമാരെ കഴുത്തുഞെരിച്ചു കൊന്നത്? ഏഴുപേരെ നിനക്കു ലഭിച്ചു.
എല്ലാത്തരം അധാർമികതയിലും നിന്നു നിന്നെ കാത്തുകൊള്ളുക. നിന്റെ പൂർവികരുടെ ഗോത്രത്തിൽനിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളിൽ നിന്നു വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. മകനേ, നമ്മുടെ പൂർവപിതാക്കൻമാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽനിന്നാണു ഭാര്യമാരെ തിരഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിക്കണം. സന്താനങ്ങൾ വഴി അവർ അനുഗൃഹീതരായി. അവരുടെ പിൻതലമുറദേശം അവകാശമാക്കും.
സഹോദരാ, ഇന്നു നമുക്കു റഗുവേലിനോടുകൂടെ താമസിക്കാം. അവൻ നിന്റെ ബന്ധുവാണ്. അവന് ഒരു മകളേ ഉള്ളു - സാറാ. നീ അവളെ വിവാഹം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
അവളാണെങ്കിൽ സുന്ദരിയും വിവേകവതിയുമാണ്. ഞാൻ പറയുന്നതു കേൾക്കുക. ഞാൻ അവളുടെ പിതാവിനോടു സംസാരിക്കാം. റാഗെസിൽ നിന്നു തിരിച്ചെത്തിയാലുടൻ വിവാഹം ആഘോഷിക്കുകയും ചെയ്യാം. മോശയുടെ നിയമമനുസരിച്ച് റഗുവേൽ നിനക്കുമാത്രമേ അവളെ വിവാഹം ചെയ്തു തരാവൂ. അല്ലെങ്കിൽ, അവൻ മരണശിക്ഷയ്ക്ക് അർഹനാകും. കാരണം, മറ്റാരെയുംകാൾ നിനക്കാണ് അവളുടെ മേൽ അവകാശം.
അപ്പോൾ തോബിയാസ് ദൂതനോടു പറഞ്ഞു: സഹോദരൻ അസറിയാസ്, ആ പെൺകുട്ടി ഏഴുപേരെ വിവാഹം ചെയ്ത താണെന്നും അവർ ഓരോരുത്തരും മണവറയിൽവച്ചു മരിച്ചെന്നും ഞാൻ കേട്ടിട്ടുണ്ട്.
ദൂതൻ പ്രതിവചിച്ചു: നിന്റെ ജനത്തിന്റെ ഇടയിൽ നിന്നുതന്നെ ഭാര്യയെ സ്വീകരിക്കണമെന്ന് നിന്റെ പിതാവ് ആജ്ഞാപിച്ചിട്ടുള്ളതു നീ ഓർക്കുന്നില്ലേ? സഹോദരാ, ഞാൻ പറയുന്നത് ശ്രദ്ധിക്കുക; ഇന്നു രാത്രിതന്നെ അവളെ നിനക്കു വിവാഹം ചെയ്തുതരും. പിശാചിനെപ്പറ്റി നീ പേടിക്കേണ്ടാ.
തോബിയാസിന്റെ വിവാഹം ഏഴുദിവസം ആർഭാടപൂർവം ആഘോഷിച്ചു.
അവളെ വിവാഹം ചെയ്യാൻ പലരും ആഗ്ര ഹിച്ചു. എന്നാൽ, തൻെറ ഭർത്താവ് മനാസ്സെ മരിച്ചു പിതാക്കൻമാരോടു ചേർന്നതുമുതൽ ജീവിതകാലം മുഴുവൻ അവൾ വിധവയായി കഴിഞ്ഞു.
അങ്ങനെ വിവാഹം വിലാപമായി മാറി; ഗായകരുടെ സ്വരം ചരമഗാനമായും.
അലക്സാണ്ടർ അവനെ സ്വീകരിച്ചു. ടോളമി മകൾ ക്ലെയോപ്പാത്രയെ അലക്സാണ്ടറിനു നൽകി. ടോളമായിസിൽവച്ചു രാജകീയാഡംബരങ്ങളോടെ വിവാഹം നടന്നു.
ദൂതൻമാർവഴി അവൻ ദമെത്രിയൂസ് രാജാവിനെ ഇപ്രകാരം അറിയിച്ചു: നമുക്ക് ഒരു ഉടമ്പടി ചെയ്യാം. അലക്സാണ്ടറിനു ഭാര്യയായി നൽകിയ എന്റെ മകളെ നിനക്കു ഞാൻ വിവാഹം ചെയ്തു തരാം. നിനക്കു നിന്റെ പിതാവിന്റെ സാമ്രാജ്യത്തിൻമേൽ ഭരണം നടത്തുകയുമാകാം.
