വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉപദേശങ്ങൾ ഈ ഗ്രന്ഥത്തിൽഞാൻ എഴുതിയിട്ടുണ്ട്; ജറുസലെമിലെ എലെയാസറിൻെറ മകൻ സീറാക്കിൻെറ പുത്രൻ യേശുവായ ഞാൻ ഹൃദയാഗാധത്തിൽനിന്നുപുറപ്പെടുവിച്ച ജ്ഞാനമാണ് ഇത്.
“യേശു”
വേഗത്തിലുള്ള സൂചന: മലയാളത്തിൽ ദൈവം അല്ലെങ്കിൽ Manglish-ൽ daivam എന്ന് തിരയാം.
അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിൻെറ വംശാവലി ഗ്രന്ഥം.
യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
യേശുക്രിസ്തുവിൻെറ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു.
അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാൽ, അവൻ തൻെറ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും.
പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവൻ അറിഞ്ഞില്ല; അവൻ ശിശുവിന് യേശു എന്നു പേരിട്ടു.
ഹേറോദേസ് രാജാവിന്റെ കാലത്ത്യൂദയായിലെ ബേത്ലെഹെമിൽ യേശു ജനിച്ചപ്പോൾ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികൾ ജറുസലെമിലെത്തി.
യേശു യോഹന്നാനിൽ നിന്നു സ്നാനം സ്വീകരിക്കാൻ ഗലീലിയിൽ നിന്നു ജോർദാനിൽ അവന്റെ അടുത്തേക്കുവന്നു.
എന്നാൽ, യേശു പറഞ്ഞു: ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്. അവൻ സമ്മതിച്ചു.
സ്നാനം കഴിഞ്ഞയുടൻ യേശു വെള്ളത്തിൽ നിന്നു കയറി. അപ്പോൾ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തൻെറ മേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു.
അനന്തരം, പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു.
യേശു നാൽപതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവനു വിശന്നു.
യേശു പറഞ്ഞു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.
യേശു കൽപിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാൽ, നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
യോഹന്നാൻ ബന്ധനസ്ഥനായെന്നുകേട്ടപ്പോൾ യേശു ഗലീലിയിലേക്കു പിൻവാങ്ങി.
അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.
ജനക്കൂട്ടത്തെക്കണ്ടപ്പോൾ യേശു മലയിലേക്കു കയറി. അവൻ ഇരുന്നപ്പോൾ ശിഷ്യൻമാർ അടുത്തെത്തി.
യേശു ഈ വചനങ്ങൾ അവസാനിപ്പിച്ചപ്പോൾ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്.
യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
യേശു കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ട്, അരുളിച്ചെയ്തു: എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധി വന്നു.
യേശു അവനോടു പറഞ്ഞു: നീ ഇത് ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കൽപിച്ചിട്ടുള്ള കാഴ്ച ജനത്തിന്റെ സാക്ഷ്യത്തിനായി സമർപ്പിക്കുകയും ചെയ്യുക.
യേശു കഫർണാമിൽ പ്രവേശിച്ചപ്പോൾ ഒരു ശതാധിപൻ അവന്റെ അടുക്കൽ വന്ന്യാചിച്ചു:
യേശു അവനോടു പറഞ്ഞു: ഞാൻ വന്ന് അവനെ സുഖപ്പെടുത്താം.
യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപോലും ഞാൻ കണ്ടിട്ടില്ല.
യേശു ശതാധിപനോടു പറഞ്ഞു: പൊയ്ക്കൊൾക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യൻ സുഖം പ്രാപിച്ചു.
യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
തൻെറ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോൾ മറുകരയ്ക്കു പോകാൻ യേശു കൽപിച്ചു.
യേശു പറഞ്ഞു: കുറുനരികൾക്കു മാളങ്ങളും ആകാശപ്പറവകൾക്കു കൂടുകളുമുണ്ട്; എന്നാൽ, മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ല.
യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ.
യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യൻമാർ അവനെ അനുഗമിച്ചു.
യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോൾ, ശവക്കല്ലറകളിൽനിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതർ അവനെ കണ്ടുമുട്ടി. ആർക്കും ആ വഴി സഞ്ചരിക്കാൻ സാധിക്കാത്തവിധം അവർ അപകടകാരികളായിരുന്നു.
അപ്പോൾ, പട്ടണം മുഴുവൻ യേശുവിനെ കാണാൻ പുറപ്പെട്ടുവന്നു. അവർ അവനെ കണ്ടപ്പോൾ തങ്ങളുടെ അതിർത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു.
യേശു തോണിയിൽകയറി കടൽ കടന്ന് സ്വന്തം പട്ടണത്തിലെത്തി.
അവരുടെ വിചാരങ്ങൾ ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങൾ ഹൃദയത്തിൽ തിൻമ വിചാരിക്കുന്നതെന്ത്?
യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാൾ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.
യേശു അവന്റെ ഭവനത്തിൽ ഭക്ഷണത്തിനിരുന്നപ്പോൾ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യൻമാരോടും കൂടെ ഭക്ഷണത്തിനിരുന്നു.
യോഹന്നാന്റെ ശിഷ്യൻമാർ യേശുവിൻെറ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യൻമാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
യേശുവും ശിഷ്യൻമാരും അവനോടൊപ്പം പോയി.
യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്തു: മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷംമുതൽ അവൾ സൗഖ്യമുള്ളവളായി.
യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്ക്കുന്ന ജനങ്ങളെയും കണ്ട് പറഞ്ഞു:
യേശു അവിടെനിന്നു കടന്നുപോകുമ്പോൾ, രണ്ട് അന്ധന്മാർ, ദാവീദിന്റെ പുത്രാ, ഞങ്ങളിൽ കനിയണമേ എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് അവനെ അനുഗമിച്ചു.
അവൻ ഭവനത്തിലെത്തിയപ്പോൾ ആ അന്ധൻമാർ അവന്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? ഉവ്വ്, കർത്താവേ, എന്ന് അവർ മറുപടി പറഞ്ഞു.
അവരുടെ കണ്ണുകൾ തുറന്നു. ഇത് ആരും അറിയാനിടയാകരുത് എന്ന് യേശു അവരോടു കർശനമായി നിർദേശിച്ചു.
യേശു അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു.
ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകമ്പതോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സ ഹായരുമായിരുന്നു.
കാനാൻകാരൻ ശിമയോൻ, യേശുവിനെഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.
ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങൾ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിക്കുകയുമരുത്.
യേശു പന്ത്രണ്ടു ശിഷ്യൻമാർക്കും നിർദേശങ്ങൾ നൽകിയതിനുശേഷം, അവരുടെ പട്ടണങ്ങളിൽ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.
യേശു പറഞ്ഞു: നിങ്ങൾ കേൾക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക.
അവർ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. എന്തു കാണാനാണു നിങ്ങൾ മരുഭൂമിയിലേക്കുപോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ?
യേശു താൻ ഏറ്റവും കൂടുതൽ അദ്ഭുതങ്ങൾ പ്രവർത്തിച്ച നഗരങ്ങൾ മാനസാന്തരപ്പെടാത്തതിനാൽ അവയെ ശാസിക്കാൻ തുടങ്ങി:
യേശു ഉദ്ഘോഷിച്ചു: സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാൻമാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.
അക്കാലത്ത്, ഒരു സാബത്തിൽ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യൻമാർക്കു വിശന്നു. അവർ കതിരുകൾ പറിച്ചു തിന്നാൻ തുടങ്ങി.
യേശു അവിടെനിന്നുയാത്രതിരിച്ച് അവരുടെ സിനഗോഗിലെത്തി.
അവിടെ കൈ ശോഷിച്ച ഒരുവൻ ഉണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ അവർ അവനോടു ചോദിച്ചു: സാബത്തിൽ രോഗശാന്തി നൽകുന്നത് അനുവദനീയമാണോ?
