1 തെസലോനിക്കാ 2
അധ്യായങ്ങൾ
പൗലോസിൻെറ മാതൃക
1സഹോദരരേ, നിങ്ങളുടെയടുത്തേക്കു ഞങ്ങൾ വന്നതു വ്യർഥമായില്ലെന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ.
2നിങ്ങൾക്കറിയാവുന്നതുപോലെ ഞങ്ങൾ വളരെ പീഡകൾ സഹിക്കുകയും ഫിലിപ്പിയിൽവച്ച് അവമാനിക്കപ്പെടുകയും ചെയ്തു. എങ്കിലും, കഠോര മായ ക്ലേശങ്ങളുടെമധേ്യ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രഘോഷിക്കാനുള്ള ധൈര്യം ദൈവം ഞങ്ങൾക്കു പ്രദാനം ചെയ്തു.
3ഞങ്ങളുടെ ഉപദേശം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വഞ്ചനയിൽനിന്നോ ഉദ്ഭവിച്ചതല്ല.
4സുവിശേഷം ഭരമേൽക്കാൻ യോഗ്യരെന്നു ദൈവം അംഗീകരിച്ചതനുസരിച്ചാണു ഞങ്ങൾ പ്രസംഗിക്കുന്നത്. ഇതു മനുഷ്യരെ പ്രീതിപ്പെടുത്താനല്ല; ഞങ്ങളുടെ ഹൃദയങ്ങൾ പരിശോധിക്കുന്നദൈവത്തെ പ്രീതിപ്പെടുത്താനാണ്.
5നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങളുടെ പ്രസം ഗങ്ങളിൽ ഒരിക്കലും മുഖസ്തുതിയുടെ വാക്കുകൾ ഉപയോഗിച്ചിട്ടില്ല; അത്യാഗ്രഹത്തിന്റെ പുറംകുപ്പായം ധരിച്ചിട്ടുമില്ല. അതിനു ദൈവംതന്നെ സാക്ഷി.
6ക്രിസ്തുവിന്റെ അപ്പസ്തോലൻമാരെന്ന നിലയിൽ മേൻമ ഭാവിക്കാമായിരുന്നിട്ടും ഞങ്ങൾ നിങ്ങളിൽനിന്നോ മറ്റു മനുഷ്യരിൽനിന്നോ മഹത്വം അനേ്വഷിച്ചില്ല.
7ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങൾ നിങ്ങളുടെയിടയിൽ സൗമ്യമായി പെരുമാറി.
8നിങ്ങളോടുള്ള അതീവതാത്പര്യം നിമിത്തം ദൈവത്തിന്റെ സുവിശേഷംമാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങൾക്കായി പങ്കുവയ്ക്കാൻ ഞങ്ങൾ സന്നദ്ധരായി. കാരണം, നിങ്ങൾ അത്രമാത്രം ഞങ്ങളുടെ വാത്സല്യഭാജനങ്ങളായിരുന്നു.
9സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങൾക്ക് ഓർമയുണ്ടല്ലോ. ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോൾ ഞങ്ങൾ നിങ്ങളിലാർക്കും ഭാരമായിത്തീരരുതെന്നു കരുതി രാപ കൽ അധ്വാനിച്ചു.
10വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം എത്ര പവിത്രവും നീതിപൂർവകവും നിഷ്കളങ്കവുമായിരുന്നുവെന്നതിനു നിങ്ങളും ദൈവവും സാക്ഷികളാണ്.
11പിതാവു മക്കളെയെന്നപോലെ ഞങ്ങൾ നിങ്ങളെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും അനുശാസിക്കുകയും ചെയ്തുവെന്ന കാര്യം നിങ്ങൾക്ക റിയാമല്ലോ.
12അത് തന്റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായവിധം നിങ്ങൾ ജീവിക്കാൻവേണ്ടിയാണ്.
സഹനത്തിൽ ഭാഗഭാഗിത്വം
13ഞങ്ങളിൽനിന്നു നിങ്ങൾ ശ്രവിച്ച ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളിൽ പ്രവർത്തിക്കുന്നയഥാർഥ ദൈവത്തിന്റെ വചനമായിട്ടാണു നിങ്ങൾ സ്വീകരിച്ചത്. അതിനു ഞങ്ങൾ നിരന്തരം ദൈവത്തിനു നന്ദി പറയുന്നു.
14സഹോദരരേ, നിങ്ങൾ യൂദയായിൽ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള ദൈവത്തിന്റെ സഭകളെ അനുകരിക്കുന്നവരായിത്തീർന്നു. എങ്ങനെയെന്നാൽ, യഹൂദരിൽനിന്ന് അവർ സഹിച്ചവയെല്ലാംതന്നെ സ്വന്തംനാട്ടുകാരിൽനിന്നു നിങ്ങളും സഹിച്ചു.
15 യഹൂദർ കർത്താവായ യേശുവിനെയും പ്രവാചകൻമാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പുറത്താക്കി.
16വിജാതീയരുടെ രക്ഷയെക്കരുതി അവരോടു പ്രസംഗിക്കുന്നതിൽനിന്നു ഞങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ട് അവർ ദൈവത്തെ അപ്രീതിപ്പെടുത്തുകയും എല്ലാ മനുഷ്യരെയും എതിർക്കുകയും ചെയ്യുന്നു. അങ്ങനെ, അവർ തങ്ങളുടെ പാപങ്ങളുടെ അള വു പൂർത്തിയാക്കുന്നു. ഇതാ, അവസാനം ദൈവത്തിന്റെ ക്രോധം അവരുടെമേൽ നിപതിച്ചിരിക്കുന്നു.
17സഹോദരരേ, ആത്മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചുനാളത്തേക്കു ഞങ്ങൾ നിങ്ങളിൽനിന്നു വേർപിരിഞ്ഞു. അതുകൊണ്ട്, നിങ്ങളെ മുഖാഭിമുഖം വീണ്ടും കാണാൻ അതീവ താത്പര്യത്തോടും ആകാംക്ഷയോടുംകൂടെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.
18അതിനാൽ, നിങ്ങളെ സ ന്ദർശിക്കാൻ ഞങ്ങൾവപൗലോസായ ഞാൻ പല പ്രാവശ്യം വ ആഗ്രഹിച്ചു. എന്നാൽ, സാത്താൻ ഞങ്ങളെ തടസ്സപ്പെടുത്തി. കർത്താവായ യേശുവിന്റെ പ്രത്യാഗമനത്തിൽ
19അവിടുത്തെ സന്നിധിയിൽ ഞങ്ങളുടെപ്രത്യാശയും ആനന്ദവും അഭിമാനത്തിന്റെ കിരീടവും എന്താണ്? അതു നിങ്ങൾ തന്നെയല്ലേ?
20എ-ന്തെ-ന്നാൽ,- നി-ങ്ങ-ളാ-ണു- ഞ-ങ്ങ-ളു-ടെ- മ-ഹ-ത്വ-വും- ആ-ന-ന്-ദ-വും.-