വിവാഹം ചെയ്യാൻ യൂദാസിനെ അവൻ നിർബ്ബന്ധിക്കുകയും അവനു സന്താനങ്ങൾ ഉണ്ടായിക്കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ യൂദാസ് വിവാഹിതനായി; മറ്റുള്ളവരോടൊപ്പം സ്വസ്ഥജീവിതം നയിച്ചു.
പുത്രിയെ വിവാഹം ചെയ്തുകൊടുക്കുമ്പോൾ, വലിയൊരു ചുമതല തീരുന്നു; വിവേകമുള്ള ഒരുവനുവേണം അവളെ നൽകാൻ.
യുവാവ് കന്യകയെ എന്നപോലെ നിന്റെ പുനരുദ്ധാരകൻ നിന്നെ വിവാഹം ചെയ്യും; മണവാളൻമണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.
ഈ സ്ഥലത്തുവച്ചു നീ വിവാഹംകഴിക്കുകയോ നിനക്കു മക്കളുണ്ടാവുകയോ അരുത്.
വിവാഹം കഴിച്ച് സന്താനങ്ങൾക്കു ജൻമം നൽകുവിൻ. നിങ്ങളുടെ പുത്രീപുത്രൻമാരെയും വിവാഹം കഴിപ്പിക്കുവിൻ; അവർക്കും മക്കളുണ്ടാകട്ടെ. നിങ്ങൾ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോക രുത്.
അവർ വിധവയെയോ, ഉപേക്ഷിക്കപ്പെട്ടവളെയോ വിവാഹം ചെയ്യരുത്; ഇസ്രായേൽഭവനത്തിലെ കന്യകയെയോ പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം ചെയ്യാം.
ദക്ഷിണദേശത്തെ രാജാവിന്റെ പ്രദേശങ്ങൾ മുഴുവൻ കീഴടക്കാൻ അവൻ തീരുമാനിക്കും; അവനുമായി സന്ധിചെയ്യുകയും, അവനെ നശിപ്പിക്കാൻ വേണ്ടി, തൻെറ പുത്രിയെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യും. എന്നാൽ, ആ ശ്രമം വിജയിക്കുകയില്ല. അത് അവന് ഉപകരിക്കുകയില്ല.
ഹിൽക്കിയായുടെ മകളും അതീവസുന്ദരിയും ദൈവ ഭക്തയും ആയ സൂസന്നയെ അവൻ വിവാഹംചെയ്തു.
ഹോസിയാവഴി കർത്താവ് നൽകിയ സന്ദേശത്തിന്റെ തുടക്കം - അവിടുന്ന് അരുളിച്ചെയ്തു: നീ പോയി ഒരു വേശ്യയെ വിവാഹം ചെയ്ത് അവളിൽനിന്നു മക്കളെ നേടുക. കാരണം, ദേശം കർത്താവിനെ പരിത്യജിച്ചു വേശ്യാവൃത്തിയിൽ മുഴുകിയിരിക്കുന്നു.
യൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികൾ നടന്നിരിക്കുന്നു. കർത്താവിനു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യൂദാ അശുദ്ധമാക്കി. അന്യദേവന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു.
എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.
ശിഷ്യൻമാർ അവനോടു പറഞ്ഞു: ഭാര്യാഭർതൃബന്ധം ഇത്തരത്തിലുള്ളതെങ്കിൽ, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.
ഗുരോ, ഒരുവൻ സന്താനമില്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ ആ വിധവയെ വിവാഹം ചെയ്ത് സഹോദരനു സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്ന്മോശ അനുശാസിച്ചിട്ടുണ്ട്.
ഞങ്ങളുടെയിടയിൽ ഏഴു സഹോദരൻമാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹം ചെയ്തു. സന്താനമില്ലാതെ ഭാര്യയെ സഹോദരനു വിട്ടുകൊണ്ട് അവൻ മരണമടഞ്ഞു.
പുനരുത്ഥാനത്തിൽ അവർ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവർ സ്വർഗദൂതൻമാരെപ്പോലെയായിരിക്കും.
നോഹ പേടകത്തിൽ പ്രവേശിച്ച ദിവസംവരെ, അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു.
ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തിൽ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇങ്ങനെചെയ്തത്. അവൻ അവളെ വിവാഹം ചെയ്തിരുന്നു.
അവൻ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.
ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.
