അതിനുശേഷം അവന്റെ സഹോദരൻ പുറത്തുവന്നു. ഏസാവിന്റെ കുതികാലിൽ അവൻ പിടിച്ചിരുന്നു. അവനെ യാക്കോബ് എന്നുവിളിച്ചു. ഇസഹാക്കിന് അറുപതു വയസ്സായപ്പോഴാണ് അവൾ അവരെ പ്രസവിച്ചത്.
യാക്കോബ്
ബൈബിളിലെ വ്യക്തി — ഇസ്രായേൽ എന്നു പേരുമാറ്റപ്പെട്ട പൂർവപിതാവ്; പന്ത്രണ്ടു ഗോത്രങ്ങളുടെ പിതാവ്. ഉത്പത്തി 25–50.
ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ
കുട്ടികൾ വളർന്നുവന്നു. ഏസാവ് നായാട്ടിൽ സമർഥനും കൃഷിക്കാരനുമായി. യാക്കോബ് ശാന്തനായിരുന്നു. അവൻ കൂടാരങ്ങളിൽ പാർത്തു.
ഒരിക്കൽ യാക്കോബ് പായസമുണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ ഏസാവ് വിശന്നുതളർന്നു വയലിൽനിന്നുവന്നു.
യാക്കോബ് പ്രതിവചിച്ചു: ആദ്യം നിന്റെ കടിഞ്ഞൂല വകാശം എനിക്കു വിട്ടുതരുക.
യാക്കോബ് പറഞ്ഞു: ആദ്യം എന്നോടു ശപഥം ചെയ്യുക. ഏസാവ് ശപഥം ചെയ്തു. അവൻ തൻെറ കടിഞ്ഞൂലവകാശം യാക്കോബിനു വിട്ടുകൊടുത്തു.
യാക്കോബ് അവന് അപ്പവും പയറുപായ സവും കൊടുത്തു. തീറ്റിയും കുടിയും കഴിഞ്ഞ് അവൻ എഴുന്നേറ്റുപോയി. അങ്ങനെ ഏസാവ് തൻെറ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി.
യാക്കോബ് അമ്മ റബേക്കായോടു പറഞ്ഞു: ഏസാവ് ശരീരമാകെ രോമമുള്ളവനാണ്, എന്നാൽ എന്റെ ദേഹം മിനുസമുള്ളതാണ്.
യാക്കോബ് പിതാവിന്റെ യടുക്കൽച്ചെന്ന് വിളിച്ചു: എന്റെ പിതാവേ! ഇതാ ഞാൻ, അവൻ വിളികേട്ടു. നീയാരാണ് മകനേ എന്ന് അവൻ ചോദിച്ചു.
യാക്കോബ് മറുപടി പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂൽപ്പുത്രൻ ഏസാവാണു ഞാൻ. അങ്ങ് ആവ ശ്യപ്പെട്ടതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റ് എന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.
യാക്കോബ് പിതാവായ ഇസഹാക്കിന്റെ യടുത്തുചെന്നു. അവനെ തടവിനോക്കിയിട്ട് ഇസഹാക്കു പറഞ്ഞു: സ്വരം യാക്കോബിൻെറതാണ്, എന്നാൽ കൈകൾ ഏസാവിന്റെ തും.
ഇസഹാക്ക് യാക്കോബിനെ അനുഗ്ര ഹിക്കുകയും യാക്കോബ് അവന്റെ മുൻ പിൽനിന്നു പുറത്തുകടക്കുകയും ചെയ്തപ്പോൾ നായാട്ടുകഴിഞ്ഞ് ഏസാവു തിരിച്ചെത്തി.
ഏസാവുപറഞ്ഞു: വെറുതെയാണോ അവനെ യാക്കോബ് എന്നു വിളിക്കുന്നത്? രണ്ടു തവണ അവൻ എന്നെ ചതിച്ചു; കടിഞ്ഞൂലവകാശം എന്നിൽ നിന്ന് അവൻ കൈക്കലാക്കി. ഇപ്പോഴിതാ എനിക്കുള്ള അനുഗ്രഹവും അവൻ തട്ടിയെടുത്തിരിക്കുന്നു. വീണ്ടും അവൻ പിതാവിനോടു ചോദിച്ചു: എനിക്കുവേണ്ടി ഒരുവരം പോലും അങ്ങു നീക്കിവച്ചിട്ടില്ലേ?
തൻെറ മാതാപിതാക്കളെ അനുസരിച്ച് യാക്കോബ് പാദാൻആരാമിലേക്കു പോയെന്നും ഏസാവ് മനസ്സിലാക്കി.
യാക്കോബ് ബേർഷെബായിൽനിന്നു ഹാരാനിലേക്കു പുറപ്പെട്ടു.
അപ്പോൾ യാക്കോബ് ഉറക്കത്തിൽ നിന്നുണർന്നു. അവൻ പറഞ്ഞു: തീർച്ചയായും കർത്താവ് ഈ സ്ഥലത്തുണ്ട്.
