Menu
പഠനം

ജറെമിയാ

ബൈബിളിലെ വ്യക്തി — ജറുസലെമിന്റെ പ്രതിസന്ധിക്കാലത്തെ പ്രവാചകൻ; പുതിയ ഉടമ്പടിയുടെ പ്രത്യാശ അറിയിച്ചു. ജറെമിയാ 1–52.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

2 രാജാക്കന്മാർ 23:31

ഭരണമേൽക്കുമ്പോൾയഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അവൻ ജറുസലെമിൽ മൂന്നുമാസം ഭരിച്ചു. ലിബ്നായിലെ ജറെമിയായുടെ പുത്രി, ഹമുത്താൽ ആയിരുന്നു അവന്റെ മാതാവ്.

2 രാജാക്കന്മാർ 24:18

രാജാവാകുമ്പോൾ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു. അവൻ ജറുസലെമിൽ പതിനൊന്നു വർഷം ഭരിച്ചു. ലിബ്നായിലെ ജറെമിയായുടെ പുത്രി ഹമുത്താൽ ആയിരുന്നു അവന്റെ അമ്മ.

1 ദിനവൃത്താന്തം 5:24

ഏഫർ, ഇഷി, എലിയേർ, അസ്രിയേൽ, ജറെമിയാ, ഹോദാവിയാ,യഹദിയേൽ എന്നിവർ അവരുടെ കുലത്തലവൻമാരും പ്രസിദ്ധരായ ധീരയോദ്ധാക്കളും ആയിരുന്നു.

1 ദിനവൃത്താന്തം 12:4

മുപ്പതുപേരിൽ ധീരനും അവരുടെ നായക നുമായ ഗിബയോൻകാരൻ ഇഷ്മായാ, ജറെമിയാ,യഹസിയേൽ, യോഹനാൻ, ഗദറാക്കാരൻ യോസാബാദ്,

1 ദിനവൃത്താന്തം 12:10

മിഷ്മാന, ജറെമിയാ,

1 ദിനവൃത്താന്തം 12:13

ജറെമിയാ, മക്ബന്നായ്.

2 ദിനവൃത്താന്തം 35:25

ജറെമിയായും ജോസിയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ജോസിയായെക്കുറിച്ചു വിലപിക്കുമ്പോൾ ഇസ്രായേലിലെ ഗായകരായ സ്ത്രീപുരുഷൻമാർ ഈ ഗാനം ആലപിക്കാറുണ്ട്. ഇസ്രായേലിൽ ഇതൊരു പതിവായി. വിലാപഗീതങ്ങളിൽ ഈ ഗാനവും ചേർത്തിരിക്കുന്നു.

2 ദിനവൃത്താന്തം 36:12

ദൈവമായ കർത്താവിന്റെ മുൻപാകെ അവൻ തിൻമ ചെയ്തു. കർത്താവിന്റെ വചനം അറിയിച്ച ജറെമിയായുടെ മുൻപിൽ അവൻ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല.

2 ദിനവൃത്താന്തം 36:21

അങ്ങനെ ജറെമിയാവഴി കർത്താവരുളിച്ചെയ്ത വചനം പൂർത്തിയായി. ദേശം അതിന്റെ സാബത്ത് ആസ്വദിച്ചു. എഴുപതു വർഷം പൂർത്തിയാകുന്നതുവരെ ശൂന്യമായിക്കിടന്ന നാളുകളത്രയും ദേശം സാബത്ത് ആച രിച്ചു.

2 ദിനവൃത്താന്തം 36:22

ജറെമിയാവഴി കർത്താവ് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പേർ ഷ്യാരാജാവായ സൈറസ് ഭരണം തുടങ്ങിയ ഒന്നാം ആണ്ടിൽത്തന്നെ സാമ്രാജ്യത്തിലെങ്ങും ഈ കൽപന വിളംബരം ചെയ്യാനും അത് എഴുതി പ്രദർശിപ്പിക്കാനും കർത്താവ് അവനെ ഉത്തേജിപ്പിച്ചു.

എസ്രാ 1:1

ജറെമിയായിലൂടെ കർത്താവ് അരുളിച്ചെയ്ത വചനങ്ങൾ നിറവേറേണ്ടതിന് പേർഷ്യാ രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവർഷം കർത്താവ് പ്രചോദിപ്പിക്കുകയും അവൻ ഒരു വിളംബരമെഴുതി രാജ്യം മുഴുവൻ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

നെഹെമിയാ 10:2

പുരോഹിതൻമാർ: സെറായാ, അസറിയാ, ജറെമിയാ,

നെഹെമിയാ 12:1

ഷെയാൽത്തിയേലിൻെറ പുത്രൻ സെ റുബാബേലിനോടുംയഷുവായോടുംകൂടെ വന്ന പുരോഹിതൻമാരും ലേവ്യരും: സെറായാ, ജറെമിയാ, എസ്രാ,

നെഹെമിയാ 12:12

യോയാക്കിമിൻെറ കാലത്തെ കുടുംബത്തലവൻമാരായ പുരോഹിതൻമാർ: സെറായാക്കുടുംബത്തിൽ മെറായാ; ജറെമിയാക്കുടുംബത്തിൽ ഹനനിയാ,

നെഹെമിയാ 12:34

യൂദാ, ബഞ്ചമിൻ, ഷമായാ, ജറെമിയാ എന്നിവരും

2 മക്കബായർ 2:1

മുൻപു പറഞ്ഞതുപോലെ, നാടു കടത്തപ്പെട്ടവരോടു ജറെമിയാപ്രവാചകൻ അൽപം അഗ്നി എടുത്തു സൂക്ഷിക്കാൻ ആജ്ഞാപിച്ചു.

2 മക്കബായർ 2:5

അവിടെ ജറെമിയാ ഒരു ഗുഹ കണ്ടു. കൂടാരവും പേടകവും ധൂപപീഠവും അതിൽവച്ച്, പ്രവേശനദ്വാരം അടച്ചു ഭദ്രമാക്കി.

