അബ്രാമിനു ദർശനത്തിൽ കർത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാൻ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.
“ഭയപ്പെടേണ്ട”
വേഗത്തിലുള്ള സൂചന: മലയാളത്തിൽ ദൈവം അല്ലെങ്കിൽ Manglish-ൽ daivam എന്ന് തിരയാം.
ആ രാത്രിതന്നെ കർത്താവ് അവനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: നിന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവമാണു ഞാൻ; നീ ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹത്തെപ്രതി ഞാൻ നിന്നെ അനുഗ്രഹിക്കും; നിന്റെ സന്തതികളെ വർധിപ്പിക്കുകയും ചെയ്യും.
അവൻ പറഞ്ഞു: ശാന്തരായിരിക്കുവിൻ, ഭയപ്പെടേണ്ടാ. നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവമാണു നിങ്ങളുടെ ചാക്കുകളിൽ നിധി നിക്ഷേപിച്ചത്. നിങ്ങളുടെ പണം ഞാൻ കൈപ്പറ്റിയതാണ്. അവൻ ശിമയോനെ അവരുടെയടുത്തേക്ക് കൊണ്ടുവന്നു.
അവിടുന്നു പറഞ്ഞു: ഞാൻ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാൻ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാൻ നിന്നെ വലിയൊരു ജനമാക്കി വളർത്തും.
അതുകൊണ്ടു ഭയപ്പെടേണ്ട, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഞാൻ പോറ്റിക്കൊള്ളാം. അങ്ങനെ, അവൻ അവരെ ധൈര്യപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.
അപ്പോൾ മോശ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങളെ പരീക്ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാൻവേണ്ടി നിങ്ങളിൽ ദൈവഭയം ഉളവാക്കുന്നതിനുമായിട്ടാണ് ദൈവം വന്നിരിക്കുന്നത്.
നിങ്ങൾ കർത്താവിനോടു മറുതലിക്കരുത്; ആ ദേശത്തെ ജനങ്ങളെ ഭയപ്പെടുകയുമരുത്. അവർ നമുക്ക് ഇരയാണ്. ഇനി അവർക്കു രക്ഷയില്ല. കർത്താവു നമ്മോടുകൂടെയാണ്; അവരെ ഭയപ്പെടേണ്ടതില്ല.
കർത്താവു മോശയോട് അരുളിച്ചെയ്തു: അവനെ ഭയപ്പെടേണ്ടാ, അവനെയും അവന്റെ ജനത്തെയും ദേശത്തെയും നിനക്കു ഞാൻ വിട്ടുതന്നിരിക്കുന്നു. ഹെഷ്ബോണിൽ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോനോടു ചെയ്തതുപോലെ നിങ്ങൾ അവനോടും ചെയ്യണം.
ന്യായം വിധിക്കുന്നതിൽ പക്ഷപാതം കാണിക്കാതെ ചെറിയവന്റെയും വലിയവൻെറയും വാദങ്ങൾ ഒന്നുപോലെ കേൾക്കണം. ന്യായവിധി ദൈവത്തിൻേറ താകയാൽ നിങ്ങൾ മനുഷ്യനെ ഭയപ്പെടേണ്ടാ. നിങ്ങൾക്കു തീരുമാനിക്കാൻ പ്രയാസമുള്ള തർക്കങ്ങൾ എന്റെയടുക്കൽ കൊണ്ടുവരുവിൻ. ഞാനവ തീരുമാനിച്ചുകൊള്ളാം.
എന്നാൽ, കർത്താവ് എന്നോടു പറഞ്ഞു: അവനെ ഭയപ്പെടേണ്ടാ. എന്തെന്നാൽ അവനെയും അവന്റെ ജനത്തെയും രാജ്യത്തെയും ഞാൻ നിന്റെ കരങ്ങളിലേൽപിച്ചിരിക്കുന്നു; ഹെഷ്ബോണിൽ താമസിച്ചിരുന്ന അമോര്യ രാജാവായ സീഹോനോടു നിങ്ങൾ ചെയ്തതുപോലെ ഇവനോടും ചെയ്യണം.
