കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കും.
കരുണ
ബൈബിൾ വിഷയം — സ്വർഗ്ഗപിതാവിന്റെ കരുണ പ്രതിഫലിപ്പിക്കുക. ബന്ധപ്പെട്ട വചനം: ലൂക്കാ 6:36.
ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ
ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാൻമാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.
ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിങ്ങൾ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല.
ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?
അവൻ കരുണതോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ.
എന്നാൽ, യേശു അനുവദിച്ചില്ല. അവൻ പറഞ്ഞു: നീ വീട്ടിൽ സ്വന്തക്കാരുടെ അടുത്തേക്കു പോവുക. കർത്താവു നിനക്കുവേണ്ടി എന്തെല്ലാം പ്രവർത്തിച്ചുവെന്നും എങ്ങനെ നിന്നോടു കരുണ കാണിച്ചുവെന്നും അവരെ അറിയിക്കുക.
പലപ്പോഴും അത് അവനെ നശിപ്പിക്കാൻവേണ്ടി തീയിലും വെള്ളത്തിലും വീഴ്ത്തിയിട്ടുണ്ട്. എന്തെങ്കിലും ചെയ്യാൻ നിനക്കു കഴിയുമെങ്കിൽ ഞങ്ങളുടെമേൽ കരുണതോന്നി ഞങ്ങളെ സഹായിക്കണമേ!
അവിടുത്തെ ഭക്തരുടെമേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും.
എന്നാൽ, നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുവിൻ. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ള വർക്കു നൻമചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങൾ അത്യുന്നതന്റെ പുത്രൻമാരായിരിക്കുകയുംചെയ്യും. കാരണം, അവിടുന്നു നന്ദിഹീന രോടും ദുഷ്ടരോടും കരുണ കാണിക്കുന്നു.
നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.
അവനോടു കരുണ കാണിച്ചവൻ എന്ന് ആ നിയമജ്ഞൻ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീർന്നു.
അതോ, അവിടുത്തെനിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ?
താൻ ഇച്ഛിക്കുന്നവരോട് അവിടുന്നു കരുണ കാണിക്കുന്നു; അതുപോലെ താൻ ഇച്ഛിക്കുന്നവരെ കഠിനഹൃദയരാക്കുകയും ചെയ്യുന്നു.
ഉപദേശ വരം ഉപദേശത്തിലും നമുക്ക് ഉപയോഗിക്കാം. ദാനംചെയ്യുന്നവൻ ഔദാര്യത്തോടെയും, നേതൃത്വം നൽകുന്നവൻ തീക്ഷ്ണതയോടെയും, കരുണ കാണിക്കുന്നവൻ പ്രസന്നതയോടെയും പ്രവർത്തിക്കട്ടെ.
അവിവാഹിതരെപ്പറ്റി കർത്താവിന്റെ കൽപനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാൽ, വിശ്വസ്തനായിരിക്കാൻ കർത്താവിൽനിന്നു കരുണ ലഭിച്ചവൻ എന്ന നിലയിൽ എന്റെ അഭിപ്രായം ഞാൻ പറയുന്നു.
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻെറ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവൻ വാഴ്ത്തപ്പെട്ടവനാകട്ടെ!
എന്നാൽ, നമ്മൾ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്നേഹത്താൽ,
ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാ റുവിൻ.
അതേ, അവൻ രോഗബാധിത നായി മരണത്തോളം എത്തി. എങ്കിലും ദൈവം അവനോടു കരുണ കാണിച്ചു. അവനോടു മാത്രമല്ല എന്നോടും-എനിക്കു ദുഃഖത്തിൻമേൽ ദുഃഖം ഉണ്ടാകാതിരിക്കാൻവേണ്ടി.
നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കണം.
വിശ്വാസത്തിൽ എന്റെയഥാർത്ഥസന്താനമായ തിമോത്തേയോസിന്: പിതാവായ ദൈവത്തിൽ നിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിന്നും കൃപയും കരുണയും സമാധാനവും!
മുമ്പ് ഞാൻ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ് ഞാൻ പ്രവർത്തിച്ചത്.
ജനങ്ങളുടെ പാപങ്ങൾക്കു പരിഹാരംചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളിൽ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാൻ അവൻ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.
അതിനാൽ, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.
അവരുടെ അനീതികളുടെ നേർക്കു ഞാൻ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങൾ ഞാൻ ഒരിക്കലും ഓർക്കുകയുമില്ല.
മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യൻ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിധ്യത്തിൽ മരിക്കുന്നു.
മു മ്പു നിങ്ങൾ ഒരു ജനമായിരുന്നില്ല; ഇപ്പോൾ നിങ്ങൾ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങൾക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു.
അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിൻ.
പിതാവായ ദൈവത്തിൽ നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിൽ നിന്നുമുള്ള കൃപയും കരുണയും സമാധാന വും സത്യത്തിലും സ്നേഹത്തിലും നമ്മോടുകൂടെ ഉണ്ടായിരിക്കും.
നിങ്ങളിൽ കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായിഉണ്ടാകട്ടെ!
അഗ്നിയിൽ അകപ്പെട്ടവരെ പിടിച്ചുകയറ്റുവിൻ. മാംസദാഹത്താൽ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിൻ.