Menu
പഠനം

ദമാസ്ക്കസ്

ബൈബിൾ സ്ഥലം — ദമാസ്ക്കസിലേക്കുള്ള വഴിയിലാണ് ശൗൽ ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടത്. അനനിയാസിലൂടെ കാഴ്ച വീണ്ടെടുത്ത ശൗൽ നഗരത്തിൽ യേശുവിനെ ദൈവപുത്രനായി പ്രസംഗിച്ചു. ബന്ധപ്പെട്ട ഭാഗങ്ങൾ: അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 9:1–25; 22:5–16.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

2 രാജാക്കന്മാർ 16:9

അസ്സീറിയാരാജാവ് അപേക്ഷ സ്വീകരിച്ചു. അവൻ ചെന്നു ദമാസ്ക്കസ് കീഴടക്കി, നിവാസികളെ ബന്ധിച്ചു കീറിലേക്കു കൊണ്ടുപോയി. റസീനെ കൊല്ലുകയും ചെയ്തു.

2 ദിനവൃത്താന്തം 24:23

വർഷാവസാനത്തിൽ സിറിയാസൈന്യം യോവാഷിനെതിരേ വന്നു. അവർ യൂദായിലെയും ജറുസലെമിലെയും ജനപ്രമാണികളെ വധിച്ചു. അവരുടെ വസ്തുവകകൾ കൊള്ളചെയ്തു ദമാസ്ക്കസ്രാജാവിനു കൊടുത്തു.

യൂദിത്ത് 1:7

അസ്സീറിയാക്കാരുടെ രാജാവായ നബുക്കദ്നേസർ, പേർഷ്യയിലും പടിഞ്ഞാറ് കിലിക്യ, ദമാസ്ക്കസ്, ലബനോൻ, ലബനോന്റെ നേരേ കിടക്കുന്ന പ്രദേശങ്ങൾ എന്നിവയിലും സമുദ്രതീരപ്രദേശങ്ങളിലും വസിച്ചിരുന്നവർക്കും,

യൂദിത്ത് 1:12

ആ ദേശങ്ങളെല്ലാം നബുക്കദ്നേസറിൻെറ കടുത്ത രോഷത്തിനു പാത്രമായി. കിലിക്യ, ദമാസ്ക്കസ്, സിറിയ എന്നിവയുടെമേൽ നിശ്ചയമായുംപ്രതികാരം നടത്തുമെന്നും മൊവാബ്നിവാസികളെയും അമ്മോൻജനതയെയും, യൂദായിലും ഈജിപ്തിൽ ഇരുകടലുകളുടെയും തീരങ്ങൾവരെയും വസിച്ചിരുന്ന എല്ലാവരെയും വാളിനിരയാക്കുമെന്നും അവൻ തൻെറ സിംഹാസനത്തിന്റെയും രാജ്യത്തിന്റെയും പേരിൽ ശപഥം ചെയ്തു.

യൂദിത്ത് 2:27

അതിനുശേഷം ഗോത മ്പുകൊയ്ത്തിൻെറ കാലത്ത് അവൻ ദമാസ്ക്കസ് സമഭൂമിയിലേക്ക് ഇറങ്ങിച്ചെന്ന് വയലുകൾക്കു തീ വയ്ക്കുകയും ആടുമാടുകളെ കൊന്നൊടുക്കുകയും നഗരങ്ങൾ നിർജനമാക്കുകയും നിലം ശൂന്യമാക്കുകയുംയുവാക്കളെ വാളിനിരയാക്കുകയും ചെയ്തു.

1 മക്കബായർ 11:62

ഗാസാനിവാസികൾജോനാഥാനോടു കേണപേക്ഷിക്കുകയും അവൻ അവരുമായി സമാധാനയുടമ്പടി സ്ഥാപിക്കുകയും ചെയ്തു. അവരുടെ ഭരണാധിപൻമാരുടെ മക്കളെ ജാമ്യത്തടവുകാരായിപ്പിടിച്ച് അവൻ ജറുസലെമിലേക്കയച്ചു. ദമാസ്ക്കസ്വരെ അവൻ രാജ്യത്തുടനീളം സഞ്ചരിച്ചു.

ഏശയ്യാ 10:9

കൽനോ കാർക്കെമിഷുപോലെയല്ലേ? ഹാമാത് ആർപ്പാദുപോലെയും, സമരിയാ ദമാസ്ക്കസ്പോലെയും അല്ലേ?

ഏശയ്യാ 17:1

ദമാസ്ക്കസിനെക്കുറിച്ചുള്ള അരുളപ്പാട്: ദമാസ്ക്കസ് ഒരു നഗരമല്ലാതാകും. അതു നാശക്കൂമ്പാരമാകും.

ജറെമിയാ 49:24

ദമാസ്ക്കസ് ദുർബലയായി. അവൾ ഓടാൻ ശ്ര മിച്ചു. എന്നാൽ, സംഭ്രമം അവളെ തടഞ്ഞുനിർത്തി. പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയെപ്പോലെ വേദനയും വിഷമവും അവളെ കീഴടക്കി.

എസെക്കിയേൽ 27:18

നിന്റെ ധാരാളമായ ചരക്കുകളും ബഹുവിധ സമ്പത്തും കണ്ട് ദമാസ്ക്കസ് നിന്നോട് വ്യാപാരബന്ധത്തിലേർപ്പെട്ടു.

ആമോസ് 1:3

കർത്താവ് അരുളിച്ചെയ്യുന്നു: ദമാസ്ക്കസ് ആവർത്തിച്ചുചെയ്ത അതിക്രമങ്ങൾക്കുള്ള ശിക്ഷ ഞാൻ പിൻവലിക്കുകയില്ല. കാരണം, അവർ ഗിലയാദിനെ ഇരുമ്പു മെതിവണ്ടി കൊണ്ടു മെതിച്ചു.

2 കോറിന്തോസ് 11:32

ദമാസ്ക്കസിൽവച്ച് എന്നെ പിടികൂടുന്നതിനുവേണ്ടി അരേത്താസ് രാജാവിന്റെ ദേശാധിപതി ദമാസ്ക്കസ് നഗരത്തിനു കാവലേർപ്പെടുത്തി.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്