ഒരു പ്രവാചകൻ കർത്താവിന്റെ നാമത്തിൽ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്താൽ ആ വാക്ക് കർത്താവ് അരുളിച്ചെയ്തിട്ടുള്ളതല്ല. ആ പ്രവാചകൻ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ ഭയപ്പെടേണ്ടാ.
ശക്തരും ധീരരുമായിരിക്കുവിൻ, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാൽ, നിങ്ങളുടെ ദൈവമായ കർത്താവാണ് കൂടെ വരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല.
കർത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: അവരെ ഭയപ്പെടേണ്ടാ. ഞാൻ അവരെ നിന്റെ കരങ്ങളിൽ ഏൽപിച്ചുതന്നിരിക്കുന്നു. നിന്നോടെതിരിടാൻ അവരിലാർക്കും സാധിക്കുകയില്ല.
കർത്താവു ജോഷ്വായോട് അരുളിച്ചെയ്തു: അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയത്ത് അവരെ ഇസ്രായേലിന്റെ മുൻപിൽ ഞാൻ കൊന്നു നിരത്തും. നിങ്ങൾ അവരുടെ കുതിര കളുടെ കുതിഞരമ്പു വെട്ടുകയും അവരുടെ രഥങ്ങൾ കത്തിക്കുകയും ചെയ്യണം.
ജായേൽ സിസേറയെ സ്വീകരിക്കാൻ വന്നു. അവൾ പറഞ്ഞു: ഉള്ളിലേക്കു വരൂ; പ്രഭോ, എന്നോടുകൂടെ അകത്തേക്കു വരൂ; ഭയപ്പെടേണ്ട. അവൻ അവളുടെ കൂടാരത്തിൽ പ്രവേശിച്ചു, അവൾ അവനെ ഒരു കരിമ്പടം കൊണ്ടു മൂടി.
കർത്താവ് പറഞ്ഞു: സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ, നീ മരിക്കുകയില്ല.
മകളേ, ഭയപ്പെടേണ്ടാ. നീ ആവശ്യപ്പെടുന്നതെന്തും ഞാൻ നിനക്കു ചെയ്തുതരാം. നീ ഒരു ഉത്തമസ്ത്രീയാണെന്നു നഗ രത്തിലെ എന്റെ പരിചയക്കാർക്കെല്ലാം അറിയാം.
അവളെ പരിചരിച്ചിരുന്ന സ്ത്രീകൾ മരണാസന്നയായ അവളോടു ഭയപ്പെടേണ്ടാ, നീയൊരു ആൺകുട്ടിയെ പ്രസവിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ, അവളതിനു മറുപടി പറയുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്തില്ല.
സാമുവൽ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിങ്ങൾ ഈ തിൻമകളെല്ലാം ചെയ്തു. എന്നാലും, കർത്താവിനെ അനുഗമിക്കുന്നതിൽനിന്ന് പിൻമാറരുത്. പൂർണഹൃദയത്തോടെ അവിടുത്തെ സേവിക്കുവിൻ.
ഭയപ്പെടേണ്ട, എന്നോടുകൂടെ താമസിക്കുക. എന്റെ ജീവൻ അപഹരിക്കാൻ നോക്കുന്നവർ നിന്റെയും ജീവൻ അനേ്വഷിക്കുന്നു. എന്റെയടുക്കൽ നീ സുരക്ഷിതനായിരിക്കും.
സാവൂളിന്റെ മകൻ ജോനാഥാൻ ഹോറെഷിൽ എത്തി. ദാവീദിനെ ദൈവനാമത്തിൽ ധൈര്യപ്പെടുത്തി. അവൻ പറഞ്ഞു: ഭയപ്പെടേണ്ട.
രാജാവ് അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നീ എന്താണ് കാണുന്നത്? അവൾ പറഞ്ഞു: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതായി ഞാൻ കാണുന്നു.
ദാവീദ് അവനോ ടു പറഞ്ഞു: ഭയപ്പെടേണ്ട. നിന്റെ പിതാവായ ജോനാഥാനെപ്രതി ഞാൻ നിന്നോടു ദയ കാണിക്കും. നിന്റെ പിതാമഹനായ സാവൂളിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എപ്പോഴും എന്നോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യും.
അബ്സലോം ദാസൻമാർക്കു നിർദേശം നൽകി. അമ്നോൻ വീഞ്ഞുകുടിച്ചു മത്തനാകുമ്പോൾ, അവനെ വെട്ടുക എന്നു ഞാൻ പറയുമ്പോൾ, അവനെ കൊന്നു കളയണം. ഭയപ്പെടേണ്ടാ, ഞാനല്ലേ നിങ്ങളോടു കൽപിക്കുന്നത്? അബ്സലോം കൽപിച്ചതുപോലെ ഭൃത്യൻമാർ അമ്നോനെ കൊന്നു.
ഏലിയാ അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നീ ചെന്നു പറഞ്ഞതുപോലെ ചെയ്യുക. എന്നാൽ, ആദ്യം അതിൽനിന്നു ചെറിയ ഒരപ്പം ഉണ്ടാക്കി എനിക്കു കൊണ്ടുവരണം; പിന്നെ നിനക്കും മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക.
കർത്താവിന്റെ ദൂതൻ ഏലിയായോടു പറഞ്ഞു: അവനോടുകൂടെ ഇറങ്ങിച്ചെല്ലുക. അവനെ ഭയപ്പെടേണ്ടാ. ഏലിയാ അവനോടുകൂടെ രാജാവിന്റെ അടുത്തുചെന്നു.
അവൻ പറഞ്ഞു: ഭയപ്പെടേണ്ടാ. അവരെക്കാൾ കൂടുതൽ ആളുകൾ നമ്മുടെകൂടെയുണ്ട്.
അവൻ അവരോടു പറഞ്ഞു: നിങ്ങളുടെയജമാനനോടു പറയുവിൻ, കർത്താവ് അരുളിച്ചെയ്യുന്നു; അസ്സീറിയാരാജാവിൻെറ സേവകൻമാർ എന്നെ അധിക്ഷേപിച്ചവാക്കുകൾ കേട്ട് നീ ഭയപ്പെടേണ്ടാ.
ഗദാലിയാ അവരോടും സൈന്യത്തോടും സത്യംചെയ്തു പറഞ്ഞു: കൽദായ അധികാരികളെ ഭയപ്പെടേണ്ടാ; നാട്ടിൽ താമസിക്കുവിൻ, ബാബിലോൺരാജാവിനെ സേവിച്ചു നാട്ടിൽ താമസിച്ചുകൊള്ളുവിൻ, എല്ലാം ശുഭമാകും.
യഹസിയേൽ പറഞ്ഞു: യൂദായിലും ജറുസലെമിലും വസിക്കുന്നവരുംയഹോഷാഫാത്ത് രാജാവും കേൾക്കട്ടെ! കർത്താവ് നിങ്ങളോട് അരുളിച്ചെയ്യുന്നു: നിങ്ങൾ ഭയപ്പെടേണ്ടാ. നിങ്ങളല്ല, ദൈവമാണ് പൊരുതുന്നത്. നാളെ അവർക്കെതിരേ പുറപ്പെടുക.
ഞാൻ ചുറ്റും നോക്കി, ശ്രേഷ്ഠൻമാരോടും നായകൻമാരോടും ജനത്തോടും പറഞ്ഞു: അവരെ ഭയപ്പെടേണ്ടാ, നിങ്ങളുടെ സഹോദരൻമാർ, പുത്രീപുത്രൻമാർ, ഭാര്യമാർ എന്നിവർക്കും നിങ്ങളുടെ ഭവനങ്ങൾക്കും വേണ്ടി പോരാടുന്ന ഉന്നതനും ഭീതികരനുമായ കർത്താവിനെ ഓർക്കുവിൻ.
അവൻ പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങൾ സുരക്ഷിതരാണ്. എന്നേക്കും ദൈവത്തെ സ്തുതിക്കുവിൻ.
ഹോളോഫർണസ് അവളോടു പറഞ്ഞു: സ്ത്രീയേ ധൈര്യമായിരിക്കുക; ഭയപ്പെടേണ്ടാ, ലോകാധിപതിയായ നബുക്കദ് നേസറിനെ സേവിക്കാൻ തയ്യാറായ ഒരു വ്യക്തിയെയും ഞാൻ ഉപദ്രവിച്ചിട്ടില്ല.
പാപിയുടെ വാക്കുകളെ ഭയപ്പെടേണ്ടാ. അവന്റെ പ്രതാപം ചാണകവും പുഴുക്കളുമായി മാറും.
കർത്താവു തന്നെ നമ്മുടെ മുൻപിൽവച്ച് അവരെ നിലംപരിശാക്കും. നിങ്ങൾ അവരെ ഭയപ്പെടേണ്ടാ.
ഈ കശാപ്പുകാരനെ ഭയപ്പെടേണ്ടാ. സഹോദരൻമാർക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക; മരണം വരിക്കുക. ദൈവകൃപയാൽ നിന്റെ സഹോദരൻമാരോടൊത്ത് എനിക്കു നിന്നെ വീണ്ടും ലഭിക്കാനിടയാകട്ടെ!
എന്നെ നീ ഭയപ്പെടേണ്ടതില്ല, ഞാൻ നിന്റെ മേൽ ദുസ്സഹമായസമ്മർദം ചെലുത്തുകയില്ല.
ഒരുവൻ സമ്പന്നനാകുമ്പോഴും അവന്റെ ഭവനത്തിൻെറ മഹത്വംവർധിക്കുമ്പോഴും നീ ഭയപ്പെടേണ്ടാ.
രാത്രിയിലെ ഭീകരതയെയും പകൽ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ.
എന്തെന്നാൽ, കർത്താവ് ഉന്നതനും അത്യന്തം സ്തുത്യർഹനുമാണ്; സകലദേവൻമാരെയുംകാൾഭയപ്പെടേണ്ടവനുമാണ്.
മരണവിധിയെ ഭയപ്പെടേണ്ടാ; നിന്റെ മുൻകാല ജീവിതത്തെയുംജീവിതാന്തത്തെയും ഓർക്കുക; മർത്യവർഗത്തിനുള്ള കർത്താവിന്റെ തീർപ്പാണ് ഇത്.
ഇപ്രകാരം പറയുക: ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളി നിമിത്തം, റസീൻെറയും സിറിയായുടെയും റമാലിയായുടെ പുത്രന്റെയും ഉഗ്രകോപം നിമിത്തം, നീ ഭയപ്പെടരുത്.
ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിൻ; ഭയപ്പെടേണ്ടാ, ധൈര്യം അവ ലംബിക്കുവിൻ. ഇതാ, നിങ്ങളുടെ ദൈവംപ്രതികാരം ചെയ്യാൻ വരുന്നു; ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും.
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാൻ നിന്നെതാങ്ങിനിർത്തും.
നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാൻ നിന്നെ സഹായിക്കും.
കർത്താവ് അരുളിച്ചെയ്യുന്നു: കൃമിയായയാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും. കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ രക്ഷകൻ.
യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കർത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എൻേറതാണ്.
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാൻ കൊണ്ടുവരും; പടിഞ്ഞാ റുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.
നിന്നെ സൃഷ്ടിക്കുകയും ഗർഭപാത്രത്തിൽ നിനക്കു രൂപം നൽകുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസനായയാക്കോബേ, ഞാൻ തിരഞ്ഞെടുത്ത ജഷ്റൂനേ, നീ ഭയപ്പെടേണ്ടാ.
ഭയപ്പെടേണ്ടാ, ധൈര്യമവലംബിക്കുക! ഞാൻ പണ്ടേ പറയുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ലേ, നിങ്ങൾ എന്റെ സാക്ഷികളാണ്. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ? മറ്റൊരു ഉന്നതശില എന്റെ അറിവിലില്ല.
ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്റെ യൗവനത്തിലെ അപകീർത്തി നീ വിസ്മരിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓർക്കുകയുമില്ല.
നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്; കർത്താവാണിതു പറയുന്നത്.
ഞാൻ കൽപിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ; ഭയപ്പെട്ടാൽ അവരുടെ മുൻപിൽ നിന്നെ ഞാൻ പരിഭ്രാന്തനാക്കും.
അവരുടെ വിഗ്രഹങ്ങൾ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്കു സംസാരശേഷിയില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങൾ അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു തിൻമയോ നൻമയോ പ്രവർത്തിക്കാൻ ശക്തിയില്ല.
കർത്താവ് അരുളിച്ചെയ്യുന്നു: ആകയാൽ എന്റെ ദാസനായയാക്കോബേ, നീ ഭയപ്പെടേണ്ടാ. ഇസ്രായേലേ, വിസ്മയിക്കേണ്ടാ. നിന്നെ വിദൂരദേശങ്ങളിൽനിന്നും നിന്റെ മക്കളെ പ്രവാസത്തിൽനിന്നും ഞാൻ രക്ഷിക്കും. യാക്കോബ് മടങ്ങിവന്നു ശാന്തി നുകരും. ആരും അവനെ ഭയപ്പെടുത്തുകയില്ല.
അവർക്കും അവരുടെകാലശേഷം അവരുടെ സന്തതികൾക്കും നൻമ വരുത്തുന്നതിന് അവർ എന്നേക്കും എന്നെ ഭയപ്പെടേണ്ടതിനു ഞാൻ അവർക്ക് ഏകമനസ്സും ഏകമാർഗവും നൽകും.
ഷാഫാൻെറ മകനായ അഹിക്കാമിന്റെ പുത്രൻ ഗദാലിയാ അവരോടു ശപഥംചെയ്തു പറഞ്ഞു: കൽദായർക്കു കീഴ്പ്പെട്ടിരിക്കാൻ നിങ്ങൾ ഭയപ്പെടേണ്ടാ. ദേശത്തു വസിച്ചുകൊണ്ടു ബാബിലോൺരാജാവിനു സേവനം ചെയ്യുക. അതു നിങ്ങൾക്കു നൻമയായി ഭവിക്കും.
എന്റെ ദാസനായയാക്കോബേ, ഭയപ്പെടേണ്ടാ. ഇസ്രായേലേ, പരിഭ്രമിക്കേണ്ടാ. ദൂരെദേശത്ത് അടിമത്തത്തിൽ കഴിയുന്ന നിന്നെയും നിന്റെ മക്കളെയും ഞാൻ മോചിപ്പിക്കും. യാക്കോബ് മടങ്ങിവരും. അവനു ശാന്തിയും സുരക്ഷിതത്വവും കൈവരും. ആരും അവനെ ഭയപ്പെടുത്തുകയില്ല.
എന്റെ ദാസനായയാക്കോബേ, ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. നിന്നെ ഞാൻ ഓടിച്ചുകളഞ്ഞദേശങ്ങളിലെ ജനതകളെ ഞാൻ നിർമൂലമാക്കും. എന്നാൽ, നിന്നെ നിശ്ശേഷം നശിപ്പിക്കുകയില്ല; ഉചിതമായ ശിക്ഷ നിനക്കു ലഭിക്കും. നിനക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല.
ഞാൻ വിളിച്ചപ്പോൾ അവിടുന്ന് അടുത്തുവന്നു. ഭയപ്പെടേണ്ടാ എന്ന് അവിടുന്ന് പറഞ്ഞു.
അതുകൊണ്ട് അവ ദേവൻമാരല്ലെന്നു വ്യക്തമാണ്. അവയെ ഭയപ്പെടേണ്ടാ.
ഇതിൽനിന്ന് അവ ദേവൻമാരല്ലെന്നു നിങ്ങൾക്കു മനസ്സിലാക്കാം. അവയെ ഭയപ്പെടേണ്ടാ.
ആർത്തവകാലത്തും പ്രസവാനന്തരവും സ്ത്രീകൾ ആ ബലിവസ്തുക്കളെ സ്പർശിക്കുന്നു. ഇക്കാരണങ്ങളാൽ അവദേവൻമാരല്ലെന്ന് നിങ്ങൾ അറിയുന്നു. അവയെ ഭയപ്പെടേണ്ടാ.
അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു രാജാക്കൻമാരെ ശപിക്കാനോ അനുഗ്രഹിക്കാനോ ശക്തിയില്ല.
അതുകൊണ്ട് അവ ദേവൻമാരാണെന്നതിന് ഒരു തെളിവുമില്ല; അവയെ ഭയപ്പെടേണ്ടാ.
മനുഷ്യപുത്രാ, നീ അവരെയോ അവരുടെ വാക്കുകളെയോ ഭയപ്പെടേണ്ടാ. മുള്ളുകളും മുൾച്ചെടികളും നിന്നോടൊപ്പം ഉണ്ടായേക്കാം. തേളുകളുടെമേൽ നിനക്കിരിക്കേണ്ടിവരാം. എന്നാലും നീ അവരുടെ വാക്കുകേട്ട് ഭയപ്പെടുകയോ നോട്ടം കണ്ട് പരിഭ്രമിക്കുകയോ വേണ്ട. കാരണം, അവർ ധിക്കാരികളുടെ ഭവനമാണ്.
തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രക്കല്ലുപോലെ നിന്റെ നെറ്റി ഞാൻ കടുപ്പമുള്ളതാക്കിയിരിക്കുന്നു. നീ അവരെ ഭയപ്പെടേണ്ടാ, അവരുടെ നോട്ടത്തിൽ പരിഭ്രമിക്കുകയും വേണ്ടാ. അവർ ധിക്കാരികളുടെ ഭവനമാണ്.
അവൻ പറഞ്ഞു: ദാനിയേലേ, ഭയപ്പെടേണ്ടാ; ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുൻപിൽ നിന്നെത്തന്നെ എളിമപ്പെടുത്താൻ തുടങ്ങിയ ദിവസം മുതൽ നിന്റെ പ്രാർഥന കേൾക്കപ്പെട്ടിരിക്കുന്നു. നിന്റെ പ്രാർഥന നിമിത്തമാണ് ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്.
അവൻ പറഞ്ഞു: ഏറ്റവും പ്രിയപ്പെട്ടവനായ മനുഷ്യാ, നീ ഭയപ്പെടേണ്ടാ, നിനക്കു സമാധാനം! ശക്തനും ധീരനുമായിരിക്കുക. അവൻ എന്നോടു സംസാരിച്ചപ്പോൾ ശക്തി പ്രാപിച്ച ഞാൻ പറഞ്ഞു: പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ശക്തനാക്കിയിരിക്കുന്നു.
ദേശമേ, ഭയപ്പെടേണ്ടാ; ആഹ്ലാദിച്ചാനന്ദിക്കുക, കർത്താവു വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
ഇസ്രായേലിന്റെ രാജാവായ കർത്താവ് നിങ്ങളുടെ മധേ്യയുണ്ട്; നിങ്ങൾ ഇനിമേൽ അനർഥം ഭയപ്പെടേണ്ടതില്ല. അന്ന് ജറുസലെമിനോടു പറയും: സീയോനേ, ഭയപ്പെടേണ്ടാ, നിന്റെ കരങ്ങൾ ദുർബലമാകാതിരിക്കട്ടെ.
ഈജിപ്തിൽനിന്നു നിങ്ങൾ പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതുപോലെതന്നെ എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; ഭയപ്പെടേണ്ടാ.
യൂദാഭവനമേ, ഇസ്രായേൽഭവനമേ, നിങ്ങൾ ജനതകളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ച് അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താർജിക്കുവിൻ.
