അക്കാലത്ത് സ്നാപകയോഹന്നാൻയൂദയായിലെ മരുഭൂമിയിൽ വന്നു പ്രസംഗിച്ചു:
“ഹന്നാ”
വേഗത്തിലുള്ള സൂചന: മലയാളത്തിൽ ദൈവം അല്ലെങ്കിൽ Manglish-ൽ daivam എന്ന് തിരയാം.
യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയിൽ തോൽവാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം.
അനേകം ഫരിസേയരും സദുക്കായരും സ്നാനമേൽക്കാൻ വരുന്നതുകണ്ട്, യോഹന്നാൻ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയതാരാണ്?
യേശു യോഹന്നാനിൽ നിന്നു സ്നാനം സ്വീകരിക്കാൻ ഗലീലിയിൽ നിന്നു ജോർദാനിൽ അവന്റെ അടുത്തേക്കുവന്നു.
ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാൻ അവനെ തടഞ്ഞു.
യോഹന്നാൻ ബന്ധനസ്ഥനായെന്നുകേട്ടപ്പോൾ യേശു ഗലീലിയിലേക്കു പിൻവാങ്ങി.
അവർ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോൾ വേറെ രണ്ടു സഹോദരൻമാരെ കണ്ടു - സെബദീപുത്രനായ യാക്കോബും സഹോദരൻ യോഹന്നാനും. അവർ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവൻ വിളിച്ചു.
യോഹന്നാന്റെ ശിഷ്യൻമാർ യേശുവിൻെറ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യൻമാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
ആ പന്ത്രണ്ട് അപ്പസ്തോലൻമാരുടെ പേരുകൾ: ഒന്നാമൻ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോൻ, അവന്റെ സഹോദരൻ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ,
യോഹന്നാൻ കാരാഗൃഹത്തിൽവച്ച് ക്രിസ്തുവിൻെറ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യൻമാരെ അയച്ച് അവനോടു ചോദിച്ചു:
യേശു പറഞ്ഞു: നിങ്ങൾ കേൾക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക.
അവർ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. എന്തു കാണാനാണു നിങ്ങൾ മരുഭൂമിയിലേക്കുപോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ?
സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും സ്വർഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്.
സ്നാപകയോഹന്നാന്റെ നാളുകൾ മുതൽ ഇന്നുവരെ സ്വർഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാൻമാർ അതു പിടിച്ചടക്കുന്നു.
യോഹന്നാൻവരെ സകല പ്രവാചകൻമാരും നിയമവും പ്രവചനം നടത്തി.
യോഹന്നാൻ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായിവന്നു. അവൻ പിശാചുബാധിതനാണെന്ന് അപ്പോൾ അവർ പറയുന്നു.
തൻെറ സേവകൻമാരോടു പറഞ്ഞു: ഇവൻ സ്നാപകയോഹന്നാനാണ്. മരിച്ചവരിൽനിന്ന് അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനിൽ പ്രവർത്തിക്കുന്നത്.
ഹേറോദേസ് യോഹന്നാനെ ബന്ധിച്ചു കാരാഗൃഹത്തിൽ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇതു ചെയ്തത്.
എന്തെന്നാൽ, യോഹന്നാൻ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല.
ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവൻ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാൽ, അവർ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
അവൾ അമ്മയുടെ നിർദേശമനുസരിച്ചു പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽവച്ച് എനിക്കു തരുക.
അവൻ കാരാഗൃഹത്തിൽ ആളയച്ച് യോഹന്നാന്റെ തല വെട്ടിയെടുത്തു.
അവർ പറഞ്ഞു: ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ ഏലിയാ എന്നും വേറെ ചിലർ ജറെമിയാ അല്ലെങ്കിൽ പ്രവാചകൻമാരിലൊരുവൻ എന്നും പറയുന്നു.
യേശു, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി.
സ്നാപകയോഹന്നാനെപ്പറ്റിയാണ് അവൻ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോൾ ശിഷ്യൻമാർക്കു മനസ്സിലായി.
യോഹന്നാന്റെ ജ്ഞാനസ്നാനം എവിടെ നിന്നായിരുന്നു? സ്വർഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ? അവർ പരസ്പരം ആലോചിച്ചു; സ്വർഗത്തിൽ നിന്ന് എന്നു നാം പറഞ്ഞാൽ, പിന്നെ എന്തുകൊണ്ട് നിങ്ങൾ അവനെ വിശ്വസിച്ചില്ല എന്ന് അവൻ ചോദിക്കും.
മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാൽ, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു.
എന്തെന്നാൽ, യോഹന്നാൻ നീതിയുടെ മാർഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങൾ അവനിൽ വിശ്വസിച്ചില്ല. എന്നാൽ ചുങ്കക്കാരും വേശ്യകളും അവനിൽ വിശ്വസിച്ചു. നിങ്ങൾ അതു കണ്ടിട്ടും അവനിൽ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
പാപമോചനത്തിനുള്ള അനുതാപത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ട് സ്നാപകയോഹന്നാൻമരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടു.
യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അരയിൽ തോൽപ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം.
അന്നൊരിക്കൽ, യേശു ഗലീലിയിലെ നസറത്തിൽനിന്നു വന്ന്, ജോർദാനിൽവച്ച് യോഹന്നാനിൽനിന്നു സ്നാനം സ്വീകരിച്ചു.
യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു.
കുറച്ചുദൂരംകൂടി പോയപ്പോൾ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരൻ യോഹന്നാനെയും കണ്ടു. അവർ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു.
യേശു സിനഗോഗിൽനിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി.
യോഹന്നാന്റെ ശിഷ്യൻമാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകൾ വന്ന് യേശുവിനോടു ചോദിച്ചു: യോഹന്നാൻെറയും ഫരിസേയരുടെയും ശി ഷ്യൻമാർ ഉപവസിക്കുകയും നിന്റെ ശിഷ്യൻമാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
ബൊവനെർഗെസ് എന്നു പേരു നൽകിയ സെബദീപുത്രൻമാരായ യാക്കോബും സഹോദരൻ യോഹന്നാനും,
പത്രോസും യാക്കോബും യാക്കോബിൻെറ സഹോദരൻ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാൻ അവൻ അനുവദിച്ചില്ല.
ഹേറോദേസ് രാജാവും ഇക്കാര്യങ്ങൾ കേട്ടു. യേശുവിൻെറ പേര് പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലർ പറഞ്ഞു: സ്നാപകയോഹന്നാൻമരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അദ്ഭുത കരമായ ഈ ശക്തികൾ ഇവനിൽ പ്രവർത്തിക്കുന്നത്.
എന്നാൽ, ഇതെല്ലാം കേട്ടപ്പോൾ ഹേറോദേസ് പ്രസ്താവിച്ചു: ഞാൻ ശിരശ്ഛേദംചെയ്ത യോഹന്നാൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.
ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തിൽ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇങ്ങനെചെയ്തത്. അവൻ അവളെ വിവാഹം ചെയ്തിരുന്നു.
യോഹന്നാൻ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്.
തൻമൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അവൾക്കു സാധിച്ചില്ല.
എന്തെന്നാൽ, യോഹന്നാൻ നീതിമാനും വിശുദ്ധ നുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നൽകിപ്പോന്നു. അവന്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവൻ പറയുന്നതെല്ലാം സന്തോഷത്തോടെ കേൾക്കുമായിരുന്നു.
അവൾ പോയി അമ്മയോടു ചോദിച്ചു: ഞാൻ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്.
അവൾ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ വച്ച് എനിക്കു തരണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
അവന്റെ തല കൊണ്ടുവരാൻ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവൻ കാരാഗൃഹത്തിൽ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു.
ഈ വിവരം അറിഞ്ഞയോഹന്നാൻെറ ശിഷ്യൻമാർ വന്ന് മൃതദേഹം കല്ലറയിൽ സംസ്കരിച്ചു.
അവർ പറഞ്ഞു: ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റുചിലർ ഏലിയാ എന്നും, വേറെ ചിലർ പ്രവാചകൻമാരിൽ ഒരുവൻ എന്നും പറയുന്നു.
ആറു ദിവസം കഴിഞ്ഞ്, പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയർന്ന മലയിലേക്കു പോയി. അവൻ അവരുടെ മുമ്പിൽവച്ചു രൂപാന്തരപ്പെട്ടു.
യോഹന്നാൻ അവനോടു പറഞ്ഞു: ഗുരോ, നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങൾ കണ്ടു. ഞങ്ങൾ അവനെ തടഞ്ഞു. കാരണം, അവൻ നമ്മളെ അനുഗമിച്ചില്ല.
സെബദീപുത്രൻമാരായ യാക്കോബും യോഹന്നാനും അവനെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങൾക്കു ചെയ്തുതരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
ഇതുകേട്ടപ്പോൾ ബാക്കി പത്തുപേർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നി.