യാക്കോബ് അതിരാവിലെ എഴുന്നേറ്റു തലയ്ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിർത്തി അതിൻമേൽ എണ്ണയൊഴിച്ചു.
അതുകഴിഞ്ഞ് യാക്കോബ് ഒരു പ്രതിജ്ഞചെയ്തു: ദൈവമായ കർത്താവ് എന്റെ കൂടെ ഉണ്ടായിരിക്കുകയും, ഈയാത്രയിൽ എന്നെ സംരക്ഷിക്കയും,
യാക്കോബ്യാത്ര തുടർന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവൻ എത്തിച്ചേർന്നു.
യാക്കോബ് അവരോടു ചോദിച്ചു: സഹോദരൻമാരേ, നിങ്ങൾ എവിടെനിന്നു വരുന്നു? ഹാരാനിൽ നിന്ന് എന്ന് അവർ മറുപടി പറഞ്ഞു.
തൻെറ മാതൃസഹോദരനായ ലാബാൻെറ മകൾ റാഹേലിനെയും അവന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് ചെന്ന് കിണർ മൂടിയിരുന്ന കല്ല് ഉരുട്ടിമാറ്റുകയും ലാബാൻെറ ആടുകൾക്കു വെള്ളം കൊടുക്കുകയും ചെയ്തു.
താൻ അവളുടെ പിതാവിന്റെ ബന്ധുവും റബേക്കായുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവൾ ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു.
തൻെറ സഹോദരിയുടെ പുത്രനായ യാക്കോബിൻെറ വാർത്ത കേട്ടപ്പോൾ ലാബാൻ അവനെ കാണാൻ ഓടിയെത്തി. അവൻ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു.
ലാബാൻ പറഞ്ഞു: എന്റെ അസ്ഥിയും മാംസവും തന്നെയാണു നീ. ഒരു മാസം യാക്കോബ് അവന്റെ കൂടെ പാർത്തു.
യാക്കോബ് റാഹേലിൽ അനുരക്തനായി. അവൻ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴിൽ ഞാൻ ജോലിചെയ്യാം.
അങ്ങനെ റാഹേ ലിനു വേണ്ടി യാക്കോബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്നേഹംമൂലം ആ വർഷങ്ങൾ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.
യാക്കോബ് ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂർത്തിയായി. എനിക്കെന്റെ ഭാര്യയെ തരുക. ഞാൻ അവളോടു ചേരട്ടെ.
യാക്കോബ് സമ്മതിച്ചു. വിവാഹവാരം പൂർത്തിയായപ്പോൾ ലാബാൻ തൻെറ മകളായ റാഹേലിനെയും അവനു ഭാര്യയായി നൽകി.
യാക്കോബ് റാഹേലിൻെറ കൂടെയും ശയിച്ചു. അവൻ ലെയായെക്കാൾ കൂടുതൽ റാഹേലിനെ സ്നേഹിച്ചു. ഏഴുവർഷം കൂടി അവൻ ലാബാൻെറ കീഴിൽ വേലചെയ്തു.
അവൾ യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെ തരുക. അല്ലെങ്കിൽ ഞാൻ മരിക്കും. യാക്കോബ് കോപിച്ച് അവളോടു പറഞ്ഞു: ഞാൻ ദൈവത്തിന്റെ സ്ഥാനത്താണോ? അവിടുന്നല്ലേ നിനക്കു സന്താനം നിഷേധിച്ചിരിക്കുന്നത്?
അവൾ തൻെറ പരിചാരിക ബിൽഹായെ അവനു നൽകി, യാക്കോബ് അവളെ പ്രാപിച്ചു.
യാക്കോബ് വൈ കുന്നേരം വയലിൽനിന്നു വന്നപ്പോൾ ലെയാ അവനോടു പറഞ്ഞു: അങ്ങ് ഇന്ന് എന്റെ യടുത്തു വരണം; കാരണം, എന്റെ മകന്റെ ദൂദായിപ്പഴം കൊടുത്തു ഞാനങ്ങയെ വാങ്ങിയിരിക്കയാണ്. അവൻ അന്നുരാത്രി അവളോടുകൂടെ ശയിച്ചു.
റാഹേൽ ജോസഫിനെ പ്രസവിച്ചു കഴിഞ്ഞ്, യാക്കോബ് ലാബാനോടു പറഞ്ഞു: എന്നെ പറഞ്ഞയയ്ക്കുക. ഞാൻ എന്റെ നാട്ടിലേക്കു പോകട്ടെ.
യാക്കോബ് അവനോടു പറഞ്ഞു: ഞാൻ എപ്രകാരം അങ്ങേക്കുവേണ്ടി ജോലിചെയ്തെന്നും എന്റെ മേൽനോട്ടത്തിൽ അങ്ങയുടെ ആടുമാടുകൾ എത്ര പെരുകിയെന്നും അങ്ങേക്കറിയാമല്ലോ.
