Menu
പഠനം

ന്യായവിധി

ബൈബിൾ വിഷയം — ജീവിതത്തിന്റെ ഉത്തരവാദിത്വത്തെയും ദൈവനീതിയെയും ഓർക്കുക. ബന്ധപ്പെട്ട വചനം: ഹെബ്രായർ 9:27.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

പുറപ്പാട് 28:15

ന്യായവിധിയുടെ ഉരസ്ത്രാണം ചിത്രപ്പണികളോടെ നിർമിക്കണം. അത് എഫോദെന്നപോലെ സ്വർണനൂൽ, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകൾ, നേർമയായി പിരിച്ചെടുത്ത ചണം എന്നിവകൊണ്ടാണ് ഉണ്ടാക്കേണ്ടത്.

പുറപ്പാട് 28:29

അഹറോൻ വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോൾ ഇസ്രായേലിന്റെ പുത്രൻമാരുടെ പേരുകൾ കൊത്തിയിട്ടുള്ളന്യായവിധിയുടെ ഉരസ്ത്രാണം ധരിക്കണം. അങ്ങനെ, കർത്താവിന്റെ സന്നിധിയിൽ അവർ നിരന്തരം സ്മരിക്കപ്പെടും.

പുറപ്പാട് 28:30

ന്യായവിധിയുടെ ഉരസ്ത്രാണത്തിൽ ഉറീം, തുമ്മീം എന്നിവനിക്ഷേപിക്കുക. അഹറോൻ കർത്താവിന്റെ മുൻപിൽ പ്രവേ ശിക്കുമ്പോൾ അവ അവന്റെ മാറിലുണ്ടായിരിക്കണം. അങ്ങനെ അഹറോൻ തൻെറ മാറിൽ ഇസ്രായേലിന്റെ ന്യായവിധി കർത്താവിന്റെ സന്നിധിയിൽ നിരന്തരം വഹിക്കട്ടെ.

നിയമാവർത്തനം 1:17

ന്യായം വിധിക്കുന്നതിൽ പക്ഷപാതം കാണിക്കാതെ ചെറിയവന്റെയും വലിയവൻെറയും വാദങ്ങൾ ഒന്നുപോലെ കേൾക്കണം. ന്യായവിധി ദൈവത്തിൻേറ താകയാൽ നിങ്ങൾ മനുഷ്യനെ ഭയപ്പെടേണ്ടാ. നിങ്ങൾക്കു തീരുമാനിക്കാൻ പ്രയാസമുള്ള തർക്കങ്ങൾ എന്റെയടുക്കൽ കൊണ്ടുവരുവിൻ. ഞാനവ തീരുമാനിച്ചുകൊള്ളാം.

നിയമാവർത്തനം 17:11

അവരുടെ നിർദേശവുംന്യായവിധിയും അനുസരിച്ചു പ്രവർത്തിക്കുക. അവരുടെ നിശ്ചയത്തിൽ നിന്നു നീ ഇടംവലം വ്യതിചലിക്കരുത്.

ന്യായാധിപന്മാർ 3:10

കർത്താവിന്റെ ആത്മാവ് അവന്റെ മേൽ വന്നു; അവൻ ഇസ്രായേലിൽന്യായവിധി നടത്തി. അവൻ യുദ്ധത്തിനു പുറപ്പെട്ടു; മെസൊപ്പൊട്ടാമിയാരാജാവായ കുഷാൻറ ിഷാത്തായിമിനെ കർത്താവ് അവന്റെ കൈയിൽ ഏൽപിച്ചുകൊടുത്തു. ഒത്ത്നിയേൽ അവന്റെ മേൽ ആധിപത്യം സ്ഥാപിച്ചു.

ന്യായാധിപന്മാർ 11:27

ആകയാൽ, ഞാൻ നിന്നോട് ഒരപരാധവും ചെയ്തിട്ടില്ല. ആ നിലയ്ക്ക് എന്നോട്യുദ്ധംചെയ്യുന്നത് തെറ്റാണ്.ന്യായാധിപനായ കർത്താവ് ഇസ്രായേല്യർക്കും അമ്മോന്യർക്കും ഇടയ്ക്ക് ഇന്ന്ന്യായവിധി നടത്തട്ടെ!

1 ദിനവൃത്താന്തം 16:12

അവിടുന്നു പ്രവർത്തിച്ചഅദ്ഭുതങ്ങളെ സ്മരിക്കുവിൻ. അവിടുത്തെ അദ്ഭുതങ്ങളുംന്യായവിധികളും അനുസ്മരിക്കുവിൻ.

2 ദിനവൃത്താന്തം 20:12

ഞങ്ങളുടെ ദൈവമേ, അങ്ങ് അവരുടെമേൽന്യായവിധി നടത്തുകയില്ലേ? ഞങ്ങൾക്കെതിരേ വരുന്ന ഈ വലിയ സൈന്യവ്യൂഹത്തോടു പൊരുതാൻ ഞങ്ങൾ അശക്തരാണ്. എന്തു ചെയ്യേണ്ടു എന്ന് ഞങ്ങൾക്കറിയില്ല. എങ്കിലും ഞങ്ങൾ അങ്ങയെ അഭയം പ്രാപിക്കുന്നു.

2 മക്കബായർ 7:36

എന്നാൽ, ദൈവത്തിന്റെ ഉട മ്പടി അനുസരിച്ച് ഞങ്ങളുടെ സഹോദരൻമാർ ഹ്രസ്വകാലപീഡനങ്ങൾക്കുശേഷം അനുസ്യൂതം പ്രവഹിക്കുന്ന ജീവൻ പാനംചെയ്തിരിക്കുന്നു. നിനക്കു ദൈവത്തിന്റെ ന്യായവിധിയിൽ നിന്റെ ഗർവിനനുസരിച്ച് ശിക്ഷ ലഭിക്കും.

2 മക്കബായർ 9:18

എന്നാൽ, ദൈവം തൻെറ മേൽന്യായവിധി നടത്തുന്നതിനാൽ പീഡകൾക്ക് ഒരു ശമനവും ഉണ്ടാകുന്നില്ലെന്നു കണ്ട് അന്തിയോക്കസ് പ്രത്യാശ വെടിഞ്ഞ്യാചനാരൂപത്തിൽ യഹൂദർക്ക് ഇങ്ങനെ എഴുതി:

ജോബ് 11:10

അവിടുന്ന് കടന്നുവന്ന്ബന്ധനത്തിലാക്കുകയുംന്യായവിധിക്കു വിളിക്കുകയും ചെയ്താൽ ആർക്ക് അവിടുത്തെ തടയാൻ കഴിയും?

ജോബ് 19:29

വാളിനെ ഭയപ്പെടുക,ക്രോധം വാൾ അയയ്ക്കും.അങ്ങനെന്യായവിധിയുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും.

ജോബ് 22:4

നിന്റെ ഭക്തിനിമിത്തമാണോ അവിടുന്ന് നിന്നെ ശാസിക്കുകയും നിന്റെ മേൽന്യായവിധി നടത്തുകയും ചെയ്യുന്നത്?

ജോബ് 34:23

ദൈവസന്നിധിയിൽന്യായവിധിക്കുപോകാൻ ആർക്കും അവിടുന്ന് സമയം നിശചയിച്ചിട്ടില്ല.

ജോബ് 36:17

എന്നാൽ, നിന്നിൽ ദുഷ്ടരുടെന്യായവിധി നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടികൂടും.

സങ്കീർത്തനങ്ങൾ 1:5

ദുഷ്ടർക്കുന്യായവിധിയെനേരിടാൻ കഴിയുകയില്ല; പാപികൾക്കു നീതിമാൻമാരുടെ ഇടയിൽ ഉറച്ചുനിൽക്കാനും കഴിയുകയില്ല.

സങ്കീർത്തനങ്ങൾ 7:6

കർത്താവേ, കോപത്തോടെ എഴുന്നേൽക്കണമേ! എന്റെ ശത്രുക്കളുടെ ക്രോധത്തെനേരിടാൻ എഴുന്നേൽക്കണമേ! ദൈവമേ, ഉണരണമേ! അവിടുന്ന് ഒരുന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ.

സങ്കീർത്തനങ്ങൾ 9:7

എന്നാൽ, കർത്താവ് എന്നേക്കുമായിസിംഹാസനസ്ഥനായിരിക്കുന്നു; ന്യായവിധിക്കാണ് അവിടുന്നുസിംഹാസനം സ്ഥാപിച്ചിരിക്കുന്നത്.

സങ്കീർത്തനങ്ങൾ 9:16

കർത്താവു തന്നെത്തന്നെ വെളിപ്പെടുത്തി, അവിടുന്നുന്യായവിധി നടത്തി, ദുഷ്ടർ സ്വന്തം കരവേലകളിൽ കുടുങ്ങി.

സങ്കീർത്തനങ്ങൾ 10:5

അവന്റെ മാർഗങ്ങൾ എപ്പോഴും വിജയിക്കുന്നു; അവിടുത്തെന്യായവിധി അവനുകണ്ണെത്താത്തവിധം ഉയരത്തിലാണ്; അവൻ തൻെറ ശത്രുക്കളെ പുച്ഛിച്ചുതള്ളുന്നു.

സങ്കീർത്തനങ്ങൾ 48:11

സീയോൻമല സന്തോഷിക്കട്ടെ! അങ്ങയുടെന്യായവിധികൾമൂലം യൂദായുടെ പുത്രിമാർ ആഹ്ളാദിക്കട്ടെ!

സങ്കീർത്തനങ്ങൾ 97:8

സീയോൻ ഇതുകേട്ടു സന്തോഷിക്കുന്നു; യൂദായുടെ പുത്രിമാർ ആഹ്ളാദിക്കുന്നു; ദൈവമേ, അവിടുത്തെന്യായവിധിയിൽഅവർ ആനന്ദിക്കുന്നു.

സങ്കീർത്തനങ്ങൾ 105:5

അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓർക്കുവിൻ; അവിടുത്തെ അദ്ഭുതങ്ങളെയുംന്യായവിധികളെയുംതന്നെ.

സങ്കീർത്തനങ്ങൾ 105:7

അവിടുന്നാണു നമ്മുടെ ദൈവമായ കർത്താവ്; അവിടുത്തെന്യായവിധികൾ ഭൂമിക്കുമുഴുവൻ ബാധകമാകുന്നു.

സഭാപ്രസംഗകൻ 11:9

യുവാവേ,യുവത്വത്തിൽ നീ സന്തോഷിക്കുക,യൗവനത്തിൻെറ നാളുകളിൽ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിൻചെല്ലുക. എന്നാൽ ഓർമിച്ചുകൊള്ളുക, ഇവയ്ക്കെല്ലാം ദൈവം നിന്നെന്യായവിധിക്കായി വിളിക്കും.

പ്രഭാഷകൻ 18:20

ന്യായവിധിക്കു മുമ്പു നിന്നെത്തന്നെപരിശോധിക്കുക; വിധിവേളയിൽ നിനക്കു മാപ്പു ലഭിക്കും.

പ്രഭാഷകൻ 35:22

ന്യായവിധി നടത്തി നിഷ്കളങ്കനുനീതി നൽകാൻ അത്യുന്നതൻസന്ദർശിക്കുന്നതുവരെ അവൻ പിൻവാങ്ങുകയില്ല.

ഏശയ്യാ 4:4

ന്യായവിധിയുടെ തീക്കാറ്റയച്ച് കർത്താവ് സീയോൻപുത്രിയുടെ മാലിന്യങ്ങൾ ഇല്ലാതാക്കുകയും ജറുസലെമിൻെറ മധ്യത്തിലുള്ള രക്തക്കറ തുടച്ചുമാറ്റുകയും ചെയ്യുമ്പോൾത്തന്നെ.

ഏശയ്യാ 28:7

പുരോഹിതൻമാരും പ്രവാചകൻമാരും പോലും വീഞ്ഞു കുടിച്ചു മദിക്കുന്നു! ലഹരിപിടിച്ച് അവർ ആടിയുലയുന്നു; വീഞ്ഞ് അവരെ വഴിതെറ്റിക്കുന്നു; അവർക്കു ദർശനങ്ങളിൽ തെറ്റു പറ്റുന്നു;ന്യായവിധിയിൽ കാലിടറുന്നു.

