Menu
പഠനം

ഭയം

ബൈബിൾ വിഷയം — ഭയത്തിൽ ദൈവസാന്നിധ്യത്തിലും ശക്തിയിലും ആശ്രയിക്കുക. ബന്ധപ്പെട്ട വചനം: ഏശയ്യാ 41:10.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

മത്തായി 14:26

അവൻ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യൻമാർ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു.

മത്തായി 28:4

അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവൽക്കാർ വിറപൂണ്ട് മരിച്ചവരെപ്പോലെയായി.

മർക്കോസ് 12:14

അവർ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാ നാണെന്നും ആരുടെയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ?

ലൂക്കാ 1:74

ശത്രുക്കളുടെ കൈകളിൽനിന്നു വിമോചിതരായി, നിർഭയം

ലൂക്കാ 15:15

അവൻ , ആ ദേശത്തെ ഒരു പൗരൻെറ അടുത്ത് അഭയംതേടി. അയാൾ അവനെ പന്നികളെ മേയിക്കാൻ വയലിലേക്കയച്ചു.

യോഹന്നാൻ 19:38

യഹൂദരോടുള്ള ഭയം നിമിത്തം യേശുവിൻെറ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരൻ ജോസഫ് യേശുവിൻെറ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട്് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി. അവൻ വന്ന് ശരീരം എടുത്തു മാറ്റി.

2 കോറിന്തോസ് 1:8

സഹോദരരേ, ഏഷ്യയിൽ ഞങ്ങൾ അനുഭവിച്ച ക്ലേശങ്ങളെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. മര ണഭയം ഉണ്ടാകത്തക്കവിധം അത്രമാത്രം കഠിനമായും ദുസ്സഹമായും ഞങ്ങൾ പീഡിപ്പിക്കപ്പെട്ടു.

2 കോറിന്തോസ് 7:5

ഞങ്ങൾ മക്കെദോനിയായിൽ ചെന്നപ്പോൾപ്പോലും ഞങ്ങൾക്ക് ഒരു വിശ്രമവുമില്ലായിരുന്നു. എന്നുമാത്രമല്ല, ക്ലേശങ്ങൾ സദാ ഞങ്ങളെ അലട്ടിക്കൊണ്ടുമിരുന്നു. പുറമേ മത്സരം, അകമേ ഭയം.

ഫിലിപ്പി 1:14

മിക്കസഹോദരർക്കും എന്റെ ബന്ധനംനിമിത്തം കർത്താവിൽ ആത്മധൈര്യം ലഭിച്ചതുകൊണ്ട് ഭയംകൂടാതെ ദൈവവചനം പ്രസംഗിക്കാൻ അവർ കൂടുതൽ സന്നദ്ധരായിരിക്കുന്നു.

1 തിമോത്തേയോസ് 5:20

പാപകൃത്യങ്ങളിൽ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പിൽവച്ചു ശകാരിക്കുക. മറ്റുള്ളവരിൽ ഭയം ജനിപ്പിക്കാൻ അതു സഹായിക്കും.

ഹെബ്രായർ 5:7

തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തിൽനിന്നു തന്നെ രക്ഷിക്കാൻ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാർഥനകളുംയാചനകളും സമർപ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാർഥന കേട്ടു.

ഹെബ്രായർ 12:21

ഞാൻ ഭയംകൊണ്ടു വിറയ്ക്കുന്നു എന്നു മോശ പറയത്തക്കവിധം അത്ര ഭയങ്കരമായിരുന്നു ആ കാഴ്ച.

1 യോഹന്നാൻ 4:18

സ്നേഹത്തിൽ ഭയത്തിന് ഇടമില്ല; പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല.

യൂദാസ് 1:12

തങ്ങളുടെ കാര്യംമാത്രം നോക്കി നിർഭയം തിന്നുകുടിച്ചു മദിക്കുന്ന അവർ നിങ്ങളുടെ സ്നേഹവിരുന്നുകൾക്കു കളങ്ക മാണ്; അവർ കാറ്റിനാൽ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങി കട പുഴകിയ ഫലശൂന്യമായ ശരത്കാലവൃക്ഷം പോലെയാണ്.

വെളിപാട് 7:15

അതുകൊണ്ട് ഇവർ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പിൽ നിൽക്കുകയും, അവിടുത്തെ ആല യത്തിൽ രാപകൽ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥൻ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തിൽ അവർക്ക് അഭയം നൽകും.

വെളിപാട് 18:10

അവളുടെ പീഡകളെക്കുറിച്ചുള്ള ഭയം നിമിത്തം, അകലെ നിന്നുകൊണ്ട് അവർ പറയും: കഷ്ടം, കഷ്ടം മഹാനഗരമേ! സുശക്തനഗരമായ ബാബിലോണേ, ഒരു വിനാഴികകൊണ്ടു നിന്റെ വിധി വന്നുകഴി ഞ്ഞല്ലോ!

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്