ചാരുന്നവൻെറ കൈയ് കുത്തിക്കീറുന്ന ഒടിഞ്ഞഞാങ്ങണ ആണ് നീ ആശ്രയിക്കുന്ന ഈജിപ്ത്. ഈജിപ്ത്രാജാവായ ഫറവോ, ആശ്രയിക്കുന്നവർക്കൊക്കെ അങ്ങനെതന്നെയാണ്.
ഈജിപ്ത്
ബൈബിൾ സ്ഥലം — യാക്കോബിന്റെ കുടുംബത്തിന് ക്ഷാമകാലത്ത് അഭയമായെങ്കിലും പിന്നീട് ഇസ്രായേലിന്റെ അടിമത്തദേശമായി. ദൈവം മോശയിലൂടെ ജനത്തെ വിമോചിച്ചു; ശിശുവായ യേശുവിനും ഈജിപ്ത് അഭയമായി. ബന്ധപ്പെട്ട ഭാഗങ്ങൾ: ഉത്പത്തി 46–47; പുറപ്പാട് 1–14; മത്തായി 2:13–15.
ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ
ഹാമിൻെറ പുത്രൻമാർ: കുഷ്, ഈജിപ്ത്, പുത്, കാനാൻ.
അവർ പുറപ്പെട്ടപ്പോൾ ഈജിപ്ത്സന്തോഷിച്ചു; എന്തെന്നാൽ, അവരെപ്പറ്റിയുള്ള ഭീതിഅതിൻെറ മേൽ നിപതിച്ചിരുന്നു;
അന്ന് അസ്സീറിയാ, ഈജിപ്ത്, പാത്രോസ്, എതേ്യാപ്യാ, ഏലാം, ഷീനാർ, ഹാമാത് എന്നിവിടങ്ങളിലും തീരദേശങ്ങളിലും അവശേഷിച്ചിരിക്കുന്ന തന്റെ ജനത്തെ വീണ്ടെടുക്കാൻ കർത്താവ് രണ്ടാംപ്രാവശ്യവും കൈനീട്ടും.
കർത്താവ് അവളിൽ ആശയക്കുഴപ്പത്തിന്റെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുകയാണ്. അങ്ങനെ മദ്യപൻ ഛർദിച്ചതിൽ തെന്നിനടക്കുന്നതുപോലെ ഈജിപ്ത് എല്ലാ കാര്യങ്ങളിലും കാലിടറി നടക്കുന്നു.
ടയിറിനെക്കുറിച്ചുള്ള ഈ വാർത്ത കേട്ട് ഈജിപ്ത് കഠിന ദുഃഖത്തിലാകും.
ഈജിപ്ത്, യൂദാ, ഏദോം, അമ്മോന്യർ, മൊവാബ്യർ, ചെന്നി വടിച്ച മരുഭൂവാസി കൾ ഇവരെല്ലാം അപരിച്ഛേദിതരാണ്. ഇസ്രായേൽ ഭവനം മുഴുവൻ ഹൃദയത്തിൽ അപരിച്ഛേദിതരാണ്.
നൈൽകണക്കെ ഈജിപ്ത് ഉയർന്നുവരുന്നു; കൂലം തകർക്കുന്ന പ്രവാഹംപോലെ തിരയടിച്ചുയരുന്നു. അവൻ പറഞ്ഞു: ഞാൻ ഉയർന്ന് ഭൂമിയെ മൂടും. നഗരങ്ങളെയും നഗരനിവാസികളെയും ഞാൻ നശിപ്പിക്കും.
ഈജിപ്ത് ചന്തമുള്ള പശുക്കുട്ടിയാണ്. വടക്കുനിന്നുവരുന്ന കാട്ടീച്ച അതിനെ ആക്രമിക്കും.
ആകയാൽ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ മേൽ വാൾ അയയ്ക്കും. മനുഷ്യരെയും മൃഗങ്ങളെയും നിന്നിൽ നിന്നു ഞാൻ വിച്ഛേദിക്കും. ഈജിപ്ത് വിജനവും ശൂന്യവുമാകും.
ഈജിപ്ത് നശിപ്പിക്കേണ്ടതിന് അവനെയും അവന്റെ കൂടെയുള്ളവരെയും, ജനതകളിൽവച്ച് ഏറ്റവും ഭീകരൻമാരെത്തന്നെ, ഞാൻ കൊണ്ടുവരും. ഈജിപ്തിനെതിരേ അവർ വാളൂരും. മൃതശരീരങ്ങളാൽ ദേശം നിറയും.
നാശത്തിൽനിന്ന് അവർ ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചുകൂട്ടും. മെംഫിസ് അവരെ സംസ്കരിക്കും. അവരുടെ വിലപിടിപ്പുള്ള വെള്ളിസാധനങ്ങൾ കൊടിത്തൂവ കര സ്ഥമാക്കും; അവരുടെ കൂടാരങ്ങളിൽ മുൾച്ചെടികൾ വളരും.
അവർ ഈജിപ്ത്ദേശത്തേക്കു മടങ്ങും. അസ്സീറിയാ അവരുടെ രാജാവാകും. കാരണം, എന്റെ അടുക്കലേക്കു മടങ്ങിവരാൻ അവർ വിസമ്മതിച്ചു.
നീ ഈജിപ്ത് ദേശത്തായിരുന്ന നാൾമുതൽ ഞാനാണ് നിന്റെ ദൈവമായ കർത്താവ്. പഴയ നാളുകളിലെന്നപോലെ നിങ്ങളെ ഞാൻ വീണ്ടും കൂടാരങ്ങളിൽ വസിപ്പിക്കും.
നീ ഈജിപ്ത് ദേശത്തായിരുന്ന നാൾമുതൽ നിന്റെ ദൈവമായ കർത്താവ് ഞാനാണ്. എന്നെയല്ലാതെ മറ്റൊരു ദൈവത്തെനീ അറിയുന്നില്ല. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.
യൂദായിലെ ജനത്തോട് അക്രമം പ്രവർത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിഷ്കളങ്കരക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്ത് ശൂന്യമാവുകയും ഏദോം നിർജനഭൂമിയാവുകയും ചെയ്യും.
അവർ ഈജിപ്ത് കടലിലൂടെ കടന്നുപോകുമ്പോൾ ഞാൻ ഓളങ്ങളെ അടിക്കും. നൈലിൻെറ ആഴങ്ങൾ വറ്റിപ്പോകും; അസ്സീറിയായുടെ അഹങ്കാരം ശമിക്കും; ഈജിപ്തിന്റെ ചെങ്കോൽ നീങ്ങിപ്പോകും.
ഈജിപ്ത്ഭവനം ആരാധിക്കാൻ വന്നില്ലെങ്കിൽ കൂടാരത്തിരുന്നാൾ ആചരിക്കാൻ വരാത്ത ജനതകളുടെമേൽ കർത്താവ് അയയ്ക്കുന്ന മഹാമാരി അവരുടെമേലും വരും.
സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാർഥത്തിൽ വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവിൽ അവരുടെ മൃതദേഹം കിടക്കും. അവിടെ വച്ചാണ് അവരുടെ നാഥൻ ക്രൂശിക്കപ്പെട്ടത്.