അപ്പോൾ കർത്താവുമോശയോടു കോപിച്ചു പറഞ്ഞു: നിനക്കുലേവ്യനായ അഹറോൻ എന്നൊരു സഹോദരനുണ്ടല്ലോ. അവൻ നന്നായി സംസാരിക്കുമെന്ന് എനിക്കറിയാം. ഇതാ, അവൻ നിന്നെ കാണാൻ വരുന്നു.
അഹറോൻ
ബൈബിളിലെ വ്യക്തി — മോശയുടെ സഹോദരനും ഇസ്രായേലിന്റെ ആദ്യ മഹാപുരോഹിതനും. പുറപ്പാട് 4; ലേവ്യർ 8–9.
ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ
കർത്താവ് അഹറോനോടു പറഞ്ഞു: നീ മരുഭൂമിയിലേക്കു പോയി മോശയെ കാണുക. അതനുസരിച്ച് അഹറോൻ പോയി. ദൈവത്തിന്റെ മലയിൽവച്ച് അവനെ കണ്ടുമുട്ടി ചുംബിച്ചു.
കർത്താവു മോശയോടു പറഞ്ഞകാര്യങ്ങളെല്ലാം അഹറോൻ ജനത്തോടു വിവരിക്കുകയും അവരുടെ മുൻപിൽ അടയാളങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. ജനം വിശ്വസിച്ചു.
അമ്രാം തൻെറ പിതൃസഹോദരിയായ യോക്കെബെദിനെ ഭാര്യയായി സ്വീകരിക്കുകയും അവളിൽ അവനു അഹറോൻ, മോശ എന്നിവർ ജനിക്കുകയും ചെയ്തു. അമ്രാമിന്റെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വർഷമായിരുന്നു. ഇസ്ഹാറിൻെറ പുത്രൻമാർ: കോറഹ്, നെഫെഗ്, സിക്രി.
അഹറോൻ, അമ്മീനാദാബിന്റെ മകളും നഹ്ഷോൻെറ സഹോദരിയുമായ എലിഷേബായെ ഭാര്യയായി സ്വീകരിക്കുകയും അവളിൽ അവന് നാദാബ്, അബീഹു, എലെയാസർ, ഇത്താമാർ എന്നീ പുത്രൻമാർ ജനിക്കുകയുംചെയ്തു.
കർത്താവു മോശയോടു പറഞ്ഞു: ഇതാ ഞാൻ ഫറവോയ്ക്കു നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. നിന്റെ സഹോദര നായ അഹറോൻ, നിന്റെ പ്രവാചകനായിരിക്കും.
ഞാൻ നിന്നോടു കൽപിക്കുന്നതെല്ലാം നീ അഹറോനോടു പറയണം. ഫറവോ തൻെറ രാജ്യത്തുനിന്ന് ഇസ്രായേൽക്കാരെ വിട്ടയയ്ക്കാൻവേണ്ടി നിന്റെ സഹോദരൻ അഹറോൻ അവനോടു സംസാരിക്കട്ടെ.
അത് സർപ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കൽച്ചെന്ന് കർത്താവു കൽപിച്ചതുപോലെ പ്രവർത്തിച്ചു. അഹറോൻ വടി ഫറവോയുടെയും സേവകരുടെയും മുൻപിൽ ഇട്ടു.
അഹറോൻ ഈജിപ്തിലെ ജലാശയങ്ങളുടെമേൽ കൈനീട്ടി; തവളകളെക്കൊണ്ട് ഈജിപ്തുദേശം മുഴുവൻ നിറഞ്ഞു.
അവൻ അപ്രകാരം ചെയ്തു; അഹറോൻ വടിയെടുത്ത് കൈനീട്ടി നിലത്തെ പൂഴിയിൽ അടിച്ചു. ഉടനെ മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ നിറഞ്ഞു. ഈജിപ്തിലെ പൂഴി മുഴുവൻ പേ നായിത്തീർന്നു.
അഹറോൻ ഇസ്രായേൽ സമൂഹത്തോടു സംസാരിച്ചപ്പോൾ അവർ മരുഭൂമിയിലേക്കു നോക്കി. അപ്പോൾ കർത്താവിന്റെ മഹത്വം മേഘത്തിൽ പ്രത്യക്ഷപ്പെട്ടു.
കർത്താവ് മോശയോട് കൽപിച്ചതുപോലെ അഹറോൻ അതു സാക്ഷ്യപേടകത്തിനു മുൻപിൽ സൂക്ഷിച്ചുവച്ചു.
മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായിയുദ്ധം ചെയ്തു. മോശ, അഹറോൻ, ഹൂർ എന്നിവർ മലമുകളിൽ കയറിനിന്നു.
ഇസ്രായേൽ പുത്രൻമാരുടെ സ്മാരകശിലകളായി അവ എഫോദിൻെറ തോൾവാറുകളിൽ ഉറപ്പിക്കണം. അവരുടെ പേരുകൾ കർത്താവിന്റെ മുൻപിൽ ഒരു സ്മാരകമായി അഹറോൻ തൻെറ ഇരുതോളുകളിലും വഹിക്കട്ടെ.
അഹറോൻ വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോൾ ഇസ്രായേലിന്റെ പുത്രൻമാരുടെ പേരുകൾ കൊത്തിയിട്ടുള്ളന്യായവിധിയുടെ ഉരസ്ത്രാണം ധരിക്കണം. അങ്ങനെ, കർത്താവിന്റെ സന്നിധിയിൽ അവർ നിരന്തരം സ്മരിക്കപ്പെടും.
ന്യായവിധിയുടെ ഉരസ്ത്രാണത്തിൽ ഉറീം, തുമ്മീം എന്നിവനിക്ഷേപിക്കുക. അഹറോൻ കർത്താവിന്റെ മുൻപിൽ പ്രവേ ശിക്കുമ്പോൾ അവ അവന്റെ മാറിലുണ്ടായിരിക്കണം. അങ്ങനെ അഹറോൻ തൻെറ മാറിൽ ഇസ്രായേലിന്റെ ന്യായവിധി കർത്താവിന്റെ സന്നിധിയിൽ നിരന്തരം വഹിക്കട്ടെ.
അഹറോൻ പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ ഇതു ധരിക്കണം. അവൻ വിശുദ്ധ സ്ഥലത്ത് കർത്താവിന്റെ സന്നിധിയിൽ പ്രവേശിക്കുമ്പോഴും അവിടെനിന്നു പുറത്തുവരുമ്പോഴും അതിന്റെ ശബ്ദം കേൾക്കട്ടെ. ഇല്ലെങ്കിൽ അവൻ മരിക്കും.
ഒരു നീലച്ചരടുകൊണ്ട് അത് തലപ്പാവിന്റെ മുൻവശത്ത് ബന്ധിക്കണം. അഹറോൻ അതു നെറ്റിയിൽ ധരിക്കണം.
ഓരോ പ്രഭാതത്തിലും വിളക്കുകളൊരുക്കുമ്പോൾ അഹറോൻ പീഠത്തിൻമേൽ പരിമളദ്രവ്യങ്ങൾ പുകയ്ക്കണം.
ദ്രാവക നൈവേദ്യവും ഒഴിക്കരുത്. പാപപരിഹാരബലിയുടെ രക്തംകൊണ്ട് വർഷത്തിലൊരിക്കൽ അഹറോൻ അതിന്റെ കൊമ്പുകളിൽ പരിഹാര കർമം അനുഷ്ഠിക്കണം. തലമുറതോറും ഇപ്രകാരം ചെയ്യണം. ഇത് കർത്താവിന് അതി വിശുദ്ധമാണ്.
അഹറോൻ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രൻമാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വർണവളയങ്ങൾ ഊരിയെടുത്ത് എന്റെ അടുത്തു കൊണ്ടുവരുവിൻ.
അതു കണ്ടപ്പോൾ അഹറോൻ കാളക്കുട്ടിയുടെ മുൻപിൽ ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കർത്താവിന്റെ ഉത്സവദിനമായിരിക്കും.
അഹറോൻ പറഞ്ഞു: അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിന് തിൻമയിലേക്കുള്ള ചായ്വ് അങ്ങേക്കറിവുള്ളതാണല്ലോ.
ജനത്തിന്റെ അഴിഞ്ഞാട്ടം മോശ കണ്ടു. ശത്രുക്കളുടെയിടയിൽ സ്വയം ലജ്ജിത രാകത്തക്കവിധം അഴിഞ്ഞാടുന്നതിന് അഹറോൻ അവരെ അനുവദിച്ചിരുന്നു.
അഹറോൻ ബലിപീഠത്തെ സമീപിച്ച് തൻെറ പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെ കൊന്നു.
അഹറോൻ ദഹനബലിക്കുള്ള മൃഗത്തെയും കൊന്നു. അവന്റെ പുത്രൻമാർ അതിന്റെ രക്തം അവന്റെ യടുക്കൽ കൊണ്ടുവന്നു. അവൻ അത് ബലിപീഠത്തിനു ചുറ്റുംതളിച്ചു.
അഹറോൻ ജനങ്ങൾക്കുവേണ്ടി സമാധാനബലിയായി കാളയെയും മുട്ടാടിനെയും കൊന്നു. പുത്രൻമാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അതു ബലിപീഠത്തിനു ചുറ്റും തളിച്ചു.
മോശ കൽപിച്ചിരുന്നതുപോലെ നെഞ്ചും വലത്തെ കുറകും അഹറോൻ കർത്താവിന്റെ സന്നിധിയിൽ നീരാജനം ചെയ്തു.
അതിനുശേഷം അഹറോൻ ജനത്തിന്റെ നേരേ കൈകളുയർത്തി അവരെ അനുഗ്രഹിച്ചു. പാപപരിഹാരബലിയും ദഹനബലിയും സമാധാനബലിയും അർപ്പിച്ചതിനുശേഷം അവൻ ഇറങ്ങിവന്നു.
അപ്പോൾമോശ അഹറോനോടു പറഞ്ഞു: കർത്താവ് അരുളിച്ചെയ്തിരിക്കുന്നു, എന്നെ സമീപിക്കുന്നവർക്ക് ഞാൻ പരിശുദ്ധനാണെന്നു കാണിച്ചുകൊടുക്കും. എല്ലാ ജനങ്ങളുടെയും മുൻപിൽ എന്റെ മഹത്വം ഞാൻ വെളിപ്പെടുത്തും. അഹറോൻ നിശ്ശബ്ദനായിരുന്നു.
അപ്പോൾ അഹറോൻ മോശയോടു പറഞ്ഞു: ഇതാ ഇന്ന് അവർ തങ്ങളുടെ ദഹന ബലിയും പാപപരിഹാരബലിയും കർത്താവിന്റെ സന്നിധിയിൽ അർപ്പിച്ചിരിക്കുന്നു. എന്നിട്ടും ഇവയൊക്കെ എനിക്കു സംഭവിച്ചു. ഞാൻ ഇന്നു പാപപരിഹാരബലി ഭക്ഷിച്ചിരുന്നുവെങ്കിൽ കർത്താവിന്റെ ദൃഷ്ടിയിൽ അതു സ്വീകാര്യമാകുമായിരുന്നോ?
അഹറോൻ ശ്രീകോവിലിൽ പ്രവേശിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാരബലിക്ക് ഒരു കാളക്കുട്ടിയെയും ദഹനബലിക്ക് ഒരു മുട്ടാടിനെയും കൊണ്ടുവരണം.
അഹറോൻ തനിക്കുവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ അർപ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരം ചെയ്യണം.
അഹറോൻ കുറിയിട്ട് ആടുകളിലൊന്നിനെ കർത്താവിനും മറ്റേതിനെ അസസേലിനുമായി നിശ്ചയിക്കണം.
അഹറോൻ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ സമർപ്പിക്കണം. അവൻ അതിനെകൊല്ലണം.
അങ്ങനെ ഇസ്രായേൽ ജനത്തിന്റെ അശുദ്ധിയും തിൻമകളും പാപങ്ങളും നിമിത്തം അഹറോൻ വിശുദ്ധ സ്ഥലത്തിനുവേണ്ടി പാപപരിഹാരം ചെയ്യണം. അവരുടെ ഇടയിൽ, അവരുടെ അശുദ്ധിയുടെ മധേ്യ, സ്ഥിതിചെയ്യുന്ന സമാഗമകൂടാരത്തിനു വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യണം.