നിങ്ങളുടെ പിതാക്കൻമാർ എന്നെ പ്രകോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങളെ ശിക്ഷിക്കാൻ തീരുമാനിക്കുകയും അതിന് ഇളവുവരുത്താതിരിക്കുകയും ചെയ്തതുപോലെ ഈ നാളിൽ ഞാൻ ജറുസലെമിനും യൂദാഭവനത്തിനും നൻമവരുത്താൻ ഉറച്ചിരിക്കുന്നു. ഭയപ്പെടേണ്ടാ - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
അവനോടുള്ള എന്റെ ഉടമ്പടി ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടി ആയിരുന്നു. അവൻ ഭയപ്പെടേണ്ടതിന് ഞാൻ അവ അവനു നൽകി. അവൻ എന്നെ ഭയപ്പെടുകയും എന്റെ നാമത്തോടുള്ള ഭയഭക്തികളാൽ നിറയുകയും ചെയ്തു.
നിങ്ങൾ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാൽ, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ.
അതിനാൽ, ഭയപ്പെടേണ്ടാ. നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണല്ലോ.
ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ടാ.
യേശു സമീപിച്ച് അവരെ സ്പർശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേൽക്കുവിൻ, ഭയപ്പെടേണ്ടാ.
ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അനേ്വഷിക്കുന്നതെന്ന് എനിക്കറിയാം.
യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങൾ ചെന്ന് എന്റെ സഹോദരൻമാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവർ എന്നെ കാണുമെന്നും പറയുക.
അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക.
അവരെല്ലാവരും അവനെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കു വിൻ, ഞാനാണ്; ഭയപ്പെടേണ്ടാ.
ദൂതൻ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം.
ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
ദൂതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.
അതുപോലെതന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാർ വ യാക്കോബും യോഹന്നാനുംവ വിസ്മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോൾ മുതൽ മനുഷ്യരെപ്പിടിക്കുന്നവനാകും.
യേശു ഇതുകേട്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക, അവൾ സുഖം പ്രാപിക്കും.
എന്റെ സ്നേഹിതരേ, നിങ്ങളോടു ഞാൻ പറയുന്നു, ശരീരത്തെ കൊല്ലുന്നതിൽക്കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്തവരെ നിങ്ങൾ ഭയപ്പെടേണ്ടാ.
നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണ്.
ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാൽ, നിങ്ങൾക്കു രാജ്യം നൽകാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു.
അവൻ അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ.
സീയോൻപുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു.
രാത്രിയിൽ കർത്താവ് ദർശനത്തിൽ പൗലോസിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിശ്ശബ്ദനായിരിക്കാതെ പ്രസംഗിക്കുക.
എന്നാൽ, പൗലോസ് താഴെയിറങ്ങിച്ചെന്ന് കുനിഞ്ഞ് അവനെ ആലിംഗനംചെയ്തുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, അവനു ജീവനുണ്ട്.
പൗലോസ്, നീ ഭയപ്പെടേണ്ടാ, സീസറിൻെറ മുമ്പിൽ നീ നിൽക്കുകതന്നെ ചെയ്യും. നിന്നോടൊപ്പംയാത്രചെയ്യുന്നവരെയും ദൈവം നിനക്കു വിട്ടുതന്നിരിക്കുന്നു.
നിങ്ങളുടെ എതിരാളികളിൽനിന്നുണ്ടാകുന്നയാതൊന്നിനെയും ഭയപ്പെടേണ്ടാ. ദൈവത്തിൽനിന്നുള്ള അടയാളമാണത് - അവർക്കു നാശത്തിന്റെയും നിങ്ങൾക്കു രക്ഷയുടെയും.
നീതിക്കുവേണ്ടി കഷ്ടതകൾ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാൻമാർ. അവരുടെ ഭീഷണി നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങൾ അസ്വസ്ഥരാവുകയും വേണ്ടാ.
അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അപ്പോൾ അവൻ വലത്തുകൈ എന്റെ മേൽ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും,