Menu
പഠനം

ദാവീദ്

ബൈബിളിലെ വ്യക്തി — ഇസ്രായേലിന്റെ രാജാവും സംഗീതജ്ഞനും; ദൈവഹൃദയത്തിനിണങ്ങിയ മനുഷ്യൻ എന്നറിയപ്പെടുന്നു. 1–2 സാമുവൽ; സങ്കീർത്തനങ്ങൾ.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

1 സാമുവൽ 16:21

ദാവീദ് സാവൂളിന്റെ അടുക്കലെത്തി സേവനമാരംഭിച്ചു. സാവൂളിന് അവനെ വളരെയധികം ഇഷ്ടപ്പെട്ടു. ദാവീദ് അവന്റെ ആയുധവാഹകനായിത്തീർന്നു.

1 സാമുവൽ 16:23

ദൈവം അയച്ച ദുരാത്മാവ് സാവൂളിൽ പ്രവേശിക്കുമ്പോഴൊക്കെ ദാവീദ് കിന്നരം വായിക്കും. അതുവഴി അവന് ആശ്വാസവും സുഖവും ലഭിക്കുകയും ദുരാത്മാവ് അവനെ വിട്ടുമാറുകയും ചെയ്തിരുന്നു.

1 സാമുവൽ 17:12

യൂദായിലെ ബേത്ലെഹെമിൽ നിന്നുള്ള എഫ്രാത്യനായ ജസ്സെയുടെ മകനായിരുന്നു ദാവീദ്. ജസ്സെയ്ക്ക് എട്ടു മക്കളുണ്ടായിരുന്നു. സാവൂളിന്റെ കാലത്ത് അവൻ വൃദ്ധനായിരുന്നു.

1 സാമുവൽ 17:14

ദാവീദ് ഏറ്റവും ഇളയവനായിരുന്നു. മൂത്ത മൂന്നുപേർ സാവൂളിനോടൊത്തുണ്ടായിരുന്നു.

1 സാമുവൽ 17:15

ദാവീദ് പിതാവിന്റെ ആടുകളെ മേയ്ക്കാൻ സാവൂളിന്റെ യടുക്കൽ നിന്ന് ബേത്ലെഹെമിൽ പോയിവരുക പതിവായിരുന്നു.

1 സാമുവൽ 17:20

പിതാവ് ആജ്ഞാപിച്ചതനുസരിച്ച് ദാവീദ് അതിരാവിലെ എഴുന്നേറ്റ് ആടുകളെ ഒരു കാവൽക്കാരനെ ഏൽപിച്ചിട്ട്, ഭക്ഷണ സാധനങ്ങളുമായി പുറപ്പെട്ടു. അവൻ പാളയത്തിലെത്തുമ്പോൾ സൈന്യം പോർവിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു.

1 സാമുവൽ 17:22

കൊണ്ടുവന്ന പൊതി പടക്കോപ്പു സൂക്ഷിപ്പുകാരനെ ഏൽപിച്ചിട്ട് ദാവീദ്യുദ്ധരംഗത്ത് ഓടിച്ചെന്ന് തൻെറ സഹോദരൻമാരോടു ക്ഷേമാനേ്വഷണം നടത്തി.

1 സാമുവൽ 17:26

ദാവീദ് അടുത്തുനിന്നവരോട് ചോദിച്ചു: ഈ ഫിലിസ്ത്യനെ കൊന്ന് ഇസ്രായേലിനു വന്നിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു കിട്ടും? ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാൻ ഈ അപരിച്ഛേദിതൻ ആരാണ്?

1 സാമുവൽ 17:28

ദാവീദ് അവരോട് സംസാരിക്കുന്നത് മൂത്തസഹോദരൻ ഏലിയാബ് കേട്ടു. അവൻ കുപിതനായി ദാവീദിനോട് ചോദിച്ചു: നീ എന്തിനിവിടെ വന്നു? കുറെആടുകളുള്ളതിനെ മരുഭൂമിയിൽ ആരെ ഏൽപിച്ചിട്ടു പോന്നു? നിന്റെ അഹന്തയും ദുഷ്ടതയും എനിക്കറിയാം. നീ വന്നത്യുദ്ധം കാണാനല്ലേ?

1 സാമുവൽ 17:29

ദാവീദ് ചോദിച്ചു: ഞാനിപ്പോൾ എന്തുചെയ്തു? ഒരു വാക്ക് പറഞ്ഞതല്ലേയുള്ളു?

1 സാമുവൽ 17:32

ദാവീദ് സാവൂളിനോടു പറഞ്ഞു: അവനെയോർത്ത് ആരും അധൈര്യപ്പെടേണ്ടാ: ഈ ഫിലിസ്ത്യനോട് അങ്ങയുടെ ദാസൻയുദ്ധം ചെയ്യാം.

1 സാമുവൽ 17:34

ദാവീദ് വീണ്ടും പറഞ്ഞു: പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസൻ.

1 സാമുവൽ 17:39

പോർച്ചട്ടയും വാളും ധരിച്ച് ദാവീദ് നടക്കാൻ നോക്കി. പക്ഷേ, സാധിച്ചില്ല. അവനത് പരിചയമില്ലായിരുന്നു. ഇതൊന്നും പരിചയിച്ചിട്ടില്ലാത്തതിനാൽ ഇവ ധരിച്ച് നടക്കാൻ എനിക്കു സാധിക്കുകയില്ല എന്ന് അവൻ സാവൂളിനോടു പറഞ്ഞു. അവൻ അത് ഊരി വച്ചു.

1 സാമുവൽ 17:45

ദാവീദ് പ്രതിവചിച്ചു: വാളും കുന്ത വും ചാട്ടുളിയുമായി നീ എന്നെ നേരിടാൻ വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ഇസ്രായേൽസേനകളുടെ ദൈവമായ സൈന്യങ്ങളുടെ കർത്താവിന്റെ നാമത്തിലാണ് വരുന്നത്.

1 സാമുവൽ 17:48

തന്നെ നേരിടാൻ ഫിലിസ്ത്യൻ അടുക്കുന്നതുകണ്ട് ദാവീദ് അവ നോടെതിർക്കാൻ വേഗത്തിലോടി മുന്നണിയിലെത്തി.

1 സാമുവൽ 17:49

ദാവീദ് സഞ്ചിയിൽനിന്ന് ഒരു കല്ലെടുത്ത് കവിണയിൽവച്ച് ഗോലിയാത്തിൻെറ നെറ്റിക്ക് ആഞ്ഞെറിഞ്ഞു. കല്ല് നെറ്റിയിൽത്തന്നെതറച്ചു കയറി. അവൻ മുഖം കുത്തി നിലംപതിച്ചു.

1 സാമുവൽ 17:50

അങ്ങനെ ദാവീദ് കല്ലും കവിണയുമായി ഗോലിയാത്തിനെനേരിട്ട് അവനെ എറിഞ്ഞു വീഴ്ത്തി. അവന്റെ കൈയിൽ വാളില്ലായിരുന്നു.

1 സാമുവൽ 17:51

ദാവീദ് ഓടിച്ചെന്ന് ഗോലിയാത്തിൻെറ മേൽ കയറി നിന്ന് അവന്റെ വാള് ഉറയിൽ നിന്ന് വലിച്ചൂരി. അവനെ കഴുത്തു വെട്ടിമുറിച്ചു കൊന്നു. ഫിലിസ്ത്യർ തങ്ങളുടെ മല്ലൻ വധിക്കപ്പെട്ടെന്നു കണ്ടപ്പോൾ ഓടിക്കളഞ്ഞു.

1 സാമുവൽ 17:54

ദാവീദ് ഗോലിയാത്തിൻെറ തല ജറുസലേമിലേക്ക് കൊണ്ടുവന്നു; കവചം കൂടാരത്തിൽ സൂക്ഷിച്ചു.

1 സാമുവൽ 17:55

ദാവീദ് ഗോലിയാത്തിനെ എതിർക്കാൻപോകുന്നതു കണ്ടപ്പോൾ സാവൂൾ സൈന്യാധിപനായ അബ്നേറിനോടു ചോദിച്ചു: അബ് നേർ, ആരുടെ മകനാണ് ഈയുവാവ്? തനിക്കറിഞ്ഞുകൂടെന്ന് അവൻ പ്രതിവചിച്ചു.

1 സാമുവൽ 17:58

സാവൂൾ അവനോടു ചോദിച്ചു: നീ ആരുടെ മകനാണ്? അങ്ങയുടെ ദാസനായ ബേത്ലെഹെംകാരൻ ജസ്സെയുടെ മകനാണ് ഞാൻ എന്ന് ദാവീദ് പറഞ്ഞു.

1 സാമുവൽ 18:1

ദാവീദ് രാജാവിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥാന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേർന്നു. ജോനാഥാൻ അവനെ പ്രാണതുല്യം സ്നേഹിച്ചു.

1 സാമുവൽ 18:5

സാവൂൾ അയയ്ക്കുന്നിടത്തൊക്കെ പോയി ദാവീദ് കാര്യങ്ങളെല്ലാം നന്നായി നടത്തിപ്പോന്നു. അതുകൊണ്ട്, സാവൂൾ അവനെ പടത്തലവനാക്കി. ഇതു ജനത്തിനും സാവൂളിന്റെ ഭൃത്യർക്കും ഇഷ്ടപ്പെട്ടു.

1 സാമുവൽ 18:6

ദാവീദ് ഗോലിയാത്തിനെ സംഹരിച്ചതിനുശേഷം അവർ മടങ്ങിവരുമ്പോൾ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും സ്ത്രീകൾ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെ എതിരേറ്റു.

1 സാമുവൽ 18:7

അവർ സന്തോഷം കൊണ്ട് മതിമറന്നു പാടി: സാവൂൾ ആയിരങ്ങളെക്കൊന്നു. ദാവീദ് പതിനായിരങ്ങളെയും. ഇത് സാവൂളിന് ഇഷ്ടപ്പെട്ടില്ല.

1 സാമുവൽ 18:11

ദാവീദിനെ ചുമരോടുചേർത്തു തറയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ട് സാവൂൾ കുന്തം എറിഞ്ഞു. ദാവീദ് രണ്ടു പ്രാവശ്യം ഒഴിഞ്ഞുമാറി.

1 സാമുവൽ 18:14

കർത്താവ് കൂടെയുണ്ടായിരുന്നതിനാൽ എല്ലാ ഉദ്യമങ്ങളിലും ദാവീദ് വിജയം വരിച്ചു.

1 സാമുവൽ 18:18

ദാവീദ് സാവൂളിനോടു ചോദിച്ചു: രാജാവിന്റെ ജാമാതാവാകാൻ ഞാൻ ആരാണ്? ഇസ്രായേ ലിൽ എന്റെ പിതൃഭവനത്തിനും ഉററവർക്കും എന്തു സ്ഥാനമാണുള്ളത്?

1 സാമുവൽ 18:24

ഭൃത്യൻമാർ ദാവീദ് പറഞ്ഞവിവരം അതേപടി സാവൂളിനെ അറിയിച്ചു.

1 സാമുവൽ 18:27

നിശ്ചിത സമയത്തിനുള്ളിൽ ദാവീദ് തൻെറ പടയാളികളോടൊത്തു പുറപ്പെട്ടുചെന്നു ഫിലിസ്ത്യരിൽ ഇരുനൂറുപേരെ കൊന്നു. രാജാവിന്റെ മരുകനാകുന്നതിനുവേണ്ടി അവൻ അവരുടെ അഗ്രചർമം രാജാവിനെ എണ്ണിയേൽപിച്ചു. സാവൂൾ മിഖാലിനെ ദാവീദിനു ഭാര്യയായിക്കൊടുത്തു.

1 സാമുവൽ 18:30

ഫിലിസ്ത്യപ്രഭുക്കൻമാർയുദ്ധത്തിനു വന്നു. അവർ വന്നപ്പോഴൊക്കെസാവൂളിൻെറ സകല ഭൃത്യൻമാരെയുംകാൾ ദാവീദ് വിജയശ്രീലാളിതനായി. തൻമൂലം അവന്റെ നാമം വിശ്രുതമായിത്തീർന്നു.

1 സാമുവൽ 19:7

ജോനാഥാൻ ദാവീദിനെ വിളിച്ച് ഇതറിയിച്ചു. അവൻ ദാവീദിനെ സാവൂളിന്റെ അടുക്കൽകൊണ്ടുവന്നു. ദാവീദ് മുൻപത്തെപ്പോലെ അവനെ സേവിച്ചു.

1 സാമുവൽ 19:8

വീണ്ടുംയുദ്ധമുണ്ടായി; ദാവീദ് ഫിലിസ്ത്യരോട് പടവെട്ടി, വളരെപ്പേരെ വധിച്ചു. അവർ തോറ്റോടി.

1 സാമുവൽ 19:9

കർത്താവ് അയച്ച ദുരാത്മാവ് സാവൂളിന്റെ മേൽ ആവസിച്ചു. അവൻ കൈയിലൊരു കുന്തവുമായി കൊട്ടാരത്തിലിരിക്കുകയായിരുന്നു. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.

1 സാമുവൽ 19:10

സാവൂൾ അവനെ കുന്തം കൊണ്ട് ചുമരോട് ചേർത്ത് തറയ്ക്കാൻ ശ്രമിച്ചു. അവൻ ഒഴിഞ്ഞുമാറി. കുന്തം ചുമരിൽ തറഞ്ഞുകയറി. ദാവീദ് ഓടി രക്ഷപെട്ടു.

1 സാമുവൽ 19:18

ദാവീദ് ഓടി രക്ഷപെട്ടു. അവൻ റാമായിൽ സാമുവലിന്റെ അടുക്കലെത്തി. സാവൂൾ തന്നോടു പ്രവർത്തിച്ചതെല്ലാം അവനോടു പറഞ്ഞു. ദാവീദും സാമുവലും നായോത്തിൽച്ചെന്നു പാർത്തു.

1 സാമുവൽ 19:19

ദാവീദ് റാമായിലെ നായോത്തിലുണ്ടെന്ന് സാവൂളിന് അറിവു കിട്ടി.

1 സാമുവൽ 20:1

ദാവീദ് റാമായിലെ നായോത്തിൽനിന്ന് ഓടി ജോനാഥാന്റെ അടുത്തെത്തി ചോദിച്ചു: ഞാൻ എന്തു ചെയ്തു? എന്താണെന്റെ കുറ്റം? എന്നെ കൊല്ലാൻമാത്രം എന്തു പാപ മാണ് നിന്റെ പിതാവിനെതിരേ ഞാൻ ചെയ്തത്?