2 മക്കബായർ 2:7

ജറെമിയാ ഇതറിഞ്ഞ് ശകാരിച്ചുകൊണ്ടു പറഞ്ഞു: ദൈവം തൻെറ ജനത്തെ വീണ്ടും ഒരുമിച്ചുകൂട്ടുകയും അവരോടു കരുണ കാണിക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥലം അ ജ്ഞാതമായിരിക്കും. അന്ന് കർത്താവ് ഇതു വെളിപ്പെടുത്തും.

2 മക്കബായർ 15:14

അപ്പോൾ ഓനിയാസ് പറഞ്ഞു: സഹോദരരെ സ്നേഹിക്കുകയും ജനത്തിനും നഗരത്തിനും വേണ്ടി ദീർഘമായി പ്രാർഥിക്കുകയും ചെയ്യുന്നവൻ- ദൈവത്തിന്റെ പ്രവാചകനായ ജറെമിയാ - ആണിത്.

പ്രഭാഷകൻ 49:6

ജറെമിയാ പ്രവചിച്ചതുപോലെആ ജനത വിശുദ്ധമന്ദിരംസ്ഥിതിചെയ്യുന്നതിരഞ്ഞെടുക്കപ്പെട്ടനഗരത്തിനു തീവച്ചു; അതിന്റെ തെരുവുകൾ ശൂന്യമാക്കി.

പ്രഭാഷകൻ 49:7

പിഴുതെടുക്കാനും പീഡിപ്പിക്കാനുംനശിപ്പിക്കാനും പണിതുയർത്താനുംനട്ടുവളർത്താനും വേണ്ടി അമ്മയുടെ ഉദരത്തിൽവച്ചുതന്നെതിരഞ്ഞെടുക്കപ്പെട്ട പ്രവാചകനാണു ജറെമിയാ. അവനെ അവർ പീഡിപ്പിച്ചു.

ജറെമിയാ 1:1

ബഞ്ചമിൻദേശത്ത് അനാത്തോത്തിലെ പുരോഹിതൻമാരിൽ ഒരാളായ ഹിൽക്കിയായുടെ മകൻ ജറെമിയായുടെ വാക്കുകൾ:

ജറെമിയാ 1:2

യൂദാരാജാവായ ആമോന്റെ മകൻ ജോസിയായുടെ വാഴ്ചയുടെ പതിമ്മൂന്നാംവർഷം ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി.

ജറെമിയാ 1:11

കർത്താവ് എന്നോടു ചോദിച്ചു: ജറെമിയാ, നീ എന്തു കാണുന്നു? ജാഗ്രതാവൃക്ഷത്തിന്റെ ഒരു ശാഖ - ഞാൻ മറുപടി പറഞ്ഞു.

ജറെമിയാ 7:1

കർത്താവ് ജറെമിയായോട് അരുളിച്ചെയ്തു: നീ കർത്താവിന്റെ ആലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട് ഇങ്ങനെ വിളംബരം ചെയ്യുക:

ജറെമിയാ 11:1

കർത്താവിൽനിന്നു ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്: ഈ ഉടമ്പടിയുടെ നിബന്ധന കേൾക്കുക. അത് യൂദായിലെ ജനങ്ങളോടും ജറുസലെം നിവാസികളോടും പറയുക.

ജറെമിയാ 14:1

വരൾച്ചയെ സംബന്ധിച്ചു ജറെമിയായ്ക്കു കർത്താവിൽനിന്നു ലഭിച്ച അരുളപ്പാട്:

ജറെമിയാ 18:1

കർത്താവ് ജറെമിയായോട് അരുളിച്ചെയ്തു:

ജറെമിയാ 18:18

അപ്പോൾ അവർ പറഞ്ഞു: വരുവിൻ, നമുക്കു ജറെമിയായ്ക്കെതിരേ ഗൂഢാലോചന നടത്താം. എന്തെന്നാൽ, പുരോഹിത നിൽനിന്നു നിയമോപദേശവും ജ്ഞാനിയിൽ നിന്ന് ആലോചനയും പ്രവാചകനിൽനിന്നു വചനവും നശിച്ചുപോവുകയില്ല. വരുവിൻ, നമുക്ക് അവനെ നാവുകൊണ്ടു തകർക്കാം; അവന്റെ വാക്കുകൾക്കു ചെവികൊടുക്കുകയും വേണ്ടാ.

ജറെമിയാ 19:14

തോഫെത്തിൽ പ്രവചിക്കാൻ ദൈവം അയച്ച ജറെമിയാ അവിടെനിന്നു മടങ്ങി. ദേവാലയാങ്കണത്തിൽ നിന്നുകൊണ്ട് അവൻ സകലരോടുമായി പറഞ്ഞു:

ജറെമിയാ 20:1

ഇമ്മെറിൻെറ മകനും ദേവാലയത്തിലെ പ്രധാന മേൽവിചാരിപ്പുകാരനുമായ പാഷൂർ എന്ന പുരോഹിതൻ ജറെമിയാ പ്രവചിക്കുന്നതു കേട്ടു.

ജറെമിയാ 20:2

അവൻ ജറെമിയാ പ്രവാചകനെ അടിച്ചിട്ട് ദേവാലയത്തിലേക്കുള്ള മുകളിലെ ബഞ്ചമിൻകവാടത്തിൽ ഒരു മുക്കാലിയിൽ കെട്ടിയിട്ടു.

ജറെമിയാ 20:3

പിറ്റേദിവസം പാഷൂർ ജറെമിയായെ അഴിച്ചുവിട്ടു. അപ്പോൾ ജറെമിയാ അവനോടു പറഞ്ഞു: കർത്താവ് നിന്നെ വിളിക്കുന്നത് പാഷൂർ എന്നല്ല, സർവത്ര ഭീതി എന്നാണ്.

ജറെമിയാ 21:1

സെദെക്കിയാരാജാവ് മൽക്കിയായുടെ മകനായ പാഷൂറിനെയും മാസെയായുടെ മകനായ പുരോഹിതൻ സെഫനിയായെയും ജറെമിയായുടെ അടുക്കൽ അയച്ചു പറഞ്ഞു:

ജറെമിയാ 21:3

ജറെമിയാ അവരോടു പറഞ്ഞു: സെദെക്കിയായോടു പറയുക,

ജറെമിയാ 24:3

കർത്താവ് എന്നോടു ചോദിച്ചു: ജറെമിയാ, നീ എന്തുകാണുന്നു? ഞാൻ പറഞ്ഞു: അത്തിപ്പഴങ്ങൾ, നല്ലത് വളരെ നന്ന്; മോശമായത് തിന്നാൻ കൊള്ളാത്തവിധം തീരെ മോശം.

ജറെമിയാ 25:1

യൂദാരാജാവായ ജോസിയായുടെ മകൻ യഹോയാക്കിമിൻെറ വാഴ്ചയുടെ നാലാം വർഷം ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ ഒന്നാം ഭരണവർഷം - യൂദാജനത്തെക്കുറിച്ച് ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്.

ജറെമിയാ 25:2

ജറെമിയാപ്രവാചകൻ യൂദായിലെ ജനത്തോടും ജറുസലെംനിവാസികളോടും പറഞ്ഞു:

ജറെമിയാ 25:13

ആ ദേശത്തിനെതിരായി ഞാൻ പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും, സകല ജനതകളെയും കുറിച്ചു ജറെമിയാ പ്രവചിക്കുകയും ഈഗ്രന്ഥത്തിൽ എഴുതുകയും ചെയ്തിട്ടുള്ളതെല്ലാം, ഞാൻ നിറവേറ്റും.

ജറെമിയാ 26:7

ദേവാലയത്തിൽവച്ച് ജറെമിയാ ഇങ്ങനെ പറയുന്നതു പുരോഹിതൻമാരും പ്രവാചകൻമാരും ജനം മുഴുവനും കേട്ടു.

ജറെമിയാ 26:12

അപ്പോൾ പ്രഭുക്കൻമാരോടും ജനത്തോടുമായി ജറെമിയാ പറഞ്ഞു: നിങ്ങൾ കേട്ട വാക്കുകൾ ഈ നഗരത്തിനും ഈ ആലയത്തിനുമെതിരായി പ്രവചിക്കാൻ കർത്താവാണ് എന്നെ നിയോഗിച്ചത.്

ജറെമിയാ 26:20

കിരിയാത്ത്യെയാറിമിലെ ഷെമായായുടെ പുത്രൻ ഊറിയാ എന്നൊരുവനും കർത്താവിന്റെ നാമത്തിൽ പ്രവചിച്ചു. അവൻ ഈ നഗരത്തിനും ദേശത്തിനുമെതിരായി ജറെമിയാ പറഞ്ഞതുപോലെതന്നെ പ്രവചിച്ചു.

ജറെമിയാ 26:24

എന്നാൽ ജനം ജറെമിയായെ വധിക്കാതെ ഷാഫാൻെറ പുത്രൻ അഹിക്കാം അവനെ രക്ഷിച്ചു.

ജറെമിയാ 27:1

യൂദാരാജാവായ ജോസിയായുടെ പുത്രൻ സെദെക്കിയായുടെ ഭരണത്തിൻെറ ആദ്യകാലത്ത് ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി.

ജറെമിയാ 28:5

അപ്പോൾ ജറെമിയാപ്രവാചകൻ പുരോഹിതൻമാരുടെയും ദേവാലയത്തിൽ കൂടിയിരുന്ന ജനത്തിന്റെയും മുൻപാകെ ഹനനിയാപ്രവാചകനോടു പറഞ്ഞു:

ജറെമിയാ 28:10

അപ്പോൾ ഹനനിയാപ്രവാചകൻ ജറെമിയാ പ്രവാചകന്റെ കഴുത്തിൽ നിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട് ജനത്തോടു പറഞ്ഞു.

ജറെമിയാ 28:12

ജറെമിയാ പ്രവാചകന്റെ കഴുത്തിൽ നിന്നു ഹനനിയാ പ്രവാചകൻ നുകം ഒടിച്ചുകളഞ്ഞതിനുശേഷം ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി:

ജറെമിയാ 28:15

അനന്തരം ജറെമിയാപ്രവാചകൻ ഹനനിയാപ്രവാചകനോടു പറഞ്ഞു: ഹനനിയാ, ശ്രദ്ധിക്കുക, കർത്താവ് നിന്നെ അയച്ചതല്ല. വ്യർഥമായ പ്രത്യാശ നീ ജനത്തിനു നൽകി.

ജറെമിയാ 29:1

നബുക്കദ്നേസർ ജറുസലെമിൽനിന്ന് ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോയ ശ്രേഷ്ഠൻമാർക്കും പുരോഹിതൻമാർക്കും പ്രവാചകൻമാർക്കും ജനത്തിനും ജറെമിയാപ്രവാചകൻ ജറുസലെമിൽനിന്ന് അയച്ച കത്തിന്റെ പകർപ്പ്.

ജറെമിയാ 29:27

എന്നിട്ടും നിങ്ങളുടെ മുൻപിൽ പ്രവാചകനെന്നു നടിക്കുന്ന അനാത്തോത്തുകാരനായ ജറെമിയായെ ശാസിക്കാത്തതെന്ത്?

ജറെമിയാ 29:29

പുരോഹിതനായ സെഫാനിയാ ജറെമിയാപ്രവാചകൻ കേൾക്കേ ഈ കത്തു വായിച്ചു.

ജറെമിയാ 29:30

അപ്പോൾ ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി:

ജറെമിയാ 30:1

കർത്താവിൽനിന്നു ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.

ജറെമിയാ 32:1

യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിൻെറ പത്താംവർഷം - നബുക്കദ് നേസറിൻെറ വാഴ്ചയുടെ പതിനെട്ടാം വർഷം - കർത്താവിൽനിന്നു ജറെമിയായ്ക്ക് അരുളപ്പാടുണ്ടായി.

ജറെമിയാ 32:2

അക്കാലത്ത് ബാബിലോൺസൈന്യം ജറുസലെമിനെ ഉപരോധിക്കുകയായിരുന്നു. അന്നു ജറെമിയാപ്രവാചകൻ യൂദാരാജാവിൻെറ കൊട്ടാരത്തോടനുബന്ധിച്ചുള്ള കാരാഗൃഹത്തിലായിരുന്നു.

ജറെമിയാ 32:6

ജറെമിയാ പറഞ്ഞു, കർത്താവ് എന്നോട് അരുളിച്ചെയ്തു:

ജറെമിയാ 32:26

അപ്പോൾ കർത്താവ് ജറെമിയായോട് അരുളിച്ചെയ്തു:

ജറെമിയാ 33:1

ജറെമിയാ തടവിലായിരിക്കുമ്പോൾ കർത്താവ് വീണ്ടും അവനോട് അരുളിച്ചെയ്തു.

ജറെമിയാ 33:19

ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി.

ജറെമിയാ 33:23

കർത്താവ് ജറെമിയായോട് അരുളിച്ചെയ്തു:

ജറെമിയാ 34:1

ബാബിലോൺരാജാവ് നബുക്കദ്നേ സറും അവന്റെ സകല സൈന്യവും ഭൂമിയിൽ അവന്റെ ആധിപത്യത്തിൽ കീഴിലുള്ള സകല രാജ്യങ്ങളും ജനതകളും ജറുസലെമിനും അതിലെ നഗരങ്ങൾക്കും എതിരായിയുദ്ധംചെയ്തുകൊണ്ടിരിക്കുമ്പോൾ ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി.

ജറെമിയാ 34:6

ജറെമിയാപ്രവാചകൻ ജറുസലെമിൽവച്ച് യൂദാരാജാവായ സെദെക്കിയായോട് ഇതു പറഞ്ഞു.

ജറെമിയാ 34:9

സ്വതന്ത്രരാക്കുമെന്ന് ഒരു വിളംബരം പുറപ്പെടുവിക്കാൻ സെദെക്കിയാരാജാവ് ജറുസലെമിലെ ജനങ്ങളുമായി ഒരു ഉടമ്പടി ചെയ്തു. ആരും തൻെറ യഹൂദസഹോദരനെ അടിമയാക്കാതിരിക്കാനായിരുന്നു അത്. അതിനുശേഷം ജറെമിയായ്ക്കു കർത്താവിൽനിന്ന് അരുളപ്പാടുണ്ടായി.

ജറെമിയാ 34:12

അപ്പോൾ കർത്താവ് ജറെമിയായോട് അരുളിച്ചെയ്തു.

ജറെമിയാ 35:1

ജോസിയായുടെ പുത്രൻയഹോയാക്കിം യൂദായിൽ രാജാവായിരിക്കുമ്പോൾ കർത്താവ് ജറെമിയായോട് അരുളിച്ചെയ്തു:

ജറെമിയാ 35:3

അങ്ങനെ ഹബസീനിയായുടെ മകനായ ജറെമിയായുടെ മകൻ യാസാനിയായെയും അവന്റെ സഹോദരൻമാരെയും പുത്രൻമാരെയും റക്കാബ്യരുടെ കുടുംബം മുഴുവനെയും ഞാൻ കൂട്ടിക്കൊണ്ടുവന്നു.

ജറെമിയാ 35:12

അപ്പോൾ ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി.

ജറെമിയാ 35:18

ജറെമിയാ റക്കാബ്യരോടു പറഞ്ഞു, കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിൻെറ കൽപന അനുസരിക്കുകയും നിയമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. അവൻ ആജ്ഞാപിച്ചതെല്ലാം നിങ്ങൾ പ്രവർത്തിച്ചു.

ജറെമിയാ 36:1

ജോസിയായുടെ പുത്രനും യൂദാരാജാവുമായയഹോയാക്കിമിൻെറ വാഴ്ചയുടെ നാലാംവർഷം കർത്താവ് ജറെമിയായോട് അരുളിച്ചെയ്തു:

ജറെമിയാ 36:4

ജറെമിയാനേരിയായുടെ മകൻ ബാറൂക്കിനെ വിളിച്ച് കർത്താവ് തന്നോട് അരുളിച്ചെയ്ത സകല വചനങ്ങളും പറഞ്ഞുകൊടുത്തു. ബാറൂക്ക് അത് ഒരു ചുരുളിൽ എഴുതി.

ജറെമിയാ 36:5

അനന്തരം ജറെമിയാ ബാറൂക്കിനോടു പറഞ്ഞു: കർത്താവിന്റെ ആലയത്തിൽ പോകുന്നതിൽനിന്ന് ഞാൻ തടയപ്പെട്ടിരിക്കുന്നു.

ജറെമിയാ 36:8

ജറെമിയാപ്രവാചകൻ കൽപിച്ചതനുസരിച്ച് നേരിയായുടെ മകൻ ബാറൂക്ക് ചുരുളിൽനിന്നു കർത്താവിന്റെ വചനം ദേവാലയത്തിൽവച്ചു വായിച്ചു.

ജറെമിയാ 36:10

അപ്പോൾ ജറെമിയാ പറഞ്ഞെഴുതിച്ച കർത്താവിന്റെ വചനങ്ങൾ ജനങ്ങളെല്ലാം കേൾക്കേ ദേവാലയത്തിൽ കാര്യവിചാരകനായ ഷാഫാൻെറ മകൻ ഗമാറിയായുടെ മുറിയിൽവച്ച് ബാറൂക്ക് ചുരുളിൽനിന്നു വായിച്ചു. ദേവാലയത്തിന്റെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തിലാണ് ഈ മുറി.

ജറെമിയാ 36:17

അവർ ബാറൂക്കിനോടു ചോദിച്ചു; ഇവയെല്ലാം നീ എങ്ങനെ എഴുതിയെന്നു ഞങ്ങളോടു പറയുക, ജറെമിയാ പറഞ്ഞുതന്നതാണോ?

ജറെമിയാ 36:19

അപ്പോൾ പ്രഭുക്കൻമാർ ബാറൂക്കിനോടു പറഞ്ഞു: നീയും ജറെമിയായും പോയി ഒളിക്കുക. നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്.

ജറെമിയാ 36:26

എഴുത്തുകാരനായ ബാറൂക്കിനെയും പ്രവാചകനായ ജറെമിയായെും ബന്ധിക്കാൻ രാജാവ് തൻെറ പുത്രനായയറഹ്മേലിനോടും അസ്രിയേലിന്റെ മകനായ സെരായായോടും അബ്ദേലിന്റെ പുത്രനായ ഷെലെമിയായോടും കൽപിച്ചു. എന്നാൽ കർത്താവ് അവരെ ഒളിപ്പിച്ചു.