ലാബാൻ ചോദിച്ചു: ഞാൻ നിനക്ക് എന്തു തരണം? യാക്കോബ് പറഞ്ഞു: അങ്ങ് എനിക്ക് ഒന്നും തരേണ്ടാ. ഞാൻ പറയുന്ന വ്യവസ്ഥ സ്വീകരിക്കാമെങ്കിൽ, ഇനിയും അങ്ങയുടെ ആടുകളെ ഞാൻ മേയിച്ചുകൊള്ളാം.
യാക്കോബ് ഇലവിൻെറയും ബദാമിന്റെയും അഴിഞ്ഞിലിൻെറയും പച്ചക്കമ്പുകൾവെട്ടിയെടുത്ത് അവയിൽ അങ്ങിങ്ങു വെളുപ്പു കാണത്തക്കവിധം തൊലിയുരിഞ്ഞുകളഞ്ഞു.
യാക്കോബ്ചെമ്മരിയാടുകളെ വേർതിരിച്ച് ലാബാൻെറ കൂട്ടത്തിലെ വരയുള്ള തും കറുത്തതുമായ ആടുകളുടെ നേരേ നിർത്തി. തൻെറ കൂട്ടത്തെ ലാബാൻേറ തിനോടു ചേർക്കാതെ മാറ്റിനിർത്തുകയുംചെയ്തു.
ഇപ്രകാരം യാക്കോബ് വലിയ സമ്പന്നനായി. അവനു ധാരാളം ആടുകളും ദാസീദാസൻമാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടായി.
ലാബാൻെറ മക്കൾ ഇങ്ങനെ പറയുന്നതു യാക്കോബു കേട്ടു: നമ്മുടെ പിതാവിന്റെ സ്വത്തെല്ലാം യാക്കോബ് കൈവശപ്പെടുത്തി. നമ്മുടെ പിതാവിന്റെ മുതലുകൊണ്ടാണ് അവൻ ഈ സ്വത്തൊക്കെസമ്പാദിച്ചത്.
യാക്കോബ് റാഹേലിനെയുംലെയായെയും താൻ ആടുമേയ്ച്ചിരുന്ന വയ ലിലേക്കു വിളിപ്പിച്ചു.
യാക്കോബ് മക്കളെയും ഭാര്യമാരെയും ഒട്ടകപ്പുറത്തു കയറ്റി.
അരമായ നായ ലാബാനെ യാക്കോബ് കബളിപ്പിച്ചു സ്ഥലംവിട്ടുപോകാൻ ഉദ്ദേശിക്കുന്ന കാര്യം അവനെ അറിയിച്ചില്ല.
യാക്കോബ് ഒളിച്ചുപോയ കാര്യം മൂന്നാംദിവസമാണു ലാബാൻ അറിഞ്ഞത്.
യാക്കോബ് മലമ്പ്രദേശത്തു കൂടാരമടിച്ചിരിക്കേ ലാബാൻ അവന്റെ മുൻപിൽ കടന്നു. തൻെറ ചാർച്ചക്കാരുമൊത്തു ലാബാനും ഗിലയാദിലെ മലമ്പ്രദേശത്തു കൂടാരമടിച്ചു.
അങ്ങയുടെ ദേവൻമാർ ആരുടെ കൈയിൽ കാണുന്നുവോ അയാൾ മരിക്കട്ടെ. അങ്ങയുടേത് എന്തെങ്കിലും എന്റെ കൈവശമുണ്ടെങ്കിൽ നമ്മുടെ സഹോദരങ്ങളെ സാക്ഷി നിർത്തി തിരിച്ചെടുത്തുകൊള്ളുക. റാഹേൽ ദേവൻമാരെ മോഷ്ടിച്ചവിവരം യാക്കോബ് അറിഞ്ഞിരുന്നില്ല.
അപ്പോൾ രോഷാകുലനായ യാക്കോബ് ലാബാനോടു കയർത്തു. അവൻ ചോദിച്ചു: എന്റെ പേരിലുള്ള കുറ്റം എന്താണ്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാൻ എന്തുതെറ്റാണ് ഞാൻ ചെയ്തത്?
അപ്പോൾ യാക്കോബ് ഒരു കല്ലെടുത്ത് തൂണായി കുത്തിനിർത്തി.
കല്ലുപെറുക്കിക്കൂട്ടുക, യാക്കോബ് തൻെറ ചാർച്ചക്കാരോടു പറഞ്ഞു. അവർ കല്ലെടുത്ത് ഒരു കൂമ്പാരം കൂട്ടി. ആ കൂമ്പാരത്തിൻമേൽ ഇരുന്ന് അവർ ഭക്ഷണം കഴിച്ചു.
ലാബാൻ അതിനെ യേഗാർസഹ ദൂത്ത എന്നുവിളിച്ചു, യാക്കോബ് അതിനെ ഗലേദ് എന്നും.
യാക്കോബ് ഏദോംനാട്ടിൽ സെയിർദേശത്തു പാർത്തിരുന്ന സഹോദര നായ ഏസാവിന്റെ അടുത്തേക്കു തനിക്കു മുൻപേ ദൂതൻമാരെ അയച്ചു.
യാക്കോബ് വളരെയധികം ഭയപ്പെട്ട് അസ്വസ്ഥനായി. തൻെറ കൂടെയുണ്ടായിരുന്ന ആളുകളെയും ആടുമാടുകളെയും ഒട്ടകങ്ങളെയും എല്ലാം അവൻ രണ്ടുഗണമായി തിരിച്ചു.
ഈ ഓരോ കൂട്ടത്തെയും വേറെവേറെതൻെറ ഭൃത്യൻമാരെ ഏൽപിച്ചിട്ട് യാക്കോബ് അവരോടു പറഞ്ഞു: എനിക്കു മുൻപേ പോവുക. കൂട്ടങ്ങൾ തമ്മിൽ അൽപം അകലമുണ്ടായിരിക്കണം.
ഏസാവിനെ കാണുമ്പോൾ നിങ്ങളെല്ലാവരും ഇതുതന്നെ പറയണം. അങ്ങയുടെ ദാസനായ യാക്കോബ് തൊട്ടുപുറകെയുണ്ട് എന്നും പറയണം. അവൻ ഇപ്രകാരം ചിന്തിച്ചു: ഞാൻ മുൻകൂട്ടി അയച്ചിരിക്കുന്ന സമ്മാനംകൊണ്ട് എനിക്ക് അവനെ പ്രീതിപ്പെടുത്താനാവും. അതു കഴിഞ്ഞ് ഞാൻ അവനെനേരിൽക്കാണും; അവൻ എന്നെ സ്വീകരിച്ചേക്കും.
ആ രാത്രിതന്നെ യാക്കോബ് തൻെറ രണ്ടു ഭാര്യമാരെയും രണ്ടു പരിചാരികമാരെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട്യാബോക്ക് എന്ന കടവു കടന്നു; അവരെ അവൻ പുഴയ്ക്കക്കരെ കടത്തിവിട്ടു.
അവൻ ചോദിച്ചു: നിന്റെ പേരെന്താണ്? യാക്കോബ്, അവൻ മറുപടി പറഞ്ഞു.
അപ്പോൾ അവൻ പറഞ്ഞു: ഇനിമേൽ നീ യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നുവിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു.
യാക്കോബ് അവനോടു പറഞ്ഞു: അങ്ങയുടെ പേര് എന്നോടു പറയണമെന്ന് ഞാൻ അപേക്ഷിക്കുന്നു. എന്തിനാണ് എന്റെ പേരറിയുന്നത്? അവൻ ചോദിച്ചു. അവിടെവച്ച് അവൻ യാക്കോബിനെ അനുഗ്രഹിച്ചു.
ദൈവത്തെ ഞാൻ മുഖത്തോടുമുഖം കണ്ടു. എന്നിട്ടും ഞാൻ ജീവനോടെ ഇരിക്കുന്നല്ലോ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനുവേൽ എന്നുപേരിട്ടു.
യാക്കോബ് തലയുയർത്തി നോക്കിയപ്പോൾ ഏസാവു നാനൂറു പേരുടെ അക മ്പടിയോടെ വരുന്നതു കണ്ടു. ഉടനെ യാക്കോബ് മക്കളെ വേർതിരിച്ച് ലെയായുടെയും റാഹേലിൻെറയും രണ്ടു പരിചാരികമാരുടെയും അടുക്കലായി നിർത്തി.
യാക്കോബ് അപേക്ഷിച്ചു: അങ്ങനെയല്ല, അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ, എന്റെ കൈയിൽനിന്ന് ഈ സമ്മാനം സ്വീകരിക്കുക. കാരണം, ദൈവത്തിന്റെ മുഖം കണ്ടാലെന്നപോലെയാണ് ഞാൻ അങ്ങയുടെ മുഖം കണ്ടത്. അത്രയ്ക്കു ദയയോടെയാണ് അങ്ങ് എന്നെ സ്വീകരിച്ചത്.
യാക്കോബ് പറഞ്ഞു: അങ്ങേക്കറിയാമല്ലോ, മക്കളൊക്കെ ക്ഷീണിച്ചിരിക്കുകയാണെന്ന്. കറവയുള്ള ആടുമാടുകൾ എന്റെ കൂടെയുണ്ട്. ഒരു ദിവസത്തേക്കാണെങ്കിലും കൂടുതലായി ഓടിച്ചാൽ അവ ചത്തുപോകും.
എന്റെ ആൾക്കാരിൽ കുറെപ്പേരെ ഞാൻ നിന്റെ കൂടെ നിർത്തട്ടെ? ഏസാവ് ചോദിച്ചു. യാക്കോബ് മറുപടി പറഞ്ഞു: എന്തിന്? എനിക്ക് അങ്ങയുടെ പ്രീതി മാത്രം മതി.
യാക്കോബ് പാദാൻആരാമിൽനിന്നുള്ളയാത്ര തുടർന്നു. കാനാൻദേശത്തുള്ള ഷെക്കെം പട്ടണത്തിൽ സുരക്ഷിതനായി എത്തിച്ചേർന്നു. അവിടെ നഗരത്തിനടുത്തു കൂടാരമടിച്ചു.
യാക്കോബ് ഷെക്കെമിൻെറ പിതാവായ ഹാമോറിൻെറ മക്കളിൽനിന്ന്, താൻ കൂടാരമടിച്ച പറമ്പിൻെറ ഒരു ഭാഗം നൂറു നാണയത്തിനു വാങ്ങി.
തൻെറ മകളായ ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയെന്ന വിവരം യാക്കോബ് അറിഞ്ഞു. പുത്രൻമാരെല്ലാവരും വയലിൽ കാലികളുടെകൂടെ ആയിരുന്നതുകൊണ്ട് അവർ തിരിച്ചെത്തുംവരെ അവൻ ക്ഷമിച്ചിരുന്നു.
അപ്പോൾ യാക്കോബ് ശിമയോനെയും ലേവിയെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഇന്നാട്ടുകാരായ കാനാൻകാരുടെയും പെരീസ്യരുടെയും മുൻപിൽ നിങ്ങൾ എനിക്കു ദുഷ്കീർത്തി വരുത്തിയിരിക്കുന്നു. എനിക്ക് ആൾബലം കുറവാണ്. അവരൊന്നിച്ചു കൂടി എന്നെ ആക്രമിച്ചാൽ ഞാൻ തകർന്നുപോകും. ഞാനും കുടുംബവും നശിക്കും.
അതുകൊണ്ട്, യാക്കോബ് തൻെറ കുടുംബാംഗങ്ങളോടും കൂടെയുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു: നിങ്ങളുടെ പക്കലുള്ള അന്യദേവൻമാരെ ദൂരെക്കളയുക; എല്ലാവരും ശുദ്ധിവരുത്തി വസ്ത്രങ്ങൾ മാറുക. നമുക്ക് ബേഥേലിലേക്കു പോകാം.
ദൈവം അവനോട് അരുളിച്ചെയ്തു: യാക്കോബ് എന്നാണ് നിന്റെ പേര്. എന്നാൽ, ഇനിമേലിൽ യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നായിരിക്കും നീ വിളിക്കപ്പെടുക. അതിനാൽ അവൻ ഇസ്രായേൽ എന്നു വിളിക്കപ്പെട്ടു.
അവിടുന്നു തന്നോടു സംസാരിച്ച സ്ഥലത്ത് യാക്കോബ് കല്ലുകൊണ്ട് ഒരു സ്തംഭം ഉയർത്തി.
അതിൻമേൽ ഒരു പാനീയബലിയർപ്പിച്ച്, എണ്ണ പകർന്നു. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു.
അവളുടെ കല്ലറയിൽ യാക്കോബ് ഒരു സ്തംഭം നാട്ടി. ഇന്നും അത് റാഹേലിൻെറ കല്ലറയിലെ സ്മാരകസ്തംഭമായി നിൽക്കുന്നു.
യാക്കോബ് ഹെബ്രോൺ എന്നറിയപ്പെടുന്ന കിരിയാത്ത്-അർബായിലെ മാമ്രേയിൽ തൻെറ പിതാവായ ഇസഹാക്കിന്റെ അടുത്തേക്കുപോയി. അബ്രാഹവും ഇസഹാക്കും പാർത്തിരുന്നത് അവിടെയാണ്.
യാക്കോബ് തൻെറ പിതാവു പരദേശിയായി പാർത്തിരുന്ന കാനാൻദേശത്തു വാസമുറപ്പിച്ചു.
എന്നാൽ, യാക്കോബ് ജോസഫിന്റെ സഹോദരനായ ബഞ്ചമിനെ സഹോദരൻമാരുടെകൂടെ വിട്ടില്ല. അവനെന്തെങ്കിലും അപകടം പിണയുമെന്ന് അവൻ ഭയപ്പെട്ടു.
യാക്കോബ് വിലപിച്ചു: എന്റെ മക്കളെ നിങ്ങൾ എനിക്കു നഷ്ടപ്പെടുത്തി! ജോസഫ് നഷ്ടപ്പെട്ടു. ശിമയോനുംപോയി. ഇനി നിങ്ങൾ ബഞ്ചമിനെയും കൊണ്ടുപോകും. എല്ലാം എനിക്ക് പ്രതികൂലമായിരിക്കുന്നു.
യാക്കോബ് മറുപടി പറഞ്ഞു: എന്റെ മകൻ നിങ്ങളുടെകൂടെ പോരില്ല. അവന്റെ സഹോദരൻമരിച്ചുപോയി. ഇനി അവൻ മാത്രമേയുള്ളു. വഴിക്കുവച്ച് അവനെന്തെങ്കിലും സംഭവിച്ചാൽ തലനരച്ച എന്നെ നിങ്ങൾ ദുഃഖത്താടെ പാതാളത്തിലേക്കു തള്ളിവിടും.