1 സാമുവൽ 20:2

ജോനാഥാൻ പറഞ്ഞു: അങ്ങനെ സംഭവിക്കാതിരിക്കട്ടെ. നീ മരിക്കുകയില്ല. എന്നെ അറിയിക്കാതെ ഒരു കാര്യവും ചെറുതായാലും വലുതായാലും എന്റെ പിതാവ് ചെയ്യുകയില്ല. പിന്നെയെന്തിന് പിതാവ് ഇക്കാര്യം എന്നിൽനിന്നു മറച്ചുവയ്ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല. ദാവീദ് പറഞ്ഞു:

1 സാമുവൽ 20:5

ദാവീദ് പറഞ്ഞു: നാളെ അമാവാസിയാണ്; പതിവനുസരിച്ച് ഞാൻ രാജാവിനോടൊത്ത് ഭക്ഷണത്തിനിരിക്കേണ്ടതാണ്. പക്ഷേ, മൂന്നാംനാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിക്കാൻ എന്നെ അനുവദിക്കണം.

1 സാമുവൽ 20:6

നിന്റെ പിതാവ് എന്നെതിരക്കിയാൽ ദാവീദ് തൻെറ കുടുംബം മുഴുവനും ചേർന്നുള്ള വാർഷികബലിക്ക് ബേത് ലെഹെമിൽപോകാൻ അനുമതിക്കായികേണപേക്ഷിച്ചുവെന്നു പറയണം.

1 സാമുവൽ 20:10

അപ്പോൾ ദാവീദ് ജോനാഥാനോട് ചോദിച്ചു: നിന്റെ പിതാവ് പരുഷമായിട്ടാണ് സംസാരിക്കുന്നതെങ്കിൽ, അക്കാര്യം ആരെന്നെ അറിയിക്കും?

1 സാമുവൽ 20:24

ദാവീദ് വയലിൽ പോയി ഒളിച്ചിരുന്നു. അമാവാസിയായി, രാജാവ് ഭക്ഷണത്തിനിരുന്നു.

1 സാമുവൽ 20:41

കുട്ടി പോയ ഉടനെ ദാവീദ് കൽക്കൂനയ്ക്കടുത്തുനിന്ന് എഴുന്നേറ്റ് മൂന്നു പ്രാവശ്യം നിലത്തു കുമ്പിട്ടു. ജോനാഥാനും ദാവീദും പരസ്പരം ചുംബിച്ചു. ദാവീദിനു പരിസരബോധം വരുന്നതുവരെ അവർ കരഞ്ഞു.

1 സാമുവൽ 20:42

ജോനാഥാൻ അവനോടു പറഞ്ഞു: സമാധാനത്തോടെ പോവുക; കർത്താവ് എനിക്കും നിനക്കും എന്റെ സന്തതികൾക്കും നിന്റെ സന്തതികൾക്കും മധേ്യ എന്നും സാക്ഷിയായിരിക്കട്ടെയെന്നു നമ്മൾ കർത്താവിന്റെ നാമത്തിൽ സത്യം ചെയ്തിട്ടുണ്ടല്ലോ. ദാവീദ്യാത്രയായി. ജോനാഥാൻ നഗരത്തിലേക്കും മടങ്ങി.

1 സാമുവൽ 21:1

ദാവീദ് നോബിൽ പുരോഹിതനായ അഹിമലെക്കിൻെറ യടുക്കൽ എത്തിച്ചേർന്നു. അഹിമലെക്ക് സംഭ്രമത്തോടെ ദാവീദിനെ എതിരേറ്റുകൊണ്ടു ചോദിച്ചു: നീയെന്താണ് തനിച്ച്? കൂടെയാരുമില്ലേ?

1 സാമുവൽ 21:2

ദാവീദ് പറഞ്ഞു: രാജാവ് ഒരു കാര്യം എന്നെ ഏൽപിച്ചിരിക്കുന്നു. ഞാൻ നിന്നെ ഏൽപിച്ചയയ്ക്കുന്ന കാര്യം ആരും അറിയരുതെന്ന് എന്നോടു കൽപിച്ചിട്ടുമുണ്ട്. എന്റെ ഭൃത്യൻമാരോട് ഇന്ന സ്ഥലത്തു വരണമെന്നു ഞാൻ ഏർപ്പാടുചെയ്തിട്ടുണ്ട്.

1 സാമുവൽ 21:8

ദാവീദ് അഹിമലെക്കിനോടു ചോദിച്ചു: അങ്ങയുടെ കൈ വശം കുന്തമോ വാളോ ഉണ്ടോ? രാജാവ് കൽപിച്ച കാര്യം നിർവഹിക്കാനുള്ള തിടുക്കത്തിൽ ഞാൻ വാളോ മറ്റായുധങ്ങളോ എടുക്കാൻ വിട്ടുപോയി.

1 സാമുവൽ 21:9

പുരോഹിതൻ പറഞ്ഞു: ഏലാതാഴ്വരയിൽ വച്ച് നീ കൊന്ന ഫിലിസ്ത്യനായ ഗോലിയാത്തിൻെറ വാൾ എഫോദിൻെറ പിറകിൽ ഒരു ശീലയിൽ പൊതിഞ്ഞുവച്ചിട്ടുണ്ട്. അതു വേണമെങ്കിൽ എടുക്കാം. അല്ലാതെ, വേറൊന്നും ഇവിടെയില്ല. ദാവീദ് പറഞ്ഞു: അതിനു തുല്യം മറ്റൊന്നില്ല. അതെനിക്കു തരുക.

