എന്നാൽ, അവൻ മടിച്ചുനിന്നു. കർത്താവിന് അവനോടു കരുണ തോന്നിയതുകൊണ്ട് ആ മനുഷ്യർ അവനെയും ഭാര്യയെയും മക്കളെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തുകൊണ്ടുപോയി വിട്ടു.
കരുണ
ബൈബിൾ വിഷയം — സ്വർഗ്ഗപിതാവിന്റെ കരുണ പ്രതിഫലിപ്പിക്കുക. ബന്ധപ്പെട്ട വചനം: ലൂക്കാ 6:36.
ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ
അവൻ തലയുയർത്തി നോക്കിയപ്പോൾ തൻെറ സഹോദരൻ ബഞ്ചമിനെകണ്ടു- തൻെറ അമ്മയുടെ മകൻ . അവൻ പറഞ്ഞു: ഇവനാണോ നിങ്ങൾ പറഞ്ഞഇളയ സഹോദരൻ? മകനേ, ദൈവം നിന്നോടു കരുണ കാണിക്കട്ടെ.
എന്നാൽ, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകൾ വരെ ഞാൻ കരുണ കാണിക്കും.
എന്തെന്നാൽ, അതു മാത്രമാണ് അവനുള്ള പുതപ്പ്. തൻെറ ശരീരത്തിലണിയുന്ന ആ ഉടുപ്പല്ലാതെ അവനുറങ്ങുമ്പോൾ പുതയ്ക്കാൻമറ്റെന്തുണ്ട്? അവൻ എന്നെ വിളിച്ചു കരഞ്ഞാൽ ഞാൻ അതുകേൾക്കും; ഞാൻ കരുണയുള്ളവനാണ്.
അവിടുന്ന് അരുളിച്ചെയ്തു: എന്റെ മഹത്വം നിന്റെ മുൻപിലൂടെ കടന്നുപോകും. കർത്താവ് എന്ന എന്റെ നാമം നിന്റെ മുൻപിൽ ഞാൻ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക് ഇഷ്ടമുള്ളവനിൽ ഞാൻ പ്രസാദിക്കും. എനിക്ക് ഇഷ്ടമുള്ളവനോടു ഞാൻ കരുണ കാണിക്കും.
തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവൻ; എന്നാൽ, കുറ്റവാളിയുടെനേരേ കണ്ണടയ്ക്കാതെ പിതാക്കൻമാരുടെ കുറ്റങ്ങൾക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവൻ.
അവിടുന്നു നിന്നിൽ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.
കർത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നൽകട്ടെ.
നിങ്ങളുടെ ദൈവമായ കർത്താവു കരുണയുള്ള ദൈവമാണ്. അവിടുന്നു നിങ്ങളെ കൈവിടുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കൻമാരോടു ശപഥം ചെയ്തിട്ടുള്ള ഉടമ്പടി വിസ്മരിക്കുകയോ ഇല്ല.
നിങ്ങളുടെ മുൻപിൽനിന്ന് ഓടിക്കുകയും, അവരെ നിങ്ങൾക്കേൽപിച്ചു തരുകയുംചെയ്യുമ്പോൾ, അവരെ പരാജയപ്പെടുത്തുകയും നിശ്ശേഷം നശിപ്പിക്കുകയും ചെയ്യണം. അവരുമായി ഉടമ്പടി ഉണ്ടാക്കുകയോ അവരോടു കരുണ കാണിക്കുകയോ അരുത്.
നിങ്ങൾ ഈ നിയമങ്ങൾ കേൾക്കുകയും വിശ്വസ്തതയോടെ പാലിക്കുകയും ചെയ്താൽ നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളുടെ പിതാക്കൻമാരോടു ശപഥം ചെയ്തിട്ടുള്ള ഉടമ്പടിയും കരുണയും നിങ്ങളോടും പുലർത്തും.
നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങൾക്കേൽപിച്ചുതരുന്ന ജനങ്ങളെയെല്ലാം സംഹ രിക്കണം. അവരോടു കരുണ കാണിക്കരുത്. നിങ്ങൾ അവരുടെ ദേവൻമാരെ സേവിക്കരുത്; അതു നിങ്ങൾക്കു കെണിയായിരിക്കും.
എന്നാൽ, നീ അവനു സമ്മതം നൽകുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോടു കരുണ കാട്ടരുത്. അവനെ വെറുതെ വിടുകയോ അവന്റെ കുറ്റം ഒളിച്ചു വയ്ക്കുകയോ ചെയ്യരുത്.
ശപിക്കപ്പെട്ട ആ വസ്തുക്കളിലൊന്നും എടുക്കരുത്, അപ്പോൾ കർത്താവ് തൻെറ ഉഗ്രകോപത്തിൽനിന്നു പിന്തിരിഞ്ഞു നിങ്ങളോടു കരുണ കാണിക്കും. നിങ്ങളിൽ അനുകമ്പ തോന്നി നിങ്ങളുടെ പിതാക്കൻമാരോടു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങളെ അവിടുന്നു വർധിപ്പിക്കും.
മോചനത്തിൻെറ വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നുവെന്നു നിന്റെ ദുഷ്ടഹൃദയത്തിൽ ചിന്തിച്ചു ദരിദ്രനായ സഹോദരനെ നിഷ്കരുണം വീക്ഷിക്കുകയും അവന് ഒന്നും കൊടുക്കാതിരിക്കുകയും അരുത്. അവൻ നിനക്കെതിരായി കർത്താവിന്റെ സന്നിധിയിൽ നിലവിളിക്കുകയും അങ്ങനെ അതു നിനക്കു പാപമായിത്തീരുകയും ചെയ്യാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.
നിങ്ങളുടെ ഇടയിലുള്ള, ഒരിക്കൽപോലും പാദം നിലത്തു ചവിട്ടിയിട്ടില്ലാത്ത, അത്രയേറെമൃദുലാംഗിയും പരിലാളിതയുമായ സ്ത്രീ തൻെറ ശ്രേഷ്ഠഭർത്താവിനെയും പുത്രീപുത്രൻമാരെയും കരുണയറ്റ കണ്ണുകളോടെ വീക്ഷിക്കും.
അവരുടെ ശക്തി ക്ഷയിച്ചെന്നും സ്വതന്ത്രനോ തടവുകാരനോ അവശേഷിച്ചിട്ടില്ലെന്നും കണ്ട്കർത്താവു തൻെറ ജനത്തിനു വേണ്ടി നീതി നടത്തും; തൻെറ ദാസരോടുകരുണ കാണിക്കും.
എന്തെന്നാൽ, കർത്താവ് മോശയോടു കൽപിച്ചിരുന്നതുപോലെ അവർ കഠിന ഹൃദയരാകണമെന്നും ഇസ്രായേലിനെതിരേയുദ്ധംചെയ്ത്, പരിപൂർണമായി നശിക്കണമെന്നും നിഷ്കരുണം നിർമൂലമാക്കപ്പെടണമെന്നും കർത്താവ് നിശ്ചയിച്ചിരുന്നു.
അവർ അവനെ നിഷ്കരുണം കുറ്റപ്പെടുത്തി. അവൻ അവരോടു പറഞ്ഞു: നിങ്ങൾ ചെയ്തതിനോടു തുലനം ചെയ്യുമ്പോൾ ഞാൻ ചെയ്തത് എത്രനിസ്സാരം! എഫ്രായിമിലെ കാലാപെറുക്കൽ അബിയേസറിലെ മുന്തിരിക്കൊയ്ത്തിനെക്കാൾ എത്രയോ മെച്ചം!
ചുറ്റുമുള്ള എല്ലാ ശത്രുക്കളുടെയും കരങ്ങളിൽനിന്നു തങ്ങളെ വിടുവിച്ച ദൈവമായ കർത്താവിനെ ഇസ്രായേൽ സ്മരിച്ചില്ല. ജറുബ്ബാൽ വേഗിദെയോൻ- ചെയ്ത നൻമ ഇസ്രായേൽ മറന്നു. അവന്റെ കുടുംബത്തോട് ഒട്ടും കരുണകാണിച്ചില്ല.
അപ്പോൾ നവോമി മരുമക്കളോടു പറഞ്ഞു: നിങ്ങൾ മാതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിൻ. മരിച്ചവരോടും എന്നോടും നിങ്ങൾ കരുണകാണിച്ചു. കർത്താവ് നിങ്ങളോടും കരുണകാണിക്കട്ടെ!
അവൾ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു ബോവാസിനോടു പറഞ്ഞു: അന്യനാട്ടുകാരിയായ എന്നോടു കരുണതോന്നാൻ ഞാൻ അങ്ങേക്ക് എന്തു നൻമ ചെയ്തു?
അപ്പോൾ റൂത്ത് പറഞ്ഞു:യജമാനനേ, അങ്ങ് എന്നോടു വലിയ ദയയാണു കാണിക്കുന്നത്; എന്തെന്നാൽ, ഞാൻ അങ്ങയുടെ ദാസിമാരിൽ ഒരുവളല്ല. എങ്കിലും, ഈ ദാസിയെ ആശ്വസിപ്പിക്കുകയും കരുണയോടെ സംസാരിക്കുകയും ചെയ്തു.
അമ്മായിയമ്മ ചോദിച്ചു: എവിടെയാണ് ഇന്നു നീ കാലാ പെറുക്കിയത്? എവിടെയാണ് ഇന്നു നീ ജോലി ചെയ്തത്? നിന്നോടു കരുണതോന്നിയ മനുഷ്യൻ അനുഗൃഹീതനാകട്ടെ! താനിന്നു ജോലി ചെയ്തത് ബോവാസിനോടുകൂടെ ആണെന്ന് അവൾ അമ്മായിയമ്മയോടു പറഞ്ഞു.
ആകയാൽ, ഈ ദാസനോട് കരുണ കാണിക്കണം. നമ്മൾ തമ്മിൽ കർത്താവിന്റെ നാമത്തിൽ ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഞാൻ കുറ്റക്കാരനാണെങ്കിൽ നീ തന്നെ എന്നെ കൊല്ലുക. എന്തിനാണു നിന്റെ പിതാവിന്റെ യടുക്കലേക്ക് എന്നെകൊണ്ടുപോകുന്നത്?
ചത്തനായ്ക്കു തുല്യനായ എന്നോട് കരുണ കാണിക്കാൻ അങ്ങേക്കു തോന്നിയല്ലോ, മെഫിബോഷെത്ത് നമിച്ചുകൊണ്ടുപറഞ്ഞു.
അപ്പോൾയഹോവാഹാസ് കർത്താവിനോടുയാചിച്ചു. അവിടുന്ന് കരുണ കാണിച്ചു. സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് അവിടുന്നു കണ്ടു.
അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടിയനുസരിച്ച് കർത്താവ് ഇസ്രായേലിനെ കരുണയോടെ കടാക്ഷിച്ചു. അവരെ നശിപ്പിച്ചില്ല. അവിടുത്തെ മുമ്പിൽനിന്ന് അവരെ ഇന്നോളം തള്ളിക്കളഞ്ഞിട്ടുമില്ല.
നിങ്ങൾ കർത്താവിങ്കലേക്കു മടങ്ങി വരുമെങ്കിൽ, നിങ്ങളുടെ സഹോദരരും മക്കളും തങ്ങളെ തടവുകാരാക്കിയവരുടെ മുൻപിൽ കരുണ കണ്ടെണ്ടത്തുകയും ഈ ദേശത്തേക്കു തിരിച്ചു വരുകയും ചെയ്യും. ദൈവമായ കർത്താവു കൃപാലുവും കാരുണ്യവാനും ആണ്. നിങ്ങൾ മടങ്ങിവന്നാൽ അവിടുന്നു നിങ്ങളിൽനിന്നു മുഖം തിരിക്കുകയില്ല.
കഷ്ടതയിലായപ്പോൾ അവൻ തൻെറ ദൈവമായ കർത്താവിനോടു കരുണയ്ക്കുവേണ്ടിയാചിക്കുകയും തൻെറ പിതാക്കൻമാരുടെ മുൻപിൽ തന്നെത്തന്നെ അത്യധികം എളിമപ്പെടുത്തുകയും ചെയ്തു.
പിതാക്കൻമാരുടെ ദൈവമായ കർത്താവു തൻെറ ജനത്തോടും വാസസ്ഥലത്തോടും കരുണ തോന്നി അവരുടെ അടുത്തേക്കു തുടർച്ചയായി ദൂതൻമാരെ അയച്ചുകൊണ്ടിരുന്നു.
കൽദായരാജാവിനെ അവിടുന്ന് അവർക്കെതിരേ കൊണ്ടുവന്നു. അവൻ അവരുടെയുവയോദ്ധാക്കളെ വിശുദ്ധസ്ഥലത്തു വച്ചു വാളിനിരയാക്കി.യുവാക്കളോടോ കന്യകകളോടോ വൃദ്ധൻമാരോടോ പടുകിഴവൻമാരോടോ അവൻ കരുണ കാണിച്ചില്ല. ദൈവം എല്ലാവരെയും അവന്റെ കൈകളിൽ ഏൽപിച്ചു.
ഞങ്ങളിൽ ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അതിന് അവിടുത്തെ വിശുദ്ധ സ്ഥലത്ത് അഭയസ്ഥാനം നൽകുകയും ചെയ്തു ഞങ്ങളുടെദൈവമായ കർത്താവ് ഞങ്ങളോടു ക്ഷണനേരത്തേക്ക് കരുണ കാണിച്ചിരിക്കുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധനത്തിൽ ആശ്വാസം തന്നു ഞങ്ങളുടെ കണ്ണുകൾക്കു തിളക്കം കൂട്ടി.
കർത്താവേ, ഈ ദാസൻെറയും അവിടുത്തെനാമം വണങ്ങുന്ന ഇതര ദാസരുടെയും പ്രാർഥന ശ്രവിക്കണമേ! അവിടുത്തെ ദാസന് ഇന്ന് വിജയമരുളണമേ! ഈ മനുഷ്യന് എന്നോടു കരുണ തോന്നാൻ ഇടയാക്കണമേ! ഞാൻ രാജാവിന്റെ പാനപാത്രവാഹകൻ ആയിരുന്നു.
ദേവാലയത്തിന്റെ കോട്ടവാതിലുകൾക്കും നഗരഭിത്തിക്കും എനിക്കു താമസിക്കാനുള്ള വീടിനും ആവ ശ്യമുള്ള തടി നൽകുന്നതിന് രാജാവിന്റെ ധനകാര്യ വിചാരകനായ ആസാഫിനുള്ള കത്തും നൽകിയാലും. എന്റെ അപേക്ഷ രാജാവ് അനുവദിച്ചു. ദൈവത്തിന്റെ കരുണ എന്റെ മേൽ ഉണ്ടായിരുന്നു.
അതിന്റെ മണമേറ്റാലുടൻ പിശാച് ഓടിയകലും. പിന്നീടൊരിക്കലും വരുകയില്ല. നീ അവളെ സമീപിക്കുമ്പോൾ നിങ്ങൾ ഇരുവരും എഴുന്നേറ്റുനിന്ന് കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണം; അവിടുന്ന് നിങ്ങളെ രക്ഷിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യും. നീ പേടിക്കേണ്ടാ. അനാദിമുതലേ അവൾ നിനക്കായി നിശ്ചയിക്കപ്പെട്ടവളാണ്. നീ അവളെ രക്ഷിക്കും. അവൾ നിന്നോടുകൂടെ വരുകയും ചെയ്യും, നിനക്ക് അവളിൽ സന്തതികൾ ഉണ്ടാകുമെന്നു ഞാൻ വിചാരിക്കുന്നു. തോബിയാസ്…
അവിടുന്ന് വാഴ്ത്തപ്പെട്ടവൻ! ഏകസന്താനങ്ങളായ ആ രണ്ടുപേരിലും അവിടുന്ന് കരുണ വർഷിച്ചിരിക്കുന്നു. കർത്താവേ, അവരിൽ കനിയണമേ! ആരോഗ്യവും സന്തോഷവും കൃപയും നൽകി അവരുടെ ജീവിതത്തെ ധന്യമാക്കണമേ!
അവിടുന്ന് എനിക്കു ദുരിതങ്ങൾ അയച്ചു. എന്നാലും എന്നോടു കരുണ കാട്ടി. ഇതാ, എന്റെ മകൻ തോബിയാസിനെ ഞാൻ കാണുന്നു. അവന്റെ മകൻ സന്തോഷത്തോടെ വീട്ടിനുള്ളിൽ പ്രവേശിച്ച് മേദിയായിൽ തനിക്കു സംഭവിച്ചവലിയ കാര്യങ്ങൾ പിതാവിനെ അറിയിച്ചു.
തന്നോടു കരുണ കാണിച്ച ദൈവത്തെ അവരുടെ മുൻപിൽവച്ചു തോബിത് സ്തുതിച്ചു. അവൻ തൻെറ മരുമകൾ സാറായുടെ അടുത്തെത്തി, അവളെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: മകളേ, സ്വാഗതം! നിന്നെ ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവന്ന ദൈവം വാഴ്ത്തപ്പെടട്ടെ! നിന്റെ മാതാപിതാക്കൾ അനുഗൃഹീതരാണ്. അങ്ങനെ നിനെവേയിൽ അവന്റെ സഹോദരരുടെ ഇടയിൽ ആനന്ദം കളിയാടി.
അവിടുന്ന് ശിക്ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നു. പാതാളത്തിലേക്കു താഴ്ത്തുകയും അവിടെനിന്നു വീണ്ടും ഉയർത്തുകയും ചെയ്യുന്നു. അവിടുത്തെ കരങ്ങളിൽനിന്ന് ആരും രക്ഷപെടുകയില്ല.
നമ്മുടെ തിൻമകൾക്ക് അവിടുന്ന് നമ്മെ ശിക്ഷിക്കും. എന്നാൽ, അവിടുന്ന് വീണ്ടും കരുണ ചൊരിയും; കർത്താവ് നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിച്ചു; അവിടുന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടും.
പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ നിങ്ങൾ കർത്താവിങ്കലേക്കു തിരിയുകയും അവിടുത്തെ സന്നിധിയിൽ സത്യസന്ധമായി വ്യാപരിക്കുകയും ചെയ്താൽ അവിടുന്ന് നിങ്ങളെ കടാക്ഷിക്കും. നിങ്ങളിൽനിന്നു മുഖം മറയ്ക്കുകയില്ല. അവിടുന്ന് നിങ്ങൾക്കു ചെയ്ത നൻമയെപ്പറ്റി ചിന്തിക്കുവിൻ. ഉച്ചത്തിൽ അവിടുത്തേക്കു കൃതജ്ഞതയർപ്പിക്കുവിൻ. നീതിയുടെ കർത്താവിനെ സ്തുതിക്കുവിൻ. യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിൻ. പ്രവാസിയായി വസിക്കുന്ന നാട്ടിൽവച്ച് ഞാൻ അവിടുത്തെ സ്തുതിക്കുന്നു. പാപികളായ ജനതയോട് അവിടുത്തെ ശക്തിയും മഹത്വവും പ്രഘോഷിക്കുന്നു.…
വിശുദ്ധ നഗരമായ ജറുസലെമേ, നിന്റെ പുത്രൻമാരുടെ പ്രവൃത്തികൾ നിമിത്തം അവിടുന്ന് നിന്നെ പീഡിപ്പിക്കും. നീതിനിഷ്ഠരായ മക്കളുടെമേൽ അവിടുന്ന് വീണ്ടും കരുണ ചൊരിയും.
എന്നാൽ, ദൈവം വീണ്ടും കരുണതോന്നി അവരെ തങ്ങളുടെ ദേശത്തേക്കു തിരിയെ കൊണ്ടുവരും. കാല പരിപൂർത്തിയാകുന്നതുവരെ, ആദ്യത്തേതുപോലെ ആവുകയില്ലെങ്കിലും, അവർ ദേവാലയം വീണ്ടും പണിയും. അതിനുശേഷം അവർ പ്രവാസത്തിൽനിന്നു മടങ്ങിവന്ന് ജറുസലെമിനെ മഹത്വപൂർണമായി പുതുക്കിപ്പണിയും. പ്രവാചകൻമാർ പറഞ്ഞിട്ടുള്ളതുപോലെ എല്ലാ തലമുറകൾക്കും വേണ്ടി മഹിമയാർന്ന ദേവാലയമന്ദിരം നിർമിക്കും.
അവർ കർത്താവിനെ സ്തുതിക്കും. അവിടുത്തെ ജനം ദൈവത്തിനു കൃതജ്ഞ തയർപ്പിക്കും. കർത്താവ് തൻെറ ജനത്തെ മഹത്വമണിയിക്കും. സത്യത്തിലും നീതിയിലും ദൈവമായ കർത്താവിനെ സ്നേഹിക്കുന്ന സകലരും നമ്മുടെ സഹോദരരോടു കരുണ കാണിച്ചുകൊണ്ടു സന്തോഷിക്കും.
നിനക്കു ശുഭം ഭവിക്കാൻ നിയമ വും പ്രമാണങ്ങളും പാലിക്കുകയും നീതിയോടും കരുണയോടും കൂടെ വർത്തിക്കുകയും ചെയ്യുക.
അവർ തലപ്പാവുകളിൽ ചാരമണിഞ്ഞ്, ഇസ്രായേൽ ഭവനത്തെ കരുണാപൂർവം കടാക്ഷിക്കണമെന്നു കർത്താവിനോട് ഉറക്കെവിളിച്ചപേക്ഷിച്ചു.
സ്വർഗത്തിന്റെ ദൈവമായ കർത്താവേ, അവരുടെ അഹങ്കാരം കാണണമേ! ഞങ്ങളുടെ ജനത്തിന് ഏൽക്കുന്ന അപമാനമോർത്ത് അവിടുന്ന് കരുണകാണിക്കണമേ! അവിടുത്തെ സമർപ്പിതജനതയെ കടാക്ഷിക്കണമേ!
പർവതങ്ങളുടെ അടിത്തറതിരമാലകൾ കൊണ്ട് ഇളകും, അങ്ങയുടെ മുൻപിൽ പാറകൾ മെഴുകുപോലെ ഉരുകും; എന്നാൽ, അങ്ങയുടെ ഭക്തരോട് അങ്ങ് കരുണ കാണിച്ചു കൊണ്ടിരിക്കും.
എന്റെ പ്രാർഥന കേൾക്കണമേ! അങ്ങയുടെ അവകാശത്തിൻമേൽ കരുണയുണ്ടാകണമേ; ഞങ്ങളുടെ വിലാപത്തെ ഉത്സവമാക്കി മാറ്റണമേ; കർത്താവേ, ഞങ്ങൾ ജീവിക്കുകയും അങ്ങയുടെ നാമത്തിനു സ്തുതിപാടുകയും ചെയ്യട്ടെ! അങ്ങയെ സ്തുതിക്കുന്നവരുടെ അധരങ്ങളെ നശിപ്പിക്കരുതേ!
ജറെമിയാ ഇതറിഞ്ഞ് ശകാരിച്ചുകൊണ്ടു പറഞ്ഞു: ദൈവം തൻെറ ജനത്തെ വീണ്ടും ഒരുമിച്ചുകൂട്ടുകയും അവരോടു കരുണ കാണിക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥലം അ ജ്ഞാതമായിരിക്കും. അന്ന് കർത്താവ് ഇതു വെളിപ്പെടുത്തും.
ദൈവം തൻെറ ജനത്തെ രക്ഷിക്കുകയും അവർക്ക് അവകാശം തിരിയെക്കൊടുക്കുകയും രാജത്വവും പൗരോഹിത്യവും വിശുദ്ധീകരണവും പുനഃസ്ഥാപിക്കുകയും ചെയ്തു. ദൈവം നമ്മുടെമേൽ താമസിയാതെ കരുണകാണിക്കുമെന്നും, ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും നിന്ന് നമ്മെ തൻെറ വിശുദ്ധ സ്ഥലത്ത് ഒരുമിച്ചു കൂട്ടുമെന്നും ഞങ്ങൾക്കു പ്രത്യാശയുണ്ട്. കാരണം, അവിടുന്ന് നമ്മെ വലിയ അനർഥങ്ങളിൽനിന്നു രക്ഷിക്കുകയും തൻെറ സ്ഥലം ശുദ്ധീകരിക്കുകയും ചെയ്തു.
അവൻ അങ്ങനെചെയ്ത് മരണത്തിൽനിന്നു രക്ഷപ്പെടുമെന്നും തങ്ങളോടുള്ള ചിരകാലമൈത്രിമൂലം അവനു കരുണ ലഭിക്കുമെന്നും അവർ പ്രതീക്ഷിച്ചു.
അവിടുത്തേക്ക് തൻെറ ദാസരുടെമേൽ കരുണ തോന്നും എന്നു പാടി മോശ ജനങ്ങൾക്കു മുൻപിൽ സാക്ഷ്യം നൽകിയതുപോലെ, ദൈവമായ കർത്താവ് നമ്മെ കടാക്ഷിക്കുകയും നമ്മുടെനേരേ സത്യമായും കരുണ കാണിക്കുകയും ചെയ്യുന്നു.
മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്റെയും ആരംഭം ഒരുക്കുകയും ചെയ്ത ലോകസ്രഷ്ടാവ്, തൻെറ നിയമത്തെപ്രതി നിങ്ങൾ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാൽ , കരുണാപൂർവം നിങ്ങൾക്കു ജീവനും ശ്വാസവും വീണ്ടും നൽകും.
ഞങ്ങളുടെ ജനത്തോടു കരുണ കാണിക്കണമെന്നും
എല്ലാവരാലും പീഡിപ്പിക്കപ്പെടുന്ന ജനത്തെ കടാക്ഷിക്കണമെന്നും അധർമികൾ അശുദ്ധമാക്കിയ ദേവാലയത്തിന്റെ മേൽ കരുണ കാണിക്കണമെന്നും അവർ കർത്താവിനോടു പ്രാർഥിച്ചു.
മക്കബേയൂസ് സൈന്യം ശേഖരിച്ചതോടെ വിജാതീയർക്ക് അജയ്യനായിക്കഴിഞ്ഞു. കാരണം, കർത്താവിന്റെ കോപം കരുണയായി മാറിയിരുന്നു.
ശത്രുക്കളുടെ ആയുധങ്ങളും വസ്തുവകകളും ശേഖരിച്ചതിനു ശേഷം അവർ സാബത്ത് ആചരിച്ചു. ആദിവസത്തിനുവേണ്ടി തങ്ങളെ കാത്തുരക്ഷിക്കുകയും കരുണയുടെ ആരംഭമായി അതിനെ നിശ്ചയിക്കുകയും ചെയ്ത കർത്താവിന് അവർ കൃതജ്ഞതയും സ്തുതിയും അർപ്പിച്ചു.
എന്നാൽ, ഇപ്പോൾ എന്നെ കരുണാപൂർവം നോക്കുക; നിങ്ങളോടു ഞാൻ കള്ളം പറയുകയില്ല.
ഞാൻ നീതിമാനായിരുന്നാലുംഅവിടുത്തോട് മറുപടി പറയാൻഎനിക്കു കഴിയുകയില്ല. എന്നെ കുറ്റം വിധിക്കുന്ന അവിടുത്തെകരുണയ്ക്കുവേണ്ടി ഞാൻ യാചിക്കണം.
അവിടുത്തെ വില്ലാളികൾ എന്നെ വലയം ചെയ്തിരിക്കുന്നു. അവിടുന്ന് എന്റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളർക്കുന്നു. അവിടുന്ന് എന്റെ പിത്തനീര് ഒഴുക്കിക്കളയുന്നു.
എന്റെ പ്രിയ സ്നേഹിതരേ, എന്നോടു കരുണയുണ്ടാകണമേ. ദൈവത്തിന്റെ കരം എന്റെ മേൽ പതിച്ചിരിക്കുന്നു.
ദൂതൻ അവനോടു കരുണ തോന്നി പറയുന്നു: ഞാനൊരു മോചനദ്രവ്യംകണ്ടെണ്ടത്തിയിരിക്കുന്നു. പാതാളത്തിൽ പതിക്കുന്നതിൽനിന്ന്അവനെ രക്ഷിക്കുക.
കർത്താവേ, ഞാൻ തളർന്നിരിക്കുന്നു,എന്നോടു കരുണതോന്നണമേ! കർത്താവേ, എന്റെ അസ്ഥികൾ ഇളകിയിരിക്കുന്നു,എന്നെ സുഖപ്പെടുത്തണമേ!
കർത്താവേ! എന്നോടു കരുണ കാണിക്കണമേ! മരണകവാടത്തിൽനിന്ന് എന്നെഉദ്ധരിക്കുന്നവനേ, വൈരികൾമൂലം ഞാൻ സഹിക്കുന്നപീഡകൾ കാണണമേ!
ഞാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങയുടെരക്ഷയിൽ ആനന്ദം കൊള്ളും.
ഞാൻ കർത്താവിനെ പാടിസ്തുതിക്കും; അവിടുന്ന് എന്നോട് അതിരറ്റകരുണ കാണിച്ചിരിക്കുന്നു.
അവിടുത്തെനൻമയും കരുണയുംജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും;കർത്താവിന്റെ ആലയത്തിൽഞാൻ എന്നേക്കും വസിക്കും.
എന്റെ യൗവനത്തിലെ പാപങ്ങളുംഅതിക്രമങ്ങളും അങ്ങ് ഓർക്കരുതേ! കർത്താവേ, അങ്ങയുടെ അചഞ്ചല സ്നേഹത്തിന് അനുസൃതമായി കരുണാപൂർവം എന്നെ അനുസ്മരിക്കണമേ!
ഞാനോ നിഷ്കളങ്കതയിൽ വ്യാപരിക്കുന്നു; എന്നെ രക്ഷിക്കുകയും എന്നോടുകരുണകാണിക്കുകയും ചെയ്യണമേ!
കർത്താവേ, എന്റെ യാചന കേട്ട്എന്നോടു കരുണതോന്നണമേ! കർത്താവേ, അവിടുന്ന് എന്നെസഹായിക്കണമേ!
കർത്താവേ, എന്നോടു കരുണതോന്നണമേ! ഞാൻ ദുരിതമനുഭവിക്കുന്നു; ദുഃഖംകൊണ്ട് എന്റെ നയനങ്ങൾക്ഷയിച്ചിരിക്കുന്നു; എന്റെ ജീവനും ശരീരവും തളർന്നിരിക്കുന്നു.
ദൈവമേ, എന്നോടു കരുണതോന്നണമേ! മനുഷ്യർ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കൾഎന്നെ പീഡിപ്പിക്കുന്നു.
കർത്താവേ, ഞാൻ അങ്ങയോടുപ്രാർഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!
കർത്താവേ, എനിക്കുത്തരമരുളണമേ! അങ്ങയുടെ അചഞ്ചലസ്നേഹംഅതിശ്രേഷ്ഠമാണല്ലോ; കരുണാസമ്പന്നനായഅവിടുന്ന് എന്നെ കടാക്ഷിക്കണമേ!
ദുർബലനോടും പാവപ്പെട്ടവനോടുംഅവൻ കരുണ കാണിക്കുന്നു; അഗതികളുടെ ജീവൻ അവൻ രക്ഷിക്കും.
അവിടുത്തെ കരുണ എന്നേക്കുമായിനിലച്ചുവോ? അവിടുത്തെ വാഗ്ദാനങ്ങൾ എന്നേക്കുമായി അവസാനിച്ചുവോ?
കൃപ കാണിക്കാൻ ദൈവം മറന്നുപോയോ? അവിടുന്നു കോപത്താൽ തൻെറ കരുണയുടെ വാതിൽ അടച്ചുകളഞ്ഞുവോ?
കർത്താവേ, എന്നോടു കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാൻ അങ്ങയെവിളിച്ചപേക്ഷിക്കുന്നു.
എന്റെ കരുണ എപ്പോഴും അവന്റെ മേൽ ഉണ്ടായിരിക്കും; അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനിൽക്കും.
കിന്നരവും വീണയും മീട്ടിയും പ്രഭാതത്തിൽ അങ്ങയുടെ കരുണയെയും രാത്രിയിൽ അങ്ങയുടെ വിശ്വസ്തതയെയും ഉദ്ഘോഷിക്കുന്നത് എത്ര ഉചിതം!
ഇസ്രായേൽഭവനത്തോടുള്ള തൻെറ കരുണയും വിശ്വസ്തതയുംഅവിടുന്ന് അനുസ്മരിച്ചു; ഭൂമിയുടെ അതിർത്തികൾ നമ്മുടെദൈവത്തിൻെറ വിജയം ദർശിച്ചു.
ഞാൻ കരുണയെയും നീതിയെയുംകുറിച്ചു പാടും; കർത്താവേ, ഞാൻ അങ്ങേക്കു കീർത്തനമാലപിക്കും.
അവിടുന്ന് എഴുന്നേറ്റു സീയോനോടുകരുണ കാണിക്കും; അവളോടു കൃപ കാണിക്കേണ്ട കാലമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നുചേർന്നിരിക്കുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തിൽനിന്നു രക്ഷിക്കുന്നു; അവിടുന്നു സ്നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.
എന്തെന്നാൽ, കരുണ കാണിക്കാൻ അവൻ ഓർത്തില്ല, മാത്രമല്ല, ദരിദ്രരെയും അഗതികളെയും ഹൃദയം തകർന്നവരെയും അവരുടെ മരണംവരെ അവൻ പിൻതുടർന്ന്ഉപദ്രവിച്ചു.
കർത്താവു കരുണാമയനും നീതിമാനും ആണ്; നമ്മുടെ ദൈവം കൃപാലുവാണ്.
കരുണതോന്നി എന്റെ ജീവൻ രക്ഷിക്കണമേ! അങ്ങയുടെ നാവിൽനിന്നു പുറപ്പെടുന്നകൽപനകൾ ഞാൻ അനുസരിക്കട്ടെ.
അങ്ങയുടെ നാമത്തെ സ്നേഹിക്കുന്നവരോട് അങ്ങ് ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടുകരുണ കാണിക്കണമേ!
ദാസൻമാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കർത്താവിനു ഞങ്ങളുടെമേൽ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകൾ അവിടുത്തെ നോക്കിയിരിക്കുന്നു.
ഞങ്ങളോടു കരുണ തോന്നണമേ! കർത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! എന്തെന്നാൽ, ഞങ്ങൾ നിന്ദനമേറ്റു മടുത്തു.
കർത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
കർത്താവ് എല്ലാവർക്കും നല്ലവനാണ്; തൻെറ സർവസൃഷ്ടിയുടെയുംമേൽഅവിടുന്നു കരുണ ചൊരിയുന്നു.
കരുണയും വിശ്വസ്തതയും നിന്നെപിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തിൽ ധരിക്കുക; ഹൃദയഫലകത്തിൽ രേഖപ്പെടുത്തുകയുംചെയ്യുക.
തെറ്റുകൾ മറച്ചുവയ്ക്കുന്നവന്ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന്കരുണ ലഭിക്കും.
ഒരു ദേശത്ത് ദരിദ്രൻമർദിക്കപ്പെടുകയും നീതിയുംന്യായവും നിഷ്കരുണം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ നീ വിസ്മയിക്കരുത്. മേലധികാരിയെ അവനു മുകളിലുള്ളവനും അവനെ അവനും മുകളിലുള്ളവനും നിരീക്ഷിക്കുന്നുണ്ട്.
ജ്ഞാനം കരുണാമയമാണ്; എന്നാൽ, ദൈവദൂഷണം പറയുന്നവനെ വെറുതെ വിടുകയില്ല. ദൈവം മനസ്സിന്റെ സൂക്ഷ്മ വ്യാപാരങ്ങളെ അറിയുന്നവനും ഹൃദയത്തെയഥാർഥമായി നിരീക്ഷിക്കുന്നവനും, നാവിൽനിന്ന് ഉതിരുന്നത് കേൾക്കുന്നവനും ആണ്.
അവിടുത്തെ ആശ്രയിക്കുന്നവർ സത്യം ഗ്രഹിക്കും; വിശ്വസ്തർ അവിടുത്തെ സ്നേഹത്തിൽ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേൽ അവിടുന്ന് കരുണയും അനുഗ്രഹവും വർഷിക്കും; വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു.
കവിണയിൽ നിന്നെന്നപോലെ ക്രോധത്തിന്റെ കൻമഴ അവർക്കെതിരേ വർഷിക്കും, കടൽ ക്ഷോഭിക്കും, നദികൾ നിഷ്കരുണം അവരെ വിഴുങ്ങും.
ഞാൻ പറഞ്ഞു: എന്റെ പിതാക്കൻമാ രുടെ ദൈവമേ, കരുണാമയനായ കർത്താവേ, വചനത്താൽ അങ്ങ് സകലവും സൃഷ്ടിച്ചു.
എന്നാൽ, അങ്ങ് എല്ലാവരോടും കരുണകാണിക്കുന്നു; അവിടുത്തേക്ക് എന്തും സാധ്യമാണല്ലോ. മനുഷ്യൻ പശ്ചാത്തപിക്കേണ്ടതിന് അവിടുന്ന് അവരുടെ പാപങ്ങളെ അവഗണിക്കുന്നു.
കൂടാതെ, അങ്ങല്ലാതെ, എല്ലാവരോടും കരുണകാണിക്കുന്ന മറ്റൊരു ദൈവം ഇല്ല; അങ്ങയുടെ വിധി നീതിപൂർവകമാണെന്ന് ആരുടെ മുൻപിലും തെളിയിക്കേണ്ടതുമില്ല.
സ്രഷ്ടാവായ അവിടുത്തെ സേവിക്കുന്ന സൃഷ്ടി അധർമികളെ ശിക്ഷിക്കാൻ വെമ്പൽ കൊള്ളുകയും അങ്ങയിൽ പ്രത്യാശവയ്ക്കുന്നവരോടു കരുണകാണിക്കുകയും ചെയ്യുന്നു.
കർത്താവിന്റെ ഭക്തരേ, അവിടുത്തെകരുണയ്ക്കുവേണ്ടി കാത്തിരിക്കുവിൻ; വീഴാതിരിക്കാൻ വഴി തെറ്റരുത്.
കർത്താവ് ആർദ്രഹൃദയനുംകരുണാമയനുമാണ്. അവിടുന്ന് പാപങ്ങൾ ക്ഷമിക്കുകയുംകഷ്ടതയുടെ ദിനങ്ങളിൽരക്ഷയ്ക്കെത്തുകയും ചെയ്യുന്നു.
എത്രയോ മന്നൻമാർ അവമാനിതരായിട്ടുണ്ട്! എത്രയോ പ്രസിദ്ധൻമാർ കരുണയ്ക്ക്കൈക്കുമ്പിൾ നീട്ടിയിട്ടുണ്ട്!
നാശത്തിന് ഉഴിഞ്ഞിട്ട്, പാപംമൂലം തൂത്തെറിയപ്പെട്ട ജനത്തോട്അവിടുന്ന് കരുണകാണിച്ചില്ല.
കലാപത്തിന് അണിനിരന്ന ആറുലക്ഷം ദുർവാശിക്കാരോടും അവിടുന്ന് കരുണകാണിച്ചില്ല.
ദുശ്ശാഠ്യക്കാരൻ ഒരുവനേയുള്ളുവെങ്കിലും അവൻ ശിക്ഷിക്കപ്പെടാതിരിക്കുന്നെങ്കിൽ, അദ്ഭുതമാണ്; കരുണയും കോപവും കർത്താവിനോടുകൂടെയുണ്ട്; ക്ഷമിക്കുമ്പോഴും ക്രോധം ചൊരിയുമ്പോഴും അവിടുത്തെ ശക്തിയാണ് പ്രകടമാകുന്നത്.
കരുണകാണിക്കാൻ
സൂക്ഷമവും എന്നാൽ അനീതി നിറഞ്ഞതുമായ സാമർഥ്യവും ഉണ്ട്; തൻകാര്യം നേടാൻ നിഷ്കരുണംപ്രവർത്തിക്കുന്നവരുണ്ട്.
അയൽക്കാരനോടു പക വച്ചുപുലർത്തുന്നവന് കർത്താവിൽ നിന്നു കരുണ പ്രതീക്ഷിക്കാമോ?
തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവൻ പാപമോചനത്തിനുവേണ്ടിപ്രാർഥിക്കുന്നതെങ്ങനെ?
കരുണയുള്ളവൻ അയൽക്കാരനുകടം കൊടുക്കും; അവനെ തുണയ്ക്കുന്നവൻകൽപനകളനുസരിക്കുന്നു.
എങ്കിലും നിർദ്ധനരോടു കരുണ കാണിക്കണം; നിന്റെ ദാനത്തിനുവേണ്ടി കാത്തിരിക്കാൻ അവന് ഇടയാകരുത്.
കരുണയ്ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്;
തൻെറ ജനത്തിന്റെ പരാതികൾക്കുവിധി കൽപിച്ച് തൻെറ കരുണയിൽഅവരെ ആനന്ദിപ്പിക്കും.
വരൾച്ചയുടെ നാളുകളിൽ മഴക്കാറുപോലെ കഷ്ടതയിൽ കർത്താവിന്റെ കരുണആശ്വാസപ്രദമാണ്.