ജറെമിയാ 36:27

ജറെമിയാ പറഞ്ഞുകൊടുത്ത് ബാറൂക്ക് എഴുതിയ ചുരുൾ രാജാവ് കത്തിച്ചതിനുശേഷം, കർത്താവ് ജറെമിയായോട് അരുളിച്ചെയ്തു:

ജറെമിയാ 36:32

അനന്തരം ജറെമിയാ മറ്റൊരു ചുരുളെടുത്തു നേരിയായുടെ മകനായ ബാറൂക്കിന്റെ കൈയിൽ കൊടുത്തു യൂദാരാജാവായയഹോയാക്കിം കത്തിച്ചുകളഞ്ഞചുരുളിലെ എല്ലാ വചനങ്ങളും ജറെമിയാ പറഞ്ഞുകൊടുത്ത്, അവൻ എഴുതി. ആദ്യത്തേതിനു സദൃശമായ മറ്റു വാക്യങ്ങളും അതിൽ ഉണ്ടായിരുന്നു.

ജറെമിയാ 37:2

എന്നാൽ, അവനോ അവന്റെ ദാസരോ ദേശത്തെ ജനങ്ങളോ, പ്രവാചകനായ ജറെമിയാവഴി കർത്താവ് അരുളിച്ചെയ്ത വചനംശ്രവിച്ചില്ല.

ജറെമിയാ 37:3

സെദെക്കിയാരാജാവ്, ഷെലെമിയായുടെ പുത്രൻയഹുക്കാലിനെയും മാസെയായുടെ പുത്രനും പുരോഹിതനുമായ സെഫാനിയായെയും ജറെമിയാ പ്രവാചകന്റെ അടുത്തയച്ച് നമ്മുടെ ദൈവമായ കർത്താവിനോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കുക എന്നു പറയിച്ചു.

ജറെമിയാ 37:4

അന്ന് ജറെമിയാ ജനത്തിന്റെ ഇടയിൽ സഞ്ചരിച്ചിരുന്നു; അവർ തടവിലാക്കപ്പെട്ടിരുന്നില്ല.

ജറെമിയാ 37:6

അപ്പോൾ ജറെമിയാപ്രവാചകനു കർത്താവിന്റെ അരുളപ്പാടുണ്ടായി:

ജറെമിയാ 37:12

ജറെമിയാ കുടുംബാംഗങ്ങളുമായി അവകാശം പങ്കുവയ്ക്കാൻ ജറുസലെമിൽനിന്ന് ബഞ്ചമിൻ ദേശത്തേക്കു പുറപ്പെട്ടു.

ജറെമിയാ 37:13

ബഞ്ചമിൻകവാടത്തിലെത്തിയപ്പോൾ ഇരിയാ എന്നു പേരായ കാവൽസേനാനായകൻ ജറെമിയായെ തടഞ്ഞുനിർത്തി. ഹനനിയായുടെ മകനായ ഷെലെമിയായുടെ മകനാണ് ഇരിയാ. നീ കൽദായരോടു ചേരാൻ പോവുകയാണെന്ന് അവൻ ജറെ മിയായോടു പറഞ്ഞു.

ജറെമിയാ 37:14

അതു നുണയാണ്, ഞാൻ കൽദായരുടെ അടുക്കലേക്കു പോവുകയല്ല എന്നു ജറെമിയാ പറഞ്ഞെങ്കിലും അതു സമ്മതിക്കാതെ ഇരിയാ അവനെ പിടിച്ച് അധികാരികളുടെ മുൻപാകെ കൊണ്ടുവന്നു.

ജറെമിയാ 37:15

കുപിതരായ അധികാരികൾ ജറെമിയായെ പ്രഹരിച്ചു തടവിലിട്ടു. കാര്യവിചാര കനായ ജോനാഥാന്റെ വീടാണ് കാരാഗൃഹമായി ഉപയോഗിച്ചിരുന്നത്.

ജറെമിയാ 37:16

കാരാഗൃഹത്തിലെ ഇരുട്ടറയിൽ ജറെമിയാ വളരെ നാൾ കഴിച്ചുകൂട്ടി.

ജറെമിയാ 37:17

സെദെക്കിയാരാജാവ് ജറെമിയായെ ആളയച്ചുവരുത്തി കർത്താവിൽനിന്ന് എന്തെങ്കിലും അരുളപ്പാടുണ്ടോ എന്നു രഹ സ്യമായി ചോദിച്ചു. ജറെമിയാ പറഞ്ഞു: ഉണ്ട്; നീ ബാബിലോൺരാജാവിൻെറ കൈകളിൽ ഏൽപിക്കപ്പെടും.

ജറെമിയാ 37:21

ജറെമിയായെ കാവൽപ്പുരത്തളത്തിൽ സൂക്ഷിക്കാനും നഗരത്തിലെ അപ്പം തീരുന്നതുവരെ അപ്പക്കാരുടെ തെരുവിൽനിന്നു ദിവസവും ഓരോ കഷണം അപ്പം കൊടുക്കാനും സെദെക്കിയാ രാജാവു കൽപിച്ചു. അങ്ങനെ ജറെമിയാ കാവൽപുരയുടെ തളത്തിൽ വസിച്ചു.

ജറെമിയാ 38:1

മത്താന്റെ പുത്രൻ ഷെഫാത്തിയാ, പാഷൂറിൻെറ പുത്രൻ ഗദാലിയാ, ഷെലെമിയായുടെ പുത്രൻയൂക്കാൽ, മൽക്കിയായുടെ പുത്രൻ പാഷൂർ എന്നിവർ ജറെമിയാ ജനത്തോട് ഇപ്രകാരം പറയുന്നതു കേട്ടു.

ജറെമിയാ 38:6

അവർ ജറെമിയായെ കാവൽപ്പുരയുടെ മുറ്റത്തുണ്ടായിരുന്ന കിണറ്റിലേക്ക് ഇറക്കി. രാജകുമാരൻമൽക്കിയായുടെ കിണർ എന്നറിയപ്പെടുന്ന അതിലേക്ക് അവനെ കയറിൽ കെട്ടിത്താഴ്ത്തി. കിണറ്റിൽ ചെളിയല്ലാതെ വെള്ളം ഇല്ലായിരുന്നു. ജറെമിയാ ചെളിയിൽ താണു.

ജറെമിയാ 38:7

അവർ ജറെമിയായെ കിണറ്റിൽ താഴ്ത്തിയെന്നു കൊട്ടാരത്തിലുണ്ടായിരുന്ന എതേ്യാപ്യാക്കാരനായ എബെദ്മെലെക്ക് എന്ന ഷൺഡൻ കേട്ടു. രാജാവ് ബഞ്ചമിൻകവാടത്തിൽ ഇരിക്കുകയായിരുന്നു.

ജറെമിയാ 38:9

യജമാനനായരാജാവേ, ജറെമിയായെ കിണറ്റിൽ താഴ്ത്തിയ ഇവർ തിൻമ ചെയ്തിരിക്കുന്നു. അവൻ അവിടെ കിടന്നു വിശന്നു മരിക്കും. നഗരത്തിൽ അപ്പം തീർന്നുപോയിരിക്കുന്നു.

ജറെമിയാ 38:10

രാജാവ് എതേ്യാപ്യാക്കാരനായ എബെദ്മെലെക്കിനോടു കൽപിച്ചു: നീ ഇവിടെനിന്നു മൂന്നുപേരെയും കൂട്ടിക്കൊണ്ട് ജറെമിയാ പ്രവാചകനെ മരിക്കുന്നതിനുമുൻപ് കിണറ്റിൽനിന്നു കയറ്റുക.

ജറെമിയാ 38:11

അതനുസരിച്ച് എബെദ്മെലെക്ക് ആളുകളെയും കൂട്ടിക്കൊണ്ട് കൊട്ടാരത്തിൽ വസ്ത്രം സൂക്ഷിക്കുന്ന മുറിയിൽനിന്നു കീറിയ പഴന്തുണികളെടുത്ത് ജറെമിയായ്ക്കു കിണറ്റിലേക്കു കയറുവഴി ഇറക്കിക്കൊടുത്തു.

ജറെമിയാ 38:12

ഈ പഴന്തുണികൾ കക്ഷത്തിൽവച്ച് അതിനു പുറമേ കയറിടുക എന്ന് അവൻ ജറെമിയായോടു പറഞ്ഞു. ജറെ മിയാ അങ്ങനെ ചെയ്തു.

ജറെമിയാ 38:13

അവർ ജറെമിയായെ കിണറ്റിൽനിന്ന് കയറുകൊണ്ടു വലിച്ചുകയറ്റി. ജറെമിയാ കാവൽപുരത്തളത്തിൽ വാസം തുടർന്നു.

ജറെമിയാ 38:14

സെദെക്കിയാരാജാവ് കർത്താവിന്റെ ആലയത്തിന്റെ മൂന്നാംകവാടത്തിലേക്കു ജറെമിയാപ്രവാചകനെ ആളയച്ചു വരുത്തി. ഞാൻ നിന്നോട് ഒന്നു ചോദിക്കാം, ഒന്നും മറച്ചുവയ്ക്കരുത് എന്നു പറഞ്ഞു.

ജറെമിയാ 38:15

ജറെമിയാ സെദക്കിയായോടു പറഞ്ഞു: ഞാൻ പറഞ്ഞാൽ നീ എന്നെ കൊല്ലുകയില്ലേ? എന്റെ ഉപദേശം നീ സ്വീകരിക്കുകയില്ല.

ജറെമിയാ 38:16

അപ്പോൾ സെദെക്കിയാരാജാവ് ജറെമിയായോടു രഹസ്യമായി ശപഥംചെയ്തു പറഞ്ഞു: നമുക്കു ജീവൻ നൽകിയ കർത്താവാണേ, ഞാൻ നിന്നെ വധിക്കുകയോ വധിക്കാൻശ്രമിക്കുന്നവരുടെ കൈകളിൽ ഏൽപിച്ചു കൊടുക്കുകയോ ഇല്ല.

ജറെമിയാ 38:17

അപ്പോൾ ജറെമിയാ സെദെക്കിയായോടു പറഞ്ഞു, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവിൻെറ പ്രഭുക്കൻമാർക്കു നീ കീഴ്പ്പെടുകയാണെങ്കിൽ നിന്റെ ജീവൻ രക്ഷപെടും. നഗരം അഗ്നിക്കിരയാവുകയില്ല. നീയും നിന്റെ കുടുംബവും ജീവിക്കും.

ജറെമിയാ 38:19

സെദെക്കിയാരാജാവ് ജറെമിയായോടു പറഞ്ഞു: കൽദായർ തങ്ങളുടെ പക്ഷത്തുചേർന്നിരിക്കുന്ന യഹൂദരുടെ കൈകളിൽ എന്നെ ഏൽപിച്ചുകൊടുക്കുകയും അവർ എന്നെ ഉപദ്രവിക്കുകയും ചെയ്തേക്കുമെന്നു ഞാൻ ഭയപ്പെടുന്നു.

ജറെമിയാ 38:20

ജറെമിയാ പറഞ്ഞു: നിന്നെ അവർക്ക് ഏൽപിച്ചുകൊടുക്കുകയില്ല. ഞാൻ നിന്നോടു പറയുന്ന കർത്താവിന്റെ വാക്കു കേൾക്കുക. നിനക്കു ശുഭം ഭവിക്കും. നിന്റെ ജീവൻ സുരക്ഷിതമായിരിക്കും.

ജറെമിയാ 38:24

സെദെക്കിയാ ജറെമിയായോടു പറഞ്ഞു; ഇക്കാര്യം ആരും അറിയരുത്; എന്നാൽ നീ മരിക്കുകയില്ല.

ജറെമിയാ 38:27

പ്രഭുക്കൻമാർ ഒന്നിച്ചുകൂടി ജറെമിയായെ ചോദ്യം ചെയ്തു. രാജാവ് തന്നോടു കൽപിച്ചതുപോലെ ജറെമിയാ അവരോടു പറഞ്ഞു. അവർ അവനെ വിട്ടുപോയി. എന്തെന്നാൽ, രാജാവു നടത്തിയ സംഭാഷണം മറ്റാരും കേട്ടിരുന്നില്ല.

ജറെമിയാ 38:28

ജറുസലെം പിടിച്ചടക്കപ്പെട്ട നാൾവരെ ജറെമിയാ കാവൽപ്പുരത്തളത്തിൽ വസിച്ചു.

ജറെമിയാ 39:11

ബാബിലോൺരാജാവായ നബുക്കദ്നേസർ സേനാനായകനായ നെബുസരദാനോടു ജറെമിയായെക്കുറിച്ച് ഇപ്രകാരം കൽപിച്ചു:

ജറെമിയാ 39:14

ജറെമിയായെ കാവൽപ്പുരത്തളത്തിൽ നിന്ന് വരുത്തി. അവനെ ഷാഫാൻെറ മകനായ അഹിക്കാമിന്റെ മകൻ ഗദാലിയായെ ഏൽപിച്ചു. അവൻ ജറെമിയായെ തൻെറ വീട്ടിൽ കൊണ്ടുപോയി. അങ്ങനെ ജറെമിയാ ജനത്തിന്റെ ഇടയിൽ വസിച്ചു.

ജറെമിയാ 39:15

കാവൽപ്പുരത്തളത്തിൽ ബന്ധനസ്ഥ നായിരുന്നപ്പോൾ ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി:

ജറെമിയാ 40:1

ജറുസലെമിൽനിന്നും യൂദായിൽനിന്നും ചങ്ങലകളാൽ ബന്ധിച്ച് ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോയവ രുടെ ഇടയിൽനിന്നു ജറെമിയായെ റാമായിൽവച്ച് സേനാനായകനായ നെബുസരദാൻ സ്വതന്ത്രനാക്കി. അപ്പോൾ ജറെമിയായ്ക്ക് കർത്താവിന്റെ അരുളപ്പാടുണ്ടായി.

ജറെമിയാ 40:2

സേനാനായകൻ ജറെമിയായെ വിളിച്ചു പറഞ്ഞു: നിന്റെ ദൈവമായ കർത്താവ് ഈ സ്ഥലത്തിനെതിരേ ഈ അനർഥങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. താൻ അരുളിച്ചെയ്തതു പോലെ കർത്താവ് എല്ലാം പ്രവർത്തിച്ചിരിക്കുന്നു.

ജറെമിയാ 40:6

ജറെമിയാ മിസ്പായിൽ അഹിക്കാമിന്റെ മകൻ ഗദാലിയായുടെ അടുത്തേക്കു പോയി. ദേശത്ത് അവശേഷിച്ചിരുന്ന ജനത്തിന്റെ ഇടയിൽ അവനോടുകൂടെ വസിച്ചു.

ജറെമിയാ 42:2

ജറെമിയാപ്രവാചകനോടു പറഞ്ഞു: ഞങ്ങളുടെ അപേക്ഷ കേട്ടാലും. അവശേഷിച്ചിരിക്കുന്ന ഞങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ കർത്താവിനോടു പ്രാർഥിക്കുക. വലിയ ജനമായിരുന്ന ഞങ്ങളിൽ കുറച്ചുപേർ മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നു നീ കാണുന്നുവല്ലോ.

ജറെമിയാ 42:4

ജറെമിയാ അവരോടു പറഞ്ഞു: ഞാൻ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. നിങ്ങളുടെ അഭ്യർഥനയനുസരിച്ച് നിങ്ങളുടെ ദൈവമായ കർത്താവിനോടു ഞാൻ പ്രാർഥിക്കാം. അവിടുന്ന് നൽകുന്ന മറുപടി നിങ്ങളെ അറിയിക്കാം; ഒന്നും മറച്ചു വയ്ക്കുകയില്ല.

ജറെമിയാ 42:5

അവർ ജറെമിയായോടു പറഞ്ഞു: നിന്റെ ദൈവമായ കർത്താവ് നീ വഴി കൽപിക്കുന്നതെല്ലാം ഞങ്ങൾ അനുസരിക്കാതിരുന്നാൽ അവിടുന്നുതന്നെ ഞങ്ങൾക്കെതിരേ സത്യസന്ധ നും വിശ്വസ്തനുമായ സാക്ഷിയായിരിക്കട്ടെ.

ജറെമിയാ 42:7

പത്തുദിവസം കഴിഞ്ഞ് ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടു ലഭിച്ചു.

ജറെമിയാ 43:1

ദൈവമായ കർത്താവ് പറയാനേൽപിച്ച കാര്യങ്ങൾ ജറെമിയാ ജനത്തെ അറിയിച്ചു.

ജറെമിയാ 43:2

അപ്പോൾ ഹോഷായായുടെ മകൻ അസറിയായും കരേയായുടെ മകൻ യോഹ നാനും അഹങ്കാരികളായ മറ്റുള്ളവരോടു ചേർന്ന് ജറെമിയായോടു പറഞ്ഞു: നീ വ്യാജമാണു പറയുന്നത്. ഈജിപ്തിൽ വസിക്കാൻ പോകരുതെന്നു പറയാൻ നമ്മുടെദൈവമായ കർത്താവ് നിന്നെ അയച്ചിട്ടില്ല.

ജറെമിയാ 43:6

വീണ്ടും യൂദാദേശത്തു താമസിക്കാൻ തിരിച്ചെത്തിയ യൂദായുടെ അവശിഷ്ടവിഭാഗത്തെ - പുരുഷൻമാർ, സ്ത്രീകൾ, കുഞ്ഞുങ്ങൾ, രാജകുമാരിമാർ, സേനാധിപനായ നെബുസരദാൻ, ഷാഫാൻെറ മകനായ അഹിക്കാമിന്റെ മകൻ ഗദാലിയായെ ഏൽപിച്ചിരുന്നവർ എന്നിവരെയും ജറെമിയാപ്രവാചകനെയും നേരിയായുടെ മകൻ ബാറൂക്കിനെയും കരേയായുടെ മകൻ യോഹനാനും പടത്തലവൻമാരും ഈജിപ്തിലേക്കു കൊണ്ടുപോയി.

ജറെമിയാ 43:8

കർത്താവ് ജറെമിയായോടു തഹ്പൻഹെസിൽവച്ച് അരുളിച്ചെയ്തു:

ജറെമിയാ 44:1

ഈജിപ്തിൽ മിഗ്ദോലിലും തഹ്പൻഹെസിലും മെംഫിസിലും പാത്രോസിലും വസിച്ചിരുന്ന യഹൂദരെ സംബന്ധിച്ച് ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.