1 സാമുവൽ 21:10

സാവൂളിന്റെ മുൻപിൽനിന്നോടി ദാവീദ് അന്നു തന്നെ ഗത്ത് രാജാവായ അക്കീഷിന്റെ അടുത്തെത്തി.

1 സാമുവൽ 21:11

അക്കീഷിന്റെ ഭൃത്യൻമാർ അവനോടു പറഞ്ഞു: ഈ ദാവീദ് ആ നാട്ടിലെ രാജാവല്ലേ? സാവൂൾ ആയിരങ്ങളെ കൊന്നു; ദാവീദോ, പതിനായിരങ്ങളെയും എന്ന് ഇവനെക്കുറിച്ചല്ലേ അവർ പാടി നൃത്തം ചെയ്തത്?

1 സാമുവൽ 21:12

ദാവീദ് ഇതിന്റെ പൊരുൾ ഗ്രഹിച്ചപ്പോൾ ഗത്തിലെ രാജാവായ അക്കീഷിനെ വളരെയധികം ഭയപ്പെട്ടു.

1 സാമുവൽ 22:1

ദാവീദ് അവിടെനിന്ന് ഓടിരക്ഷപെ ട്ട്, അദുല്ലാംഗുഹയിലെത്തി. അവന്റെ സഹോദരൻമാരും കുടുംബം മുഴുവനും ഇതറിഞ്ഞ് അവിടെച്ചെന്നു.

1 സാമുവൽ 22:3

ദാവീദ് അവിടെനിന്ന് മൊവാബിലുള്ള മിസ് പേയിൽ എത്തി, മൊവാബുരാജാവിനോട് അപേക്ഷിച്ചു: ദൈവം എനിക്കുവേണ്ടി എന്താണുചെയ്യാൻ പോകുന്നതെന്നറിയുന്നതുവരെ എന്റെ മാതാപിതാക്കൻമാർ അങ്ങയോടുകൂടെ താമസിക്കാൻ അനുവദിക്കണം.

1 സാമുവൽ 22:4

അവരെ അവൻ മൊവാബുരാജാവിൻെറ അടുത്താക്കി. ദാവീദ് രക്ഷാസങ്കേതത്തിലായിരുന്ന കാലമത്രയും അവർ അവിടെ താമസിച്ചു.

1 സാമുവൽ 22:5

പ്രവാചകനായ ഗാദ് ദാവീദിനോടു പറഞ്ഞു: സങ്കേതത്തിൽ ഒളിച്ചിരുന്നതു മതി. യൂദാദേശത്തേക്കു പോവുക. അതനുസരിച്ച് ദാവീദ് ഹേരെത്തുവനത്തിലേക്കു പോയി.

1 സാമുവൽ 22:22

ദാവീദ് അബിയാഥറിനോടു പറഞ്ഞു: ഏദോമ്യനായ ദോയെഗ് അവിടെ ഉണ്ടായിരുന്നതിനാൽ അവൻ തീർച്ചയായും സാവൂളിനോടു പറയുമെന്ന് അന്നുതന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. നിന്റെ പിതൃഭവനത്തിൽ എല്ലാവരും മരിക്കുന്നതിനു ഞാൻ കാരണമായി.

1 സാമുവൽ 23:4

ദാവീദ് വീണ്ടും കർത്താവിനോട് ആരാഞ്ഞു; കർത്താവ് പറഞ്ഞു: കെയ്ലായിലേക്കു പോവുക. ഫിലിസ്ത്യരെ ഞാൻ നിന്റെ കൈയിൽ ഏൽപിക്കും.

1 സാമുവൽ 23:5

ദാവീദും കൂട്ടരും അവിടെച്ചെന്ന് ഫിലിസ്ത്യരുമായി ഏറ്റുമുട്ടി. അവരുടെ ആടുമാടുകളെ അപഹരിച്ചു. വലിയൊരു കൂട്ടക്കൊല അവിടെ നടന്നു. അങ്ങനെ ദാവീദ് കെയ്ലാ നിവാസികളെ രക്ഷിച്ചു.

1 സാമുവൽ 23:7

ദാവീദ് കെയ്ലായിൽ വന്നിട്ടുണ്ടെന്നു സാവൂളിന് അറിവുകിട്ടി. അവൻ പറഞ്ഞു: ദൈവം അവനെ എന്റെ കൈയിൽ ഏൽപിച്ചിരിക്കുന്നു. എന്തെന്നാൽ, വാതിലുകളും ഓടാമ്പലുകളുമുള്ള പട്ടണത്തിൽ പ്രവേശിച്ച് അവൻ സ്വയം കുടുങ്ങിയിരിക്കുന്നു.

1 സാമുവൽ 23:9

സാവൂൾ തനിക്കെതിരേ ദുരാലോചന നടത്തുന്ന വിവരം അറിഞ്ഞ് ദാവീദ് പുരോഹിതനായ അബിയാഥറിനോടു പറഞ്ഞു: എഫോദ് ഇവിടെ കൊണ്ടുവരുക.

1 സാമുവൽ 23:10

അനന്തരം, ദാവീദ് പ്രാർഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കർത്താവേ, എന്നെപ്രതി കെയ്ലാനഗരത്തെനശിപ്പിക്കാൻ സാവൂൾ ഒരുങ്ങുന്നതായി അങ്ങേദാസൻ കേട്ടു.

1 സാമുവൽ 23:12

ദാവീദ് ചോദിച്ചു: കെയ്ലാക്കാർ എന്നെയും എന്റെ ആൾക്കാരെയും സാവൂളിന്റെ കൈയിൽ ഏൽപിച്ചുകൊടുക്കുമോ? കർത്താവ് പറഞ്ഞു: അവർ നിന്നെ ഏൽപിച്ചു കൊടുക്കും.

1 സാമുവൽ 23:14

ദാവീദ് സിഫ് മരുഭൂമിയിലെ കുന്നുകളിൽ ഒളിസ്ഥലങ്ങളിൽ താമസിച്ചു. സാവൂൾ ദിനംതോറും അവനെ അനേ്വഷിച്ചുകൊണ്ടിരുന്നു. എന്നാൽ, ദൈവം അവനെ സാവൂളിന്റെ കൈയിലേൽപിച്ചില്ല.

1 സാമുവൽ 23:15

തൻെറ ജീവനെത്തേടിയാണ് സാവൂൾ സഞ്ചരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ദാവീദ് ഭയപ്പെട്ടു. അവൻ സിഫ് മരുഭൂമിയിലെ ഹോറെഷിലായിരുന്നു.

1 സാമുവൽ 23:18

അവർ ഇരുവരും കർത്താവിന്റെ സന്നിധിയിൽ ഒരുടമ്പടിചെയ്തു. ദാവീദ് ഹോറെഷിൽ താമസിച്ചു. ജോനാഥാൻ വീട്ടിലേക്കു തിരിച്ചുപോയി.

1 സാമുവൽ 23:19

സിഫുകാർ ഗിബെയായിൽ സാവൂളിന്റെ യടുക്കൽച്ചെന്നു പറഞ്ഞു: ഞങ്ങളുടെ സമീപം ജഷിമോനു തെക്ക് ഹോറെഷിലുള്ള ഹാക്കിലാക്കുന്നിലെ സങ്കേതങ്ങളിൽ ദാവീദ് ഒളിച്ചിരിക്കുന്നു. ആകയാൽ, രാജാവേ, അങ്ങേക്ക് ഇഷ്ടമുള്ളപ്പോൾ വരുക.

1 സാമുവൽ 23:25

സാവൂളും സേവകരും അവനെ അനേ്വഷിച്ചു പുറപ്പെട്ടു. ഇതറിഞ്ഞദാവീദ് മാവോൻമരുഭൂമിയിലുള്ള പാറക്കെട്ടിലേക്കു പോയി. സാവൂൾ ഇതു കേട്ട്, ദാവീദിനെ പിന്തുടർന്ന് ആ മരുഭൂമിയിലെത്തി.

1 സാമുവൽ 23:26

സാവൂൾ മലയുടെ ഒരു വശത്തുകൂടിയും ദാവീദും അനുചരൻമാരും മറുവശത്തുകൂടിയും പോയി. സാവൂളിൽനിന്നു രക്ഷപെടാൻ ദാവീദ് ബദ്ധപ്പെടുകയായിരുന്നു. ദാവീദിനെയും അനുയായികളെയും പിടിക്കാൻ സാവൂളും സൈന്യവും അടുത്തുകൊണ്ടിരുന്നു.

1 സാമുവൽ 23:28

ഇതുകേട്ട് അവൻ ദാവീദിനെ പിന്തുടരാതെ, ഫിലിസ്ത്യർക്കെ തിരേ പുറപ്പെട്ടു. അങ്ങനെ ആ സ്ഥലത്തിനു രക്ഷപെടലിന്റെ പാറഎന്നു പേരുണ്ടായി. ദാവീദ് അവിടെ നിന്നു എൻഗേദിയിലെ ഒളിസ്ഥലങ്ങളിൽ ചെന്നു പാർത്തു.

1 സാമുവൽ 24:1

ഫിലിസ്ത്യരെ തുരത്തിയതിനുശേഷം മടങ്ങിവന്നപ്പോൾ ദാവീദ് എൻഗേദിയിലെ മരുഭൂമിയിലുണ്ടെന്നു സാവൂളിന് അറിവുകിട്ടി.

1 സാമുവൽ 24:4

ദാവീദിനോട് അനുയായികൾ പറഞ്ഞു: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപിക്കും; നിനക്കിഷ്ട മുള്ളത് അവനോടു ചെയ്യാം എന്നു കർത്താവ് അങ്ങയോടു പറഞ്ഞിരുന്ന ആദിവസം ഇതാണ്. ദാവീദ് എഴുന്നേറ്റു സാവൂളിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.

1 സാമുവൽ 24:7

ഇങ്ങനെ പറഞ്ഞു ദാവീദ് തൻെറ അനുയായികളുടെമേൽ നിയന്ത്രണം ചെലുത്തി; സാവൂളിനെ ആക്രമിക്കാൻ അനുവദിച്ചില്ല. സാവൂൾ ഗുഹയിൽനിന്നിറങ്ങി തൻെറ വഴിക്കു പോയി.

1 സാമുവൽ 24:8

ദാവീദും ഗുഹയിൽനിന്നു പുറത്തിറങ്ങി, എന്റെ യജമാനനായരാജാവേ എന്നു സാവൂളിനെ പുറകിൽനിന്നു വിളിച്ചു. സാവൂൾ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു വിധേയത്വം കാണിച്ചു.

1 സാമുവൽ 24:9

അവൻ സാവൂളിനോടു ചോദിച്ചു: ദാവീദ് അങ്ങയുടെ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകൾ അങ്ങു കേൾക്കുന്നതെന്തിന്?

1 സാമുവൽ 24:16

ദാവീദ് സാവുളിനോട് ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ, അവൻ എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ എന്നു ചോദിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു.

1 സാമുവൽ 24:22

ദാവീദ് സാവൂളിനോട് അങ്ങനെ സത്യം ചെയ്തു. സാവൂൾ കൊട്ടാരത്തിലേക്കു പോയി; ദാവീദും അനുയായികളും സങ്കേതസ്ഥാനത്തേക്കും പോയി.

1 സാമുവൽ 25:1

സാമുവൽ മരിച്ചു. ഇസ്രായേല്യർ ഒരുമിച്ചുകൂടി അവനെയോർത്തു വിലപിച്ചു. റാമായിലുള്ള സ്വന്തം ഭവനത്തിൽ അവനെ സംസ്കരിച്ചു. ദാവീദ് പാരാൻമരുഭൂമിയിൽപോയി പാർത്തു.

1 സാമുവൽ 25:10

നാബാൽ അവരോടു ചോദിച്ചു: ആരാണീ ദാവീദ്? ജസ്സെയുടെ പുത്രൻ ആരാണ്?യജ മാനൻമാരിൽനിന്നു തെറ്റിപ്പിരിഞ്ഞുപോകുന്ന ഭൃത്യൻമാർ ഇക്കാലത്ത് ധാരാളമുണ്ട്.

1 സാമുവൽ 25:14

അതിനിടയ്ക്കു ഭൃത്യരിലൊരുവൻ നാബാലിന്റെ ഭാര്യ അബിഗായിലിനോടു പറഞ്ഞു:യജമാനനെ അഭിവാദനം ചെയ്യാൻ ദാവീദ് മരുഭൂമിയിൽ നിന്നു ദൂതൻമാരെ അയച്ചിരുന്നു. എന്നാൽ, അവൻ അവരെ ശകാരിച്ചയച്ചു.

1 സാമുവൽ 25:32

ദാവീദ് അബിഗായിലിനോടു പറഞ്ഞു: ഇന്നു നിന്നെ എന്റെ അടുത്തേക്കയച്ച ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെടട്ടെ.

1 സാമുവൽ 25:35

അവൾ കൊണ്ടുവന്നതു ദാവീദ് സ്വീകരിച്ചു. അവൻ പറഞ്ഞു: സമാധാനത്തോടെ വീട്ടിലേക്കു പൊയ്ക്കൊള്ളുക. നിന്റെ വാക്ക് ഞാൻ ശ്രവിച്ചിരിക്കുന്നു; നിന്റെ അപേക്ഷ ഞാൻ സ്വീകരിച്ചിരിക്കുന്നു.

1 സാമുവൽ 25:39

നാബാലിന്റെ മരണവാർത്ത കേട്ടപ്പോൾ ദാവീദ് പറഞ്ഞു: അവൻ എന്നോടു കാണിച്ച നിന്ദയ്ക്കു പകരംചോദിക്കുകയും അവിടുത്തെ ദാസനെ തിൻമയിൽനിന്നു രക്ഷിക്കുകയുംചെയ്ത കർത്താവ് വാഴ്ത്തപ്പെടട്ടെ. നാബാലിന്റെ ദുഷ്ടത കർത്താവ് അവന്റെ തലയിലേക്കുതന്നെ അയച്ചിരിക്കുന്നു. അനന്തരം, അബിഗായിലിനെ ഭാര്യയാക്കാനുള്ള ഉദ്ദേശ്യത്തോടെ അവളോടു സംസാരിക്കാൻ ദാവീദ് ദൂതൻമാരെ അയച്ചു.

1 സാമുവൽ 25:43

ജസ്രേലിൽനിന്ന് അഹിനോവാമിനെയും ദാവീദ് ഭാര്യയായി സ്വീകരിച്ചു. ഇരുവരും അവന്റെ ഭാര്യമാരായിത്തീർന്നു.

1 സാമുവൽ 26:1

സിഫ്യർ ഗിബെയായിൽ സാവൂളിന്റെ അടുക്കൽ വന്നു പറഞ്ഞു: ദാവീദ് ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നിൽ ഒളിച്ചിരിപ്പുണ്ട്.

1 സാമുവൽ 26:4

സാവൂൾ തന്നെത്തേടി മരുഭൂമിയിലെത്തിയിട്ടുണ്ടെന്നു കേട്ടപ്പോൾ, ദാവീദ് ചാരൻമാരെ അയച്ച് അക്കാര്യം ഉറപ്പുവരുത്തി.

