അസ്സീറിയാരാജാവ് ബാബിലോൺ, കുത്താ, അവ്വാ, ഹമാത്, സെഫാർവയിം എന്നിവിടങ്ങളിൽനിന്ന് ആളുകളെ കൊണ്ടുവന്ന് ഇസ്രായേൽജനത്തിന് പകരം സമരിയാനഗരങ്ങളിൽ പാർപ്പിച്ചു. അവർ സമരിയാ സ്വന്തമാക്കി അതിന്റെ നഗരങ്ങളിൽ വസിച്ചു.
ബാബിലോൺ
ബൈബിൾ സ്ഥലം — ജറുസലെമിന്റെ പതനത്തിനു ശേഷം അനേകം യൂദർ പ്രവാസികളായി കൊണ്ടുപോകപ്പെട്ട സാമ്രാജ്യകേന്ദ്രം. ദാനിയേലിന്റെയും കൂട്ടുകാരുടെയും വിശ്വാസസാക്ഷ്യം പ്രവാസത്തിനിടയിലും ദൈവത്തിന്റെ പരമാധികാരം പ്രഖ്യാപിച്ചു. ബന്ധപ്പെട്ട ഭാഗങ്ങൾ: 2 രാജാക്കന്മാർ 24–25; ദാനിയേൽ 1–6.
ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ
ബാബിലോൺകാർ, സുക്കോത്ത്ബെനോത്തിനെയും, കുത്ദേശക്കാർ നെർഗാലിനെയും,
ഹെസക്കിയാ രോഗബാധിതനായെന്നു കേട്ട് ബാബിലോൺരാജാവും ബലാദാൻെറ പുത്രനുമായ മെറോദാക്ബലാദാൻ, കത്തുകളും സമ്മാനവുമായി ദൂതൻമാരെ അയച്ചു.
കർത്താവ് അരുളിച്ചെയ്യുന്നു, നിന്റെ പുത്രൻമാരിൽ ചിലരെയും കൊണ്ടുപോകും. ബാബിലോൺ രാജാവിന്റെ കൊട്ടാരത്തിൽ അവർ അന്തഃപുരസേവകൻമാരായിരിക്കും.
യഹോയാക്കിമിൻെറ കാലത്തു ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ ആക്രമണമുണ്ടായി.യഹോയാക്കിം മൂന്നു വർഷം അവന് കീഴ്പ്പെട്ടിരുന്നു; പിന്നീട് അവനെ എതിർത്തു.
ഈജിപ്തുതോടുമുതൽയൂഫ്രട്ടീസ്നദിവരെയുള്ള തൻെറ സമ്പത്തെല്ലാം ബാബിലോൺ രാജാവ് പിടിച്ചടക്കിയതിനാൽ ഈജിപ്തുരാജാവ് ദേശത്തിനു പുറത്തുവന്നില്ല.
അക്കാലത്ത്, ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലെം വളഞ്ഞു.
യൂദാരാജാവായയഹോയാക്കിൻ തന്നെത്തന്നെയും മാതാവിനെയും ഭൃത്യൻമാരെയും പ്രഭുക്കൻമാരെയും കൊട്ടാരത്തിലെ സേവകൻമാരെയും അവന് അടിയറവച്ചു. ബാബിലോൺരാജാവ് തൻെറ എട്ടാം ഭരണ വർഷം അവനെ തടവുകാരനാക്കുകയും
ബാബിലോൺരാജാവ് ഏഴായിരം ധീരയോദ്ധാക്കളെയും, ശിൽപികളും ലോഹപ്പണിക്കാരുമായി ആയിരം പേരെയും തടവുകാരായി കൊണ്ടുപോയി. അവർ ശക്തൻമാരുംയുദ്ധത്തിനു കഴിവുള്ളവരുമായിരുന്നു.
ബാബിലോൺരാജാവ്യഹോയാക്കിൻെറ പിതൃ സഹോദരനായ മത്താനിയായെ പകരം രാജാവാക്കുകയും അവന്റെ പേര് സെദെക്കിയാ എന്നു മാറ്റുകയും ചെയ്തു.
കർത്താവിന്റെ കോപം ജറുസലെമിനും യൂദായ്ക്കും എതിരേ ജ്വലിച്ചു. അവിടുന്ന് അവരെ തൻെറ മുൻപിൽ നിന്നു തള്ളിക്കള ഞ്ഞു. സെദെക്കിയാ ബാബിലോൺ രാജാവിനെ എതിർത്തു.
സെദെക്കിയായുടെ ഒൻപതാം ഭരണ വർഷം പത്താം മാസം പത്താംദിവസം ബാബിലോൺ രാജാവായ നബുക്കദ്നേസർ സകല സൈന്യങ്ങളോടും കൂടെവന്ന് ജറുസലെമിനെ ആക്രമിച്ച്, ചുറ്റും ഉപരോധമേർപ്പെടുത്തി.
കൽദായർ രാജാവിനെ പിടിച്ച് റിബ്ലായിൽ ബാബിലോൺ രാജാവിന്റെ അടുത്തു കൊണ്ടുവന്നു. അവൻ സെദെക്കിയായുടെമേൽ വിധി പ്രസ്താവിച്ചു.
ബാബിലോൺരാജാവായ നബുക്കദ് നേസറിൻെറ പത്തൊൻപതാം ഭരണവർഷം അഞ്ചാംമാസം ഏഴാംദിവസം അവന്റെ അംഗരക്ഷകൻമാരുടെ നായകനായ ദാസൻ നബുസരദാൻ ജറുസലെമിൽ വന്നു.
നഗരത്തിൽ അവശേഷിച്ചിരുന്ന ജനത്തെയും ബാബിലോൺ രാജാവിനോടു കൂറു പ്രഖ്യാപിച്ചവരെയും, അവശേഷിച്ചിരുന്ന കരകൗശലക്കാരെയും നബുസരദാൻ തന്നോടു കൂടെക്കൊണ്ടുപോയി.
ബാബിലോൺരാജാവിൻെറ അടുത്തു കൊണ്ടു ചെന്നു.
ബാബിലോൺരാജാവായ നബുക്കദ്നേസർ യൂദായിൽ നിറുത്തിയിരുന്ന ജനത്തെ ഭരിക്കാൻ ഷാഫാൻെറ പൗത്രനും അഹിക്കാമിൻെ പുത്രനുമായ ഗദാലിയായെ ദേശാധിപതിയായി നിയമിച്ചു.
ബാബിലോൺരാജാവു ഗദാലിയായെ ദേശാധിപതിയാക്കിയെന്ന് അറിഞ്ഞ് അവിടെ ഉണ്ടായിരുന്ന സേനാപതികൾ സൈന്യസമേതം മിസ്പായിൽ ഗദാലിയായുടെ അടുത്തു ചെന്നു. അവർ നെത്താനിയായുടെ മകൻ ഇസ്മായേൽ, കരെയായുടെ മകൻ യോഹനാൻ, നെത്തൊഫാത്യനായ തൻഹുമേത്തിൻെറ മകൻ സെറായിയാ, മക്കാക്യൻെറ മകൻ യാസനിയാ എന്നിവരായിരുന്നു.
ഗദാലിയാ അവരോടും സൈന്യത്തോടും സത്യംചെയ്തു പറഞ്ഞു: കൽദായ അധികാരികളെ ഭയപ്പെടേണ്ടാ; നാട്ടിൽ താമസിക്കുവിൻ, ബാബിലോൺരാജാവിനെ സേവിച്ചു നാട്ടിൽ താമസിച്ചുകൊള്ളുവിൻ, എല്ലാം ശുഭമാകും.
യൂദാരാജാവായയഹോയാക്കിൻെറ വിപ്രവാസത്തിന്റെ മുപ്പത്തേഴാംവർഷം എവിൽമെരൊദാക്ക് ബാബിലോൺരാജാവായി ഭരണമേൽക്കുകയും ആ വർഷം പന്ത്രണ്ടാംമാസം ഇരുപത്തേഴാംദിവസംയഹോയാക്കിനെ സൗമനസ്യത്തോടെ മോചിപ്പിക്കുകയും ചെയ്തു.
