3 യോഹന്നാൻ 1
അധ്യായങ്ങൾ
അഭിവാദനം
1സഭാശ്രേഷ്ഠനായ ഞാൻ ആത്മാർഥമായി സ്നേഹിക്കുന്ന പ്രിയപ്പെട്ട ഗായൂസിന് എഴുതുന്നത്:
2വാത്സല്യഭാജനമേ, നിന്റെ ആത്മാവു ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെ തന്നെ, എല്ലാകാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെ എന്നും നീ ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാൻ പ്രാർ ഥിക്കുന്നു.
3നീ സത്യമനുസരിച്ചാണു ജീവിക്കുന്നത് എന്ന് സഹോദരൻമാർ വന്നു നിന്റെ സത്യത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയപ്പോൾ ഞാൻ വളരെ സന്തോഷിച്ചു.
4എന്റെ മക്കൾ സത്യത്തിലാണു ജീവിക്കുന്നത് എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല.
പ്രശംസയും ശാസനവും
5വാത്സല്യഭാജനമേ, നീ സഹോദരർക്കുവേണ്ടി, പ്രതേ്യകിച്ച്, അപരിചിതർക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനു യോജിച്ച പ്രവൃത്തികളാണ്.
6അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീ അവരെയാത്രയാക്കുന്നതു നന്നായിരിക്കും.
7കാരണം, അവിടുത്തെനാമത്തെപ്രതിയാണ് അവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിജാതീയരിൽനിന്ന് അവർ ഒരു സഹായവും സ്വീകരിച്ചിട്ടില്ല.
8ആകയാൽ, നാം സത്യത്തിൽ സഹപ്രവർത്തകരായിരിക്കേണ്ടതിന് ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്ഷിക്കേണ്ടിയിരിക്കുന്നു.
9ഞാൻ ചില കാര്യങ്ങൾ സഭയ്ക്കെഴുതിയിരുന്നു. എന്നാൽ, പ്രഥമസ്ഥാനം മോഹിക്കുന്ന ദിയോത്രെഫെസ് ഞങ്ങളുടെ അധികാരത്തെ അംഗീകരിക്കുന്നില്ല.
10അതിനാൽ, ഞാൻ വന്നാൽ അവന്റെ ചെയ്തികളെപ്പറ്റി അവനെ അനുസ്മരിപ്പിക്കും. അവൻ ഞങ്ങൾക്കെതിരേ ദുഷിച്ചു സംസാരിക്കുന്നു. അതുകൊണ്ടും തൃപ്തനാകാതെ സഹോദരരെ അവൻ നിരസിക്കുന്നു. തന്നെയുമല്ല, അവരെ സ്വീകരിക്കാൻ തയ്യാറാകുന്നവരെ അവൻ തടയുകയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു.
11വാത്സല്യഭാജനമേ, തിൻമയെ അനുകരിക്കരുത്; നൻമയെ അനുകരിക്കുക. നൻമ പ്രവർത്തിക്കുന്നവൻ ദൈവത്തിന്റെ സ്വന്തമാണ്. തിൻമ പ്രവർത്തിക്കുന്നവനാകട്ടെ ദൈവത്തെ കണ്ടിട്ടേയില്ല.
12ദെമേത്രിയോസിന് എല്ലാവരിലുംനിന്ന്, സത്യത്തിൽനിന്നുതന്നെയും, സാക്ഷ്യം ലഭിച്ചിരിക്കുന്നു. ഞങ്ങളും അവനു സാക്ഷ്യം നൽകുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു നിനക്കറിയാം.
13എനിക്കു വളരെയധികം കാര്യങ്ങൾ എഴുതാനുണ്ട്. എന്നാൽ, അതെല്ലാം തൂലികയും മഷിയും കൊണ്ടു നിനക്കെഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
14താമസിയാതെ നിന്നെ കാണാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അപ്പോൾ മുഖാഭിമുഖം നമുക്കു സംസാരിക്കാം.
15നിനക്കു സമാധാനം. സ്നേഹിതൻമാർ നിന്നെ അഭിവാദനം ചെയ്യുന്നു. എല്ലാ സ്നേഹിതരെയും പ്രതേ്യകം പ്രതേ്യകം അഭിവാദനം അറിയിക്കുക.