അതിന്റെ തലയിൽ കൈകൾ വച്ച് അഹറോൻ ഇസ്രായേൽജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം. അവയെല്ലാം അതിന്റെ ശിരസ്സിൽ ചുമത്തി, ഒരുങ്ങിനില്ക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു വിടണം.
അനന്തരം, അഹറോൻ സമാഗമകൂടാരത്തിൽചെന്ന് ശ്രീകോവിലിൽ പ്രവേശിച്ചപ്പോൾ ധരിച്ചിരുന്ന ചണവസ്ത്രങ്ങൾ ഊരിവയ്ക്കണം.
സമാഗമകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിര ശ്ശീലയ്ക്കു പുറത്ത് പ്രദോഷംമുതൽ പ്രഭാതംവരെ നിരന്തരം കർത്താവിന്റെ സന്നിധിയിൽ അഹറോൻ അതു സജ്ജമാക്കി വയ്ക്കണം. നിങ്ങളുടെ തലമുറകൾക്ക് എന്നേക്കുമുള്ള നിയമമാണിത്.
ഇസ്രായേൽജനത്തിനുവേണ്ടി നിത്യമായ ഒരു ഉടമ്പടിയായി സാബത്തുതോറും മുടക്കംകൂടാതെ അഹറോൻ അതു കർത്താവിന്റെ മുൻപിൽ ക്രമപ്പെടുത്തിവയ്ക്കണം.
ദീപം കൊളുത്തുമ്പോൾ വിളക്കുകാലിനുമുമ്പിൽ പ്രകാശം പരക്കത്തക്കവിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തണമെന്ന് അഹറോനോടു പറയുക. അഹറോൻ അങ്ങനെ ചെയ്തു.
ഇസ്രായേൽ ജനത്തിന്റെ നീരാജനമായി കർത്താവിനു ശുശ്രൂഷ ചെയ്യാൻ അഹറോൻ ലേവ്യരെ അവിടുത്തേക്കു സമർപ്പിക്കണം.
ലേവ്യർ തങ്ങളെത്തന്നെ പാപത്തിൽനിന്നു ശുദ്ധീകരിച്ചു; വസ്ത്രമലക്കി. അഹറോൻ അവരെ നീരാജനമായി കർത്താവിനു സമർപ്പിച്ചു. അവരുടെ ശുദ്ധീകരണത്തിനായി അഹറോൻ പാപപരിഹാരബലി അർപ്പിക്കുകയും ചെയ്തു.
കൂടാരത്തിൻെറ മുകളിൽനിന്നു മേഘം നീങ്ങിയപ്പോൾ മിരിയാം കുൃഷ്ഠം പിടിച്ചു മഞ്ഞുപോലെ വെളുത്തു. അഹറോൻ തിരിഞ്ഞു നോക്കിയപ്പേൾ അവൾ കുഷ്ഠരോഗിണിയായിത്തീർന്നതു കണ്ടു.
അഹറോൻമോശയോടു പറഞ്ഞു: പ്രഭോ, ഞങ്ങൾ ബുദ്ധിഹീനമായിട്ടാണു പ്രവർത്തിച്ചത്; ആ പാപം ഞങ്ങളുടെമേൽ ചുമത്തരുതേ!
മോശ പറഞ്ഞതുപോലെ അഹറോൻ ധൂപകലശമെടുത്തു ജനത്തിന്റെ നടുവിലേക്ക് ഓടി. ജനത്തെ മഹാമാരി ബാധിച്ചുകഴിഞ്ഞിരുന്നു. അവൻ ധൂപാർച്ചന നടത്തി, ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്തു.
മഹാമാരി അവസാനിച്ചപ്പോൾ അഹറോൻ സമാഗമകൂടാരവാതിൽക്കൽ മോശയുടെ സമീപം തിരിച്ചെത്തി.
അഹറോൻ തൻെറ പിതാക്കൻമാരോടു ചേരും. മെരീബാ ജലാശയത്തിങ്കൽവച്ചു നിങ്ങൾ എന്റെ കൽപനയെ ധിക്കരിച്ചതുകൊണ്ട്, ഇസ്രായേൽ ജനത്തിനു ഞാൻ നൽകുന്ന ദേശത്ത് അവൻ പ്രവേശിക്കുകയില്ല.
അഹറോന്റെ വസ്ത്രം ഊരി മകനായ എലെയാസറിനെ ധരിപ്പിക്കുക; അഹറോൻ അവിടെവച്ചു തൻെറ പിതാക്കൻമാരോടു ചേരും.
മോശ അഹറോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസറിനെ ധരിപ്പിച്ചു. മലമുകളിൽവച്ച് അഹറോൻമരിച്ചു. മോശയും എലെയാസറും മലയിൽനിന്ന് ഇറങ്ങിപ്പോന്നു.
അഹറോൻമരിച്ചുപോയി എന്നറിഞ്ഞ് ഇസ്രായേൽ സമൂഹം മുഴുവൻ അവനെ ഓർത്തു മുപ്പതു ദിവസം ദുഃഖമാചരിച്ചു.
പുരോഹിതനായ അഹറോൻ കർത്താവിന്റെ കൽപനയനുസരിച്ചു ഹോർമലയിൽ കയറി; അവിടെവച്ചു മരിച്ചു. ഇത്, ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിൻെറ നാൽപതാം വർഷം അഞ്ചാം മാസം ഒന്നാം ദിവസമായിരുന്നു.
ഇസ്രായേൽജനംയാക്കാൻെറ മക്കളുടെ കിണറുകളുടെ സമീപത്തു നിന്നു മൊസേറയിലേക്ക്യാത്രചെയ്തു. അവിടെ വച്ച് അഹറോൻമരിച്ചു; അവിടെത്തന്നെ അവനെ സംസ്കരിക്കുകയും ചെയ്തു. അവനുപകരം മകൻ എലെയാസർ പുരോഹിത ശുശ്രൂഷ ഏറ്റെടുത്തു.
നിന്റെ സഹോദരൻ അഹറോൻ ഹോർമലയിൽവച്ചു മരിക്കുകയും തൻെറ ജനത്തോടു ചേരുകയും ചെയ്തതുപോലെ നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.
അമ്രാമിന്റെ സന്താനങ്ങൾ: അഹറോൻ, മോശ, മിറിയാം. അഹറോന്റെ പുത്രൻമാർ: നാദാബ്, അബീഹു, എലെയാസർ, ഇത്താമർ.
അഹറോൻകുടുംബത്തിൻെറ ശാഖ കൾ ഇവയാണ്. അഹറോന്റെ പുത്രൻമാർ: നാദാബ്, അബീഹു, എലെയാസർ, ഇത്താമർ.
ഇസ്രായേ ലിൻെറ ദൈവമായ കർത്താവ് കൽപിച്ചത നുസരിച്ച് അവരുടെ പിതാവായ അഹറോൻ നിശ്ചയിച്ച ക്രമമനുസരിച്ച് ദേവാലയത്തിൽ ശുശ്രൂഷ ചെയ്യാൻ അവർ വരേണ്ടിയിരുന്നു.
ലേവിയുടെ അധിപൻ കെമുവേലിൻെറ മകൻ ഹഷാബിയാ. അഹറോൻ കുടുംബത്തിന്റെ തലവൻ സാദോക്ക് ആയിരുന്നു.
മോശയുടെയും അഹറോൻെറയുംനേതൃത്വത്തിൽ അങ്ങയുടെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെയെന്നപോലെ അങ്ങു നയിച്ചു.
കർത്താവേ, അങ്ങയുടെ ജനത്തിന്അഹറോൻ നൽകിയ അനുഗ്രഹത്തിനൊത്ത് അങ്ങയുടെ ദാസരുടെ പ്രാർഥനകേൾക്കണമേ! അങ്ങാണ്യുഗങ്ങളുടെ ദൈവമായകർത്താവെന്നു ഭൂമിയിലുള്ള സകലജനതകളും അറിയട്ടെ!