ഇതു മനസ്സിലാക്കിയ യേശു അവിടെനിന്നു പിൻവാങ്ങി. അനേകം പേർ അവനെ അനുഗമിച്ചു. അവരെയെല്ലാം അവൻ സുഖപ്പെടുത്തി.
അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവർ യേശുവിൻെറ അടുത്തുകൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവൻ സംസാരിക്കുകയും കാണുകയും ചെയ്തു.
അവരുടെ വിചാരങ്ങൾ മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തശ്ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനിൽക്കുകയില്ല.
8യേശു അവനോടു പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരർ?
അന്നുതന്നെ യേശു ഭവനത്തിൽ നിന്നു പുറത്തുവന്ന്, കടൽത്തീരത്ത് ഇരുന്നു.
ഇതെല്ലാം യേശു ഉപമകൾ വഴിയാണ് ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോടു പറഞ്ഞിരുന്നില്ല.
യേശു ഈ ഉപമകൾ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്,
അവർക്ക് അവനിൽ ഇടർച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകൻ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല.
അക്കാലത്ത്, സാമന്തരാജാവായഹേറോദേസ് യേശുവിൻെറ കീർത്തിയെപ്പറ്റി കേട്ടിട്ട്,
അവന്റെ ശിഷ്യർ ചെന്നു മൃതശരീരമെടുത്തു സംസ്കരിച്ചു. അനന്തരം, അവർ യേശുവിനെ വിവരമറിയിച്ചു.
യേശു ഇതുകേട്ട് അവിടെനിന്നു പിൻവാങ്ങി, വഞ്ചിയിൽ കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കുപോയി. ഇതറിഞ്ഞജനക്കൂട്ടം പട്ടണങ്ങളിൽനിന്നു കാൽനടയായി അവനെ പിന്തുടർന്നു.
എന്നാൽ യേശു പറഞ്ഞു:
ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയിൽ കയറി മറുകരയ്ക്കു പോകാൻ യേശു ശിഷ്യൻമാരെ നിർബന്ധിച്ചു.
പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ യേശുവിൻെറ അടുത്തേക്കു നടന്നു ചെന്നു.
ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അൽപവിശ്വാസീ, നീ സംശയിച്ചതെന്ത്?
അനന്തരം ജറുസലെമിൽനിന്നു ഫരിസേയരും നിയമജ്ഞരും യേശുവിൻെറ അടുത്തുവന്നുപറഞ്ഞു:
യേശു അവിടെ നിന്നു പുറപ്പെട്ട് ടയിർ, സീദോൻ എന്നീ പ്രദേശങ്ങളിലെത്തി.
യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതൽ അവളുടെ പുത്രി സൗഖ്യമുള്ളവളായി.
യേശു അവിടെനിന്നു പുറപ്പെട്ട് ഗലീലിക്കടലിൻെറ തീരത്തുവന്ന് ഒരു മലയിൽ കയറി അവിടെ ഇരുന്നു.
യേശു ശിഷ്യൻമാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പതോന്നുന്നു. മൂന്നു ദിവസമായി അവർ എന്നോടുകൂടെയാണ്; അവർക്കു ഭക്ഷിക്കാൻയാതൊന്നുമില്ല. വഴിയിൽ അവർ തളർന്നു വീഴാനിടയുള്ളതിനാൽ ആഹാരം നൽകാതെ അവരെ പറഞ്ഞയയ്ക്കാൻ എനിക്കു മനസ്സുവരുന്നില്ല.
യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്? അവർ പറഞ്ഞു: ഏഴ്, കുറെ ചെറിയ മത്സ്യവും ഉണ്ട്.
ഫരിസേയരും സദുക്കായരും യേശുവിനെ പരീക്ഷിക്കാൻ വന്നു. തങ്ങൾക്കു സ്വർഗത്തിൽനിന്ന് ഒരടയാളം നൽകണമെന്ന് അവർ അവനോട് ആവശ്യപ്പെട്ടു.
യേശു പറഞ്ഞു: ശ്രദ്ധിക്കുവിൻ; ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിൻ.