യോഹന്നാന്റെ ജ്ഞാനസ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? ഉത്തരം പറയുവിൻ.
മനുഷ്യരിൽനിന്ന് എന്നുപറയാൻ അവർക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യോഹന്നാൻയഥാർഥത്തിൽ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു.
അനന്തരം, അവൻ ഒലിവുമലയിൽ ദേവാലയത്തിനഭിമുഖമായി ഇരിക്കുമ്പോൾ, പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും അവനോടു സ്വകാര്യമായി ചോദിച്ചു:
അവൻ പത്രോസിനെയും യാക്കോബി നെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും അസ്വസ്ഥനാകാനും തുടങ്ങി.
ദൂതൻ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം.
എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്നു വിളിക്കപ്പെടണം.
അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു.
അന്നാസും കയ്യാഫാസും പ്രധാനപുരോഹിതൻമാരും ആയിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയിൽവച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.
പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇവൻ തന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ചിന്തിച്ചു തുടങ്ങി.
യോഹന്നാൻ അവരോടു പറഞ്ഞു: ഞാൻ ജലം കൊണ്ടു സ്നാനം നൽകുന്നു. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരുവൻ വരുന്നു. അവന്റെ ചെരുപ്പിന്റെ കെട്ട് അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല. അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങൾക്കു സ്നാനം നൽകും.
യോഹന്നാൻ ഹേറോദേസ് രാജാവിനെ അവന്റെ സഹോദരഭാര്യയായ ഹേറോദിയാ നിമിത്തവും അവൻ ചെയ്തിരുന്ന മറ്റെല്ലാ ദുഷ്കൃത്യങ്ങളുടെ പേരിലും കഠിനമായി കുറ്റപ്പെടുത്തിയിരുന്നു.
തത്ഫലമായി, ഹേറോദേസ് യോഹന്നാനെ കാരാഗൃഹത്തിലടച്ചു; അങ്ങനെ, തൻെറ തിൻമ കളുടെ എണ്ണം ഒന്നുകൂടി വർധിപ്പിച്ചു.
യോദയോഹന്നാൻെറയും യോഹന്നാൻ റേസായുടെയും റേസാ സെറുബാബേലിൻെറയും സെറുബാബേൽ സലാത്തിയേ ലിൻെറയും സലാത്തിയേൽ നേരിയുടെയും പുത്രൻ.
അതുപോലെതന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാർ വ യാക്കോബും യോഹന്നാനുംവ വിസ്മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോൾ മുതൽ മനുഷ്യരെപ്പിടിക്കുന്നവനാകും.
അവർ അവനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യർ പലപ്പോഴും ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെതന്നെ. എന്നാൽ, നിന്റെ ശിഷ്യർ തിന്നുകുടിച്ചു നടക്കുന്നു.
അവർ, പത്രോസ് എന്ന് അവൻ പേരു നൽകിയ ശിമയോൻ, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, പീലിപ്പോസ്, ബർത്തലോമിയോ,
ഈ സംഭവങ്ങളെപ്പറ്റിയെല്ലാം യോഹന്നാന്റെ ശിഷ്യൻമാർ അവനെ അറിയി ച്ചു. അവൻ ശിഷ്യൻമാരിൽ രണ്ടുപേരെ വിളിച്ച്,
അവർ അവന്റെ അടുത്തു ചെന്നു പറഞ്ഞു: വരാനിരിക്കുന്നവൻ നീ തന്നെയോ അതോ ഞങ്ങൾ വേറൊരുവനെ കാത്തിരിക്കണമോ എന്നു ചോദിക്കാൻ സ്നാപകയോഹന്നാൻ ഞങ്ങളെ നിന്റെ അടുത്തേക്ക് അയച്ചിരിക്കുന്നു.
അവൻ പറഞ്ഞു: നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക. കുരുടൻമാർ കാണുന്നു; മുടന്തൻമാർ നടക്കുന്നു; കുഷ്ഠരോഗികൾ സുഖപ്പെടുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.
യോഹന്നാന്റെ ദൂതൻമാർ പോയപ്പോൾ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോടു പറയാൻ തുടങ്ങി. നിങ്ങൾ എന്തു കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാ റ്റത്തുലയുന്ന ഞാങ്ങണയോ?
ഞാൻ നിങ്ങളോടു പറയുന്നു, സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും, ദൈവ രാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്.
ഇതു കേട്ട്, യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിച്ച സാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്രഘോഷിച്ചു.
ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചു കളഞ്ഞു. ഈ തലമുറയെ എന്തിനോടാണ് ഞാൻ ഉപമിക്കേണ്ടത്?
എന്തെന്നാൽ, യോഹന്നാൻ അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്ത വനുമായി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നു.
അവൻ വീട്ടിലെത്തിയപ്പോൾ തന്നോടുകൂടി അകത്തു പ്രവേശിക്കാൻ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെൺകുട്ടിയുടെ പിതാവിനെയും മാതാവിനെയും അല്ലാതെ മറ്റാരെയും അനുവദിച്ചില്ല.
സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാൽ, യോഹന്നാൻമരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും,
ഹേറോദേസ് പറഞ്ഞു: ഞാൻ യോഹന്നാനെ ശിരശ്ഛേദംചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്? അവൻ ആരാണ്? അവനെ കാണാൻ ഹേറോദേസ് ആഗ്രഹിച്ചു.
ചിലർ സ്നാപകയോഹന്നാനെന്നും മറ്റു ചിലർ ഏലിയാ എന്നും വേറെ ചിലർ പൂർവപ്രവാചകൻമാരിൽ ഒരാൾ ഉയിർത്തിരിക്കുന്നു എന്നുംപറയുന്നു.
അവൻ ഇതു പറഞ്ഞിട്ട് ഏകദേശം എട്ടുദിവസങ്ങൾ കഴിഞ്ഞ് പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ടു പ്രാർഥിക്കാൻമലയിലേക്കു കയ റിപ്പോയി.
യോഹന്നാൻ പറഞ്ഞു: ഗുരോ, നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങൾ കണ്ടു. അവൻ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അവനെ തടഞ്ഞു.
ഇതു കണ്ടപ്പോൾ ശിഷ്യൻമാരായ യാക്കോബുംയോഹന്നാനും പറഞ്ഞു: കർത്താവേ, സ്വർ ഗത്തിൽനിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങൾ പറയട്ടെയോ?
അവൻ ഒരിടത്തു പ്രാർഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാർഥിച്ചു കഴിഞ്ഞപ്പോൾ ശിഷ്യൻമാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ, യോഹന്നാൻ തൻെറ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കുക.
നിയമവും പ്രവാചകൻമാരും യോഹന്നാൻ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതിൽ പ്രവേശിക്കുന്നു.
യോഹന്നാന്റെ ജ്ഞാനസ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?
മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ, ജനങ്ങളെല്ലാം നമ്മെ കല്ലെറിയും. എന്തെന്നാൽ, യോഹന്നാൻ ഒരുപ്രവാചകനാണെന്ന് അവർ വിശ്വസിച്ചിരുന്നു.
യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങൾ പോയി നമുക്കു പെസ ഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങൾ ചെയ്യുവിൻ.
ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാൻ എന്നാണ്.
യോഹന്നാൻ അവനു സാക്ഷ്യം നൽകിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാൻ പറഞ്ഞത്, എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.
നീ ആരാണ് എന്നു ചോദിക്കാൻ യഹൂദർ ജറുസലെമിൽനിന്നു പുരോഹിതൻമാരെയും ലേവ്യരെയും അയച്ചപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു:
യോഹന്നാൻ പറഞ്ഞു: ഞാൻ ജലംകൊണ്ടു സ്നാനം നൽകുന്നു. എന്നാൽ, നിങ്ങൾ അറിയാത്ത ഒരുവൻ നിങ്ങളുടെ മധേ്യ നിൽപുണ്ട്.
യോഹന്നാൻ സ്നാനം നൽകിക്കൊണ്ടിരുന്ന ജോർദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്.
ആത്മാവ് പ്രാവിനെപ്പോലെ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് അവന്റെ മേൽ ആവസിക്കുന്നത് താൻ കണ്ടു എന്നു യോഹന്നാൻ സാക്ഷ്യപ്പെടുത്തി.
അടുത്തദിവസം യോഹന്നാൻ തൻെറ ശിഷ്യൻമാരിൽ രണ്ടുപേരോടുകൂടെ നിൽക്കുമ്പോൾ
യോഹന്നാൻ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടുപേരിൽ ഒരുവൻ ശിമയോൻ പത്രോസിന്റെ സഹോദരൻ അന്ത്രയോസായിരുന്നു.
അവനെ യേശുവിൻെറ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ - പാറ - എന്നു നീ വിളിക്കപ്പെടും.
സാലിമിനടുത്തുള്ള ഏനോനിൽ വെള്ളം ധാരാളമുണ്ടായിരുന്നതിനാൽ അവിടെ യോഹന്നാനും സ്നാനം നൽകിയിരുന്നു. ആളുകൾ അവന്റെ അടുത്തു വന്ന് സ്നാനം സ്വീകരിച്ചിരുന്നു.
യോഹന്നാൻ ഇനിയും കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്നില്ല.
അവർ യോഹന്നാനെ സമീപിച്ചു പറഞ്ഞു: ഗുരോ, ജോർദാന്റെ അക്കരെ നിന്നോടുകൂടിയുണ്ടായിരുന്നവൻ, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവൻ , ഇതാ, ഇവിടെ സ്നാനം നൽകുന്നു. എല്ലാവരും അവന്റെ അടുത്തേക്കു പോവുകയാണ്.
യോഹന്നാൻ പ്രതിവചിച്ചു: സ്വർഗത്തിൽനിന്നു നൽകപ്പെടുന്നില്ലെങ്കിൽ ആർക്കും ഒന്നും സ്വീകരിക്കാൻ സാധിക്കുകയില്ല.
യോഹന്നാനെക്കാൾ അധികം ആളുകളെ താൻ ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഫരിസേയർ കേട്ടതായി കർത്താവ് അറിഞ്ഞു.
നിങ്ങൾ യോഹന്നാന്റെ അടുത്തേക്ക് ആളയച്ചു. അവൻ സത്യത്തിനു സാക്ഷ്യം നൽകുകയും ചെയ്തു.
എന്നാൽ, യോഹന്നാൻേറതിനെക്കാൾ വലിയ സാക്ഷ്യം എനിക്കുണ്ട്. എന്തെന്നാൽ, ഞാൻ പൂർത്തിയാക്കാനായി പിതാവ് എന്നെ ഏൽപിച്ച ജോലികൾ - ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾതന്നെ - പിതാവാണ് എന്നെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു.
ജോർദാന്റെ മറുകരയിൽ യോഹന്നാൻ ആദ്യം സ്നാനം നൽകിയിരുന്ന സ്ഥലത്തേക്ക് അവൻ വീണ്ടും പോയി അവിടെ താമസിച്ചു.
വളരെപ്പേർ അവന്റെ അടുത്തു വന്നു. അവർ പറഞ്ഞു: യോഹന്നാൻ ഒരടയാളവും പ്രവർത്തിച്ചില്ല. എന്നാൽ, ഈ മനുഷ്യനെപ്പറ്റി യോഹന്നാൻ പറഞ്ഞിരുന്നതെല്ലാം സത്യമാണ്.
അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമയോൻപത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.
രണ്ടാം പ്രാവശ്യവും അവൻ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവൻ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
അവൻ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവൻ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവൻ പറഞ്ഞു: കർത്താവേ, നീ എല്ലാം അറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
എന്തെന്നാൽ, യോഹന്നാൻ വെള്ളം കൊണ്ടു സ്നാനം നൽകി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനം ഏൽക്കും.
അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെനിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിൻെറ പുത്രനായ യൂദാസ് എന്നിവരായിരുന്നു.
യോഹന്നാന്റെ സ്നാനം മുതൽ നമ്മിൽനിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാൾവരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും, നമ്മുടെ കൂടെയുണ്ടായിരുന്നവരിൽ ഒരുവനായിരിക്കണം അവൻ .
ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാർഥനയ്ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു.
പത്രോസുംയോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട് അവൻ അവരോടു ഭിക്ഷയാചിച്ചു.
പത്രോസ് യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക.
അവൻ പത്രോസിനെയും യോഹന്നാനെയും വിട്ടുമാറാതെ നിൽക്കുന്നതു കണ്ടപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ട് സോളമന്റെ മൺഡപത്തിൽ അവരുടെ അടുത്ത് ഓടിക്കൂടി.
പ്രധാനപുരോഹിതൻ അന്നാസും കയ്യാഫാസുംയോഹന്നാനും അലക് സാണ്ടറും പ്രധാന പുരോഹിതന്റെ കുലത്തിൽപ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു.
പത്രോസിന്റെയും യോഹന്നാൻെറയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ സാധാരണമനുഷ്യരാണെന്നു മനസ്സിലാക്കുകയും ചെയ്തപ്പോൾ അവർ അദ്ഭുതപ്പെട്ടു; അവർ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാ ണെന്ന് ഗ്രഹിക്കുകയുംചെയ്തു.
പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയിൽന്യായമാണോ? നിങ്ങൾ തന്നെ വിധിക്കുവിൻ.
സമരിയാക്കാർ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോൾ ജറുസലെമിലുള്ള അപ്പസ്തോലൻമാർ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു.
യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിനുശേഷം ഗലീലിയിൽ ആരംഭിച്ച് യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളതാണല്ലോ.
അ പ്പോൾ ഞാൻ കർത്താവിന്റെ വാക്കുകൾ ഓർത്തു: യോഹന്നാൻ ജലംകൊണ്ടു സ്നാനം നൽകി; നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.
അവൻ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.
ഇക്കാര്യം ഗ്രഹിച്ചപ്പോൾ അവൻ , മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാന്റെ അമ്മയായ മറിയത്തിന്റെ വീട്ടിലേക്കു പോയി. അവിടെ വളരെപ്പേർ സമ്മേളിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ബാർണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി ജറുസലെമിൽനിന്നു തിരിച്ചുവന്നു. മർക്കോസ് എന്ന് അപരനാമ മുള്ള യോഹന്നാനെയും അവർ കൂടെക്കൊണ്ടുപോന്നു.
സലാമീസിൽ എത്തിയപ്പോൾ അവർ യഹൂദരുടെ സിനഗോഗുകളിൽ ദൈവവചനം പ്രസംഗിച്ചു. അവരെ സഹായിക്കാൻ യോഹന്നാനും ഉണ്ടായിരുന്നു.
പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽയാത്ര ചെയ്ത് പാംഫീലിയായിലെ പെർഗായിൽ എത്തി. യോഹന്നാൻ അവരെ വിട്ട് ജറുസലെമിലേക്കു മടങ്ങിപ്പോയി.
അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാൻ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചു.
തൻെറ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ പറഞ്ഞു: ഞാൻ ആരെന്നാണ് നിങ്ങളുടെ സങ്കൽപം? ഞാൻ അവനല്ല; എന്നാൽ ഇതാ, എനിക്കുശേഷം ഒരുവൻ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാൻ ഞാൻ യോഗ്യനല്ല.
മർക്കോസ് എന്നു വിളിക്കപ്പെടുന്ന യോഹന്നാനെക്കൂടി കൊണ്ടുപോകാൻ ബാർണബാസ് ആഗ്രഹിച്ചു.
കർത്താവിന്റെ മാർഗത്തെക്കുറിച്ച് അവന് ഉപദേശവും ലഭിച്ചിരുന്നു. അവനു യോഹന്നാന്റെ ജ്ഞാനസ്നാനത്തെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ ആത്മാവിൽ ഉണർവോടെ, തെറ്റുകൂടാതെ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.
അവൻ ചോദിച്ചു: എങ്കിൽപിന്നെ, നിങ്ങൾ ഏതു സ്നാനമാണു സ്വീകരിച്ചത്? അവർ പറഞ്ഞു: യോഹന്നാന്റെ സ്നാനം.
അപ്പോൾ പൗലോസ് പറഞ്ഞു: യോഹന്നാൻ തനിക്കു പിന്നാലെ വരുന്നവനിൽ, അതായത്, യേശുവിൽ വിശ്വസിക്കണമെന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്നാനമാണു നൽകിയത്.
നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്ന് കണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാർണ ബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതീയരുടെ അടുത്തേക്ക് ഞങ്ങളും പരിച്ഛേദിതരുടെ അടുത്തേക്ക് അവരും പോകാൻ തീരുമാനമായി.
അവൻ തന്റെ ദൂതനെ അയച്ചു ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവൻ ദൈവവചനത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താൻ കണ്ട സകലത്തിനും സാക്ഷ്യം നൽകി.
യോഹന്നാൻ ഏഷ്യയിലുള്ള ഏഴു സഭകൾക്ക് എഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനിൽനിന്നും, അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളിൽനിന്നും,
നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂർവമായ സഹനത്തിലും യേശുവിൽ നിങ്ങളോടൊപ്പം പങ്കുചേർന്നവനുമായ യോഹന്നാനായ ഞാൻ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നൽകിയ സാക്ഷ്യത്തെയും പ്രതി, പാത്മോസ് എന്ന ദ്വീപിലായിരുന്നു.
യോഹന്നാനായ ഞാൻ ഇതു കേൾക്കുകയും കാണുകയുംചെയ്തു. ഇവ കേൾക്കുകയും കാണുകയും ചെയ്തപ്പോൾ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാൻ ഞാൻ അവന്റെ കാൽക്കൽ വീണു.