ഒരിടത്ത് ഏഴു സഹോദരൻമാരുണ്ടായിരുന്നു. ഒന്നാമൻ ഒരുവളെ വിവാഹം ചെയ്തു. അവൻ സന്താനമില്ലാതെ മരിച്ചു.
എന്തെന്നാൽ, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോൾ അവർ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. മറിച്ച്, അവർ സ്വർഗത്തിലെ ദൂതൻമാരെപ്പോലെയായിരിക്കും.
മൂന്നാമതൊരുവൻ പറഞ്ഞു: എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാൽ എനിക്കു വരാൻ നിവൃത്തിയില്ല.
ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവ് ഉപേക്ഷിച്ചവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.
നോഹ പെട്ടകത്തിൽ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു.
ഒ രിടത്ത് ഏഴു സഹോദരൻമാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരുവളെ വിവാഹം ചെയ്തു; അവൻ സന്താനമില്ലാതെ മരിച്ചു.
യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങൾ വിവാഹം ചെയ്യുകയും ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
എന്നാൽ, വ രാനിരിക്കുന്നയുഗത്തെ പ്രാപിക്കുന്നതി നും മരിച്ചവരിൽനിന്ന് ഉയിർക്കുന്നതിനും യോഗ്യരായവർ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല.
ഭർത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടു ചേർന്നാൽ അവൾ വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭർത്താവു മരിച്ചാൽ അവനുമായി തന്നെ ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയാകും. പിന്നീടു മറ്റൊരു പുരുഷനെ വിവാഹം ചെയ്താൽ അവൾ വ്യഭിചാരിണിയാകുന്നില്ല.
എന്നാൽ, സംയമനം സാധ്യമല്ലാത്തവർ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാൾ വിവാഹിതരാകുന്നതാണ് നല്ലത്.
നീ വിവാഹം കഴിക്കുന്നെങ്കിൽ അതിൽ പാപമില്ല. കന്യക വിവാഹിതയായാൽ അവ ളും പാപം ചെയ്യുന്നില്ല. എന്നിരിക്കിലും, വിവാഹിതരാകുന്നവർക്കു ലൗകികക്ലേശങ്ങൾ ഉണ്ടാകും. അതിൽനിന്നു നിങ്ങളെ ഒഴിവാക്കാനാണ് എന്റെ ശ്രമം.
ഒരുവനു തൻെറ കന്യകയോട് സംയമനത്തോടുകൂടി പെരുമാറാൻ സാധിക്കുകയില്ലെന്നു തോന്നിയാൽ, അവൾ യൗവ്വനത്തിന്റെ വസന്തം പിന്നിട്ടവളെങ്കിലും, അനിവാര്യമെങ്കിൽ അവന്റെ ഹിതംപോലെ പ്രവർത്തിക്കട്ടെ. അവർ വിവാഹം കഴിക്കട്ടെ; അതു പാപമല്ല.
തൻെറ കന്യകയെ വിവാഹം ചെയ്യുന്നവൻ ഉചിതമായി പ്രവർത്തിക്കുന്നു. എന്നാൽ, വിവാഹംചെയ്യാതിരിക്കുന്നവൻ കൂടുതൽ ശ്ളാഘനീയനാണ്.
അവർ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങൾ വർജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവൻ കൃതജ്ഞതാപൂർവ്വം ആസ്വദിക്കാൻവേണ്ടി ദൈവം സൃഷ്ടിച്ചതാണ്.
എന്നാൽ, പ്രായംകുറഞ്ഞവിധവകളെ മേല്പറഞ്ഞഗണത്തിൽ ചേർത്തുകൂടാ. കാരണം, അവർ ക്രിസ്തുവിനു വിരുദ്ധമായി സുഖഭോഗങ്ങളിൽ മുഴുകി വിവാഹം കഴിക്കാൻ ആഗ്രഹിച്ചെന്നുവരാം.
അതിനാൽ, ചെറുപ്പക്കാരികളായ വിധവകൾ വിവാഹംകഴിച്ച് അമ്മമാരായി വീടുഭരിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയായാൽ ശത്രുവിനു നമ്മെ കുറ്റപ്പെടുത്താൻ അവസരം ഇല്ലാതാകും.
എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറമലിനമാകാതിരിക്കട്ടെ. കാരണം, അസൻമാർഗികളെയും വ്യഭിചാരികളെയുംദൈവം വിധിക്കും.
നമുക്ക് ആനന്ദിക്കാം; ആഹ്ലാദിച്ച് ആർപ്പുവിളിക്കാം. അവിടുത്തേക്ക് മഹത്വം നൽകാം. എന്തെന്നാൽ, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.