Menu
പഠനം

ഭയം

ബൈബിൾ വിഷയം — ഭയത്തിൽ ദൈവസാന്നിധ്യത്തിലും ശക്തിയിലും ആശ്രയിക്കുക. ബന്ധപ്പെട്ട വചനം: ഏശയ്യാ 41:10.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

ഉത്പത്തി 20:11

അബ്രാഹം മറുപടിപറഞ്ഞു: ഇതു ദൈവഭയം തീരെയില്ലാത്തനാടാണെന്നും എന്റെ ഭാര്യയെപ്രതി അവർ എന്നെകൊന്നുകളയുമെന്നും ഞാൻ വിചാരിച്ചു.

പുറപ്പാട് 20:20

അപ്പോൾ മോശ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങളെ പരീക്ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാൻവേണ്ടി നിങ്ങളിൽ ദൈവഭയം ഉളവാക്കുന്നതിനുമായിട്ടാണ് ദൈവം വന്നിരിക്കുന്നത്.

ലേവ്യർ 26:36

ശത്രുദേശങ്ങളിൽ അവശേഷിച്ചിരിക്കുന്നവരുടെ ഹൃദയങ്ങളിൽ ഞാൻ ഭയം ജനിപ്പിക്കും. പിറകിൽ ഇല അനങ്ങുന്നതു കേൾക്കുമ്പോൾ വാളിൽനിന്ന് ഓടി രക്ഷപെടുന്നവനെപ്പോലെ അവർ ഓടും. ആരും പിൻതുടരുന്നില്ലെങ്കിലും അവർ നിലംപതിക്കും.

സംഖ്യ 35:12

കൊലപാതകി വിധിനിർണയത്തിനായി സമൂഹത്തിന്റെ മുമ്പിൽ നിൽക്കുന്നതിനുമുമ്പു വധിക്കപ്പെടാതിരിക്കാൻ രക്തത്തിനു പ്രതികാരം ചെയ്യുന്നവനിൽനിന്ന് അഭയം തേടാനുള്ള സങ്കേതങ്ങളായിരിക്കും ഈ പട്ടണങ്ങൾ.

സംഖ്യ 35:25

സമൂഹം ആ കൊലപാതകിയെ പ്രതികാരം ചെയ്യാൻ കടപ്പെട്ടവന്റെ കൈകളിൽനിന്നു രക്ഷിച്ച്, അവൻ അഭയം തേടിയിരുന്ന സങ്കേതനഗരത്തിലേക്കു തിരിച്ചയയ്ക്കണം. വിശുദ്ധ തൈലത്താൽ അഭിഷിക്തനായ പ്രധാന പുരോഹിതന്റെ മരണംവരെ അവൻ അവിടെത്തന്നെതാമസിക്കണം.

സംഖ്യ 35:26

എന്നാൽ, കൊലപാതകി താൻ അഭയം തേടിയിരുന്ന സ ങ്കേതനഗരത്തിൻെറ അതിർത്തി വിട്ട് എപ്പോഴെങ്കിലും പുറത്തു പോവുകയും,

നിയമാവർത്തനം 19:4

കൊലപാതകിക്ക് അവിടെ അഭയംതേടി ജീവൻ രക്ഷിക്കാവുന്ന സാഹചര്യം ഇതാണ്: പൂർവവിദേ്വഷം കൂടാതെ അബദ്ധവശാൽ തൻെറ അയൽക്കാരനെ കൊല്ലാനിടയാൽ,

നിയമാവർത്തനം 23:15

ഒളിച്ചോടിവന്നു നിന്റെ യടുക്കൽ അ ഭയം തേടുന്ന അടിമയെയജമാനനു ഏൽപിച്ചു കൊടുക്കരുത്.

നിയമാവർത്തനം 32:30

ഇസ്രായേലിന്റെ അഭയം അവരെ വിറ്റുകളയുകയും, കർത്താവ് അവരെ കൈവെടിയുകയും ചെയ്തിരുന്നില്ലെങ്കിൽ ആയിരംപേരെ അനുധാവനം ചെയ്യാൻഒരാൾക്കെങ്ങനെ കഴിയുമായിരുന്നു? പതിനായിരങ്ങളെ തുരത്താൻ രണ്ടുപേർക്ക് എങ്ങനെ സാധിക്കുമായിരുന്നു?

നിയമാവർത്തനം 32:37

അവിടുന്നു ചോദിക്കും, അവരുടെ ദേവൻമാരെവിടെ? അവർ അഭയം പ്രാപിച്ച പാറയെവിടെ?

നിയമാവർത്തനം 33:27

നിത്യനായ ദൈവം നിന്റെ അഭയം;താങ്ങാൻ ശാശ്വത ഹസ്തങ്ങൾ; അവിടുന്ന് നിന്റെ ശത്രുവിനെ തട്ടിമാറ്റും. സംഹരിക്കൂ! അവിടുന്നു പറയും.

ജോഷ്വ 10:20

ശത്രുക്കളെ പിന്തുടർന്ന് ആക്രമിക്കുക. പട്ടണങ്ങളിൽ പ്രവേശിക്കാൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ കർത്താവ് അവരെ നിങ്ങളുടെകൈകളിൽ ഏൽപിച്ചിരിക്കുന്നു. ശത്രുക്കളെ ഉൻമൂലനം ചെയ്യുന്നതുവരെ ജോഷ്വയും ഇസ്രായേൽജനവും സംഹാരം തുടർന്നു. ഏതാനുംപേർ രക്ഷപെട്ടു കോട്ടയിൽ അ ഭയം പ്രാപിച്ചു.

ജോഷ്വ 20:3

ആരെങ്കിലും അബദ്ധവശാൽ ആരെയെങ്കിലും കൊല്ലാൻ ഇടയായാൽ അവന് അഭയം തേ ടാൻ വേണ്ടിയാണിത്. രക്തത്തിനു പ്രതികാരം ചെയ്യുന്നവനിൽ നിന്ന് രക്ഷപെടാനുള്ള സങ്കേതമായിരിക്കും അവ.

ന്യായാധിപന്മാർ 4:17

സിസേറകേന്യനായ ഹേബെറിൻെറ ഭാര്യ ജായേലിന്റെ കൂടാരത്തിൽ അഭയംപ്രാപിച്ചു. കാരണം, അക്കാലത്ത് ഹസോർരാജാവായയാബീൻ കേന്യനായ ഹേബെറിൻെറ കുടുംബവുമായി സൗഹൃദത്തിലായിരുന്നു.

ന്യായാധിപന്മാർ 9:15

നിങ്ങളെന്നെ നല്ല മനസ്സോടെയാണ് അഭിഷേകംചെയ്യുന്നതെങ്കിൽ എന്റെ തണലിൽ അഭയംതേടുവിൻ. അല്ലാത്തപക്ഷം മുൾപ്പടർപ്പിൽനിന്നു തീ ഇറങ്ങി ലെബനോനിലെ ദേവദാരുക്കളെ നശിപ്പിക്കട്ടെ!

ന്യായാധിപന്മാർ 19:18

അവൻ പറഞ്ഞു: യൂദായിൽ ബേത്ലെഹെമിൽനിന്ന് എഫ്രായിംമലനാട്ടിലെ ഉൾപ്രദേശത്തേക്കു പോവുകയാണു ഞങ്ങൾ. ഞാൻ ആ ദേശക്കാരനാണ്. ഞാൻ യൂദായിലെ ബേത്ലെഹെമിൽ പോയതാണ്. ഇപ്പോൾ എന്റെ വീട്ടിലേക്കു മടങ്ങുന്നു. ആരും എനിക്ക് അഭയം തരുന്നില്ല.

റൂത്ത് 2:12

നിന്റെ പ്രവൃത്തികൾക്കു കർത്താവ് പ്രതിഫലം നൽകും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കർത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.

1 സാമുവൽ 29:3

അക്കീഷ് അവരോടു പറഞ്ഞു: ഇത് ദാവീദല്ലേ? ഇസ്രായേൽരാജാവായ സാവൂളിന്റെ ഭൃത്യൻ. ദിവസങ്ങളല്ല വർഷങ്ങളായി അവൻ എന്നോടുകൂടെയായിട്ട്. എന്നെ അഭയംപ്രാപിച്ച നാൾമുതൽ ഇന്നുവരെ അവനിൽ ഒരു കുറ്റവും ഞാൻ കണ്ടില്ല.

2 സാമുവൽ 5:17

ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെട്ടുവെന്നു കേട്ടപ്പോൾ ഫിലിസ്ത്യർ അവനെതിരേ പുറപ്പെട്ടു. അതു കേട്ട് ദാവീദ് കോട്ടയ്ക്കുള്ളിൽ അഭയം പ്രാപിച്ചു.

2 സാമുവൽ 6:9

അന്നു ദാവീദിനു കർത്താവിനോടു ഭയം തോന്നി. കർത്താവിന്റെ പേടകം എന്റെ യടുത്തു കൊണ്ടുവന്നാൽ എന്തു സംഭവിക്കും എന്ന് അവൻ ചിന്തിച്ചു.

2 സാമുവൽ 22:3

ദുർഗവും എന്റെ വിമോചകനും എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും; എന്റെ രക്ഷകനും അവിടുന്നാണ്. അങ്ങ് എന്നെ അക്രമത്തിൽനിന്നു രക്ഷിക്കുന്നു.

1 രാജാക്കന്മാർ 1:50

സോളമനോടുള്ള ഭയംനിമിത്തം അദോനിയാ ഓടിച്ചെന്ന് ബലിപീഠത്തിന്റെ വളർകോണിൽ പിടിച്ചു.

1 ദിനവൃത്താന്തം 13:12

അന്ന് ദാവീദിന് ദൈവത്തോടു ഭയം തോന്നി. അവൻ പറഞ്ഞു: ദൈവത്തിന്റെ പേടകം എന്റെ അടുക്കൽ കൊണ്ടുവരാൻ എനിക്ക് എങ്ങനെ കഴിയും?

2 ദിനവൃത്താന്തം 11:13

ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ വസിച്ചിരുന്ന പുരോഹിതൻമാരും ലേവ്യരും റഹോബോവാമിൻെറ അടുക്കൽ അഭയംതേടി.

2 ദിനവൃത്താന്തം 14:14

ഗരാറിനു ചുറ്റുമുള്ള സകലപട്ടണങ്ങളും അവർ തകർത്തു. അവിടത്തെനിവാസികൾ കർത്താവിനെക്കുറിച്ചുള്ള ഭയം നിമിത്തം പരിഭ്രാന്തരായിരുന്നു. യൂദാസൈന്യം അവ കൊള്ളയടിച്ചു ധാരാളം വസ്തുക്കൾ കരസ്ഥമാക്കി.

2 ദിനവൃത്താന്തം 16:7

ആ സമയത്ത് ഹനാനിദീർഘദർശി യൂദാരാജാവായ ആസായുടെ അടുത്തുചെന്നു പറഞ്ഞു: നിന്റെ ദൈവമായ കർത്താവിൽ ആശ്രയിക്കാതെ സിറിയാരാജാവിനെ അഭയം തേടിയതിനാൽ സിറിയാരാജാവിൻെറ സൈന്യം നിന്റെ കൈയിൽനിന്നു രക്ഷപെട്ടു.

2 ദിനവൃത്താന്തം 20:12

ഞങ്ങളുടെ ദൈവമേ, അങ്ങ് അവരുടെമേൽന്യായവിധി നടത്തുകയില്ലേ? ഞങ്ങൾക്കെതിരേ വരുന്ന ഈ വലിയ സൈന്യവ്യൂഹത്തോടു പൊരുതാൻ ഞങ്ങൾ അശക്തരാണ്. എന്തു ചെയ്യേണ്ടു എന്ന് ഞങ്ങൾക്കറിയില്ല. എങ്കിലും ഞങ്ങൾ അങ്ങയെ അഭയം പ്രാപിക്കുന്നു.

2 ദിനവൃത്താന്തം 20:29

ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരേ കർത്താവു പൊരുതി എന്നു കേട്ടപ്പോൾ ചുറ്റുമുള്ള ജനതകളെയെല്ലാം ദൈവത്തെക്കുറിച്ചുള്ള ഭയം ബാധിച്ചു.

എസ്തേർ 19:17

രാജ കൽപനയും വിളംബരവും എത്തിയ സകല പ്രവിശ്യകളിലും നഗരങ്ങളിലും യഹൂദർ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. അവർക്ക് അതു വിശ്രമത്തിന്റെയും ഉത്സവാഘോഷത്തിന്റെയും ദിവസമായിരുന്നു. രാജ്യത്തെ ആളുകളിൽ അനേകംപേർ തങ്ങൾ യഹൂദരാണെന്നു പ്രഖ്യാപിച്ചു; എന്തെന്നാൽ യഹൂദരെക്കുറിച്ചുള്ള ഭയം അവരെ പിടികൂടിയിരുന്നു.

എസ്തേർ 20:2

അഹസേ്വരൂസിൻെറ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ നഗരങ്ങളിൽ യഹൂദർ, തങ്ങളുടെ നാശം ആഗ്രഹിച്ചിരുന്നവരെ വധിക്കാൻ ഒരുമിച്ചുകൂടി. ആർക്കും അവർക്കെതിരേ നിലകൊള്ളാൻ കഴിഞ്ഞില്ല. കാരണം, അവരെക്കുറിച്ചുള്ള ഭയം അത്രകണ്ട് എല്ലാ ജനതകളെയും ബാധിച്ചിരുന്നു.

1 മക്കബായർ 2:44

അവർ ഒരു സൈന്യം സംഘടിപ്പിച്ച് പാപികളെയും നിയമനിഷേധകരെയും ഉഗ്രകോപത്തോടെ അരിഞ്ഞുവീഴ്ത്തി. രക്ഷപെട്ടവർ വിജാതീയരുടെ അടുക്കൽ അഭയംതേടി.

1 മക്കബായർ 3:25

അന്നുമുതൽ യൂദാസിനെയും സഹോദരൻമാരെയും കുറിച്ചുള്ള ഭയം വ്യാപിച്ചു. ചുറ്റുമുള്ള വിജാതീയർ പരിഭ്രാന്തരായി.

1 മക്കബായർ 5:9

ഗിലയാദിലെ വിജാതീയർ തങ്ങളുടെ നാട്ടിൽ വസിച്ചിരുന്ന ഇസ്രായേല്യർക്കെതിരേ സംഘടിച്ച് അവരെ നശിപ്പിക്കാൻമാർഗമാരാഞ്ഞു. എന്നാൽ, അവർ ദത്തേമാകോട്ടയിൽ അഭയം തേടി,

1 മക്കബായർ 5:11

ഞങ്ങൾ അഭയം പ്രാപിച്ചിരിക്കുന്ന കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലാണവർ. തിമോത്തേയോസാണ് അവരുടെ നേതാവ്.

1 മക്കബായർ 5:41

മറിച്ച്, ഭയം തോന്നി അവൻ അക്കരെത്തന്നെ പാളയമടിച്ചാൽ നമുക്കു നദികടന്നുചെന്ന് അവനെ തോൽപിക്കാം.

1 മക്കബായർ 5:43

അവൻ ശത്രുക്കൾക്കെതിരേ ആദ്യം നദികടന്നു. സൈന്യം അവനെ അനുഗമിച്ചു. വിജാതീയർ പരാജിതരായി. ആയുധങ്ങളുപേക്ഷിച്ച് അവർ കാർനയിമിലെ ക്ഷേത്രത്തിൽ അഭയംതേടി.

1 മക്കബായർ 6:53

എന്നാൽ, അത് ഏഴാംവത്സരമായിരുന്നതിനാൽ കല വറകളിൽ ഭക്ഷണസാധനങ്ങൾ ഇല്ലായിരുന്നു. വിജാതീയരിൽനിന്നു രക്ഷപെട്ടു യൂദായിൽ അഭയം പ്രാപിച്ചവർ കലവറകളിൽ ശേഷിച്ചവയെല്ലാം ഭക്ഷിച്ചുകഴിഞ്ഞിരുന്നു. വിശുദ്ധമന്ദിരത്തിൽ ഏതാനുംപേർ മാത്രമേ അവശേഷിച്ചിരുന്നുള്ളു.

1 മക്കബായർ 10:43

രാജാവിനു പണം കടപ്പെട്ടിരിക്കുന്നതിനാലോ മറ്റെന്തെങ്കിലും കടപ്പാടുള്ളതിനാലോ ജറുസലെംദേവാലയത്തിലോ അതിന്റെ പരിസരങ്ങളിലോ അഭയം തേടുന്ന ഏതൊരുവനെയും ഞാൻ മോചിപ്പിക്കുകയും എന്റെ രാജ്യത്ത് അവനുള്ള വസ്തുവകകൾ തിരിച്ചുകൊടുക്കുകയും ചെയ്യുന്നു.

1 മക്കബായർ 10:83

സമതലത്തിൽ ചിതറിപ്പോയ അശ്വസൈന്യം, അസോത്തൂസിലേക്ക് ഓടി അവരുടെ വിഗ്രഹാലയമായ ബേത്ദാഗോണിൽ അഭയംതേടി.

1 മക്കബായർ 10:84

ജോനാഥാൻ അസോത്തൂസും ചുറ്റുമുള്ള നഗരങ്ങളും അഗ്നിക്കിരയാക്കി, അവരെ കൊള്ളയടിച്ചു; ദാഗോണിൻെറ ക്ഷേത്രത്തെയും അതിൽ അഭയം തേടിയിരുന്നവരെയും ചുട്ടുകരിച്ചു.

1 മക്കബായർ 11:16

പലായനം ചെയ്ത അലക്സാണ്ടർ അറേബ്യയിൽ അഭയം പ്രാപിച്ചു. ടോളമിരാജാവ് അങ്ങനെ വിജയിയായി.

1 മക്കബായർ 11:46

രാജാവ് കൊട്ടാരത്തിൽ അഭയം പ്രാപിച്ചു. നഗരത്തിലെ പ്രധാന നിരത്തുകൾ കൈയേറി, നഗരവാസികൾയുദ്ധം തുടങ്ങി.

1 മക്കബായർ 16:8

അവർ കാഹളം മുഴക്കി. സെന്തെബേയൂസും സൈന്യവും പലായനം ചെയ്തു. അവരിൽ പലരും മുറിവേറ്റുവീണു. അവശേഷിച്ചവർ കോട്ടയ്ക്കുള്ളിൽ അഭയം പ്രാപിച്ചു.

1 മക്കബായർ 16:10

അസോത്തൂസ് വയലുകളിലെ ഗോപുരങ്ങളിലും അവർ അഭയംപ്രാപിച്ചു. യോഹന്നാൻ അത് അഗ്നിക്കിരയാക്കി. ഏകദേശം രണ്ടായിരംപേർ മരിച്ചുവീണു. യോഹന്നാൻ സുരക്ഷിതനായി യൂദയായിലേക്കു മടങ്ങി.

