Menu
തിരച്ചിൽ

“ഹന്നാ”

വേഗത്തിലുള്ള സൂചന: മലയാളത്തിൽ ദൈവം അല്ലെങ്കിൽ Manglish-ൽ daivam എന്ന് തിരയാം.

ജോഷ്വ 19:14

വീണ്ടും വടക്ക് ഹന്നാത്തോനിലേക്കു തിരിഞ്ഞ് ഇഫ്താഫേൽ താഴ്വരയിൽ അവ സാനിക്കുന്നു.

1 സാമുവൽ 1:2

എല്ക്കാനയ്ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു-ഹന്നായും പെനീന്നായും. പെനീന്നായ്ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്ക്കാകട്ടെ മക്കളില്ലായിരുന്നു.

1 സാമുവൽ 1:5

ഹന്നായെ കൂടുതൽ സ്നേഹിച്ചിരുന്നെങ്കിലും അവൾക്ക് ഒരംശം മാത്രമേ നൽകിയിരുന്നുള്ളു. എന്തെന്നാൽ, കർത്താവ് അവളെ വന്ധ്യയാക്കിയിരുന്നു.

1 സാമുവൽ 1:7

ആണ്ടുതോറും കർത്താവിന്റെ ഭവനത്തിലേക്കു പോയിരുന്നപ്പോഴൊക്കെ അവൾ ഹന്നായെ പ്രകോപിപ്പിച്ചിരുന്നു. അതിനാൽ, ഹന്നാ കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തു.

1 സാമുവൽ 1:8

ഭർത്താവായ എല്ക്കാന അവളോടു ചോദിച്ചു, ഹന്നാ, എന്തിനാണ് നീ കരയുകയും ഭക്ഷിക്കാതിരിക്കുകയും ചെയ്യുന്നത്? എന്തിനു ദുഃഖിക്കുന്നു? ഞാൻ നിനക്കു പത്തു പുത്രൻമാരിലും ഉപരിയല്ലേ?

1 സാമുവൽ 1:12

ഹന്നാ ദൈവസന്നിധിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കവേ ഏലി അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

1 സാമുവൽ 1:15

ഹന്നാ പ്രതിവചിച്ചു: എന്റെ ഗുരോ, അങ്ങനെയല്ല, വളരെയേറെമനോവേദന അനുഭവിക്കുന്നവളാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കഴിച്ചിട്ടില്ല. കർത്താവിന്റെ മുമ്പിൽ എന്റെ ഹൃദയവികാരങ്ങൾ ഞാൻ പകരുകയായിരുന്നു.

1 സാമുവൽ 1:19

എല്ക്കാനയും കുടുംബവും അതിരാവിലെ എഴുന്നേറ്റ് കർത്താവിനെ ആരാധിച്ചതിനുശേഷം റാമായിലുള്ള തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങി. എല്ക്കാന ഹന്നായെ പ്രാപിക്കുകയും കർത്താവ് അവളെ അനുസ്മരിക്കുകയും ചെയ്തു.

1 സാമുവൽ 1:21

എല്ക്കാന കുടുംബസമേതം കർത്താവിനു വർഷംതോറുമുള്ള ബലിയർപ്പിക്കാനും നേർച്ച നിറവേറ്റാനും പോയി. എന്നാൽ, ഹന്നാ പോയില്ല.

1 സാമുവൽ 2:1

ഹന്നാ ഇങ്ങനെ പ്രാർഥിച്ചു:എന്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു. എന്റെ ശിരസ്സ് കർത്താവിൽ ഉയർന്നിരിക്കുന്നു. എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു. എന്തൊൽ, അവിടുത്തെ രക്ഷയിൽ ഞാൻ ആനന്ദിക്കുന്നു.

1 സാമുവൽ 2:21

കർത്താവ് ഹന്നായെ കടാക്ഷിച്ചു. അവൾ ഗർഭംധരിച്ച് മൂന്നു പുത്രൻമാരെയും രണ്ടുപുത്രിമാരെയും പ്രസവിച്ചു. ബാലനായ സാമുവലാകട്ടെ കർത്താവിന്റെ സന്നിധിയിൽ വളർന്നുവന്നു.

2 ദിനവൃത്താന്തം 28:12

യോഹന്നാന്റെ മകൻ അസറിയാ, മെഷില്ലെമോത്തിൻെറ മകൻ ബറെക്കിയാ, ഷല്ലൂമിൻെറ മകൻ യഹിസ്കിയാ. ഹദ്ലായിയുടെ മകൻ അമാസാ എന്നീ എഫ്രായിം നേതാക്കൻമാർയുദ്ധത്തിൽനിന്നു മടങ്ങിവന്നവരോടു പറഞ്ഞു:

1 മക്കബായർ 2:1

ശിമയോന്റെ പുത്രനായ യോഹന്നാന്റെ പുത്രനും യൊവാറിബ് കുടുംബത്തിൽപ്പെട്ട പുരോഹിതനുമായ മത്താത്തിയാസ് ജറുസലെമിൽനിന്നു മൊദെയിനിലേക്കു മാറിത്താമസിച്ചു.

1 മക്കബായർ 2:2

അവന് അഞ്ചു പുത്രൻമാരുണ്ടായിരുന്നു. ഗദ്ദി എന്ന യോഹന്നാൻ,

1 മക്കബായർ 8:18

അടിമത്തത്തിൽ നിന്നു മോചനം നേടാനുമായി യൂദാസ്, ആക്കോസിന്റെ പുത്രൻ യോഹന്നാന്റെ മകനായ എവുപ്പോളെമൂസിനെയും എലെയാസറിൻെറ മകൻ ജാസനെയും തിരഞ്ഞെടുത്തു റോമായിലേക്കയച്ചു. ഗ്രീക്കുകാർ ഇസ്രായേലിനെ പൂർണമായും അടിമത്തത്തിലാഴ്ത്തുകയാണെന്ന് അവർ മനസ്സിലാക്കിയിരുന്നു.

1 മക്കബായർ 9:36

എന്നാൽ, മെദെബായിൽനിന്നുയാംബ്രിയുടെ പുത്രൻമാർ വന്ന് യോഹന്നാനെ പിടിച്ചുകൊണ്ടുപോവുകയും അവന്റെ പക്കലുണ്ടായിരുന്നവയെല്ലാം കൈവശപ്പെടുത്തുകയും ചെയ്തു.

1 മക്കബായർ 9:38

തങ്ങളുടെ സഹോദരൻ യോഹന്നാന്റെ രക്തത്തെക്കുറിച്ച് അവർ ഓർത്തു. അവർ പോയി മലയുടെ മറവിൽ ഒളിച്ചിരുന്നു.

1 മക്കബായർ 13:53

തൻെറ മകൻ യോഹന്നാനു പ്രായപൂർത്തിയായി എന്നു കണ്ട്, ശിമയോൻ അവനെ സർവസൈന്യാധിപനാക്കി. അവൻ ഗസറായിൽ വാസമുറപ്പിച്ചു.

1 മക്കബായർ 16:1

യോഹന്നാൻ ഗസറായിൽനിന്നു തൻെറ പിതാവ് ശിമയോന്റെ അടുക്കലെത്തി, സെന്തെബേയൂസ് പ്രവർത്തിച്ചതൊക്കെയും അറിയിച്ചു.

1 മക്കബായർ 16:2

ശിമയോൻ തൻെറ മൂത്തപുത്രൻമാരായ യൂദാസിനെയും യോഹന്നാനെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഞങ്ങളുടെ ചെറുപ്പംമുതൽ ഈ ദിവസംവരെ ഞാനും എന്റെ സഹോദരൻമാരും പിതൃഭവനവും ഇസ്രായേലിനുവേണ്ടിയുദ്ധം ചെയ്തു. ഞങ്ങളുടെ നേതൃത്വത്തിൽ കാര്യങ്ങൾ ഭംഗിയായി നടക്കുകയും ഞങ്ങൾ പലപ്പോഴും ഇസ്രായേലിനു മോചനം നേടിക്കൊടുക്കുകയും ചെയ്തു.

1 മക്കബായർ 16:4

യോഹന്നാൻ രാജ്യത്തുനിന്ന് ഇരുപതിനായിരം യോദ്ധാക്കളെയും കുതിരപ്പടയാളികളെയും തിരഞ്ഞെടുത്ത് സെന്തെബേയൂസിനെതിരേ മുന്നേറി, രാത്രി മൊദെയിനിൽ പാളയമടിച്ചു.

1 മക്കബായർ 16:9

യോഹന്നാന്റെ സഹോദരൻ യൂദാസിനു മുറിവേറ്റു. എന്നാൽ, യോഹന്നാൻ സെന്തെബേയൂസിനെ അവൻ പണികഴിപ്പിച്ച കെദ്രോൻ കോട്ടവരെ പിന്തുടർന്നു.

1 മക്കബായർ 16:10

അസോത്തൂസ് വയലുകളിലെ ഗോപുരങ്ങളിലും അവർ അഭയംപ്രാപിച്ചു. യോഹന്നാൻ അത് അഗ്നിക്കിരയാക്കി. ഏകദേശം രണ്ടായിരംപേർ മരിച്ചുവീണു. യോഹന്നാൻ സുരക്ഷിതനായി യൂദയായിലേക്കു മടങ്ങി.

1 മക്കബായർ 16:19

യോഹന്നാനെ നിഗ്രഹിക്കാൻ ഗസറായിലേക്ക് അവൻ ഒരുസേനാവിഭാഗത്തെ അയച്ചു. സ്വർണവും,വെള്ളിയും സമ്മാനങ്ങളും സ്വീകരിക്കാൻ വരണമെന്നഭ്യർഥിച്ചുകൊണ്ട് അവൻ സേനാധിപൻമാർക്കു കത്തുകളയച്ചു.

1 മക്കബായർ 16:21

ഗസറായിലുള്ള യോഹന്നാന്റെ അടുത്തേക്ക് ആരോ ഓടിച്ചെന്ന്, അവന്റെ പിതാവും സഹോദരൻമാരും കൊല്ലപ്പെട്ടുവെന്നും, അവനെയും വധിക്കാൻ ടോളമി ആളയച്ചിരിക്കുന്നു എന്നും അറിയിച്ചു.

1 മക്കബായർ 16:23

യോഹന്നാന്റെ മറ്റു പ്രവർത്തനങ്ങളും അവന്റെ യുദ്ധങ്ങളും ധീരകൃത്യങ്ങളും മതിൽനിർമാണവുമെല്ലാം

2 മക്കബായർ 4:11

റോമാക്കാരുമായി സഖ്യം സ്ഥാപിക്കാൻ ദൂതനായിപ്പോയയൂപ്പൊളേമൂസിൻെറ പിതാവായ യോഹന്നാൻ യഹൂദർക്കു നേടിക്കൊടുത്ത രാജകീയാനുകൂല്യങ്ങൾ അവൻ അവഗണിച്ചു. ജാസൻ നിയമാനുസൃതമായ ജീവിതസമ്പ്രദായങ്ങൾ നാട്ടിൽനിന്നു നിർമാർജനം ചെയ്ത്, നിയമവിരുദ്ധ മായ പുതിയ ആചാരങ്ങൾ ഏർപ്പെടുത്തി.

2 മക്കബായർ 11:17

യഹൂദജനതയ്ക്കു ലിസിയാസിൻെറ അഭിവാദനങ്ങൾ! നിങ്ങൾ അയച്ച യോഹന്നാനും അബ്സലോമും നിങ്ങൾ ഒപ്പിട്ട കത്ത് ഞങ്ങളെ ഏൽപിക്കുകയും അതിൽപറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി ചോദിക്കുകയും ചെയ്തു.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്