കർത്താവേ, അങ്ങയുടെ നാമത്തിൽവിളിക്കപ്പെട്ട ജനത്തിന്റെ മേൽ- ആദ്യജാതനെപ്പോലെ അങ്ങ് പരിഗണിച്ച ഇസ്രായേലിൻമേൽ - കരുണയുണ്ടാകണമേ!
അങ്ങയുടെ വിശുദ്ധമന്ദിരം സ്ഥിതിചെയ്യുന്ന നഗരത്തോട് - അങ്ങയുടെ വിശ്രമസങ്കേതമായ ജറുസലെമിനോടു - കരുണ തോന്നണമേ!
സ്ത്രീയോട് അവളുടെ പ്രതിദ്വന്ദിയെപ്പറ്റിയോ ഭീരുവിനോടുയുദ്ധത്തെപ്പറ്റിയോ. വ്യാപാരിയോടു വിലയെപ്പറ്റിയോ, വാങ്ങുന്നവനോടു വിൽപനയെപ്പറ്റിയോ, വിദേ്വഷിയോടു നന്ദിയെപ്പറ്റിയോ, ക്രൂരനോടു കരുണയെപ്പറ്റിയോ, അലസനോട് അധ്വാനത്തെപ്പറ്റിയോ, ഒരു വർഷത്തേക്കു കൂലിക്കെടുത്തവനോടു ജോലി പൂർത്തിയാക്കുന്നതിനെപ്പറ്റിയോ, മടിയനായ ദാസനോടു വലിയ ഉദ്യമത്തെപ്പററിയോ, ആലോചന നടത്തരുത്; ഇത്തരക്കാരോട് ഉപദേശം തേടരുത്.
നിങ്ങളുടെ ഹൃദയം അവിടുത്തെകരുണയിൽ ആഹ്ളാദിക്കട്ടെ! അവിടുത്തെ പ്രകീർത്തിക്കുമ്പോൾ നിങ്ങൾ ലജ്ജിതരാകാതിരിക്കട്ടെ!
അവരുടെ അമ്പ്യുവാക്കൻമാരെ വധിക്കും. ഉദരഫലത്തോട് അവർക്കു കരുണയുണ്ടാവുകയില്ല. ശിശുക്കളോട് അവർ ദയ കാണിക്കുകയില്ല.
ജറുസലെമിൽ വസിക്കുന്ന സീയോൻ ജനമേ, ഇനിമേൽ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും.
കർത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങൾ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ!
ആകാശമേ, ആനന്ദ ഗാനമാലപിക്കുക; ഭൂമിയേ, ആർത്തുവിളിക്കുക; മലകളേ, ആർത്തു പാടുക; കർത്താവ് തൻെറ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തൻെറ ജനത്തോട് അവിടുന്ന് കരുണ കാണിക്കും.
മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല.
നിമിഷനേരത്തേക്കു നിന്നെ ഞാൻ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാൻ തിരിച്ചുവിളിക്കും.
കോപാധിക്യത്താൽ ക്ഷണനേരത്തേക്കു ഞാൻ എന്റെ മുഖം നിന്നിൽനിന്നു മറച്ചുവച്ചു; എന്നാൽ അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാൻ കരുണകാണിക്കും എന്ന് നിന്റെ വിമോചകനായ കർത്താവ് അരുളിച്ചെയ്യുന്നു.
നിന്നോടു കരുണയുള്ള കർത്താവ് അരുളിച്ചെയ്യുന്നു: മലകൾ അകന്നുപോയേക്കാം; കുന്നുകൾ മാറ്റപ്പെട്ടേക്കാം. എന്നാൽ, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
ദുഷ്ടൻ തൻെറ മാർഗവും അധർമി തൻെറ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.
വിദേശികൾ നിന്റെ മതിലുകൾ പണിതുയർത്തും. അവരുടെ രാജാക്കൻമാർ നിന്നെ സേവിക്കും. എന്റെ കോപത്തിൽ ഞാൻ നിന്നെ പ്രഹരിച്ചു. എന്നാൽ, എന്റെ കരുണയിൽ ഞാൻ നിന്നോടു കൃപ ചെയ്തു.
കർത്താവ് നമുക്കു നൽകിയ എല്ലാറ്റിനെയും പ്രതി, തൻെറ കരുണയാൽ അവിടുന്ന് ഇസ്രായേൽഭവനത്തിനു ചെയ്ത മഹാനൻമയെയും പ്രതി, ഞാൻ അവിടുത്തെ ദയാവായ്പിനൊത്ത് അവിടുത്തെ കാരുണ്യത്തെ കീർത്തിക്കും. ഞാൻ അവിടുത്തേക്ക് കീർത്തനങ്ങൾ ആലപിക്കും.
അവരുടെ കഷ്ടതകളിൽ ദൂതനെ അയച്ചില്ല, അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തൻെറ കരുണയിലും സ്നേ ഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. കഴിഞ്ഞകാലങ്ങളിൽ അവിടുന്ന് അവരെ കരങ്ങളിൽ വഹിച്ചു.
അവർ വില്ലും കുന്തവും കൈയിലേന്തിയിരിക്കുന്നു. അവർ കരുണയില്ലാത്ത കഠിനഹൃദയരാണ്. അവരുടെ ആരവം അലയാഴിയുടേതിനു തുല്യം. കുതിരപ്പുറത്താണ് അവർ വരുന്നത്. സീയോൻ പുത്രീ, അവർ നിനക്കെതിരേയുദ്ധത്തിനൊരുങ്ങി അണിയായി വരുന്നു.
പ്രശംസിക്കുന്നവൻ, ഞാൻ ഭൂമിയിൽ കരുണയുംന്യായവും നീതിയും പുലർത്തുന്ന കർത്താവാണെന്ന അറിവിൽ പ്രശംസിക്കട്ടെ. ഇതിലാണ് ഞാൻ ആനന്ദിക്കുന്ന തെന്നു കർത്താവ് അരുളിച്ചെയ്യുന്നു.
അവരെ പിഴുതെടുത്തതിനു ശേഷം ഞാൻ അവരോടു കരുണ കാണിക്കും. ഓരോ ജനതയെയും അതതിന്റെ അവകാശത്തിലേക്കും ദേശത്തേക്കും ഞാൻ തിരികെ കൊണ്ടുവരും.
എന്നിട്ടു ഞാൻ ഒരുവനെ എടുത്ത് മറ്റൊരുവന്റെ മേൽ അടിക്കും; പിതാക്കൻമാരെയും മക്കളെയും ഒന്നുപോലെ. ഞാൻ ആരോടും കരുണകാണിക്കുകയില്ല; ഒരുവനെയും വെറുതെവിടുകയില്ല; എല്ലാവരെയും നിർദയം നശിപ്പിക്കും - കർത്താവ് അരുളിച്ചെയ്യുന്നു.
കർത്താവ് എന്നോട് അരുളിച്ചെയ്തു: മോശയും സാമുവലും എന്റെ മുൻപിൽനിന്ന്യാചിച്ചാൽപോലും ഈ ജനത്തിന്റെ നേർക്കു ഞാൻ കരുണകാണിക്കുകയില്ല. എന്റെ മുൻപിൽ നിന്ന് അവരെ പറഞ്ഞയയ്ക്കുക; അവർ പോകട്ടെ.
കർത്താവ് അരുളിച്ചെയ്യുന്നു: ജറുസലെം, ആരു നിന്നോടു കരുണ കാണിക്കും? ആരു നിന്റെ മേൽ സഹതാപം പ്രകടിപ്പിക്കും? നിന്റെ ക്ഷേമം അനേ്വഷിക്കാൻ ആരുനിൽക്കും?
കർത്താവ് അരുളിച്ചെയ്യുന്നു:നീ വിലാപഗൃഹത്തിൽ പോവുകയോ വിലപിക്കുകയോ അവരോടു സഹതപിക്കുകയോ ചെയ്യരുത്. എന്തെന്നാൽ, എന്റെ സമാധാനം ഈ ജനത്തിൽനിന്നു ഞാൻ പിൻവലിച്ചിരിക്കുന്നു. എന്റെ സ്നേഹവും കരുണയും അവർക്കുണ്ടായിരിക്കുകയില്ല.
എന്നിട്ട് യൂദാരാജാവായഹെസക്കിയായും യൂദാരാജ്യവും അവനെ വധിച്ചോ? അവർ കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ കരുണയ്ക്കായിയാചിക്കുകയുമല്ലേ ചെയ്തത്? അവർക്കെതിരായി പ്രഖ്യാപിച്ച അനർഥങ്ങളെക്കുറിച്ച് അപ്പോൾ കർത്താവ് അനുതപിച്ചില്ലേ? എന്നാൽ, വലിയ അനർഥമാണു നാം നമ്മുടെമേൽ വരുത്തിവയ്ക്കാൻപോകുന്നത്.
എഫ്രായിം എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടൻ, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്സീമമായ കരുണ തോന്നുന്നു - കർത്താവ് അരുളിച്ചെയ്യുന്നു.
അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിൻെറയും സന്തതികളെ ഭരിക്കാൻ യാക്കോബിൻെറയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ തിരഞ്ഞെടുക്കാതെ ഉപേക്ഷിക്കുകയുള്ളു. ഞാൻ അവർക്കു വീണ്ടും ഐശ്വര്യം നൽകുകയും അവരുടെമേൽ കരുണ ചൊരിയുകയും ചെയ്യും.
അവർ വില്ലും കുന്തവും ഏന്തിയിരിക്കുന്നു; അവർ കരുണയില്ലാത്ത ക്രൂരൻമാരാണ്. സമുദ്രത്തെപ്പോലെ അവർ ഗർജിക്കുന്നു. ബാബിലോൺപുത്രീ, പോരാളിയെപ്പോലെ പടക്കോപ്പണിഞ്ഞ് അവർ നിനക്കെതിരേ കുതിരപ്പുറത്തു വരുന്നു.
കർത്താവ് യാക്കോബിൻെറ കൂടാരങ്ങളെ നിഷ്കരുണം നശിപ്പിച്ചു. തൻെറ ക്രോധത്തിൽ യൂദാപുത്രിയുടെശക്തിദുർഗങ്ങളെ അവിടുന്ന് തകർത്തു. രാജ്യത്തെയും ഭരണാധിപൻമാരെയുംഅവമാനംകൊണ്ടു നിലംപറ്റിച്ചു.
കർത്താവ് തൻെറ നിശ്ചയം നിറവേറ്റി. അവിടുന്ന് തൻെറ ഭീഷണി നടപ്പിലാക്കി. പണ്ടു നിർണയിച്ചതുപോലെനിഷ്കരുണം അവിടുന്ന് നശിപ്പിച്ചു. ശത്രു നിന്റെ മേൽ സന്തോഷിക്കാൻഅവിടുന്ന് ഇടയാക്കി. നിന്റെ ശത്രുക്കളുടെ ശക്തിയെ ഉയർത്തി.
യുവാക്കളും വൃദ്ധരുംതെരുവീഥികളിലെ പൊടിമണ്ണിൽവീണു കിടക്കുന്നു. എന്റെ കന്യകമാരും എന്റെ യുവാക്കളും വാളിനിരയായി വീണു. അങ്ങയുടെ കോപത്തിൻെറ ദിനത്തിൽഅവിടുന്ന് അവരെ വധിച്ചു. കരുണ കൂടാതെ കൊന്നു.
അവിടുന്ന് കോപംപൂണ്ട്ഞങ്ങളെ പിന്തുടർന്നു; ഞങ്ങളെ നിഷ്കരുണം വധിച്ചു.
കരുണാമയികളായ സ്ത്രീകളുടെ കൈകൾ സ്വന്തം മക്കളെ വേവിച്ചു. എന്റെ ജനത്തിന്റെ പുത്രിയുടെ വിനാശത്തിന്റെ നാളുകളിൽ, അവർ അവരുടെ ഭക്ഷണമായിത്തീർന്നു.
കർത്താവേ,ശ്രവിക്കണമേ, കരുണ തോന്നണമേ. ഞങ്ങൾ അങ്ങയുടെ മുൻപിൽ പാപം ചെയ്തിരിക്കുന്നു.
അവിടുന്ന് അവർക്കെതിരേ വിദേശത്തു നിന്ന് ഒരു ജനതയെ, നിർലജ്ജരും, അന്യഭാഷ സംസാരിക്കുന്നവരും വൃദ്ധൻമാരോടു ബഹുമാനമോ ശിശുക്കളോടു കരുണയോ ഇല്ലാത്തവരുമായ ജനതയെ, കൊണ്ടുവന്നു.
ആകയാൽ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: മ്ലേച്ഛതകളും ദുഷ്പ്രവൃത്തികളുംകൊണ്ട് എന്റെ വിശുദ്ധസ്ഥലം നീ മലിനമാക്കിയതിനാൽ ഞാനാണേ, നിന്നെ ഞാൻ വെട്ടിവീഴ്ത്തും. ഞാൻ നിന്നെ വെറുതെവിടുകയില്ല, ഞാൻ കരുണ കാണിക്കുകയില്ല.
ഞാൻ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു ഞാൻ കരുണ കാണിക്കുകയില്ല. നിന്റെ മ്ലേച്ഛതകൾക്കും നിന്റെ പ്രവൃത്തികൾക്കും അനുസൃതമായി നിന്നെ ഞാൻ ശിക്ഷിക്കും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ നീ അറിയും.
നിന്നെ ഞാൻ വെറുതെവിടുകയില്ല. നിന്നോടു ഞാൻ കരുണ കാണിക്കുകയില്ല. നിന്റെ മ്ലേച്ഛതകൾക്കും പ്രവൃത്തികൾക്കും അനുസൃതമായി നിന്നെ ഞാൻ ശിക്ഷിക്കും. കർത്താവായ ഞാനാണു ശിക്ഷിക്കുന്നതെന്ന് അപ്പോൾ നീ അറിയും.
അതിനാൽ ക്രോധത്തോടെ ഞാൻ അവരുടെനേരെ തിരിയും. ഞാൻ അവരെ വെറുതെവിടുകയില്ല. ഞാൻ കരുണ കാണിക്കുകയില്ല. അവർ എന്റെ കാതുകളിൽ ഉറക്കെ കരഞ്ഞാലും ഞാൻ കേൾക്കുകയില്ല.
അവിടുന്നു മറ്റുള്ളവരോടു ഞാൻ കേൾക്കേ ആജ്ഞാപിച്ചു; അവന്റെ പിന്നാലെ പട്ടണത്തിൽ സഞ്ചരിച്ച് സംഹാരം തുടങ്ങുവിൻ. നിങ്ങളുടെ കണ്ണിൽ അലിവുണ്ടാകരുത്; കരുണ കാണിക്കരുത്.
എന്നാൽ എന്റെ കണ്ണിൽ അലിവുണ്ടായിരിക്കുകയില്ല. ഞാൻ കരുണ കാണിക്കുകയില്ല. അവരുടെ പ്രവൃത്തികൾക്കുള്ള ശിക്ഷ അവരുടെ തലയിൽത്തന്നെ ഞാൻ വീഴ്ത്തും.
ബാബിലോണിലെ മറ്റു ജ്ഞാനികളോടൊപ്പം താനും കൂട്ടുകാരും നശിക്കാതിരിക്കേണ്ടതിന്, ഈ രഹസ്യത്തെപ്പറ്റി സ്വർഗസ്ഥനായ ദൈവത്തിന്റെ കരുണയാചിക്കണമെന്ന് ദാനിയേൽ അവരോട് ആവശ്യപ്പെട്ടു.
അവൾ വീണ്ടും ഗർഭം ധരിച്ച് ഒരു പുത്രിയെ പ്രസവിച്ചു. കർത്താവ് ഹോസിയായോട് അരുളിച്ചെയ്തു: നീ അവൾക്കു കരുണ ലഭിക്കാത്തവൾ എന്നു പേരിടുക. കാരണം, ഞാൻ ഇസ്രായേൽ ഭവനത്തോട് ഇനി കരുണ കാണിക്കുകയോ അവരുടെ തെറ്റുകൾ ക്ഷമിക്കുകയോ ഇല്ല.
എന്നാൽ, യൂദാഗോത്രത്തോടു ഞാൻ കരുണ കാണിക്കും. വില്ലോ വാളോയുദ്ധമോ കുതിരയോ കുതിരപ്പട്ടാളമോ അല്ല അവരുടെ ദൈവമായ കർത്താവുതന്നെ അവരെ രക്ഷിക്കും.
കരുണ ലഭിക്കാത്തവളുടെ മുലകുടി മാറിയപ്പോൾ ഗോമെർ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.
നിങ്ങളുടെ സഹോദരൻമാരെ എന്റെ ജനം എന്നും, സഹോദരിമാരെ അവർക്കു കരുണ ലഭിച്ചു എന്നും വിളിക്കുക.
അവനെ ഞാൻ ദേശത്ത് എനിക്കുവേണ്ടി വിതയ്ക്കും. കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും. എന്റെ ജനമല്ലാത്തവനോട് നീ എന്റെ ജനമാണ് എന്നു ഞാൻ പറയും. അവിടുന്ന് എന്റെ ദൈവമാണെന്ന് അവർ പറയും.
കരുണയുടെ കയർ പിടിച്ച് ഞാൻ അവരെ നയിച്ചു- സ്നേഹത്തിന്റെ കയർതന്നെ. ഞാൻ അവർക്കു താടിയെല്ലിൽനിന്നു നുകം അയച്ചുകൊടുക്കുന്നവനായി. ഞാൻ കുനിഞ്ഞ് അവർക്കു ഭക്ഷണം നൽകി.
കർത്താവ് അരുളിച്ചെയ്യുന്നു: ഏദോം ആവർത്തിച്ചു ചെയ്ത അതിക്രമങ്ങൾക്കുള്ള ശിക്ഷ ഞാൻ പിൻവലിക്കുകയില്ല. കാരണം, അവൻ സ്വസഹോദരനെ വാളുമേന്തി അനുധാവനം ചെയ്തു; തെല്ലും കരുണ കാണിച്ചില്ല. അവന്റെ കോപം കെടാതെ ജ്വലിച്ചുനിന്നു. ക്രോധം ആളിക്കത്തിക്കൊണ്ടിരുന്നു.
തിൻമയെ വെറുക്കുവിൻ, നൻമയെ സ്നേഹിക്കുവിൻ. നഗരകവാടത്തിൽ നീതി സ്ഥാപിക്കുവിൻ. സൈന്യങ്ങളുടെ ദൈവമായ കർത്താവ് ജോസഫിന്റെ സന്തതികളിൽ അവശേഷിക്കുന്നവരോടു കരുണ കാട്ടാൻ കനിഞ്ഞേക്കും.
മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കർത്താവ് നിന്നിൽനിന്ന് ആവശ്യപ്പെടുന്നത്?
കർത്താവേ, അങ്ങയെപ്പറ്റിയും അങ്ങയുടെ പ്രവൃത്തിയെപ്പറ്റിയും കേട്ട് ഞാൻ ഭയന്നു. ഞങ്ങളുടെ നാളുകളിൽ അങ്ങയുടെ പ്രവൃത്തി ആവർത്തിക്കണമേ! ഞങ്ങളുടെ നാളുകളിൽ അതു വെളിപ്പെടുത്തണമേ! ക്രുദ്ധനാകുമ്പോൾ അങ്ങയുടെ കരുണയെ അനുസ്മരിക്കണമേ!
കർത്താവിന്റെ ദൂതൻ പറഞ്ഞു: സൈന്യങ്ങളുടെ കർത്താവേ, എത്രകാലം അവിടുത്തേക്ക് ജറുസലെമിനോടും യൂദാനഗരങ്ങളോടും കരുണ തോന്നാതിരിക്കും? എഴുപതുവർഷം അങ്ങ് അവരോട് രോഷം കാട്ടിയല്ലോ.
sൈസന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു, സത്യസന്ധമായി വിധിക്കുക; സഹോദരർ പരസ്പരം കരുണയും അലിവും കാണിക്കുക.
വാങ്ങുന്നവർ അവയെ കൊല്ലുന്നു, അവർ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വിൽക്കുന്നവർ പറയുന്നു, കർത്താവ് വാഴ്ത്തപ്പെടട്ടെ, ഞാൻ ധനികനായി. സ്വന്തം ഇടയൻമാർക്കുപോലും അവയോടു കരുണയില്ല.
കർത്താവ് അരുളിച്ചെയ്യുന്നു: ദേശത്തു വസിക്കുന്നവരുടെമേൽ ഇനി എനിക്കു കരുണ തോന്നുകയില്ല. ഞാൻ അവരെ ഓരോരുത്തരെയും താന്താങ്ങളുടെ ഇടയന്റെയും രാജാവിന്റെയും പിടിയിൽ അകപ്പെടാൻ ഇടയാക്കും. അവർ ഭൂമിയെ ഞെരിക്കും. അവരുടെ കൈയിൽനിന്നു ഞാൻ ആരെയും രക്ഷിക്കുകയില്ല.
കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കും.
ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാൻമാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.
ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിങ്ങൾ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല.
ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?
അവൻ കരുണതോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ.
എന്നാൽ, യേശു അനുവദിച്ചില്ല. അവൻ പറഞ്ഞു: നീ വീട്ടിൽ സ്വന്തക്കാരുടെ അടുത്തേക്കു പോവുക. കർത്താവു നിനക്കുവേണ്ടി എന്തെല്ലാം പ്രവർത്തിച്ചുവെന്നും എങ്ങനെ നിന്നോടു കരുണ കാണിച്ചുവെന്നും അവരെ അറിയിക്കുക.
പലപ്പോഴും അത് അവനെ നശിപ്പിക്കാൻവേണ്ടി തീയിലും വെള്ളത്തിലും വീഴ്ത്തിയിട്ടുണ്ട്. എന്തെങ്കിലും ചെയ്യാൻ നിനക്കു കഴിയുമെങ്കിൽ ഞങ്ങളുടെമേൽ കരുണതോന്നി ഞങ്ങളെ സഹായിക്കണമേ!
അവിടുത്തെ ഭക്തരുടെമേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും.
എന്നാൽ, നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുവിൻ. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ള വർക്കു നൻമചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങൾ അത്യുന്നതന്റെ പുത്രൻമാരായിരിക്കുകയുംചെയ്യും. കാരണം, അവിടുന്നു നന്ദിഹീന രോടും ദുഷ്ടരോടും കരുണ കാണിക്കുന്നു.
നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.
അവനോടു കരുണ കാണിച്ചവൻ എന്ന് ആ നിയമജ്ഞൻ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീർന്നു.
അതോ, അവിടുത്തെനിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ?
താൻ ഇച്ഛിക്കുന്നവരോട് അവിടുന്നു കരുണ കാണിക്കുന്നു; അതുപോലെ താൻ ഇച്ഛിക്കുന്നവരെ കഠിനഹൃദയരാക്കുകയും ചെയ്യുന്നു.
ഉപദേശ വരം ഉപദേശത്തിലും നമുക്ക് ഉപയോഗിക്കാം. ദാനംചെയ്യുന്നവൻ ഔദാര്യത്തോടെയും, നേതൃത്വം നൽകുന്നവൻ തീക്ഷ്ണതയോടെയും, കരുണ കാണിക്കുന്നവൻ പ്രസന്നതയോടെയും പ്രവർത്തിക്കട്ടെ.
അവിവാഹിതരെപ്പറ്റി കർത്താവിന്റെ കൽപനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാൽ, വിശ്വസ്തനായിരിക്കാൻ കർത്താവിൽനിന്നു കരുണ ലഭിച്ചവൻ എന്ന നിലയിൽ എന്റെ അഭിപ്രായം ഞാൻ പറയുന്നു.
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻെറ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവൻ വാഴ്ത്തപ്പെട്ടവനാകട്ടെ!
എന്നാൽ, നമ്മൾ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്നേഹത്താൽ,
ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാ റുവിൻ.
അതേ, അവൻ രോഗബാധിത നായി മരണത്തോളം എത്തി. എങ്കിലും ദൈവം അവനോടു കരുണ കാണിച്ചു. അവനോടു മാത്രമല്ല എന്നോടും-എനിക്കു ദുഃഖത്തിൻമേൽ ദുഃഖം ഉണ്ടാകാതിരിക്കാൻവേണ്ടി.
നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കണം.
വിശ്വാസത്തിൽ എന്റെയഥാർത്ഥസന്താനമായ തിമോത്തേയോസിന്: പിതാവായ ദൈവത്തിൽ നിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിന്നും കൃപയും കരുണയും സമാധാനവും!
മുമ്പ് ഞാൻ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ് ഞാൻ പ്രവർത്തിച്ചത്.
ജനങ്ങളുടെ പാപങ്ങൾക്കു പരിഹാരംചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളിൽ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാൻ അവൻ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.
അതിനാൽ, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.
അവരുടെ അനീതികളുടെ നേർക്കു ഞാൻ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങൾ ഞാൻ ഒരിക്കലും ഓർക്കുകയുമില്ല.