ദേശത്തു സംഭവിച്ച അടയാളത്തെപ്പറ്റി അനേ്വഷിക്കുന്നതിനു ബാബിലോൺ പ്രഭുക്കൻമാരയച്ച ദൂതൻമാരുടെ കാര്യത്തിൽ സ്വന്തം ഇഷ്ടം അനുസരിച്ചുപ്രവർത്തിക്കാൻ ദൈവം അവനെ അനുവദിച്ചു. അത് അവനെ പരീക്ഷിക്കുന്നതിനും അവന്റെ ഉള്ളറിയുന്നതിനും വേണ്ടി ആയിരുന്നു.
ബാബിലോൺരാജാവായ നബുക്കദ്നേസർ അവനെതിരേ വന്ന് അവനെ ചങ്ങലകൾ കൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
ബാബിലോൺ രാജാവായ നബുക്കദ്നേസർ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തിൽനിന്നു തങ്ങളുടെ പട്ടണമായ ജറുസലെമിലും യൂദായിലും തിരിച്ചെത്തി.
റഹും, ഷിംഷായി, അവരുടെ അനുചരൻമാർ,ന്യായാധിപൻമാർ, ദേശാധിപതികൾ, സ്ഥാനികൾ, പേർഷ്യക്കാർ, എറെക്കിലെ ജനങ്ങൾ, ബാബിലോൺകാർ, ഏലാമ്യരെന്നറിയപ്പെടുന്ന സൂസാക്കാർ എന്നിവരും,
ഞങ്ങളുടെ പിതാക്കൻമാർ സ്വർഗ സ്ഥനായ ദൈവത്തെ പ്രകോപിപ്പിച്ചതിനാൽ, അവിടുന്ന് അവരെ കൽദായനായ ബാബിലോൺ രാജാവു നബുക്കദ്നേസറിൻെറ കൈകളിൽ ഏൽപ്പിച്ചു. അവൻ ഈ ആലയം നശിപ്പിക്കുകയും ജനത്തെ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോവുകയും ചെയ്തു.
എന്നാൽ, ബാബിലോൺരാജാവായ സൈറസിന്റെ ഒന്നാം ഭരണവർഷം ഈ ദേവാലയം പുനഃസ്ഥാപിക്കണമെന്ന് അവൻ കൽപന പുറപ്പെടുവിച്ചു.
ബാബിലോൺദേശത്തുനിന്ന് നിങ്ങൾക്കു ലഭിച്ച സ്വർണവും വെള്ളിയും, ജറുസലെമിലെ ദേവാലയത്തിനുവേണ്ടി ജനവും പുരോഹിതൻമാരും അർപ്പിക്കുന്ന സ്വാഭീഷ്ടക്കാഴ്ചകളും നിങ്ങൾ കൊണ്ടുപോകണം.
അതിൽ ഇപ്രകാരം എഴുതിയിരുന്നു: ബാബിലോൺ രാജാവായ നബുക്കദ്നേസർ പിടിച്ചുകൊണ്ടുപോയവരിൽ സ്വനഗരങ്ങളിൽ മടങ്ങിയെത്തിയവർ. അവർ ജറുസലെമിലും യൂദായിലെ നഗരങ്ങളിലും മടങ്ങിയെത്തി.
ഈ സമയത്തു ഞാൻ ജറുസലെമിൽ ഉണ്ടായിരുന്നില്ല. ബാബിലോൺ രാജാവായ അർത്താക്സെർക്സസിൻെറ മുപ്പത്തിരണ്ടാം ഭരണ വർഷത്തിൽ ഞാൻ രാജാവിനെ കാണാൻ പോയിരിക്കുകയായിരുന്നു.
ബാബിലോൺരാജാവായ നബുക്കദ്നേസർ യൂദാരാജാവായയക്കോണിയായോടൊപ്പം ജറുസലെമിൽ നിന്നു കൊണ്ടുപോന്നതടവുകാരിൽ ഒരുവനായിരുന്നു അവൻ .
അവൻ ബഞ്ചമിൻഗോത്രജനായ കിഷിൻെറ മകൻ ഷിമെയിയുടെ മകനായ ജായീറിൻെറ മകനായിരുന്നു. ബാബിലോൺരാജാവായ നബുക്കദ്നേസർ, യൂദാരാജാവായയക്കോണിയായോടൊപ്പം ജറുസലെമിൽനിന്നു തടവുകാരായി കൊണ്ടുപോയവരുടെ കൂട്ടത്തിൽ അവനും ഉൾപ്പെട്ടിരുന്നു.
ബാബിലോൺ നദികളുടെ തീരത്തിരുന്നു സീയോനെയോർത്തു ഞങ്ങൾ കരഞ്ഞു.
സംഹാരിണിയായ ബാബിലോൺപുത്രീ, നീ ഞങ്ങളോടു ചെയ്തതു നിന്നോടു ചെയ്യുന്നവൻ അനുഗൃഹീതൻ.
രാജ്യങ്ങളുടെ മഹ ത്വവും കൽദായരുടെ മഹിമയും അഭിമാനവുമായിരുന്ന ബാബിലോൺ ദൈവം നശിപ്പിച്ച സോദോമും ഗൊമോറായുംപോലെ ആയിത്തീരും.
ബാബിലോൺ രാജാവിനെ നീ ഇങ്ങനെ പരിഹ സിക്കും: മർദകൻ എങ്ങനെ നശിച്ചുപോയി! അവന്റെ ഔദ്ധത്യം എങ്ങനെ നിലച്ചു!
ഇതാ, രണ്ടു കുതിരകളെ പൂട്ടിയരഥങ്ങൾ വരുന്നു. അപ്പോൾ അവൻ മറുപടി പറഞ്ഞു: വീണുപോയി, ബാബിലോൺ വീണുപോയി. അവളുടെ ദേവൻമാരുടെ വിഗ്രഹങ്ങളെല്ലാം അടിച്ചുടയ്ക്കപ്പെട്ടിരിക്കുന്നു.
അക്കാലത്ത്, ഹെസക്കിയാരാജാവ് രോഗിയായിരുന്നിട്ടും സുഖം പ്രാപിച്ചു എന്നു കേട്ട് ബലാദാൻെറ പുത്രനും ബാബിലോൺ രാജാവുമായ മെറോദാക്കുബലാദാൻ എഴുത്തുകളും സമ്മാനങ്ങളുമായി ദൂതൻമാരെ അവന്റെ അടുത്തേക്കയച്ചു.
നിനക്കു ജനിച്ച നിന്റെ സ്വന്തം പുത്രൻമാരിൽ ചിലരെയും പിടിച്ചുകൊണ്ടു പോകും. ബാബിലോൺരാജാവിൻെറ കൊട്ടാരത്തിലെ ഷൺഡൻമാരായിരിക്കും അവർ.
കന്യകയായ ബാബിലോൺ പുത്രീ, ഇറങ്ങി പൊടിയിലിരിക്കുക! കൽദായപുത്രീ, സിംഹാസനം വെടിഞ്ഞ് നിലത്തിരിക്കുക! ഇനിമേൽ നിന്നെ മൃദുലയെന്നും കോമളയെന്നും വിളിക്കുകയില്ല.
കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നിനക്കുതന്നെയും നിന്റെ സകല സുഹൃത്തുക്കൾക്കും ഭീതിയാക്കിത്തീർക്കും. നിന്റെ കൺമുൻപിൽവച്ച് അവർ ശത്രുക്കളുടെ വാളിനിരയാകും. യൂദാ മുഴുവനെയും ഞാൻ ബാബിലോൺ രാജാവിന്റെ കൈകളിലേൽപിക്കും. അവൻ അവരെ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി വാളുകൊണ്ടു വധിക്കും.
ഞങ്ങൾക്കുവേണ്ടി കർത്താവിനോട് ആരായുക. ബാബിലോൺരാജാവായ നബുക്കദ്നേസർ ഞങ്ങളോടുയുദ്ധംചെയ്യുന്നു. കർത്താവ് ഞങ്ങൾക്കുവേണ്ടി അദ്ഭുതം പ്രവർത്തിച്ച് അവനെ പിൻതിരിപ്പിച്ചേക്കാം.
ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെ ഉപരോധിച്ചുകൊണ്ടു നഗരഭിത്തികൾക്കു പുറത്തുനിൽക്കുന്ന ബാബിലോൺരാജാവിനോടും കൽദായസൈന്യത്തോടും നിങ്ങൾ പൊരുതുകയാണല്ലോ. നിങ്ങൾ വഹിക്കുന്ന ആയുധങ്ങൾ ഞാൻ വാങ്ങി നഗര മധ്യത്തിൽ കൂമ്പാരംകൂട്ടും.