യാക്കോബ് ബേർഷെബായിൽനിന്നുയാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളിൽ ഇസ്രായേലിന്റെ മക്കൾ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി.
ഗോഷെനിലേക്കുള്ള വഴി കാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യാക്കോബ് ജോസഫിന്റെ യടുത്തേക്കു യൂദായെ മുൻകൂട്ടി അയച്ചു. അവർ ഗോഷെനിലെത്തിച്ചേർന്നു.
യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു. നിങ്ങൾക്കു വയസ്സെത്രയായി? ഫറവോ ചോദിച്ചു.
ഫറവോയെ അനുഗ്രഹിച്ചതിനുശേഷം യാക്കോബ് അവന്റെ അടുത്തുനിന്നു പോയി.
യാക്കോബ് ഈജിപ്തിൽ പതിനേഴുവർഷം ജീവിച്ചു. യാക്കോബിൻെറ ആയുഷ്കാലം നൂറ്റിനാൽപത്തിയേഴുവർഷമായിരുന്നു.
യാക്കോബ് ജോസഫിനോടു പറഞ്ഞു: സർവശക്തനായ ദൈവം കാനാൻദേശത്തുള്ള ലൂസിൽവച്ച് എനിക്കു പ്രത്യക്ഷപ്പെട്ട് എന്നെ അനുഗ്രഹിച്ചു. അവിടുന്ന് അരുളിച്ചെയ്തു:
യാക്കോബ് തൻെറ മക്കളെ വിളിച്ചു പറഞ്ഞു: എല്ലാവരും ഒന്നിച്ചു കൂടുവിൻ. ഭാവിയിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ പറയാം:
യാക്കോബ് അവരോടാവശ്യപ്പെട്ടു: ഞാൻ എന്റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിൻെറ വയലിലുള്ള ഗുഹയിൽ എന്റെ പിതാക്കൻമാരുടെയടുത്ത് എന്നെയും അടക്കുക.
തനിക്കു പറയാനുണ്ടായിരുന്നതു പറഞ്ഞു തീർന്നപ്പോൾ യാക്കോബ് കിടക്കയിലേക്കു ചാഞ്ഞു. അവൻ അന്ത്യശ്വാസം വലിച്ച് തൻെറ ജനത്തോടുചേർന്നു.
അങ്ങനെ, യാക്കോബ് ആവശ്യപ്പെട്ടതുപോലെ അവന്റെ മക്കൾ പ്രവർത്തിച്ചു.
നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങൾക്കു തരുമെന്ന് നിങ്ങളുടെ പിതാക്കൻമാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു ശപഥം ചെയ്ത നാട്ടിലേക്കു നിങ്ങളെ കൊണ്ടുവന്ന്, നിങ്ങൾ പണിയാത്ത വിശാലവും മനോഹരവുമായ നഗരങ്ങളും,
നിങ്ങളുടെ നീതിയോ ഹൃദയപരമാർഥതയോ നിമിത്തമല്ല നിങ്ങൾ അവരുടെ രാജ്യം കൈവശമാക്കാൻ പോകുന്നത്; ആ ജനതകളുടെ ദുഷ്ടതനിമിത്തവും, നിങ്ങളുടെ പിതാക്കൻമാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു കർത്താവു ചെയ്ത വാഗ്ദാനം നിറവേറ്റുന്നതിനുവേണ്ടിയും ആണ് അവരെ അവിടുന്നു നിങ്ങളുടെ മുൻപിൽനിന്നു നീക്കിക്കളയുന്നത്.
കർത്താവിന്റെ ഓഹരി അവിടുത്തെ ജനമാണ്, യാക്കോബ് അവിടുത്തെ അവകാശവും.
ഈജിപ്തിൽനിന്നു കൊണ്ടുവന്ന ജോസഫിന്റെ അസ്ഥികൾ ഇസ്രായേൽജനം ഷെക്കെമിൽ സംസ്കരിച്ചു. ഈ സ്ഥലം ഷെക്കെ മിൻെറ പിതാവായ ഹാമോറിൻെറ മക്കളിൽനിന്നു നൂറു വെള്ളിനാണയത്തിന് യാക്കോബ് വാങ്ങിയതാണ്. അതു ജോസഫിന്റെ സന്തതികൾക്ക് അവകാശമായി.
യാക്കോബ് ഈജിപ്തിലെത്തുകയും അവന്റെ സന്തതികളെ ഈജിപ്തുകാർ ഞെരുക്കുകയും ചെയ്തപ്പോൾ നിങ്ങളുടെ പിതാക്കൻമാർ കർത്താവിനോടു കരഞ്ഞപേക്ഷിച്ചു. അവിടുന്നു മോശയെയും അഹറോനെയും അയച്ചു. അവർ നിങ്ങളുടെ പിതാക്കൻമാരെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന് ഈ സ്ഥലത്തു താമസിപ്പിച്ചു.
എല്ലാത്തരം അധാർമികതയിലും നിന്നു നിന്നെ കാത്തുകൊള്ളുക. നിന്റെ പൂർവികരുടെ ഗോത്രത്തിൽനിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളിൽ നിന്നു വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. മകനേ, നമ്മുടെ പൂർവപിതാക്കൻമാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽനിന്നാണു ഭാര്യമാരെ തിരഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിക്കണം. സന്താനങ്ങൾ വഴി അവർ അനുഗൃഹീതരായി. അവരുടെ പിൻതലമുറദേശം അവകാശമാക്കും.
പല രാജാക്കൻമാരെയും അവൻ പ്രകോപിപ്പിച്ചു. എന്നാൽ, യാക്കോബ് അവന്റെ പ്രവൃത്തികളിൽ സന്തുഷ്ടനായി. അവന്റെ സ്മരണ എന്നെന്നും അനുഗൃഹീതമാണ്.
തങ്ങളുടെ ഇടയിൽ വസിച്ചിരുന്ന യാക്കോബ് വംശജരെ നശിപ്പിക്കാൻ അവർ ഉറച്ചു. ജനത്തെ വധിക്കാനും നശിപ്പിക്കാനും തുടങ്ങി.
ഇസ്രായേലിന്റെ വിമോചനംസീയോനിൽനിന്നു വന്നിരുന്നെങ്കിൽ! കർത്താവു തൻെറ ജനതയുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോൾ യാക്കോബ് ആനന്ദിക്കും; ഇസ്രായേൽ സന്തോഷിക്കും.
ഇസ്രായേലിന്റെ വിമോചനം സീയോനിൽനിന്നു വന്നിരുന്നെങ്കിൽ! ദൈവം തൻെറ ജനത്തിന്റെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോൾ യാക്കോബ് ആനന്ദിക്കും,ഇസ്രായേൽ സന്തോഷിക്കും.
ഭാവിയിൽ യാക്കോബ് വേരുപിടിക്കും; ഇസ്രായേൽ പുഷ്പിക്കുകയും ശാഖകൾ വിരിക്കുകയും ചെയ്യും. ഭൂമിമുഴുവൻ അതിന്റെ ഫലങ്ങൾ കൊണ്ടു നിറയും.
അബ്രാഹത്തെ രക്ഷിച്ച കർത്താവ് യാക്കോബിൻെറ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു: യാക്കോബ് ഇനിമേൽ ലജ്ജിതനാവുകയില്ല; ഇനിമേൽ അവന്റെ മുഖം വിവർണമാവുകയുമില്ല.
കർത്താവ് അരുളിച്ചെയ്യുന്നു: ആകയാൽ എന്റെ ദാസനായയാക്കോബേ, നീ ഭയപ്പെടേണ്ടാ. ഇസ്രായേലേ, വിസ്മയിക്കേണ്ടാ. നിന്നെ വിദൂരദേശങ്ങളിൽനിന്നും നിന്റെ മക്കളെ പ്രവാസത്തിൽനിന്നും ഞാൻ രക്ഷിക്കും. യാക്കോബ് മടങ്ങിവന്നു ശാന്തി നുകരും. ആരും അവനെ ഭയപ്പെടുത്തുകയില്ല.
എന്റെ ദാസനായയാക്കോബേ, ഭയപ്പെടേണ്ടാ. ഇസ്രായേലേ, പരിഭ്രമിക്കേണ്ടാ. ദൂരെദേശത്ത് അടിമത്തത്തിൽ കഴിയുന്ന നിന്നെയും നിന്റെ മക്കളെയും ഞാൻ മോചിപ്പിക്കും. യാക്കോബ് മടങ്ങിവരും. അവനു ശാന്തിയും സുരക്ഷിതത്വവും കൈവരും. ആരും അവനെ ഭയപ്പെടുത്തുകയില്ല.
മെതിക്കാനിഷ്ടമുള്ള പരിശീലനം സിദ്ധിച്ച പശുക്കുട്ടിയായിരുന്നു എഫ്രായിം. ഞാൻ അവളുടെ അഴകുള്ള കഴുത്തിൽ നുകംവച്ചില്ല; എന്നാൽ, ഞാൻ എഫ്രായിമിനു നുകംവയ്ക്കും; യൂദാ നിലം ഉഴുകണം; യാക്കോബ് കട്ട ഉടയ്ക്കണം.
യാക്കോബ് ആരാം ദേശത്തേക്കു പലായനം ചെയ്തു. അവിടെ ഇസ്രായേൽ ഭാര്യയെ നേടാൻവേണ്ടി ജോലിചെയ്തു. ഭാര്യയെ സമ്പാദിക്കാൻവേണ്ടി അവൻ ആടുകളെ മേയിച്ചു.
