Menu
പഠനം

ന്യായവിധി

ബൈബിൾ വിഷയം — ജീവിതത്തിന്റെ ഉത്തരവാദിത്വത്തെയും ദൈവനീതിയെയും ഓർക്കുക. ബന്ധപ്പെട്ട വചനം: ഹെബ്രായർ 9:27.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

മത്തായി 5:21

കൊല്ലരുത്; കൊല്ലുന്നവൻന്യായവിധിക്ക് അർഹനാകും എന്നു പൂർവികരോടു പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

മത്തായി 5:22

എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവൻന്യായവിധിക്ക് അർഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിൽക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും.

മത്തായി 12:19

അവൻ വിജാതീയരെന്യായവിധി അറിയിക്കും. അവൻ തർക്കിക്കുകയോ ബഹളംകൂട്ടുകയോ ഇല്ല; തെരുവീഥികളിൽ അവന്റെ ശബ്ദം ആരും കേൾക്കുകയില്ല.

യോഹന്നാൻ 9:39

യേശു പറഞ്ഞു: കാഴ്ചയില്ലാത്ത വർ കാണുകയും കാഴ്ചയുള്ളവർ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന്ന്യായവിധിക്കായിട്ടാണു ഞാൻ ഈ ലോകത്തിലേക്കു വന്നത്.

യോഹന്നാൻ 12:31

ഇപ്പോഴാണ് ഈ ലോകത്തിൻെറന്യായവിധി. ഇപ്പോൾ ഈ ലോകത്തിൻെറ അധികാരി പുറന്തള്ളപ്പെടും.

യോഹന്നാൻ 16:8

അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും -

യോഹന്നാൻ 16:11

ഈ ലോകത്തിൻെറ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 24:25

അവൻ നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കു റിച്ചും വരാനിരിക്കുന്നന്യായവിധിയെക്കുറിച്ചും സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപ്പെട്ട് ഇങ്ങനെ പറഞ്ഞു: തത്കാലം നീ പൊയ്ക്കൊള്ളുക. ഇനിയും എനിക്കു സമയമുള്ളപ്പോൾ നിന്നെ വിളിപ്പിക്കാം.

1 തിമോത്തേയോസ് 5:24

ചിലരുടെ പാപങ്ങൾ നേരെന്യായവിധിയിലേക്കു നയിക്കംവിധം പ്രകടമാണ്. മറ്റു ചിലരുടെ പാപങ്ങളാകട്ടെ, കുറെക്കഴിഞ്ഞവെളിപ്പെടുകയുള്ളു.

ഹെബ്രായർ 10:27

മറിച്ച്, ഭയങ്കരമായന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ.

വെളിപാട് 6:10

വലിയ സ്വരത്തിൽ അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയിൽ വസിക്കുന്നവരുടെമേൽന്യായവിധി നടത്തി ഞങ്ങളുടെ രക്തത്തിനു പ്രതികാരം ചെയ്യാൻ അങ്ങ് എത്രത്തോളം വൈകും?

വെളിപാട് 15:4

കർത്താവേ, അങ്ങയുടെപ്രവൃത്തികൾ മഹനീയവും വിസ്മയാവഹ വുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാർഗങ്ങൾ നീതിപൂർണവും സത്യസ ന്ധവുമാണ്. കർത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്? അങ്ങുമാത്രമാണ് പരിശുദ്ധൻ. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികൾ വെളിവാക്കപ്പെട്ടിരിക്കുന്നു.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്