യേശു ഇതറിഞ്ഞ് അവരോടുചോദിച്ചു: അൽപവിശ്വാസികളേ, അപ്പം ഇല്ലാത്തതിനെപ്പറ്റി നിങ്ങൾ പരസ്പരം സംസാരിക്കുന്നതെന്തിന്?
യേശു കേസറിയാഫിലിപ്പിപ്രദേശത്ത് എത്തിയപ്പോൾ ശിഷ്യൻമാരോടു ചോദിച്ചു: മനുഷ്യപുത്രൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?
യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാൻ! മാംസരക്തങ്ങളല്ല, സ്വർഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.
അപ്പോൾ മുതൽ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠൻമാരിൽനിന്നും പ്രധാനപുരോഹിതൻമാരിൽനിന്നും നിയമജ്ഞരിൽനിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താൻ വധിക്കപ്പെടുമെന്നും എന്നാൽ മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുമെന്നും ശിഷ്യൻമാരെ അറിയിച്ചുതുടങ്ങി.
യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പിൽ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.
യേശു ശിഷ്യൻമാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തൻെറ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.
യേശു, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി.
പത്രോസ് യേശുവിനോടു പറഞ്ഞു: കർത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കിൽ ഞങ്ങൾ ഇവിടെ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം - ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്.
യേശു സമീപിച്ച് അവരെ സ്പർശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേൽക്കുവിൻ, ഭയപ്പെടേണ്ടാ.
അവർ കണ്ണുകളുയർത്തിനോക്കിയപ്പോൾ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.
മലയിൽനിന്ന് ഇറങ്ങുമ്പോൾ യേശു അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രൻമരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ നിങ്ങൾ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുത്.
യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാൾ ഞാൻ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാൾ ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക.
യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലൻ സുഖംപ്രാപിച്ചു.
അനന്തരം ശിഷ്യൻമാർ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാൻ ഞങ്ങൾക്കു കഴിയാതെ പോയത്?
യേശു പറഞ്ഞു: നിങ്ങളുടെ അൽപവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാൽ അതു മാറിപ്പോകും.
അവർ ഗലീലിയിൽ ഒരുമിച്ചുകൂടിയപ്പോൾ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രൻമനുഷ്യരുടെ കൈകളിൽ ഏൽപിക്കപ്പെടാൻ പോകുന്നു.
അവൻ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോൾ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കൻമാർ ആരിൽ നിന്നാണ് നികുതിയോചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രൻമാരിൽ നിന്നോ, അന്യരിൽ നിന്നോ?
അന്യരിൽ നിന്ന് വ പത്രോസ് മറുപടി പറഞ്ഞു. യേശു തുടർന്നു: അപ്പോൾ പുത്രൻമാർ സ്വതന്ത്രരാണല്ലോ;
ശിഷ്യൻമാർ യേശുവിനെ സമീപിച്ചുചോദിച്ചു: സ്വർഗരാജ്യത്തിൽ വലിയവൻ ആരാണ്?
യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധേ്യ നിർത്തിക്കൊണ്ട് അരുളിച്ചെയ്തു:
യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ്എഴുപതു പ്രാവശ്യം എന്നു ഞാൻ നിന്നോടു പറയുന്നു.
ഈ വാക്കുകൾ അവസാനിപ്പിച്ചശേഷം, യേശു ഗലീലിവിട്ട് ജോർദാന് അക്കരെയൂദയായുടെ അതിർത്തിയിലെത്തി.
യേശു കൈകൾവച്ചു പ്രാർഥിക്കുന്നതിനുവേണ്ടി ചിലർ ശിശുക്കളെ അവന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യൻമാർ അവരെ ശകാരിച്ചു.
അവൻ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നൽകരുത്.
യേശു പറഞ്ഞു: നീ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കുകൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.
യേശു ശിഷ്യൻമാരോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ധനവാനു സ്വർഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണ്.
യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യർക്ക് ഇത് അസാധ്യമാണ്; എന്നാൽ, ദൈവത്തിന് എല്ലാം സാധ്യമാണ്.
യേശു അവരോടു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, പുനർജീവിതത്തിൽ മനുഷ്യപുത്രൻ തൻെറ മഹത്വത്തിൻെറ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരിക്കും.
യേശു തൻെറ പന്ത്രണ്ടുപേരെ മാത്രം കൂട്ടിക്കൊണ്ട് ജറുസലെമിലേക്കുയാത്ര ചെയ്യുമ്പോൾ വഴിയിൽവച്ച് അരുളിച്ചെയ്തു:
യേശു മറുപടി നൽകി: നിങ്ങൾ ചോദിക്കുന്നതെന്താണെന്നു നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? അവർ പറഞ്ഞു: ഞങ്ങൾക്കു കഴിയും.
എന്നാൽ, യേശു അവരെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽയജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ.
യേശു ആ വഴി കടന്നുപോകുന്നെന്നു കേട്ടപ്പോൾ, വഴിയരികിലിരുന്ന രണ്ട് അന്ധൻമാർ ഉച്ചത്തിൽ നിലവിളിച്ചു: കർത്താവേ, ദാവീദിന്റെ പുത്രാ, ഞങ്ങളിൽ കനിയണമേ!
യേശു അവിടെ നിന്ന് അവരെ വിളിച്ചു ചോദിച്ചു: ഞാൻ നിങ്ങൾക്ക് എന്തുചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
യേശു ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. തത്ക്ഷണം അവർക്കു കാഴ്ചകിട്ടി. അവരും അവനെ അനുഗമിച്ചു.
അവർ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെയുള്ള ബഥ്ഫഗെയിലെത്തി. അപ്പോൾ യേശു തൻെറ രണ്ടു ശിഷ്യൻമാരെ ഇപ്രകാരം നിർദേശിച്ചയച്ചു:
ശിഷ്യൻമാർപോയി യേശു കൽപിച്ചതുപോലെ ചെയ്തു.
യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! ഉന്നതങ്ങളിൽ ഹോസാന!
ജനക്കൂട്ടം പറഞ്ഞു: ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്.
യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവിൽപനക്കാരുടെ ഇരിപ്പിടങ്ങളും അവൻ തട്ടിമറിച്ചിട്ടു.
അവർ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന് നീ കേൾക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽ നീ സ്തുതി ഒരുക്കി എന്ന് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താൽ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു മാത്രമല്ല നിങ്ങൾക്കു ചെയ്യാൻ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലിൽചെന്നു വീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും.
യേശു പറഞ്ഞു: ഞാൻ നിങ്ങളോട് ഒന്നു ചോദിക്കട്ടെ. നിങ്ങൾ എന്നോട് ഉത്തരം പറഞ്ഞാൽ എന്തധികാരത്താലാണ് ഞാൻ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം.
അതിനാൽ, അവർ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങൾക്കറിഞ്ഞുകൂടാ. അപ്പോൾ അവൻ പറഞ്ഞു: എന്തധികാരത്താലാണ് ഞാൻ ഇതു ചെയ്യുന്നതെന്ന് നിങ്ങളോടു ഞാനും പറയുന്നില്ല.
ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്? അവർ പറഞ്ഞു: രണ്ടാമൻ. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്കു മുമ്പേ സ്വർഗരാജ്യത്തിൽ പ്രവേശിക്കുക.
യേശു അവരോടുചോദിച്ചു: പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞകല്ലു തന്നെ മൂലക്കല്ലായിത്തീർന്നു. ഇതു കർത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികൾക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്നു വിശുദ്ധലിഖിതത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ?
യേശു വീണ്ടും ഉപമകൾവഴി അവരോടു സംസാരിച്ചു:
അപ്പോൾ ഫരിസേയർ പോയി, യേശുവിനെ എങ്ങനെ വാക്കിൽ കുടുക്കാം എന്ന് ആലോചന നടത്തി.
അവരുടെ ദുഷ്ടത മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങൾ എന്നെ പരീക്ഷിക്കുന്നതെന്ത്?
യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്?
യേശു മറുപടി പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാൽ നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു.
യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോൾ ഫരിസേയർ ഒന്നിച്ചുകൂടി.
ഫരിസേയർ ഒരുമിച്ചുകൂടിയപ്പോൾ യേശു അവരോടു ചോദിച്ചു:
യേശു ജനക്കൂട്ടത്തോടും തൻെറ ശിഷ്യൻമാരോടും അരുളിച്ചെയ്തു:
യേശു ദേവാലയം വിട്ടുപോകുമ്പോൾ ദേവാലയത്തിന്റെ പണികൾ അവനു കാണിച്ചുകൊടുക്കാൻ ശിഷ്യൻമാർ അടുത്തെത്തി.
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.
യേശു ഈ വചനങ്ങളെല്ലാം അവസാനിപ്പിച്ചശേഷം ശിഷ്യൻമാരോടു പറഞ്ഞു:
യേശുവിനെ ചതിവിൽ പിടികൂടി വധിക്കേണ്ടതെങ്ങനെയെന്ന് ആലോചിച്ചു.
യേശു ബഥാനിയായിൽ കുഷ്ഠരോഗിയായ ശിമയോന്റെ ഭവനത്തിൽ ഇരിക്കുമ്പോൾ,
യേശു ഇതുഗ്രഹിച്ച് അവരോടു പറഞ്ഞു: എന്തിനു നിങ്ങൾ ഈ സ്ത്രീയെ വിഷമിപ്പിക്കുന്നു? ഇവൾ എനിക്കു വേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.
അപ്പോൾ മുതൽ അവൻ യേശുവിനെ ഒറ്റിക്കൊടുക്കാൻ അവസരം അനേ്വഷിച്ചുകൊണ്ടിരുന്നു.
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം ശിഷ്യൻമാർ യേശുവിൻെറ അടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
യേശു നിർദേശിച്ചതുപോലെ ശിഷ്യൻമാർ പെസഹാ ഒരുക്കി.
അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ചു മുറിച്ച് ശിഷ്യൻമാർക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാണ്.
യേശു അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങൾ എല്ലാവരും എന്നിൽ ഇടറും. ഞാൻ ഇടയനെ അടിക്കും; ആടുകൾ ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു.
യേശു പറഞ്ഞു: സത്യമായി ഞാൻ നിന്നോടു പറയുന്നു, ഈ രാത്രി കോഴി കൂകുന്നതിനുമുമ്പു നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചു പറയും.
അനന്തരം യേശു അവരോടൊത്ത് ഗത്സേമനി എന്ന സ്ഥലത്തെത്തി. അവൻ ശിഷ്യൻമാരോടു പറഞ്ഞു: ഞാൻ പോയി പ്രാർഥിക്കുവോളം നിങ്ങൾ ഇവിടെ ഇരിക്കുക.
അവൻ പെട്ടെന്ന് യേശുവിൻെറ അടുത്തുചെന്ന്, ഗുരോ, സ്വസ്തി എന്നു പറഞ്ഞ് അവനെ ചുംബിച്ചു.
യേശു അവനോടു ചോദിച്ചു: സ്നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോൾ അവർ മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു.
യേശുവിനോടുകൂടെ ഉണ്ടായിരുന്നവരിൽ ഒരുവൻ കൈനീട്ടി, വാൾ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി ഛേദിച്ചുകളഞ്ഞു.
യേശു അവനോടു പറഞ്ഞു: വാൾ ഉറയിലിടുക; വാളെടുക്കുന്നവൻ വാളാൽ നശിക്കും.
യേശു ജനക്കൂട്ടത്തോടു പറഞ്ഞു: കവർച്ചക്കാരനെതിരേ എന്നപോലെ വാളുകളും വടികളുമായി നിങ്ങൾ എന്നെ ബന്ധിക്കുവാൻ വന്നിരിക്കുന്നുവോ? ഞാൻ ദിവസവും ദേവാലയത്തിലിരുന്നു നിങ്ങളെ പഠിപ്പിച്ചിരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല.
യേശുവിനെ പിടിച്ചു ബന്ധിച്ചവർ പ്രധാന പുരോഹിതനായ കയ്യാഫാസിൻെറ അടുത്തേക്ക് അവനെ കൊണ്ടുപോയി. അവിടെ നിയമജ്ഞരും ശ്രേഷ്ഠൻമാരും സമ്മേളിച്ചിരുന്നു.
പ്രധാനപുരോഹിതൻമാരുംന്യായാധിപസംഘം മുഴുവനും യേശുവിനെ മരണത്തിനേൽപിച്ചുകൊടുക്കേണ്ടതിന് അവനെതിരെ കള്ളസാക്ഷ്യം അനേ്വഷിച്ചു.
യേശുവാകട്ടെ നിശ്ശബ്ദനായിരുന്നു. അപ്പോൾ പ്രധാന പുരോഹിതൻ അവനോടു പറഞ്ഞു: ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ആണയിട്ടു ഞാൻ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ഞങ്ങളോടു പറയുക.
യേശു അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാൽ, ഞാൻ നിന്നോടു പറയുന്നു, ഇപ്പോൾ മുതൽ മനുഷ്യപുത്രൻ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും.
പത്രോസ് പുറത്തു മുറ്റത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെ സമീപിച്ച്, നീയും ആ ഗലീലിക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
അവൻ കവാടത്തിലേക്കു പോയപ്പോൾ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവൾ അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിൻെറ കൂടെയായിരുന്നു.
കോഴി കൂകുന്നതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് യേശു പറഞ്ഞവാക്കുകൾ അപ്പോൾ പത്രോസ് ഓർമിച്ചു. അവൻ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു.
പ്രഭാതമായപ്പോൾ പ്രധാന പുരോഹിതൻമാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന് അവനെതിരേ ആലോചന നടത്തി.
യേശു ദേശാധിപതിയുടെ മുമ്പിൽ നിന്നു. ദേശാധിപതി ചോദിച്ചു: നീ യഹൂദൻമാരുടെ രാജാവാണോ? യേശു പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.
അതുകൊണ്ട്, അവർഒരുമിച്ചു കൂടിയപ്പോൾ പീലാത്തോസ് ചോദിച്ചു: ഞാൻ ആരെ വിട്ടുതരണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?
പ്രധാനപുരോഹിതൻമാരും പ്രമാണികളും ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ നശിപ്പിക്കാനും ആവശ്യപ്പെടാൻ ജനങ്ങളെ പ്രേരിപ്പിച്ചു.
അവർ പറഞ്ഞു: ബറാബ്ബാസിനെ. പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോൾ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക.
അപ്പോൾ അവൻ ബറാബ്ബാസിനെ അവർക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച് ക്രൂശിക്കാൻ ഏൽപിച്ചുകൊടുക്കുകയും ചെയ്തു.
അനന്തരം, ദേശാധിപതിയുടെ പടയാളികൾ യേശുവിനെ പ്രത്തോറിയത്തിലേക്കുകൊണ്ടു പോയി, സൈന്യവിഭാഗത്തെ മുഴുവൻ അവനെതിരേ അണിനിരത്തി,
അവർ പോകുന്നവഴി ശിമയോൻ എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. യേശുവിൻെറ കുരിശു ചുമക്കാൻ അവർ അവനെ നിർബന്ധിച്ചു.
ഇവൻ യഹൂദരുടെ രാജാവായ യേശുവാണ് എന്ന ആരോപണം അവർ അവന്റെ ശിരസ്സിനു മുകളിൽ എഴുതിവച്ചു.
ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?
യേശു ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു ജീവൻ വെടിഞ്ഞു.
യേശുവിന് കാവൽ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവൻ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു.
ഗലീലിയിൽനിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകൾ അകലെ ഇക്കാര്യങ്ങൾ നോക്കിക്കൊണ്ടു നിന്നിരുന്നു.
വൈകുന്നേരമായപ്പോൾ, അരിമത്തെയാക്കാരൻ ജോസഫ് എന്ന ധനികൻ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു.
അവൻ പീലാത്തോസിന്റെ അടുത്തുചെന്ന് യേശുവിൻെറ ശരീരം ചോദിച്ചു. അത് അവനു വിട്ടുകൊടുക്കാൻ പീലാത്തോസ് കൽപിച്ചു.
ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അനേ്വഷിക്കുന്നതെന്ന് എനിക്കറിയാം.
അപ്പോൾ യേശു എതിരേ വന്ന് അവരെ അഭിവാദനംചെയ്തു. അവർ അവനെ സമീപിച്ച് പാദങ്ങളിൽ കെട്ടിപ്പിടിച്ച് ആരാധിച്ചു.
യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങൾ ചെന്ന് എന്റെ സഹോദരൻമാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവർ എന്നെ കാണുമെന്നും പറയുക.
യേശു നിർദേശിച്ചതുപോലെ പതിനൊന്നു ശിഷ്യൻമാരും ഗലീലിയിലെ മലയിലേക്കു പോയി.
യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു.
ദൈവപുത്രനായ യേശുക്രിസ്തുവിൻെറ സുവിശേഷത്തിൻെറ ആരംഭം.
അന്നൊരിക്കൽ, യേശു ഗലീലിയിലെ നസറത്തിൽനിന്നു വന്ന്, ജോർദാനിൽവച്ച് യോഹന്നാനിൽനിന്നു സ്നാനം സ്വീകരിച്ചു.
യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു.
യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.
അവൻ അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധൻ.
യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക.
യേശു സിനഗോഗിൽനിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി.
യേശു അവനെ കർശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു:
എന്നാൽ, അവൻ പുറത്തുചെന്ന് വളരെക്കാര്യങ്ങൾ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തൻമൂലം, പിന്നീട് പട്ടണത്തിൽ പരസ്യമായി പ്രവേശിക്കാൻ യേശുവിനു സാധിച്ചില്ല. അവൻ പുറത്ത് വിജനപ്രദേശങ്ങളിൽ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന് അവന്റെ അടുത്തു വന്നുകൊണ്ടിരുന്നു.
കുറെ ദിവസങ്ങൾ കഴിഞ്ഞ്, യേശു കഫർണാമിൽ തിരിച്ചെത്തിയപ്പോൾ, അവൻ വീട്ടിലുണ്ട് എന്ന വാർത്ത പ്രചരിച്ചു.
അവരുടെ വിശ്വാസം കണ്ട് യേശു തളർവാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
അവർ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നത്?
യേശു വീണ്ടും കടൽത്തീരത്തേക്കുപോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവൻ അവരെ പഠിപ്പിച്ചു.
അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതുകണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.
ഇതു കേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാൻമാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.
യോഹന്നാന്റെ ശിഷ്യൻമാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകൾ വന്ന് യേശുവിനോടു ചോദിച്ചു: യോഹന്നാൻെറയും ഫരിസേയരുടെയും ശി ഷ്യൻമാർ ഉപവസിക്കുകയും നിന്റെ ശിഷ്യൻമാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
യേശു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കാൻ സാധിക്കുമോ? മണവാളൻ കൂടെയുള്ളിടത്തോളം കാലം അവർക്ക് ഉപവസിക്കാനാവില്ല.
യേശു വീണ്ടും സിനഗോഗിൽ പ്രവേ ശിച്ചു. കൈ ശോഷിച്ച ഒരാൾ അവിടെ ഉണ്ടായിരുന്നു.
യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്ന് അറിയാൻ അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
അവരുടെ ഹൃദയ കാഠിന്യത്തിൽ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവൻ കൈനീട്ടി; അതു സുഖപ്പെട്ടു.
ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാൻവേണ്ടി ഹേറോദേസ്പക്ഷക്കാരുമായി ആലോചന നടത്തി.
യേശു ശിഷ്യൻമാരോടുകൂടെ കടൽത്തീരത്തേക്കു പോയി. ഗലീലിയിൽനിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.
കടൽത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാൻ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാൽ, കടലിൽ കിടന്ന ഒരു വഞ്ചിയിൽ അവൻ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയിൽ കടലിനഭിമുഖമായി നിന്നു.