അപ്പോൾ, ഞാൻ പറഞ്ഞു: ദൈവമായ കർത്താവേ, മതിയാക്കുക. ഞാൻ യാചിക്കുന്നു. യാക്കോബ് എങ്ങനെ നിലനിൽക്കും? അവൻ തീരെ ചെറിയവനല്ലേ?
യാക്കോബ്ഭവനമേ, ഇങ്ങനെ പറയണമായിരുന്നോ? കർത്താവിനു ക്ഷമയറ്റോ? ഇതൊക്കെ അവിടുത്തെ പ്രവൃത്തികളോ? നീതിനിഷ്ഠയോടെ വ്യാപരിക്കുന്നവന് എന്റെ വാക്കുകൾ നൻമചെയ്യുകയില്ലേ?
യാക്കോബ്ഭവനത്തിൻെറ തലവൻമാരേ, ഇസ്രായേൽകുടുംബത്തിലെ അധിപൻമാരേ, കേൾക്കുവിൻ. നിങ്ങൾ നീതിയെ വെറുക്കുകയും ഋജുവായതെല്ലാം വളച്ചുകളയുകയും ചെയ്യുന്നു.
അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിൻെറയും യാക്കോബ് യൂദായുടെയും സഹോദരൻമാരുടെയും പിതാവായിരുന്നു.
യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
ആ പന്ത്രണ്ട് അപ്പസ്തോലൻമാരുടെ പേരുകൾ: ഒന്നാമൻ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോൻ, അവന്റെ സഹോദരൻ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ,
പീലിപ്പോസ്, ബർത്തലോമിയോ, തോമസ്, ചുങ്കക്കാരൻ മത്തായി, ഹൽപൈയുടെ പുത്രൻ യാക്കോബ്, തദേവൂസ്,
ഇവൻ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോൻ, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരൻമാർ?
യേശു, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി.
അന്ത്രയോസ്, പീലിപ്പോസ്, ബർത്തലോമിയ, മത്തായി, തോമസ്, ഹൽപൈയുടെ പുത്രൻ യാക്കോബ്, തദേവൂസ്, കാനാൻകാരനായ ശിമയോൻ,
ഇവൻ മറിയത്തിന്റെ മക നും യാക്കോബ്, യോസെ, യൂദാസ്, ശിമയോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവർ അവനിൽ ഇടറി.
ആറു ദിവസം കഴിഞ്ഞ്, പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയർന്ന മലയിലേക്കു പോയി. അവൻ അവരുടെ മുമ്പിൽവച്ചു രൂപാന്തരപ്പെട്ടു.
യൂദാ യാക്കോബിൻെറയും യാക്കോബ് ഇസഹാക്കിന്റെയും ഇസഹാക്ക് അബ്രാഹത്തിന്റെയും അബ്രാഹം തേരായുടെയും തേരാ നാഹോറിന്റെയും പുത്രൻ.
അവർ, പത്രോസ് എന്ന് അവൻ പേരു നൽകിയ ശിമയോൻ, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, പീലിപ്പോസ്, ബർത്തലോമിയോ,
മത്തായി, തോമസ്, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോൻ,
അവൻ ഇതു പറഞ്ഞിട്ട് ഏകദേശം എട്ടുദിവസങ്ങൾ കഴിഞ്ഞ് പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ടു പ്രാർഥിക്കാൻമലയിലേക്കു കയ റിപ്പോയി.
സമരിയായിലെ സിക്കാർ എന്ന പട്ടണത്തിൽ അവൻ എത്തി. യാക്കോബ് തൻെറ മകൻ ജോസഫിനു നൽകിയ വയലിനടുത്താണ് ഈ പട്ടണം.
അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെനിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിൻെറ പുത്രനായ യൂദാസ് എന്നിവരായിരുന്നു.
ഈജിപ്തിൽ ധാന്യമുണ്ടെന്നുകേട്ട് യാക്കോബ് നമ്മുടെ പിതാക്കൻമാരെ അങ്ങോട്ടയച്ചു.
യാക്കോബ് ഈജിപ്തിലേക്കു പോയി. അവനും നമ്മുടെ പിതാക്കൻമാരും മരിച്ചു.
അവർ പറഞ്ഞവസാനിപ്പിച്ചപ്പോൾ യാക്കോബ് പറഞ്ഞു: സഹോദരൻമാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ.
ആസന്ന മരണനായ യാക്കോബ് തന്റെ വടി ഊന്നിനിന്ന് ആരാധിച്ചുകൊണ്ട്, ജോസഫിന്റെ മക്കളെ ഓരോരുത്തരെയും വിശ്വാസത്തോടെ അനുഗ്രഹിച്ചു.
ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിൻെറയും ദാസനായ യാക്കോബ്, വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്ക് എഴുതുന്നത്: നിങ്ങൾക്ക് അഭിവാദനം.