2 മക്കബായർ 5:5

അന്തിയോക്കസ് അന്തരിച്ചുവെന്നൊരു വ്യാജശ്രുതി പരന്നു; ജാസൻ ആയിരത്തിൽ കുറയാത്ത സൈന്യത്തെ ശേഖരിച്ച് നഗരത്തിൽ മിന്നലാക്രമണം നടത്തി. അവർ കോട്ടയിൽ സ്ഥാനമുറപ്പിച്ചിരുന്ന സേനയെ തോൽപിച്ചു നഗരം പിടിച്ചടക്കി. മെനെലാവൂസ് കോട്ടയിൽ അഭയം തേടി.

2 മക്കബായർ 5:9

സ്പാർത്താക്കാരുമായുള്ള ചാർച്ചനിമിത്തം അവിടെ അഭയം ലഭിക്കുമെന്നു പ്രത്യാശിച്ച്, അങ്ങോട്ട് അവൻ കപ്പൽ കയറി. വളരെപ്പേരെ നാടുകടത്തിയ അവൻ പ്രവാസിയായിത്തന്നെ മരിച്ചു.

2 മക്കബായർ 5:12

വഴിയിൽ കാണുന്നവരെയും വീടുകളിൽ അഭയം തേടുന്നവരെയും നിർദയം വധിക്കാൻ അവൻ ഭടൻമാർക്കു കൽപന നൽകി.

2 മക്കബായർ 5:27

എന്നാൽ, യൂദാസ് മക്കബേയൂസ് ഒൻപതോളം സുഹൃത്തുക്കളുമായി കാട്ടിൽ അഭയം തേടി. മലിന രാകാതിരിക്കാൻവേണ്ടി കാട്ടുസസ്യങ്ങൾ ഭക്ഷിച്ച് അവർ വന്യമൃഗങ്ങളെപ്പോലെ മലകളിൽ ജീവിച്ചു.

2 മക്കബായർ 8:33

വിശുദ്ധ കവാടങ്ങൾക്കു തീവച്ച കലിസ്തേ നസും മറ്റു ചിലരും ചെറിയൊരു വീടിനുള്ളിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു; അവരെ, യഹൂദർ തങ്ങളുടെ പിതാക്കൻമാരുടെ നഗരത്തിൽ വിജയോത്സവം ആഘോഷിക്കുന്ന വേളയിൽ, അഗ്നിക്കിരയാക്കി.

2 മക്കബായർ 9:29

രാജസേവകരിൽ ഒരുവനായ ഫിലിപ്പ് അവന്റെ ജഡം വീട്ടിലെത്തിച്ചു. അനന്തരം, അന്തിയോക്കസിന്റെ പുത്രനെ ഭയന്ന് അവൻ ഈജിപ്തിൽ ടോളമി ഫിലോമെത്തോറിൻെറ അടുക്കൽ അഭയം പ്രാപിച്ചു.

2 മക്കബായർ 10:18

ഉപരോധം ചെറുക്കാൻ സജ്ജമാക്കിയിരുന്ന രണ്ടു ബലിഷ്ഠഗോപുരങ്ങളിലായി ഒൻപ തിനായിരത്തിൽപരം ആളുകൾ അഭയംപ്രാപിച്ചു.

2 മക്കബായർ 12:6

നീതിയുറ്റ വിധിയാള നായ ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് സഹോദരരുടെ കൊലയാളികളെ ആക്രമിച്ചു. രാത്രി തുറമുഖത്തിനു തീവയ്ക്കുകയും വഞ്ചികൾ ചുട്ടെരിക്കുകയും അവിടെ അഭയം തേടിയവരെയെല്ലാം വധിക്കുകയും ചെയ്തു.

ജോബ് 9:35

അപ്പോൾ, അവിടുത്തെക്കുറിച്ചുള്ള ഭയംകൂടാതെ ഞാൻ സംസാരിക്കും. എന്നാൽ, എന്റെ സ്ഥിതി അതല്ല.

ജോബ് 15:4

എന്നാൽ, നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തപോലും നിന്റെ മനസ്സിലില്ല.

ജോബ് 24:8

മലയിൽ പെയ്യുന്ന മഴ അവർ നനയുന്നു. പാർപ്പിടമില്ലാതെ അവർ പാറക്കെട്ടുകളിൽ അഭയം തേടുന്നു.

സങ്കീർത്തനങ്ങൾ 7:1

എന്റെ ദൈവമായ കർത്താവേ,അങ്ങിൽ ഞാൻ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന്എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!

സങ്കീർത്തനങ്ങൾ 11:1

ഞാൻ കർത്താവിൽ അഭയം തേടുന്നു; പക്ഷിയെപ്പോലെ പർവതങ്ങളിൽപോയി ഒളിക്കുക എന്ന് നിങ്ങൾക്കെന്നോട് എങ്ങനെ പറയാൻ കഴിയും?

സങ്കീർത്തനങ്ങൾ 12:5

എന്നാൽ, കർത്താവ് അരുളിച്ചെയ്യുന്നു: ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവർ നെടുവീർപ്പിടുന്നു; അതിനാൽ, അവർ ആശിക്കുന്ന അഭയംഞാൻ അവർക്കു നൽകും.

സങ്കീർത്തനങ്ങൾ 17:7

തൻെറ വലത്തുകൈയിൽ അഭയം തേടുന്നവരെ ശത്രുക്കളിൽനിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യംവിസ്മയകരമായി പ്രദർശിപ്പിക്കണമേ!

സങ്കീർത്തനങ്ങൾ 18:2

അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,എന്റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും, എന്റെ പരിചയും രക്ഷാശൃംഗവുംഅഭയകേന്ദ്രവും.

സങ്കീർത്തനങ്ങൾ 18:30

ദൈവത്തിന്റെ മാർഗം അവികലമാണ്; കർത്താവിന്റെ വാഗ്ദാനം നിറവേറും; തന്നിൽ അഭയം തേടുന്നവർക്ക്അവിടുന്നു പരിചയാണ്.

സങ്കീർത്തനങ്ങൾ 27:3

ഒരു സൈന്യംതന്നെ എനിക്കെതിരേപാളയമടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേയുദ്ധമുണ്ടായാലും ഞാൻ ആത്മധൈര്യം വെടിയുകയില്ല.

സങ്കീർത്തനങ്ങൾ 27:5

ക്ളേശകാലത്ത് അവിടുന്നു തൻെറ ആലയത്തിൽ എനിക്ക് അഭയംനൽകും; തൻെറ കൂടാരത്തിനുള്ളിൽ എന്നെ ഒളിപ്പിക്കും; എന്നെ ഉയർന്ന പാറമേൽ നിറുത്തും.

സങ്കീർത്തനങ്ങൾ 31:1

കർത്താവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു, ലജ്ജിക്കാൻ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ!

സങ്കീർത്തനങ്ങൾ 31:19

കർത്താവേ, അങ്ങയുടെ അനുഗ്രഹങ്ങൾ എത്ര വിപുലമാണ്! തൻെറ ഭക്തർക്കുവേണ്ടിഅവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയിൽ അഭയം തേടുന്നവർക്ക്അവ പരസ്യമായി നൽകുന്നു.

സങ്കീർത്തനങ്ങൾ 36:7

ദൈവമേ, അങ്ങയുടെ കാരുണ്യംഎത്ര അമൂല്യം! മനുഷ്യമക്കൾ അങ്ങയുടെചിറകുകളുടെ തണലിൽ അഭയംതേടുന്നു.

സങ്കീർത്തനങ്ങൾ 37:40

കർത്താവ് അവരെ സഹായിക്കുകയുംവിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് അവരെ ദുഷ്ടരിൽനിന്നുമോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും; കർത്താവിലാണ് അവർ അഭയം തേടിയത്.

സങ്കീർത്തനങ്ങൾ 43:2

ദൈവമേ, ഞാൻ അഭയംതേടിയിരിക്കുന്നത് അങ്ങയിലാണല്ലോ, അങ്ങ് എന്നെ പുറന്തള്ളിയതെന്തുകൊണ്ട്? ശത്രുവിന്റെ പീഡനംമൂലംഎനിക്കു വിലപിക്കേണ്ടിവന്നത്എന്തുകൊണ്ട്?

സങ്കീർത്തനങ്ങൾ 46:7

സൈന്യങ്ങളുടെ കർത്താവുനമ്മോടുകൂടെയുണ്ട്; യാക്കോബിൻെറ ദൈവമാണു നമ്മുടെ അഭയം.

സങ്കീർത്തനങ്ങൾ 46:11

സൈന്യങ്ങളുടെ കർത്താവുനമ്മോടു കൂടെയുണ്ട്; യാക്കോബിൻെറ ദൈവമാണു നമ്മുടെ അഭയം.

സങ്കീർത്തനങ്ങൾ 52:7

ഇതാ, ദൈവത്തിൽശരണംവയ്ക്കാത്ത മനുഷ്യൻ; സ്വന്തം സമ്പത്സമൃദ്ധിയിൽവിശ്വാസമർപ്പിച്ചവൻ; അക്രമത്തിൽ അഭയം തേടിയവൻ.

സങ്കീർത്തനങ്ങൾ 57:1

എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാൻ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാൻ അങ്ങയുടെ ചിറകിൻകീഴിൽശരണം പ്രാപിക്കുന്നു.

സങ്കീർത്തനങ്ങൾ 64:10

നീതിമാൻ കർത്താവിൽ സന്തോഷിക്കട്ടെ! അവൻ കർത്താവിൽ അഭയംതേടട്ടെ! പരമാർഥഹൃദയർ അഭിമാനം കൊള്ളട്ടെ!

സങ്കീർത്തനങ്ങൾ 73:28

എന്നാൽ, ദൈവത്തോടു ചേർന്നുനിൽക്കുന്നതാണ് എന്റെ ആനന്ദം; ദൈവമായ കർത്താവിനെ ഞാൻ അഭയം പ്രാപിച്ചിരിക്കുന്നു; അവിടുത്തെ പ്രവൃത്തികളെ ഞാൻ പ്രഘോഷിക്കും.

സങ്കീർത്തനങ്ങൾ 91:4

തൻെറ തൂവലുകൾകൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴിൽ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.

സങ്കീർത്തനങ്ങൾ 118:8

മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ കർത്താവിൽ അഭയം തേടുന്നതു നല്ലത്.

സങ്കീർത്തനങ്ങൾ 118:9

പ്രഭുക്കൻമാരിൽ ആശ്രയിക്കുന്നതിനെക്കാൾ കർത്താവിൽ അഭയം തേടുന്നതു നല്ലത്.

സങ്കീർത്തനങ്ങൾ 141:8

ദൈവമായ കർത്താവേ, എന്റെ ദൃഷ്ടിഅങ്ങയുടെനേരേ തിരിഞ്ഞിരിക്കുന്നു; അങ്ങയിൽ ഞാൻ അഭയം തേടുന്നു.

സങ്കീർത്തനങ്ങൾ 142:5

കർത്താവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു; അങ്ങാണ് എന്റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തുള്ള എന്റെ അവകാശം, എന്നു ഞാൻ പറഞ്ഞു.

സങ്കീർത്തനങ്ങൾ 143:9

കർത്താവേ, ശത്രുക്കളിൽനിന്ന് എന്നെമോചിപ്പിക്കണമേ! അഭയംതേടി ഞാൻ അങ്ങയുടെ സന്നിധിയിലേക്ക്ഓടിവന്നിരിക്കുന്നു.

സുഭാഷിതങ്ങൾ 14:32

ദുഷ്ടൻ തിൻമ ചെയ്ത് അധഃപതിക്കുന്നു; നീതിമാൻ സ്വന്തം നീതിനിഷ്ഠയിൽഅഭയം കണ്ടെത്തുന്നു.

സുഭാഷിതങ്ങൾ 16:6

ആത്മാർഥതയും വിശ്വസ്തതയുമാണ്അധർമത്തിനു പരിഹാരം; ദൈവഭയം തിൻമയിൽനിന്ന്അകറ്റിനിർത്തുന്നു.

സുഭാഷിതങ്ങൾ 30:5

ദൈവത്തിന്റെ ഓരോ വാക്കുംസത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്ന് കവചമാണ്.

ജ്ഞാനം 5:2

അവർ അവനെ കാണുമ്പോൾ ഭയംകൊണ്ടു വിറയ്ക്കും. അവന്റെ അപ്രതീക്ഷിത രക്ഷയിൽ അവർ വിസ്മയിക്കും.

ജ്ഞാനം 14:6

പണ്ട് ഗർവ്വിഷ്ഠരായ മല്ലൻമാർ നശിക്കുമ്പോൾ ലോകത്തിൻെറ പ്രത്യാശാപാത്രങ്ങൾ ഒരു പേടകത്തിൽ അഭയംതേടി. അങ്ങയുടെ കരങ്ങളാൽ നയിക്കപ്പെട്ട അവർ ലോകത്തിൽ പുതിയ തലമുറയുടെ വിത്ത് അവശേഷിപ്പിച്ചു.

ജ്ഞാനം 17:10

അവർ ഭയംകൊണ്ടു വിറച്ചു നശിച്ചു. ഒരിടത്തുനിന്നും ഒഴിവാക്കാൻ വയ്യാത്ത വായുവിൽപോലും കണ്ണു തുറന്നു നോക്കാൻ അവർക്കു ധൈര്യമില്ല.

ജ്ഞാനം 17:12

ആലോചനാശീലത്തിൽനിന്നു വരുന്ന സഹായത്തെ ഭയം എപ്പോഴും തിരസ്കരിക്കുന്നു.

ജ്ഞാനം 17:13

സഹായം ലഭിക്കുമെന്നുള്ള ആന്തരികമായ പ്രതീക്ഷ എത്ര ദുർബലമാണോ അത്രത്തോളം, പീഡനത്തിന്റെ കാരണത്തെക്കുറിച്ചുള്ള അജ്ഞതയെ ഭയം ഇഷ്ടപ്പെടുന്നു.

ജ്ഞാനം 17:15

ചിലപ്പോൾ ഭീകരഭൂതങ്ങളെക്കണ്ട് അവർ ചകിതരായി; മറ്റു ചിലപ്പോൾ മനം തകർന്നു മരവിച്ചു. കാരണം, അപ്രതീക്ഷിതമായി പെട്ടെന്ന് ഭയം അവരെ ഗ്രസിച്ചു.

ജ്ഞാനം 17:19

പാറകൾ പിളർക്കുന്ന പരുഷശബ്ദമോ, ചാടിയോടുന്ന മൃഗങ്ങളുടെ അദൃശ്യമായ ഓട്ടമോ, ഹിംസ്ര മൃഗങ്ങളുടെ ഗർജനമോ, പർവതഗുഹകളിൽനിന്നുള്ള മാറ്റൊലിയോ എന്തും അവരെ ഭയംകൊണ്ട് സ്തബ്ധരാക്കി.

പ്രഭാഷകൻ 1:8

ജ്ഞാനിയായി ഒരുവനേയുള്ളു; ഭയം ജനിപ്പിക്കുന്ന അവിടുന്ന് സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.

പ്രഭാഷകൻ 9:13

കൊല്ലാൻ അധികാരമുള്ളവനിൽനിന്ന് അകന്നു നിൽക്കുക; മരണഭയം നിന്നെ അലട്ടുകയില്ല. അവനെ സമീപിക്കേണ്ടിവന്നാൽസൂക്ഷിച്ചു പെരുമാറുക; അല്ലെങ്കിൽ അവൻ നിന്റെ ജീവൻ അപഹരിക്കും. അപകടമേഖലയിൽ കെണികളുടെ നടുവിലാണു നീ ചരിക്കുന്നതെന്ന് ഓർക്കുക.

പ്രഭാഷകൻ 13:24

പാപവിമുക്തമെങ്കിൽ സമ്പത്ത് നല്ലതുതന്നെ; ദൈവഭയം ഇല്ലാത്തവന്റെ ദൃഷ്ടിയിൽദാരിദ്ര്യം തിൻമയാണ്.

പ്രഭാഷകൻ 16:3

അവരുടെ ദീർഘായുസ്സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകൾ അർപ്പിക്കേണ്ടാ; കാരണം, ദൈവഭയമുള്ള ഒരുവൻ ആയിരം പാപികളെക്കാൾ മെച്ചമാണ്. ദൈവഭയം ഇല്ലാത്ത മക്കൾഉണ്ടാകുന്നതിനെക്കാൾ ഭേദംഅനപത്യനായി മരിക്കുന്നതാണ്.

ഏശയ്യാ 14:31

കവാടമേ, വിലപിക്കുക; നഗരമേ, കരയുക. ഫിലിസ്ത്യരേ, നിങ്ങൾ എല്ലാവരും ഭയംകൊണ്ട് ഉരുകുവിൻ. വടക്കുനിന്ന് ഒരു ധൂമപടലം ഉയരുന്നു. സൈന്യത്തിൽനിന്ന് ആരും ഒഴിഞ്ഞുമാറുന്നില്ല.

ഏശയ്യാ 14:32

ജനതകളുടെ ദൂതൻമാർക്കു കിട്ടുന്ന മറുപടി എന്തായിരിക്കും? കർത്താവ് സീയോനെ സ്ഥാപിച്ചിരിക്കുന്നു. അവിടുത്തെ ജനത്തിലെ പീഡിതർ അവളിൽ അഭയം കണ്ടെത്തും.

ഏശയ്യാ 28:15

മരണവുമായി ഞങ്ങൾ ഒരു ഉടമ്പടിയുണ്ടാക്കി; പാതാളവുമായി ഞങ്ങൾക്കൊരു കരാറുണ്ട്. മഹാമാരി പാഞ്ഞുവരുമ്പോൾ അതു ഞങ്ങളെ സ്പർശിക്കുകയില്ല. എന്തെന്നാൽ, വ്യാജമാണു ഞങ്ങളുടെ അഭയം, നുണയാണു ഞങ്ങളുടെ സങ്കേതം എന്നു നിങ്ങൾ പറഞ്ഞു.

ഏശയ്യാ 30:2

അവർ എന്റെ ആലോചന ആരായാതെ ഈജിപ്തിലേക്കു പോയി ഫറവോയെ അഭയംപ്രാപിക്കുകയും ഈജിപ്തിന്റെ തണലിൽ സങ്കേ തം തേടുകയും ചെയ്തു.

ഏശയ്യാ 31:5

പക്ഷി ചിറകിൻ കീഴിലെന്നപോലെ സൈന്യങ്ങളുടെ കർത്താവ് ജറുസലെമിനെ സംരക്ഷിക്കും; അവിടുന്ന് അതിനെ രക്ഷിക്കുകയും മോചിപ്പിക്കുകയും അഭയം നൽകി ജീവൻ പരിപാലിക്കുകയും ചെയ്യും.

ഏശയ്യാ 40:9

സദ്വാർത്തയുമായി വരുന്ന സീയോനേ, ഉയർന്ന മലയിൽക്കയറി ശക്തിയോടെ സ്വരമുയർത്തി പറയുക; സദ്വാർത്തയുമായി വരുന്ന ജറുസലെമേ, നിർഭയം വിളിച്ചു പറയുക;

ഏശയ്യാ 50:10

നിങ്ങളിലാരാണ് കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ ദാസൻെറ വാക്ക് അനുസരിക്കുകയും ചെയ്യുന്നത്? പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തൻെറ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവൻ തന്നെ.

ജറെമിയാ 2:19

നിന്റെ തന്നെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക; നിന്റെ അവിശ്വസ്ത തയായിരിക്കും നിന്നെ കുറ്റം വിധിക്കുക. നിന്റെ കർത്താവായ ദൈവത്തെ ഉപേക്ഷിക്കുന്നത് എത്ര ദോഷകരവും കയ്പു നിറഞ്ഞതുമാണെന്നു നീ അനുഭവിച്ചറിയും. എന്നെക്കുറിച്ചുള്ള ഭയം നിന്നിലില്ലെന്നു സൈന്യങ്ങളുടെ കർത്താവായ ദൈവം അരുളിച്ചെയ്യുന്നു.

ജറെമിയാ 4:6

സീയോനിലേക്കുള്ള വഴി അടയാളപ്പെടുത്തുവിൻ; അഭയം തേടി ഓടുവിൻ; മടിച്ചുനിൽക്കരുത്. തിൻമയും ഭീകരനാശവും വടക്കുനിന്നു ഞാൻ കൊണ്ടു വരുന്നു.

ജറെമിയാ 39:9

തൻെറ അടുക്കൽ അഭയം പ്രാപിച്ചവരെയും നഗരത്തിൽ അവശേഷിച്ചവരെയും സേനാനായ കനായ നെബുസരദാൻ ബാബിലോണിലേക്കു നാടുകടുത്തി.

ജറെമിയാ 49:36

ഞാൻ ഏലാമിൻെറ മേൽ ദിഗന്തങ്ങളിൽ നിന്നു കാറ്റുകളെ അയയ്ക്കും. അവർ നാലുപാടും ചിതറും. ഏലാമിൽനിന്ന് ഓടിപ്പോകുന്നവർ അഭയം തേടാത്ത ഒരു രാജ്യവും ഉണ്ടായിരിക്കുകയില്ല.

ജറെമിയാ 51:30

ബാബിലോൺ വീരൻമാർയുദ്ധംനിർത്തി കോട്ടകളിൽ അഭയംപ്രാപിച്ചു. അവർ ശക്തി ക്ഷയിച്ചു സ്ത്രീകളെപ്പോലെയായി.

ബാറൂക്ക് 3:7

കർത്താവേ, അങ്ങയെ ഞങ്ങൾ സ്തുതിക്കും. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനായി അങ്ങയെക്കുറിച്ചുള്ള ഭയം ഞങ്ങളുടെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചു. അങ്ങയുടെ മുൻപിൽ പാപം ചെയ്ത ഞങ്ങളുടെ പിതാക്കൻമാരുടെ അകൃത്യങ്ങൾ ഞങ്ങൾ ഹൃദയത്തിൽ നിന്ന് ഉപേക്ഷിച്ചിരിക്കുന്നതിനാൽ ഞങ്ങളുടെ പ്രവാസത്തിൽ ഞങ്ങൾ അങ്ങയെ പുകഴ്ത്തും.

ബാറൂക്ക് 6:5

ജനതകൾ അവയെ ഭയപ്പെടുന്നു. ജനതകളെപ്പോലെ ആകാതിരിക്കാൻ ശ്രദ്ധിക്കുവിൻ. ഈ ദേവൻമാരുടെ മുൻപിലും പിൻപിലുംനിന്നു ജനക്കൂട്ടം ആരാധിക്കുന്നതു കാണുമ്പോൾ നിങ്ങൾക്ക് അവയോടു ഭയം തോന്നരുത്.

എസെക്കിയേൽ 7:16

ഇവയെ അതിജീവിച്ച് രക്ഷപെടുന്നവർ തങ്ങളുടെ തിൻമകളോർത്തു വിലപിച്ചുകൊണ്ട് താഴ്വരകളിൽനിന്ന് പ്രാവുകളെന്നപോലെ മലകളിൽ അഭയം തേടും.

എസെക്കിയേൽ 7:27

രാജാവു വിലപിക്കും; രാജകുമാരൻ നിരാശനാകും. ദേശത്തെ ജനത്തിന്റെ കൈകൾ ഭയംകൊണ്ടു വിറയ്ക്കും. അവരുടെ പ്രവൃത്തികൾക്കനുസൃതമായി ഞാൻ അവരോടു പെരുമാറും. അവർ വിധിക്കുന്നതുപോലെ ഞാൻ അവരെയും വിധിക്കും. ഞാനാണ് കർത്താവെന്ന് അവർ അറിയും.

ദാനിയേൽ 4:12

ഭംഗിയുള്ള ഇലകളോടുകൂടിയ അത് ഫലസമൃദ്ധമായിരുന്നു. എല്ലാവർക്കും ആവശ്യകമായ ഭക്ഷണം അതിൽ നിന്നു ലഭിച്ചു. വന്യമൃഗങ്ങൾ അതിന്റെ തണലിൽ അഭയം തേടി; ആകാശപ്പറവകൾ അതിന്റെ കൊമ്പുകളിൽവസിച്ചു; എല്ലാ ജീവികൾക്കും അതിൽനിന്നു ഭക്ഷണം കിട്ടി.

ദാനിയേൽ 4:22

അങ്ങനെ എല്ലാവർക്കും ഭക്ഷണം നൽകിയിരുന്നതും, ചുവട്ടിൽ വന്യമൃഗങ്ങൾ അഭയം കണ്ടെണ്ടത്തിയിരുന്നതും, കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾ പാർത്തിരുന്നതുമായി നീ കണ്ട വൃക്ഷം, വളർന്നു ബലിഷ്ഠനായ നീ തന്നെയാണ്. നിന്റെ മഹത്വം വർധിച്ച് ആകാശംവരെയും, നിന്റെ ആധിപത്യം ഭൂമിയുടെ അതിരുകൾവരെയും എത്തിയിരിക്കുന്നു.

ദാനിയേൽ 13:57

ഇങ്ങനെയാണു നിങ്ങൾ ഇരുവരും ഇസ്രായേൽ പുത്രിമാരോടു പെരുമാറിയത്. ഭയംമൂലം അവർ നിങ്ങളോടൊപ്പം ശയിച്ചു; പക്ഷേ, യൂദായുടെ ഒരു പുത്രി നിങ്ങളുടെ ദുഷ്ടതയ്ക്കു വഴങ്ങിയില്ല.

ഹോസിയാ 7:12

അ സ്സീറിയായിൽ അഭയം തേടുന്നു. അവർ പോകുന്നവഴി അവരുടെമേൽ ഞാൻ വലവീശും; വായുവിലെ പക്ഷികളെയെന്നപോലെ അവരെ ഞാൻ വീഴ്ത്തും; അവരുടെ ദുഷ്കൃത്യങ്ങൾക്കു ഞാൻ അവരെ ശിക്ഷിക്കും.

നാഹും 3:11

അങ്ങനെ നീയും ലഹരിപിടിച്ച് ഉൻമത്തയും പരിഭ്രാന്തയുമാകും. ശത്രുക്കളിൽനിന്ന് നീ അഭയം അനേ്വഷിക്കും.

സെഫാനിയാ 3:12

ഞാൻ നിന്റെ മധ്യത്തിൽ വിനയവും എളിമയും ഉള്ള ഒരു ജനത്തെ അവശേഷിപ്പിക്കും, അവർ കർത്താവിന്റെ നാമത്തിൽ അഭയം പ്രാപിക്കും.

മലാക്കി 1:6

പുത്രൻ പിതാവിനെയും ദാസൻയജമാനനെയും ബഹുമാനിക്കുന്നു. എന്റെ നാമത്തെനിന്ദിക്കുന്ന പുരോഹിതൻമാരേ, സൈന്യങ്ങളുടെ കർത്താവായ ഞാൻ നിങ്ങളോടു ചോദിക്കുന്നു: ഞാൻ പിതാവാണെങ്കിൽ എനിക്കുള്ള ബഹുമാനം എവിടെ? ഞാൻ യജമാനനാണെങ്കിൽ എന്നോടുള്ള ഭയം എവിടെ? എങ്ങനെയാണ് അങ്ങയുടെ നാമത്തെ ഞങ്ങൾ നിന്ദിച്ചതെന്നു നിങ്ങൾ ചോദിക്കുന്നു.

മത്തായി 14:26

അവൻ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യൻമാർ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു.

മത്തായി 28:4

അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവൽക്കാർ വിറപൂണ്ട് മരിച്ചവരെപ്പോലെയായി.

മർക്കോസ് 12:14

അവർ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാ നാണെന്നും ആരുടെയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ?

ലൂക്കാ 1:74

ശത്രുക്കളുടെ കൈകളിൽനിന്നു വിമോചിതരായി, നിർഭയം

ലൂക്കാ 15:15

അവൻ , ആ ദേശത്തെ ഒരു പൗരൻെറ അടുത്ത് അഭയംതേടി. അയാൾ അവനെ പന്നികളെ മേയിക്കാൻ വയലിലേക്കയച്ചു.

യോഹന്നാൻ 19:38

യഹൂദരോടുള്ള ഭയം നിമിത്തം യേശുവിൻെറ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരൻ ജോസഫ് യേശുവിൻെറ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട്് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി. അവൻ വന്ന് ശരീരം എടുത്തു മാറ്റി.

2 കോറിന്തോസ് 1:8

സഹോദരരേ, ഏഷ്യയിൽ ഞങ്ങൾ അനുഭവിച്ച ക്ലേശങ്ങളെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. മര ണഭയം ഉണ്ടാകത്തക്കവിധം അത്രമാത്രം കഠിനമായും ദുസ്സഹമായും ഞങ്ങൾ പീഡിപ്പിക്കപ്പെട്ടു.

2 കോറിന്തോസ് 7:5

ഞങ്ങൾ മക്കെദോനിയായിൽ ചെന്നപ്പോൾപ്പോലും ഞങ്ങൾക്ക് ഒരു വിശ്രമവുമില്ലായിരുന്നു. എന്നുമാത്രമല്ല, ക്ലേശങ്ങൾ സദാ ഞങ്ങളെ അലട്ടിക്കൊണ്ടുമിരുന്നു. പുറമേ മത്സരം, അകമേ ഭയം.

ഫിലിപ്പി 1:14

മിക്കസഹോദരർക്കും എന്റെ ബന്ധനംനിമിത്തം കർത്താവിൽ ആത്മധൈര്യം ലഭിച്ചതുകൊണ്ട് ഭയംകൂടാതെ ദൈവവചനം പ്രസംഗിക്കാൻ അവർ കൂടുതൽ സന്നദ്ധരായിരിക്കുന്നു.

1 തിമോത്തേയോസ് 5:20

പാപകൃത്യങ്ങളിൽ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പിൽവച്ചു ശകാരിക്കുക. മറ്റുള്ളവരിൽ ഭയം ജനിപ്പിക്കാൻ അതു സഹായിക്കും.

ഹെബ്രായർ 5:7

തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തിൽനിന്നു തന്നെ രക്ഷിക്കാൻ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാർഥനകളുംയാചനകളും സമർപ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാർഥന കേട്ടു.

ഹെബ്രായർ 12:21

ഞാൻ ഭയംകൊണ്ടു വിറയ്ക്കുന്നു എന്നു മോശ പറയത്തക്കവിധം അത്ര ഭയങ്കരമായിരുന്നു ആ കാഴ്ച.

1 യോഹന്നാൻ 4:18

സ്നേഹത്തിൽ ഭയത്തിന് ഇടമില്ല; പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല.

യൂദാസ് 1:12

തങ്ങളുടെ കാര്യംമാത്രം നോക്കി നിർഭയം തിന്നുകുടിച്ചു മദിക്കുന്ന അവർ നിങ്ങളുടെ സ്നേഹവിരുന്നുകൾക്കു കളങ്ക മാണ്; അവർ കാറ്റിനാൽ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങി കട പുഴകിയ ഫലശൂന്യമായ ശരത്കാലവൃക്ഷം പോലെയാണ്.

വെളിപാട് 7:15

അതുകൊണ്ട് ഇവർ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പിൽ നിൽക്കുകയും, അവിടുത്തെ ആല യത്തിൽ രാപകൽ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥൻ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തിൽ അവർക്ക് അഭയം നൽകും.

വെളിപാട് 18:10

അവളുടെ പീഡകളെക്കുറിച്ചുള്ള ഭയം നിമിത്തം, അകലെ നിന്നുകൊണ്ട് അവർ പറയും: കഷ്ടം, കഷ്ടം മഹാനഗരമേ! സുശക്തനഗരമായ ബാബിലോണേ, ഒരു വിനാഴികകൊണ്ടു നിന്റെ വിധി വന്നുകഴി ഞ്ഞല്ലോ!

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്