അതിനുശേഷം ഞാൻ യൂദാരാജാവായ സെദെക്കിയായെയും, ദാസൻമാരെയും, പകർച്ചവ്യാധിയിൽനിന്നും വാളിൽനിന്നും പട്ടിണിയിൽനിന്നും രക്ഷപെട്ട നഗര വാസികളെയും, ബാബിലോൺ രാജാവായ നബുക്കദ്നേസറിൻെറയും അവരുടെ ശത്രുക്കളുടെയും അവരുടെ ജീവനെത്തേടുന്നവരുടെയും കൈകളിൽ ഏൽപിച്ചുകൊടുക്കും. അവൻ അവരെ വാളിനിരയാക്കും, ദയയോ ദാക്ഷിണ്യമോ അനുകമ്പയോ കാണിക്കുകയില്ല- കർത്താവ് അരുളിച്ചെയ്യുന്നു.
എന്തെന്നാൽ, എന്റെ മുഖം ഈ നഗരത്തിനുനേരേ നൻമയ്ക്കായിട്ടല്ല, തിൻമയ്ക്കായിട്ടാണു ഞാൻ തിരിച്ചിരിക്കുന്നത് -കർത്താവ് അരുളിച്ചെയ്യുന്നു. ബാബിലോൺരാജാവിൻെറ കൈകളിൽ അത് ഏൽപ്പിക്കപ്പെടും. അവൻ അത് അഗ്നിക്കിരയാക്കും.
നിന്റെ ജീവ നെ തേടുന്നവരുടെ കൈയിൽ നീ ഭയപ്പെടുന്ന ബാബിലോൺരാജാവായ നബുക്കദ് നേസറിൻെറയും കൽദായരുടെയും കൈയിൽ, നിന്നെ ഞാൻ, ഏൽപ്പിച്ചുകൊടുക്കും.
ബാബിലോൺ രാജാവായ നബുക്കദ്നേസർയഹോയാക്കിമിൻെറ മകനും യൂദാരാജാവുമായയക്കോണിയായെയും യൂദായിലെ പ്രഭുക്കൻമാരെയും ശിൽപികളെയും, ലോഹപ്പണിക്കാരെയും ജറുസലെമിൽനിന്നു ബാബിലോണിലേക്കു നാടുകടത്തിയതിനു ശേഷം കർത്താവ് എനിക്ക് ഒരു ദർശനം നൽകി. ഇതാ, ദേവാലയത്തിന്റെ മുൻപിൽ രണ്ടു കുട്ട അത്തിപ്പഴം.
യൂദാരാജാവായ ജോസിയായുടെ മകൻ യഹോയാക്കിമിൻെറ വാഴ്ചയുടെ നാലാം വർഷം ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ ഒന്നാം ഭരണവർഷം - യൂദാജനത്തെക്കുറിച്ച് ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്.
നിങ്ങൾ എന്റെ വചനം കേൾക്കാതിരുന്നതിനാൽ ഉത്തരദേശത്തെ വംശങ്ങളെയും ബാബിലോൺരാജാവായ എന്റെ ദാസൻ നബുക്കദ്നേസറിനെയും ഞാൻ വിളിച്ചുവരുത്തും. ഞാൻ ഈ ദേശത്തെയും ഇതിലെ നിവാസികളെയും ചുറ്റുമുള്ള ജനതകളെയും നിശ്ശേഷം നശിപ്പിക്കും. ഞാൻ അവരെ ഒരു ബീഭത്സ വസ്തുവും പരിഹാസവിഷയവും ശാശ്വതനിന്ദാപാത്രവും ആക്കും.
ഈ ജനതകൾ ബാബിലോൺ രാജാവിന് എഴുപതുവർഷം ദാസ്യവൃത്തി ചെയ്യും.
എഴുപതു വർഷം പൂർത്തിയാകുമ്പോൾ ബാബിലോൺരാജാവിനെയും ജനതയെയും കൽദായദേശത്തെയും അവരുടെ അകൃത്യങ്ങൾ നിമിത്തം ഞാൻ ശിക്ഷിക്കും; ആ ദേശത്തെ ശാശ്വതശൂന്യതയാക്കിത്തീർക്കും- കർത്താവ് അരുളിച്ചെയ്യുന്നു.
ഉത്തരദേശത്ത്, അടുത്തും അകലെയുമുള്ള രാജാക്കൻമാർ, ഇങ്ങനെ ഭൂമുഖത്തുള്ള ഓരോരുത്തരെയും സകല ജന തകളെയും ഞാൻ കുടിപ്പിക്കും. അവസാനം ബാബിലോൺരാജാവും കുടിക്കും.
ബാബിലോൺ രാജാവായ എന്റെ ദാസൻ നബുക്കദ്നേസറിൻെറ കരങ്ങളിൽ ഞാൻ ഈ ദേശങ്ങൾ നൽകിയിരിക്കുന്നു. അവനെ സേവിക്കാൻ വയലിലെ മൃഗങ്ങളെയും ഞാൻ കൊടുത്തിരിക്കുന്നു.
ബാബിലോൺരാജാവായ നബുക്കദ്നേസറിനെ സേവിക്കുകയോ അവന്റെ നുകത്തിനു കഴുത്തു കുനിച്ചുകൊടുക്കുകയോ ചെയ്യാത്ത ജനതയെയും രാജ്യത്തെയും അവന്റെ കൈകൊണ്ടു നിശ്ശേഷം നശിപ്പിക്കുന്നതുവരെ പടയും പട്ടിണിയും പകർച്ചവ്യാധിയും അയച്ച് ഞാൻ ശിക്ഷിക്കും - കർത്താവ് അരുളിച്ചെയ്യുന്നു.
അതിനാൽ ബാബിലോൺരാജാവിനെ സേവിക്കരുത് എന്നു പറയുന്ന നിങ്ങളുടെ പ്രവാചകൻമാരുടെയും പ്രശ്നക്കാരുടെയും സ്വപ്നക്കാരുടെയും ശകുനക്കാരുടെയും ക്ഷുദ്രക്കാരുടെയും വാക്കു നിങ്ങൾ ശ്രവിക്കരുത്.
ബാബിലോൺരാജാവിൻെറ നുകത്തിനു കഴുത്തു കുനിച്ചുകൊടുത്ത് അവനെ സേവിക്കുന്ന ജനതയെ സ്വദേശത്തു തന്നെ വസിക്കാൻ ഞാൻ അനുവദിക്കും. അവർ അവിടെ കൃഷിചെയ്തു ജീവിക്കും - കർത്താവ് അരുളിച്ചെയ്യുന്നു.
യൂദാരാജാവായ സെദെക്കിയായോടും ഞാൻ അങ്ങനെതന്നെ പറഞ്ഞു: ബാബിലോൺരാജാവിൻെറ നുകത്തിനു കഴുത്തു കുനിച്ചുകൊടുത്ത് അവനെയും അവന്റെ ജനത്തെയും സേവിച്ചു കൊണ്ടു ജീവിക്കുക.
ബാബിലോൺരാജാവിനെ സേവിക്കാത്ത ജനതകളെക്കുറിച്ചു കർത്താവ് അരുളിച്ചെയ്തതുപോലെ നീയും നിന്റെ ജനവും വാളും ക്ഷാമവും പകർച്ചവ്യാധിയുംകൊണ്ട് എന്തിനു മരിക്കണം?
ബാബിലോൺരാജാവിനെ സേവിക്കരുത് എന്നുപറയുന്ന പ്രവാചകൻമാരുടെ വാക്കു നിങ്ങൾ കേൾക്ക രുത്. അവർ പ്രവചിക്കുന്നതു നുണയാണ്.
അവരുടെ വാക്കു നിങ്ങൾ കേൾക്കരുത്. ബാബിലോൺരാജാവിനെ സേവിച്ചുകൊണ്ടു ജീവിക്കുക. എന്തിന് ഈ നഗരം ശൂന്യമാകണം?
യക്കോണിയായെയും യൂദായിലെയും ജറുസലെമിലെയും കുലീനരെയും ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലെമിൽനിന്നു ബാബിലോണിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ അവൻ എടുക്കാതെവിട്ട സ്തംഭങ്ങൾ, ജലസംഭരണി, പീഠങ്ങൾ, പട്ട ണത്തിൽ ശേഷിച്ചിരുന്ന ഉപകരണങ്ങൾ എന്നിവ സംബന്ധിച്ച് സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ ബാബിലോൺരാജാവിൻെറ നുകംതകർത്തുകളയും.
ബാബിലോൺരാജാവ് നബുക്കദ്നേസർ ദേവാല യത്തിൽനിന്നു ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോയ എല്ലാ ഉപകരണങ്ങളും രണ്ടു വർഷത്തിനകം ഞാൻ തിരികെ കൊണ്ടുവരും.
കർത്താവ് അരുളിച്ചെയ്യുന്നു: ഇങ്ങനെ തന്നെ ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ നുകം എല്ലാ ജനതകളുടെയും കഴുത്തിൽനിന്നു രണ്ടുവത്സരത്തിനകം ഞാൻ ഒടിച്ചുകളയും. അപ്പോൾ ജറെ മിയാപ്രവാചകൻ അവിടം വിട്ടുപോയി.
ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവായ നബുക്കദ്നേസറിനെ സേവിക്കുന്നതിന് അടിമത്തത്തിന്റെ ഇരുമ്പുനുകം ഞാൻ സകല ജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു. അവർ അവനെ സേവിക്കും; വയലിലെ മൃഗങ്ങളെപ്പോലും ഞാൻ അവനു കൊടുത്തിരിക്കുന്നു.
ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ അടുത്തേക്ക് യൂദാ രാജാവായ സെദെക്കിയാ അയച്ചവനും ഹിൽക്കിയായുടെ പുത്രനുമായ ഗമറിയായും ഷാഫാൻെറ പുത്രൻ എലാസായും വഴിയാണ് ഈ കത്ത് ബാബിലോണിലേക്ക് അയച്ചത്. കത്തിലെ സന്ദേശം ഇതാണ്:
ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: കോലായായുടെ പുത്രൻ ആഹാബും മാസേയായുടെ പുത്രൻ സെദെക്കിയായും എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു. ഇതാ, അവരെ ഞാൻ ബാബിലോൺ രാജാവായ നബുക്കദ്നേസറിൻെറ കൈയിൽ ഏൽപിക്കും. നിങ്ങളുടെ കൺമുൻപിൽവച്ച് അവൻ അവരെ വധിക്കും.
അവരുടെ അന്ത്യത്തെ ആസ്പദമാക്കി ബാബിലോണിലുള്ള യൂദാപ്രവാസികൾ ഈ ശാപവാക്യം ഉപയോഗിക്കും: സെദെക്കിയായെയും ആഹാബിനെയും ബാബിലോൺരാജാവ് തീയിൽ ചുട്ടതുപോലെ കർത്താവ് നിന്നോടും ചെയ്യട്ടെ.
അക്കാലത്ത് ബാബിലോൺസൈന്യം ജറുസലെമിനെ ഉപരോധിക്കുകയായിരുന്നു. അന്നു ജറെമിയാപ്രവാചകൻ യൂദാരാജാവിൻെറ കൊട്ടാരത്തോടനുബന്ധിച്ചുള്ള കാരാഗൃഹത്തിലായിരുന്നു.
അവനെ കാരാഗൃഹത്തിലടയ്ക്കുമ്പോൾ യൂദാരാജാവായ സെദെക്കിയാ ഇപ്രകാരം ചോദിച്ചു: ഈ നഗരത്തെ ഞാൻ ബാബിലോൺ രാജാവിന്റെ കൈകളിൽ ഏൽപിക്കും; അവൻ അതു കീഴടക്കുകയും ചെയ്യും.
കൽദായരുടെ കൈയിൽനിന്നു യൂദാരാജാവായ സെദെക്കിയാ രക്ഷപ്പെടുകയില്ല; ബാബിലോൺരാജാവിൻെറ കൈകളിൽ അകപ്പെടുകതന്നെ ചെയ്യും; അവനെ നേരിൽകാണുകയും സംസാരിക്കുകയും ചെയ്യും.
കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരം, കൽദായരുടെ ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ കൈയിൽ ഏൽപിക്കും, അവൻ അതു കീഴടക്കും.
യുദ്ധം, ക്ഷാമം, പകർച്ചവ്യാധി എന്നിവയാൽ ബാബിലോൺ രാജാവിന്റെ കൈയിൽ ഏൽപിക്കപ്പെടും എന്നു നിങ്ങൾ പറഞ്ഞഈ നഗരത്തെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു:
ബാബിലോൺരാജാവ് നബുക്കദ്നേ സറും അവന്റെ സകല സൈന്യവും ഭൂമിയിൽ അവന്റെ ആധിപത്യത്തിൽ കീഴിലുള്ള സകല രാജ്യങ്ങളും ജനതകളും ജറുസലെമിനും അതിലെ നഗരങ്ങൾക്കും എതിരായിയുദ്ധംചെയ്തുകൊണ്ടിരിക്കുമ്പോൾ ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി.
ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: യൂദാരാജാവായ സെദെക്കിയായോടു ചെന്നു പറയുക, ഈ നഗരം ബാബിലോൺരാജാവിൻെറ കരങ്ങളിൽ ഞാൻ ഏൽപിക്കും. അവൻ അത് അഗ്നിക്കിരയാക്കും എന്ന് കർത്താവ് അരുളിച്ചെയ്യുന്നു:
നീ രക്ഷപെടുകയില്ല; പിടിക്കപ്പെടും; അവന്റെ കൈകളിൽ ഏൽപിക്കപ്പെടുകതന്നെ ചെയ്യും. നിനക്കു ബാബിലോൺ രാജാവിന്റെ മുൻപിൽ നിൽക്കേണ്ടിവരും. നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകും.
അന്ന് ബാബിലോൺരാജാവ് ജറുസലെമിനും യൂദായിൽ അവശേഷിച്ചിരുന്ന ലാഖിഷ്, അസേക്കാ എന്നീ നഗരങ്ങൾക്കും എതിരേയുദ്ധം ചെയ്യുകയായിരുന്നു. ഇവ മാത്രമായിരുന്നു യൂദായിൽ അവശേഷിച്ച ഉറപ്പുള്ള നഗരങ്ങൾ.
യൂദാരാജാവായ സെദെക്കിയായെയും അവന്റെ പ്രഭുക്കൻമാരെയും അവരെ കൊല്ലാൻ ശ്രമിക്കുന്ന ശത്രുക്കളുടെ കൈകളിൽ ഞാൻ ഏൽപിക്കും. അവരെ, നിങ്ങളിൽനിന്നു പിൻവാങ്ങിയ ബാബിലോൺരാജാവിൻെറ സൈന്യങ്ങളുടെ കൈയിൽ ഞാൻ ഏൽപിച്ചുകൊടുക്കും.
എന്നാൽ, ബാബിലോൺരാജാവായ നബുക്കദ്നേസർ ദേശം ആക്രമിച്ചപ്പോൾ കൽദായരുടെയും സിറിയാക്കാരുടെയും സൈന്യത്തെ ഭയന്ന് ജറുസലെമിലേക്കു പോരാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങൾ ഇവിടെ എത്തിയത്.
യൂദാരാജാവായയഹോയാക്കിമിനെതിരേ ഇപ്രകാരം പറയുക, കർത്താവ് അരുളിച്ചെയ്യുന്നു: ആ ചുരുൾ നീ കത്തിച്ചു; ബാബിലോൺരാജാവ് വന്ന് ഈ ദേശം നശിപ്പിക്കുമെന്നും ഇവിടെ മനുഷ്യരോ മൃഗങ്ങളോ അവശേഷിക്കുകയില്ലെന്നും എന്തിന് അതിൽ എഴുതി എന്നു നീ ചോദിച്ചു.
യഹോയാക്കിമിൻെറ മകനായ കോണിയായ്ക്കു പകരം ജോസിയായുടെ മകനായ സെദെക്കിയാ രാജ്യഭരണമേറ്റു. ബാബിലോൺരാജാവായ നബുക്കദ്നേസറാണ് അവനെ യൂദാരാജാവാക്കിയത്.
സെദെക്കിയാരാജാവ് ജറെമിയായെ ആളയച്ചുവരുത്തി കർത്താവിൽനിന്ന് എന്തെങ്കിലും അരുളപ്പാടുണ്ടോ എന്നു രഹ സ്യമായി ചോദിച്ചു. ജറെമിയാ പറഞ്ഞു: ഉണ്ട്; നീ ബാബിലോൺരാജാവിൻെറ കൈകളിൽ ഏൽപിക്കപ്പെടും.
ബാബിലോൺ രാജാവ് നിനക്കും ഈ ദേശത്തിനുമെതിരേ വരുകയില്ല എന്ന് നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകൻമാർ എവിടെ?
ഈ നഗരം ബാബിലോൺരാജാവിൻെറ സൈന്യങ്ങളുടെ കൈയിൽ ഏൽപിക്കപ്പെടും; അവൻ അതു കീഴടക്കുകയും ചെയ്യും- കർത്താവ് അരുളിച്ചെയ്യുന്നു.
അപ്പോൾ ജറെമിയാ സെദെക്കിയായോടു പറഞ്ഞു, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവിൻെറ പ്രഭുക്കൻമാർക്കു നീ കീഴ്പ്പെടുകയാണെങ്കിൽ നിന്റെ ജീവൻ രക്ഷപെടും. നഗരം അഗ്നിക്കിരയാവുകയില്ല. നീയും നിന്റെ കുടുംബവും ജീവിക്കും.
എന്നാൽ നീ ബാബിലോൺരാജാവിൻെറ പ്രഭുക്കൻമാർക്കു കീഴ്പ്പെടുന്നില്ലെങ്കിൽ ഈ നഗരം കൽദായരുടെ കൈകളിൽ ഏൽപിക്കപ്പെടും. അവർ അതു ചുട്ടു ചാമ്പലാക്കും. അവരുടെ കൈകളിൽനിന്നു നീ രക്ഷപെടുകയില്ല.
യൂദാരാജാവിൻെറ കൊട്ടാരത്തിൽ അവശേഷിച്ചിരിക്കുന്ന സ്ത്രീകളെ ബാബിലോൺ രാജാവിന്റെ പ്രഭുക്കൻമാരുടെ അടുക്കലേക്കു കൊണ്ടുപോകും. നിന്റെ വിശ്വസ്തമിത്രങ്ങൾ നിന്നെ വഞ്ചിച്ചു; അവർ നിന്നെ തോൽപിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ അവർ അകന്നുപോയി എന്ന് അവർ പറയും.
നിന്റെ ഭാര്യമാരും മക്കളുമെല്ലാം കൽദായരുടെ അടുക്കലേക്ക് ആനയിക്കപ്പെടും; നീയും അവരുടെ കൈകളിൽനിന്നു രക്ഷപെടുകയില്ല. ബാബിലോൺ രാജാവിന്റെ കൈകളിൽ നീ ഏൽപ്പിക്കപ്പെടും; ഈ നഗരം അഗ്നിക്കിരയാവുകയും ചെയ്യും.
യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിൻെറ ഒൻപതാംവർഷം പത്താംമാസം ബാബിലോൺരാജാവ് നബുക്കദ്നേസർ തൻെറ സൈന്യം മുഴുവനോടുംകൂടെ ജറുസലെം വളഞ്ഞു.
ജറുസലെം പിടിച്ചടക്കിയശേഷം ബാബിലോൺരാജാവിൻെറ പ്രഭുക്കൻമാർ - സിൻമാഗീറിലെ പ്രഭു നെർഗാൽഷരേസർ, കൊട്ടാരം വിചാരിപ്പുകാരൻ നെബുഷാസ്ബാൻ, അതിർത്തി സൈന്യത്തിന്റെ നായകൻ നെർഗാൽഷരേസർ, എന്നിവരും മറ്റു സേവകൻമാരും - നഗരത്തിൻെറ മധ്യവാതിൽക്കൽ സമ്മേളിച്ചു.
എന്നാൽ കൽദായസൈന്യം അവരെ പിൻതുടർന്നു. ജറീക്കോസമതലത്തിൽവച്ച് സെദെക്കിയായെ വളഞ്ഞു തടവുകാരനാക്കി ഹമാത്തു പ്രദേശത്തു റിബ്ലായിൽ ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ അടുക്കൽ കൊണ്ടുവന്നു. സെദെക്കിയായുടെമേൽ അവൻ വിധി കൽപിച്ചു.
ബാബിലോൺരാജാവ് അവിടെവച്ച് സെദെക്കിയാ കാൺകെ അവന്റെ പുത്രൻമാരെയും പ്രഭുക്കൻമാരെയും വധിച്ചു.
ബാബിലോൺരാജാവായ നബുക്കദ്നേസർ സേനാനായകനായ നെബുസരദാനോടു ജറെമിയായെക്കുറിച്ച് ഇപ്രകാരം കൽപിച്ചു:
അതനുസരിച്ച് ബാബിലോൺരാജാവിൻെറ അംഗരക്ഷകനായ നെബുസരദാൻ, കൊട്ടാരം വിചാരിപ്പുകാരനായ നെബുഷാസ്ബാൻ, അതിർത്തി സൈന്യത്തിന്റെ നായകൻ നെർഗാൽഷരേസർ എന്നിവരും മറ്റു സേവകരും ചേർന്ന് ആളയച്ചു.
ഇവിടെത്തന്നെ പാർക്കുന്നെങ്കിൽ യൂദായിലെ പട്ടണങ്ങളുടെ ഭരണാധിപനായി ബാബിലോൺരാജാവു നിയമിച്ച ഷാഫാൻെറ മകനായ അഹിക്കാമിന്റെ മകൻ ഗദാലിയായുടെ അടുത്തേക്കുപോയി അവനോടൊപ്പം ജനത്തിന്റെ ഇടയിൽ വസിക്കുക. അല്ലെങ്കിൽ ഉചിതമെന്നുതോന്നുന്നിടത്തേക്കു പൊയ്ക്കൊള്ളുക. നെബുസര ദാൻ ഭക്ഷണവും സമ്മാനവും നൽകി അവനെയാത്രയാക്കി.
ബാബിലോൺരാജാവ്, അഹിക്കാമിന്റെ പുത്രൻ ഗദാലിയായെ ദേശത്തിന്റെ ഭരണാധികാരിയാക്കിയെന്നും ബാബിലോണിലേക്കു നാടുകടത്താതെ ദേശത്ത് അവശേഷിച്ച പാവപ്പെട്ട സ്ത്രീപുരുഷൻമാരെയും കുട്ടികളെയും അവനെ ഭരമേൽപിച്ചുവെന്നും നാട്ടിൻപുറത്തുണ്ടായിരുന്ന പടത്തലവൻമാരും അവരുടെ ആളുകളും അറിഞ്ഞു.
ഷാഫാൻെറ മകനായ അഹിക്കാമിന്റെ പുത്രൻ ഗദാലിയാ അവരോടു ശപഥംചെയ്തു പറഞ്ഞു: കൽദായർക്കു കീഴ്പ്പെട്ടിരിക്കാൻ നിങ്ങൾ ഭയപ്പെടേണ്ടാ. ദേശത്തു വസിച്ചുകൊണ്ടു ബാബിലോൺരാജാവിനു സേവനം ചെയ്യുക. അതു നിങ്ങൾക്കു നൻമയായി ഭവിക്കും.
അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇസ്മായേലും കൂടെയുണ്ടായിരുന്ന പത്തുപേരും എഴുന്നേറ്റ് ഷാഫാൻെറ പുത്രനായ അഹിക്കാമിന്റെ പുത്രനും ബാബിലോൺരാജാവ് ദേശത്തിന്റെ ഭരണാധികാരിയായി നിയമിച്ചവനുമായ ഗദാലിയായെ വാൾ കൊണ്ടു വധിച്ചു.
ദേശത്തെ ഭരണാധികാരിയായി ബാബിലോൺ രാജാവു നിയമിച്ച ഗദാലിയായെ ഇസ്മായേൽ വധിച്ചതിനാൽ അവർ കൽദായരെ ഭയപ്പെട്ടു.
നിങ്ങൾ ഭയപ്പെട്ടിരുന്ന ബാബിലോൺരാജാവിനെ ഇനി നിങ്ങൾ ഭയപ്പെണ്ടോ. കർത്താവ് അരുളിച്ചെയ്യുന്നു: അവനെ നിങ്ങൾ പേടിക്കേണ്ടാ. ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഞാൻ നിങ്ങളെ അവനിൽനിന്നു മോചിപ്പിക്കും.
അനന്തരം അവരോടു പറയണം: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസ നായ ബാബിലോൺരാജാവ് നബുക്കദ് നേസറിനെ ഞാൻ ഇവിടെ വിളിച്ചുവരുത്തും. ഞാൻ ഒളിച്ചുവച്ച കല്ലുകളിൻമേൽ അവൻ തൻെറ സിംഹാസനം ഉറപ്പിക്കും. അവയുടെമേൽ തൻെറ രാജകീയ വിതാനം വിരിക്കും.
കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഈജിപ്തു രാജാവായ ഫറവോ ഹോഫ്രായെ അവന്റെ ജീവൻ വേട്ടയാടുന്ന ശത്രുക്കളുടെ കൈകളിൽ ഞാൻ ഏൽപിച്ചുകൊടുക്കും- യൂദാരാജാവായ സെദെക്കിയായെ, അവനെ കൊല്ലാൻ ശ്രമിച്ചിരുന്ന ശത്രുവായ ബാബിലോൺ രാജാവ് നബുക്കദ് നേസറിൻെറ കൈകളിൽ ഞാൻ ഏൽപിച്ചു കൊടുത്തതുപോലെതന്നെ.
ജോസിയായുടെ മകനും യൂദാരാജാവുമായയഹോയാക്കിമിൻെറ നാലാംഭരണവർഷം ബാബിലോൺരാജാവ് നബുക്കദ്നേസർയൂഫ്രട്ടീ സ് നദീതീരത്തെ കർക്കെമിഷിൽവച്ച് തോൽപിച്ച ഈജിപ്തിലെ ഫറവോ ആയ നെക്കോയുടെ സൈന്യത്തിനെതിരേയുള്ള പ്രവചനം:
ഈജിപ്തിനെ ചവിട്ടിമെതിക്കാനുള്ള ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ വരവിനെക്കുറിച്ച് ജറെമിയാപ്രവാചകനോടു കർത്താവ് അരുളിച്ചെയ്തു:
അവരുടെ ജീവൻ വേട്ടയാടുന്ന ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറയും സേവകരുടെയും കൈയിൽ ഞാൻ അവരെ ഏൽപിക്കും. എന്നാൽ പിന്നീട് ഈജിപ്തു പഴയതുപോലെ ജനവാസമുള്ളതാകും.
കേദാറിനെയും ബാബിലോൺരാജാവായ നബുക്കദ്നേസർ നശിപ്പിച്ച ഹാസോറിൻെറ രാജ്യങ്ങളെയുംകുറിച്ച് കർത്താവ് അരുളിച്ചെയ്യുന്നു: എഴുന്നേറ്റു കേദാറിനെതിരേ നീങ്ങുക. പൗരസ്ത്യരായ അവരെ നശിപ്പിക്കുക.
ഹാസോർ നിവാസികളേ, വിദൂരത്തേക്കു പലായനം ചെയ്യുവിൻ, ഗർത്തങ്ങളിൽ ഒളിക്കുക - കർത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളെ നശിപ്പിക്കാൻ ബാബിലോൺരാജാവ് നബുക്കദ്നേസർ നിങ്ങൾക്കെതിരേ വരുന്നു.
ജനതകളുടെ ഇടയിൽ പ്രഖ്യാപിക്കുക, പതാക ഉയർത്തി ഘോഷിക്കുക, ഒന്നും ഒളിച്ചുവയ്ക്കാതെ വിളംബരം ചെയ്യുക. ബാബിലോൺ പിടിക്കപ്പെട്ടു. ബേൽ ലജ്ജിക്കുന്നു; മെറോദാക് സംഭ്രമിക്കുന്നു. ബാബിലോണിൻെറ വിഗ്രഹങ്ങൾ അപമാനിതമായി, അവളുടെ ബിംബങ്ങൾ കിടിലംകൊള്ളുന്നു.
സിംഹങ്ങൾ വേട്ടയാടുന്ന ആടിനെപ്പോലെയാണ് ഇസ്രായേൽ. ആദ്യം അസ്സീറിയാരാജാവ് അവനെ വിഴുങ്ങി. ഇപ്പോഴിതാ ബാബിലോൺരാജാവായ നബുക്കദ്നേസർ അവന്റെ അസ്ഥികൾ കാർന്നുതിന്നുന്നു.
അതിനാൽ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവിനെ ശിക്ഷിച്ചതുപോലെ ബാബിലോൺരാജാവിനെയും അവന്റെ ദേശത്തെയും ഞാൻ ശിക്ഷിക്കുന്നു.
ഭൂമി മുഴുവനെയും തകർത്ത ചുറ്റിക എങ്ങനെ തകർന്നു! ജനതകളുടെ ഇടയിൽ ബാബിലോൺ എത്ര ബീഭത്സമായിരിക്കുന്നു!
കൽദായരുടെമേൽ, ബാബിലോൺ നിവാസികളുടെമേൽ, അവളുടെ രാജാക്കൻമാരുടെയും ജ്ഞാനികളുടെയുംമേൽ, ഇതാ, ഒരു വാൾ!
അവർ വില്ലും കുന്തവും ഏന്തിയിരിക്കുന്നു; അവർ കരുണയില്ലാത്ത ക്രൂരൻമാരാണ്. സമുദ്രത്തെപ്പോലെ അവർ ഗർജിക്കുന്നു. ബാബിലോൺപുത്രീ, പോരാളിയെപ്പോലെ പടക്കോപ്പണിഞ്ഞ് അവർ നിനക്കെതിരേ കുതിരപ്പുറത്തു വരുന്നു.
ബാബിലോൺ രാജാവ് ഈ വാർത്ത കേട്ടു. അവന്റെ കരങ്ങൾ കുഴഞ്ഞു. പ്രസവവേദന അടുത്തവളെപ്പോലെ അവൻ കഠിനവേദനയാൽ പുളഞ്ഞു.
ഭൂമി മുഴുവൻ ഉൻമത്തമാക്കിയ സ്വർണചഷകമായിരുന്നു കർത്താവിന്റെ കൈകളിൽ ബാബിലോൺ. അതിൽനിന്നു വീഞ്ഞുകുടിച്ച് ജനതകൾക്കു ഭ്രാന്തുപിടിച്ചു.
ബാബിലോൺ പെട്ടെന്നു വീണു തകർന്നു; അവളെ ഓർത്തു വിലപിക്കുവിൻ. അവളുടെ മുറിവുകൾക്കു തൈലം അനേ്വഷിക്കുവിൻ. അവൾ സുഖം പ്രാപിച്ചേക്കും.
ബാബിലോണിൻെറ കോട്ടകൾക്കെതിരേയുദ്ധക്കൊടി ഉയർത്തുവിൻ. കാവൽപ്പടയെ ശക്തമാക്കുവിൻ. കാവൽഭടൻമാർ സ്ഥാനം പിടിക്കട്ടെ. കെണികളൊരുക്കുവിൻ. ബാബിലോൺ നിവാസികൾക്കെതിരേ പറഞ്ഞകാര്യങ്ങൾ കർത്താവ് നിറവേറ്റിയിരിക്കുന്നു.
ബാബിലോൺ വിജനമാക്കാനുള്ള കർത്താവിന്റെ തീരുമാനം പൂർത്തിയാകുന്നതുകൊണ്ടു ദേശം വിറയ്ക്കുകയും വേദനയാൽ പുളയുകയും ചെയ്യുന്നു.
ബാബിലോൺ വീരൻമാർയുദ്ധംനിർത്തി കോട്ടകളിൽ അഭയംപ്രാപിച്ചു. അവർ ശക്തി ക്ഷയിച്ചു സ്ത്രീകളെപ്പോലെയായി.
കാവൽഗോപുരങ്ങൾ അഗ്നിക്കിരയായി. പടയാളികൾ പരിഭ്രാന്തരായി. ഈ വാർത്ത ബാബിലോൺരാജാവിനെ അറിയിക്കാൻ ദൂതൻമാർ ഒന്നിനുപുറമേ ഒന്നായി ഓടുന്നു.
ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ബാബിലോൺപുത്രി കൊയ്ത്തുകാലത്തെ മെതിക്കളംപോലെയാകും. അവളുടെ കൊയ്ത്തുകാലം ഉടനെവരും.
ബാബിലോൺരാജാവായ നബുക്കദ്നേസർ എന്നെ വിഴുങ്ങി. എന്നെതകർത്തു, എന്നെ ശൂന്യമാക്കി. ഭീകരസത്വത്തെപ്പോലെ അവൻ എന്നെ വിഴുങ്ങി. എന്റെ സ്വാദേറിയ ഭോജനങ്ങൾകൊണ്ടു വയറു നിറയ്ക്കുകയും എന്നെ കുടഞ്ഞെറിയുകയും ചെയ്തു.
ബാബിലോൺ നാശക്കൂമ്പാരവും കുറുനരികളുടെ വിഹാരരംഗവുമാകും. അതു ബീഭത്സമായ നിന്ദാപാത്രമാകും. ആരും അവിടെ വസിക്കുകയില്ല.
സമസ്ത ലോകത്തിൻെറയും പ്രശംസയ്ക്കു പാത്രമായ ബാബിലോൺ എങ്ങനെ പിടിക്കപ്പെട്ടു? ജനതകൾക്കിടയിൽ അവൾ ഒരു ബീഭത്സവസ്തുവായതെങ്ങനെ?
ലോകമെങ്ങുമുള്ള ജനങ്ങളെ കൊന്നു വീഴ്ത്തിയ ബാബിലോൺ ഇസ്രായേലിലെ നിഹതൻമാരെപ്രതി അപ്രകാരംതന്നെ നിലംപതിക്കണം.
ബാബിലോൺ ആകാശംവരെ ഉയർന്നാലും ഉന്നതങ്ങളിൽ കോട്ട കെട്ടിയാലും ഞാൻ അവളുടെമേൽ സംഹാരകനെ അയയ്ക്കും - കർത്താവ് അരുളിച്ചെയ്യുന്നു.
ഞാൻ വരുത്തുന്ന അനർഥങ്ങൾ നിമിത്തം ബാബിലോൺ ഇതുപോലെ മുങ്ങും. അവർ തളർന്നുപോകും. അത് ഇനി പൊങ്ങിവരുകയില്ല. ഇതാണ് ജറെമിയായുടെ വചനങ്ങൾ.
കർത്താവിന്റെ കോപം ജറുസലെമിൻെറയും യൂദായുടെയും മേൽ നിപതിച്ചു. അവിടുന്ന് അവരെ തൻെറ സന്നിധിയിൽനിന്നു നിഷ്കാസനം ചെയ്തു. സെദെക്കിയാ ബാബിലോൺരാജാവിനോടു കലഹിച്ചു.
സെദെക്കിയായുടെ ഒൻപതാം ഭരണവർഷം പത്താംമാസം പത്താം ദിവസം ബാബിലോൺ രാജാവായ നബുക്കദ്നേസർ സൈന്യസമേതം ജറുസലെമിനെതിരേവന്ന് അതിനെ ആക്രമിക്കുകയും ചുറ്റും ഉപരോധമേർപ്പെടുത്തുകയും ചെയ്തു.
അവർ രാജാവിനെ ബന്ധിച്ച് ഹമാത്തിലെ റിബ്ലായിൽ ബാബിലോൺ രാജാവിന്റെ അടുത്തുകൊണ്ടുവന്നു. അവൻ സെദെക്കിയായുടെമേൽ വിധി പ്രസ്താവിച്ചു.
ബാബിലോൺരാജാവ് സെദെക്കിയായുടെ പുത്രൻമാരെ അവന്റെ മുൻപിൽവച്ചു കൊന്നു. യൂദായിലെ പ്രഭുക്കൻമാരെയും റിബ്ലായിൽവച്ചു വധിച്ചു.
അഞ്ചാംമാസം പത്താംദിവസം - ബാബിലോൺ രാജാവായ നബുക്കദ്നേസറിൻെറ പത്തൊൻപതാം ഭരണവർഷം - നബുക്കദ്നേസറിൻെറ അംഗരക്ഷകപ്രധാനിയായ നെബുസരദാൻ ജെറുസലെമിൽ പ്രവേശിച്ചു.
ശിൽപികളെയും ബാബിലോൺ രാജാവിന്റെ പക്ഷം ചേർന്നവരെയും നഗരത്തിൽ അവശേഷിച്ചവരെയും നെബുസരദാൻ പിടിച്ചുകൊണ്ടുപോയി.
സേനാനായകനായ നെബുസരദാൻ അവരെ റിബ്ലായിൽ ബാബിലോൺ രാജാവിന്റെ അടുത്തു കൊണ്ടുവന്നു. അവിടെവച്ചു രാജാവ് അവരെ വധിച്ചു.
ബാബിലോൺ രാജാവായ നബുക്കദ്നേസർയക്കോണിയായെയും, രാജകുമാരൻമാരെയും, ലോഹപ്പണിക്കാരെയും, കുലീനരെയും, ദേശത്തെ ജനങ്ങളെയും ജറുസലെമിൽ നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയതിനുശേഷമാണ് ഈ പാത്രങ്ങൾ സെദെക്കിയാ നിർമിച്ചത്.
ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറയും, അവന്റെ പുത്രൻ ബൽഷാസറിൻെറയും ആയുസ്സിനുവേണ്ടിയും അവരുടെ ഐഹികജീവിതം സ്വർഗീയ ജീവിതംപോലെയാകുന്നതിനുവേണ്ടിയും പ്രാർഥിക്കുവിൻ.
ബാബിലോൺ രാജാവായ നബുക്കദ്നേസറിൻെറയും അവന്റെ മകൻ ബൽഷാസറിൻെറയും സംരക്ഷണത്തിൽ ജീവിച്ച്, അവരെ ദീർഘ കാലം സേവിക്കുന്നതിനും അവരുടെ സംപ്രീതി നേടുന്നതിനുമായി കർത്താവ് ഞങ്ങൾക്കു ശക്തിയും കണ്ണുകൾക്കു പ്രകാശവും നൽകും.
അവർ പറഞ്ഞു, കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ കഴുത്തുകുനിച്ച് ബാബിലോൺ രാജാവിനെ സേവിച്ചാൽ നിങ്ങളുടെ പിതാക്കൻമാർക്കു ഞാൻ നൽകിയ ദേശത്തു നിങ്ങൾ വസിക്കും.
എന്നാൽ, നിങ്ങൾ കർത്താവിന്റെ വാക്കു ശ്രവിക്കാതെയും ബാബിലോൺ രാജാവിനെ സേവിക്കാതെയുമിരുന്നാൽ,
ബാബിലോൺ രാജാവിനെ സേവിക്കുക എന്ന അങ്ങയുടെ കൽപന ഞങ്ങൾ അനുസരിച്ചില്ല. അതിനാൽ, ഞങ്ങളുടെ പിതാക്കൻമാരുടെയും രാജാക്കൻമാരുടെയും അസ്ഥികൾ അവരുടെ ശവക്കുഴിയിൽ നിന്നു പുറത്തെടുക്കുമെന്ന് അങ്ങയുടെ ദാസൻമാരായ പ്രവാചകൻമാർ വഴി അരുളിച്ചെയ്തത് അങ്ങ് നിറവേറ്റി.
ബാബിലോൺ രാജാവ് അടിമകളാക്കി ബാബിലോണിലേക്കു കൊണ്ടുപോകാനിരുന്നവർക്ക്, ജറെമിയാ അയച്ച എഴുത്തിന്റെ പകർപ്പ്; ദൈവം തന്നോടു കൽപിച്ച സന്ദേശം അവരെ അറിയിക്കാനായിരുന്നു ഇത്.
ദൈവസന്നിധിയിൽ നിങ്ങൾ ചെയ്ത പാപംനിമിത്തം ബാബിലോൺ രാജാവായ
ധിക്കാരികളുടെ ഭവനത്തോടു പറയുക: ഇതിന്റെ അർഥമെന്തെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? അവരോടു പറയുക, ബാബിലോൺ രാജാവ് ജറുസലെമിൽ വന്ന് അവളുടെ രാജാവിനെയും പ്രഭുക്കൻമാരെയും പിടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
കൊളുത്തുകളിട്ടു കൂട്ടിലടച്ച് അവർ അവനെ ബാബിലോൺരാജാവിൻെറ അടുത്തു കൊണ്ടുചെന്നു. ഇസ്രായേൽ മലകളിൽ അവന്റെ സ്വരം മേലിൽ കേൾക്കാതിരിക്കാൻവേണ്ടി അവനെ അവർ തുറുങ്കിലടച്ചു.
മനുഷ്യപുത്രാ, ബാബിലോൺ രാജാവിന്റെ വാൾ കടന്നുവരുന്നതിനു രണ്ടു വഴികൾ നീ അടയാളപ്പെടുത്തുക. ഒരു ദേശത്തുനിന്നുതന്നെ പുറപ്പെടണം. നഗരത്തിലേക്കുള്ള വഴി ആരംഭിക്കുന്നിടത്തു ഒരു ചൂണ്ടുപലക നാട്ടുക.
എന്തെന്നാൽ ബാബിലോൺരാജാവ് വഴിത്തിരി വിൽ ശകുനം നോക്കി നിൽക്കുന്നു. അവൻ അസ്ത്രങ്ങളിളക്കുകയും കുലദൈവങ്ങളോട് ഉപദേശമാരായുകയും കരൾനോട്ടം നടത്തുകയും ചെയ്യുന്നു.
മനുഷ്യപുത്രാ, ഈ ദിവസത്തിൻെറ, ഇതേ ദിവസത്തിൻെറ തന്നെ, പേരെഴുതുക. ബാബിലോൺരാജാവ് ജറുസലെമിനെ ആക്രമിച്ചത് ഈ ദിവസമാണ്.
മനുഷ്യപുത്രാ, ബാബിലോൺരാജാവായ നബുക്കദ്നേസർ ടയിറിനെതിരേ തൻെറ സൈന്യത്തെക്കൊണ്ട് കഠിനമായി പൊരുതിച്ചു. എല്ലാ തലയും കഷണ്ടിയായി. എല്ലാ തോളിലെയും തൊലി ഉരിഞ്ഞുപോയി. എന്നിട്ടും അവനോ അവന്റെ സൈ ന്യത്തിനോ ടയിറിനെതിരേ ചെയ്ത വേലയ്ക്ക് പ്രതിഫലമൊന്നും ലഭിച്ചില്ല.
ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തുദേശം ബാബിലോൺ രാജാവായ നബുക്കദ്നേസറിനു ഞാൻ നൽകും; അവൻ അവിടത്തെ സമ്പത്തെല്ലാം തട്ടിയെടുക്കും. അവൻ അവിടം കൊള്ളയടിക്കുകയും കുത്തിക്കവരുകയും ചെയ്യും. ഇതായിരിക്കും അവന്റെ സൈന്യത്തിനു പ്രതിഫലം.
ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ കരങ്ങളാൽ ഈജിപ്തിന്റെ സമ്പത്ത് ഞാൻ ഇല്ലാതാക്കും.
ബാബിലോൺരാജാവിൻെറ കരം ഞാൻ ശക്തമാക്കും. എന്റെ വാൾ അവന്റെ കൈയിൽ ഞാൻ ഏൽപിക്കും. എന്നാൽ ഫറവോയുടെ കരങ്ങൾ ഞാൻ തകർക്കും. മാരകമായ മുറിവേറ്റവനെപ്പോലെ ഫറവോ അവന്റെ മുമ്പിൽ ഞരങ്ങും.
ബാബിലോൺരാജാവിൻെറ കരങ്ങൾ ഞാൻ ശക്തമാക്കും. എന്നാൽ ഫറവോയുടെ കൈകൾ തളർത്തും; ഞാനാണ് കർത്താവ് എന്ന് അപ്പോൾ അവർ അറിയും. ബാബിലോൺ രാജാവിന്റെ കൈയിൽ ഞാൻ എന്റെ വാൾ ഏൽപിക്കുമ്പോൾ അവൻ അത് ഈജിപ്തിനെതിരേ ഉയർത്തും.
ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവിൻെറ വാൾ നിന്റെ മേൽ പതിക്കും.
യൂദാരാജാവായയഹോയാക്കിമിൻെറ മൂന്നാം ഭരണവർഷം ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലെമിനെതിരേ വന്ന് അതിനെ ആക്രമിച്ചു.
രാജാവ് ഉന്നത ബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും ദാനിയേലിനു കൊടുത്തു. അവനെ ബാബിലോൺ പ്രവിശ്യയുടെ ഭരണകർത്താവും, ബാബിലോണിലെ എല്ലാ ജ്ഞാനികളുടെയും തലവനും ആയി നിയമിക്കുകയും ചെയ്തു.
ഷദ്രാക്ക്, മെഷാക്, അബെദ്നെഗോ എന്നിവരെ ദാനിയേലിന്റെ അപേക്ഷയനുസരിച്ച്, അവൻ ബാബിലോൺ പ്രവിശ്യയുടെ ചുമ തല ഏൽപിച്ചു. ദാനിയേൽ രാജകൊട്ടാരത്തിൽ വസിച്ചു.
നബുക്കദ്നേസർരാജാവ് അറുപതു മുഴം ഉയരവും ആറു മുഴം വണ്ണവുമുള്ള ഒരു സ്വർണ വിഗ്രഹമുണ്ടാക്കി. ബാബിലോൺദേശത്തെ ദൂരാ താഴ്വരയിൽ അവൻ അതു സ്ഥാപിച്ചു.
രാജാവേ, ബാബിലോൺദേശത്തെ ഭരണാധികാരികളായി നീ നിയമിച്ചിരുന്ന ഷദ്രാക്, മെഷാക്, അബെദ്നെഗോ എന്നീ യഹൂദർ നിന്നെ അനുസരിക്കുന്നില്ല. അവർ നിന്റെ ദേവൻമാരെ സേവിക്കുകയോ നീ പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല.
രാജാവ് ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്നെഗോയെയും ബാബിലോൺ പ്രവിശ്യയിൽ ഉന്നതസ്ഥാനങ്ങളിൽ നിയമിച്ചു.
എന്റെ രാജകീയമഹത്വത്തിനുവേണ്ടി രാജ മന്ദിരമായി, എന്റെ മഹാപ്രഭാവത്താൽ ഞാൻ നിർമിച്ചതല്ലേ മഹത്തായ ഈ ബാബിലോൺ?
ബാബിലോൺ രാജാവായ ബൽഷാസറിൻെറ ഒന്നാം ഭരണവർഷം, ദാനിയേലിന് ഉറക്കത്തിൽ ഒരു സ്വപ്നവും ചില ദർശനങ്ങളും ഉണ്ടായി. അവൻ സ്വപ്നം എഴുതിയിടുകയും അതിന്റെ സംഗ്രഹം അറിയിക്കുകയും ചെയ്തു.
ഹബക്കുക്ക് പറഞ്ഞു: പ്രഭോ, ഞാൻ ഒരിക്കലും ബാബിലോൺ കണ്ടിട്ടില്ല. സിംഹക്കുഴിയെപ്പറ്റി എനിക്ക് ഒന്നും അറിഞ്ഞുകൂടാ.
ബാബിലോൺ പുത്രിയോടൊത്ത് വസിക്കുന്ന നിങ്ങൾ സീയോനിലേക്കു രക്ഷപെടുക.
ബാബിലോൺ പ്രവാസകാലത്തു ജനിച്ചയാക്കോണിയായുടെയും സഹോദരൻമാരുടെയും പിതാവായിരുന്നു ജോസിയാ.
യാക്കോണിയാ ബാബിലോൺ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിൻെറയും സലാത്തിയേൽ സൊറൊബാബേലിൻെറയും പിതാവായിരുന്നു.
ഇങ്ങനെ, അബ്രാഹം മുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബിലോൺ പ്രവാസംവരെ പതിന്നാലും ബാബിലോൺ പ്രവാസം മുതൽ ക്രിസ്തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്.
രണ്ടാമതൊരു ദൂതൻ വന്നു പറഞ്ഞു: മഹാബാബിലോൺ വീണുപോയി. ഭോഗാസക്തിയുടെ വീഞ്ഞ് സകല ജനതകളെയും കുടിപ്പിച്ചിരുന്ന അവൾ നിലംപതിച്ചു.
അവളുടെ നെറ്റിത്തടത്തിൽ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോൺ- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്.
അവൻ ശക്തമായ സ്വരത്തിൽ വിളിച്ചുപറഞ്ഞു: വീണു! മഹാബാബിലോൺ വീണു! അവൾ പിശാചുക്കളുടെ വാസസ്ഥ ലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭത്സവുമായ സകല പക്ഷികളുടെയും താവളവുമായി.
അനന്തരം, ശ ക്തനായ ഒരു ദൂതൻ വലിയ തിരികല്ലുപോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോൺ മഹാനഗരവും ഇതു പോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവൾ കാണപ്പെടുകയില്ല.