ജറെമിയാ 48:24

കെരിയോത്, ബൊസ്റാ ഇവയുടെമേൽന്യായവിധി വന്നിരിക്കുന്നു. അടുത്തും അകലെയുമുള്ള എല്ലാ മൊവാബ്യനഗരങ്ങളുടെയും മേൽന്യായവിധി നിപതിച്ചിരിക്കുന്നു.

എസെക്കിയേൽ 5:10

നിന്റെ മധേ്യ പിതാക്കൻമാർ പുത്രൻമാരെയും, പുത്രൻമാർ പിതാക്കൻമാരെയും ഭക്ഷിക്കും. നിന്റെ മേൽ ഞാൻ ന്യായവിധി നടപ്പിലാക്കും.നിന്നിലവശേഷിക്കുന്നവരെ ഞാൻ നാനാദിക്കുകളിലേക്കും ചിതറിക്കും.

എസെക്കിയേൽ 5:15

ഞാൻ കോപത്തോടും അമർഷത്തോടും കഠിനശിക്ഷകളോടും കൂടെ നിന്റെ മേൽന്യായവിധി നടത്തുമ്പോൾ നീ ചുറ്റുമുള്ള ജനതകൾക്കു നിന്ദാപാത്രവും പരിഹാസവിഷയവും, താക്കീതും ഭയകാരണവുമായിരിക്കും, കർത്താവായ ഞാൻ പറഞ്ഞിരിക്കുന്നു.

എസെക്കിയേൽ 23:10

അവർ അവളുടെ നഗ്നത അനാവരണം ചെയ്തു. അവർ അവളുടെ പുത്രൻമാരെയും പുത്രിമാരെയും പിടിച്ചെടുക്കുകയും അവളെ വാളിനിരയാക്കുകയും ചെയ്തു.ന്യായവിധി അവളുടെ മേൽ നടപ്പിലാക്കിക്കഴിഞ്ഞപ്പോൾ അവൾ സ്ത്രീകളുടെയിടയിൽ ഒരു പഴമൊഴിയായി മാറി.

എസെക്കിയേൽ 23:24

അവർ ധാരാളം രഥങ്ങളോടും വാഹ നങ്ങളോടും കാലാൾപ്പടയോടും കൂടെ വടക്കുനിന്നു നിനക്കെതിരേ വരും. അവർ കവചവും പരിചയും പടത്തൊപ്പിയും ധരിച്ച് നിനക്കെതിരേ അണിനിരക്കും.ന്യായവിധി ഞാൻ അവരെ ഏൽപിക്കും; അവർ തങ്ങളുടെന്യായമനുസരിച്ച് നിന്നെ വിധിക്കും.

എസെക്കിയേൽ 28:22

ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: സീദോൻ, ഇതാ, ഞാൻ നിനക്കെതിരാണ്. നിന്റെ മധേ്യ ഞാൻ എന്റെ മഹത്വം പ്രകടിപ്പിക്കും; എന്റെ ന്യായവിധി അവളിൽ ഞാൻ നടത്തും. എന്റെ വിശുദ്ധി അവളിൽ ഞാൻ വെളിപ്പെടുത്തും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ എല്ലാവരും അറിയും.

എസെക്കിയേൽ 30:14

ഞാൻ പാത്രോസിനെ ശൂന്യമാക്കും. സോവാനെ അഗ്നിക്കിരയാക്കും. തേബെസിൽന്യായവിധി നടത്തും.

എസെക്കിയേൽ 30:19

ഇപ്രകാരം ഈജിപ്തിൽ ഞാൻ ന്യായവിധി നടത്തും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ അവർ അറിയും.

എസെക്കിയേൽ 39:21

ജനതകളുടെയിടയിൽ ഞാൻ എന്റെ മഹത്വം സ്ഥാപിക്കും. ഞാൻ നടപ്പാക്കിയ എന്റെ ന്യായവിധിയും അവരുടെമേൽ പതിച്ച എന്റെ കരവും എല്ലാ ജനതകളും കാണും.

ദാനിയേൽ 7:10

അവന്റെ മുൻപിൽനിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേർ അവനെ സേവിച്ചു; പതിനായിരംപതിനായിരംപേർ അവന്റെ മുൻപിൽനിന്നു.ന്യായാധിപസഭന്യായവിധിക്ക് ഉപവിഷ്ടമായി. ഗ്രന്ഥങ്ങൾ തുറക്കപ്പെട്ടു.

ദാനിയേൽ 7:22

അത്യുന്നതന്റെ പരിശുദ്ധർക്കുവേണ്ടിന്യായവിധി നടത്തുന്നതുവരെ, പരിശുദ്ധർ രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതുവരെ, ഈ കൊമ്പ് അവരുമായി പൊരുതി ജയിക്കുന്നതു ഞാൻ കണ്ടു.

ഹബക്കുക്ക് 1:12

എന്റെ ദൈവമേ, അങ്ങ് അനാദിമുതലേ കർത്താവും പരിശുദ്ധനും അമർത്യനുമാണല്ലോ. കർത്താവേ, അങ്ങ് അവരെന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയ ശിലയായവനെ, അങ്ങ് അവരെ ശിക്ഷയ്ക്കായി നീക്കിവച്ചിരിക്കുന്നു.

മത്തായി 5:21

കൊല്ലരുത്; കൊല്ലുന്നവൻന്യായവിധിക്ക് അർഹനാകും എന്നു പൂർവികരോടു പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

മത്തായി 5:22

എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവൻന്യായവിധിക്ക് അർഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിൽക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും.

മത്തായി 12:19

അവൻ വിജാതീയരെന്യായവിധി അറിയിക്കും. അവൻ തർക്കിക്കുകയോ ബഹളംകൂട്ടുകയോ ഇല്ല; തെരുവീഥികളിൽ അവന്റെ ശബ്ദം ആരും കേൾക്കുകയില്ല.

യോഹന്നാൻ 9:39

യേശു പറഞ്ഞു: കാഴ്ചയില്ലാത്ത വർ കാണുകയും കാഴ്ചയുള്ളവർ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന്ന്യായവിധിക്കായിട്ടാണു ഞാൻ ഈ ലോകത്തിലേക്കു വന്നത്.

യോഹന്നാൻ 12:31

ഇപ്പോഴാണ് ഈ ലോകത്തിൻെറന്യായവിധി. ഇപ്പോൾ ഈ ലോകത്തിൻെറ അധികാരി പുറന്തള്ളപ്പെടും.

യോഹന്നാൻ 16:8

അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും -

യോഹന്നാൻ 16:11

ഈ ലോകത്തിൻെറ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 24:25

അവൻ നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കു റിച്ചും വരാനിരിക്കുന്നന്യായവിധിയെക്കുറിച്ചും സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപ്പെട്ട് ഇങ്ങനെ പറഞ്ഞു: തത്കാലം നീ പൊയ്ക്കൊള്ളുക. ഇനിയും എനിക്കു സമയമുള്ളപ്പോൾ നിന്നെ വിളിപ്പിക്കാം.

1 തിമോത്തേയോസ് 5:24

ചിലരുടെ പാപങ്ങൾ നേരെന്യായവിധിയിലേക്കു നയിക്കംവിധം പ്രകടമാണ്. മറ്റു ചിലരുടെ പാപങ്ങളാകട്ടെ, കുറെക്കഴിഞ്ഞവെളിപ്പെടുകയുള്ളു.

ഹെബ്രായർ 10:27

മറിച്ച്, ഭയങ്കരമായന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ.

വെളിപാട് 6:10

വലിയ സ്വരത്തിൽ അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയിൽ വസിക്കുന്നവരുടെമേൽന്യായവിധി നടത്തി ഞങ്ങളുടെ രക്തത്തിനു പ്രതികാരം ചെയ്യാൻ അങ്ങ് എത്രത്തോളം വൈകും?

വെളിപാട് 15:4

കർത്താവേ, അങ്ങയുടെപ്രവൃത്തികൾ മഹനീയവും വിസ്മയാവഹ വുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാർഗങ്ങൾ നീതിപൂർണവും സത്യസ ന്ധവുമാണ്. കർത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്? അങ്ങുമാത്രമാണ് പരിശുദ്ധൻ. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികൾ വെളിവാക്കപ്പെട്ടിരിക്കുന്നു.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്