ജറെമിയാ 44:15

തങ്ങളുടെ ഭാര്യമാർ അന്യദേവൻമാർക്കു ധൂപമർപ്പിച്ചുവെന്നറിഞ്ഞിരുന്ന പുരുഷൻമാരും സമീപത്തുനിന്ന സ്ത്രീകളും വലിയ സമൂഹവും ഈജിപ്തുദേശത്തു പാത്രോസിൽ വസിച്ചിരുന്ന എല്ലാ ജനങ്ങളും ഒരുമിച്ച് ജറെമിയായോടു പറഞ്ഞു:

ജറെമിയാ 44:20

അപ്പോൾ ജറെമിയാ എല്ലാ ജനത്തോടും - പുരുഷൻമാരോടും സ്ത്രീകളോടും ഇങ്ങനെ മറുപടി പറഞ്ഞസകലരോടും - പറഞ്ഞു:

ജറെമിയാ 44:24

ജറെമിയാ എല്ലാവരോടും, പ്രതേ്യകിച്ച് സ്ത്രീകളോടു പറഞ്ഞു: ഈജിപ്തിൽ വന്നു പാർക്കുന്ന യൂദാക്കാരേ, കർത്താവിന്റെ വാക്കു കേൾക്കുവിൻ.

ജറെമിയാ 45:1

യൂദാരാജാവായ ജോസിയായുടെ മകൻ യഹോയാക്കിമിൻെറ വാഴ്ചയുടെ നാലാം വർഷം നേരിയായുടെ മകനായ ബാറൂക്ക്, ജറെമിയാ പറഞ്ഞുകൊടുത്തതെല്ലാം ഒരു പുസ്തകത്തിലെഴുതി.

ജറെമിയാ 46:1

കർത്താവ് ജനതകൾക്കെതിരേ ജറെമിയാ പ്രവാചകനോട് അരുളിച്ചെയ്ത വചനങ്ങൾ, ഈജിപ്തിനെക്കുറിച്ച്:

ജറെമിയാ 46:13

ഈജിപ്തിനെ ചവിട്ടിമെതിക്കാനുള്ള ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ വരവിനെക്കുറിച്ച് ജറെമിയാപ്രവാചകനോടു കർത്താവ് അരുളിച്ചെയ്തു:

ജറെമിയാ 47:1

ഫറവോ ഗാസാ പിടിച്ചടക്കുന്നതിനു മുൻപ് ഫിലിസ്ത്യരെക്കുറിച്ചു ജറെമിയായ്ക്കു ലഭിച്ച കർത്താവിന്റെ അരുളപ്പാട്.

ജറെമിയാ 49:34

യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിൻെറ ആരംഭകാലത്ത് ഏലാമിനെക്കുറിച്ച് ജറെമിയായ്ക്കു ലഭിച്ച കർത്താവിന്റെ അരുളപ്പാട്.

ജറെമിയാ 50:1

കൽദായരുടെ ദേശമായ ബാബിലോണിനെക്കുറിച്ചു ജറെമിയാ പ്രവാചകനു ലഭിച്ച കർത്താവിന്റെ അരുളപ്പാട് :

ജറെമിയാ 51:59

മഹ്സേയായുടെ പുത്രനായ നേരിയായുടെ പുത്രൻ സേരായായ്ക്കു ജറെമിയാപ്രവാചകൻ നൽകിയ കൽപന: രാജാവിന്റെ അംഗരക്ഷകനായിരുന്ന അവൻ സെദെക്കിയായുടെ നാലാം ഭരണവർഷം രാജാവിനോടൊപ്പം ബാബിലോണിലേക്ക് പോയപ്പോഴാണ് ജറെമിയാ ഇതു പറഞ്ഞത്.

ജറെമിയാ 51:60

ബാബിലോണിനു വരുന്ന നാശം ജറെമിയാ ഒരു പുസ്തകത്തിലെഴുതി.

ജറെമിയാ 51:61

ജറെമിയാ സെരായായോടു പറഞ്ഞു:

ജറെമിയാ 51:64

ഞാൻ വരുത്തുന്ന അനർഥങ്ങൾ നിമിത്തം ബാബിലോൺ ഇതുപോലെ മുങ്ങും. അവർ തളർന്നുപോകും. അത് ഇനി പൊങ്ങിവരുകയില്ല. ഇതാണ് ജറെമിയായുടെ വചനങ്ങൾ.

ജറെമിയാ 52:1

രാജാവായപ്പോൾ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്സുണ്ടായിരുന്നു. അവൻ ജറുസലെമിൽ പതിനൊന്നുവർഷം ഭരിച്ചു. ലിബ്നായിലെ ജറെമിയായുടെ പുത്രി ഹമുത്താൽ ആയിരുന്നു അവന്റെ മാതാവ്.

ബാറൂക്ക് 6:1

ബാബിലോൺ രാജാവ് അടിമകളാക്കി ബാബിലോണിലേക്കു കൊണ്ടുപോകാനിരുന്നവർക്ക്, ജറെമിയാ അയച്ച എഴുത്തിന്റെ പകർപ്പ്; ദൈവം തന്നോടു കൽപിച്ച സന്ദേശം അവരെ അറിയിക്കാനായിരുന്നു ഇത്.

മത്തായി 2:17

ഇങ്ങനെ, ജറെമിയാപ്രവാചകൻ വഴി അരുളിച്ചെയ്യപ്പെട്ടതു പൂർത്തിയായി:

മത്തായി 16:14

അവർ പറഞ്ഞു: ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ ഏലിയാ എന്നും വേറെ ചിലർ ജറെമിയാ അല്ലെങ്കിൽ പ്രവാചകൻമാരിലൊരുവൻ എന്നും പറയുന്നു.

മത്തായി 27:9

പ്രവാചകനായ ജറെമിയാ വഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോൾ പൂർത്തിയായി: അവന്റെ വിലയായി ഇസ്രായേൽ മക്കൾ നിശ്ചയിച്ച മുപ്പതുവെള്ളിനാണയങ്ങളെടുത്ത്,

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്