1 സാമുവൽ 26:5

ദാവീദ് സാവൂൾ പാളയമടിച്ചിരുന്ന സ്ഥലത്തേക്കു ചെന്നു. സാവൂൾ തൻെറ സൈന്യാധിപനും നേറിൻെറ മകനുമായ അബ്നേറിനോടൊത്തു കിടക്കുന്ന സ്ഥലം ദാവീദ് കണ്ടെണ്ടത്തി. സാവൂൾ കൂടാരത്തിനുള്ളിൽ കിടക്കുകയായിരുന്നു. പട്ടാളക്കാർ അവനുചുറ്റും പാളയമ ടിച്ചിരുന്നു.

1 സാമുവൽ 26:6

ദാവീദ് ഹിത്യനായ അഹിമലെക്കിനോടും സെരൂയായുടെ മകനും യോവാബിൻെറ സഹോദരനുമായ അബിഷായിയോടും ചോദിച്ചു: സാവൂളിന്റെ പാളയത്തിലേക്ക് എന്നോടുകൂടെ നിങ്ങളിലാരു പോരും? അബിഷായി പറഞ്ഞു: ഞാൻ പോരാം.

1 സാമുവൽ 26:9

ദാവീദ് അബിഷായിയോടു പറഞ്ഞു: അവനെ കൊല്ലരുത്; കർത്താവിന്റെ അഭിഷിക്തനെതിരേ കരമുയർത്തിയിട്ട് നിർദോഷനായിരിക്കാൻ ആർക്കു കഴിയും?

1 സാമുവൽ 26:13

ദാവീദ് അപ്പുറത്തു കടന്നു സാവൂളിൽ നിന്നു വളരെ ദൂരെ ഒരു മലമുകളിൽ കയറിനിന്നു.

1 സാമുവൽ 26:15

ദാവീദ് അബ്നേറിനോടു ചോദിച്ചു: നീയൊരു പുരുഷനാണോ? ഇസ്രായേലിൽ നിന്നെപ്പോലെ ആരുണ്ട്? എന്തുകൊണ്ട് നീ നിന്റെ യജമാനനായരാജാവിനെ കാത്തില്ല? നിന്റെ യജമാനനായരാജാവിനെ കൊല്ലാൻ ജനത്തിലൊരുവൻ അവിടെ വന്നിരുന്നല്ലോ?

1 സാമുവൽ 26:17

സാവൂൾ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞിട്ടു ചോദിച്ചു: മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ? ദാവീദ് പറഞ്ഞു: രാജാവേ, എന്റെ സ്വരംതന്നെ.

1 സാമുവൽ 26:25

എന്റെ മകനേ, ദാവീദേ, നീ അനുഗൃഹീതനാണ്; നീ ചെയ്യുന്ന എല്ലാക്കാര്യങ്ങളും വിജയിക്കും. ദാവീദ് അവന്റെ വഴിക്കുപോയി. സാവൂൾ കൊട്ടാരത്തിലേക്കും മടങ്ങി.

1 സാമുവൽ 27:1

ദാവീദ് ചിന്തിച്ചു: ഞാൻ ഒരു ദിവസം സാവൂളിന്റെ കൈകൊണ്ട് മരിക്കേണ്ടിവരും. ഫിലിസ്ത്യരുടെ നാട്ടിലേക്കു രക്ഷപെടുന്നതല്ലേ എനിക്കു നല്ലത്? അപ്പോൾ സാവൂൾ ഇസ്രായേൽ അതിർത്തികളിൽ എന്നെ അനേ്വഷിക്കുന്നതു മതിയാക്കും. ഞാൻ അവന്റെ കൈയിൽനിന്നു രക്ഷപെടുകയുംചെയ്യും.

1 സാമുവൽ 27:2

ദാവീദ് അറുനൂറ് അനുചരൻമാരോടൊത്ത് ഗത്തിലെ രാജാവും മാവോക്കിൻെറ മകനുമായ അക്കീഷിന്റെ അടുത്തേക്കുപോയി.

1 സാമുവൽ 27:4

ദാവീദ് ഗത്തിലേക്ക് ഓടിപ്പോയെന്ന് സാവൂളിന് അറിവുകിട്ടി; പിന്നെ സാവൂൾ അവനെ അനേ്വഷിച്ചില്ല. ദാവീദ് അക്കീഷിനോടു പറഞ്ഞു:

1 സാമുവൽ 27:7

ദാവീദ് ഒരു വർഷവും നാലു മാസവും ഫിലിസ്ത്യദേശത്ത് വസിച്ചു.

1 സാമുവൽ 27:9

ദാവീദ് ആ ദേശം ആക്രമിച്ചു നശിപ്പിച്ചു. സ്ത്രീപുരുഷഭേദമെന്നിയേ എല്ലാവരെയും വധിച്ചു. ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവ അപഹരിച്ച് അക്കീഷിന്റെ യടുക്കൽ മടങ്ങിവന്നു.

1 സാമുവൽ 27:10

നീ ഇന്ന് ആരെയാണ് ആക്രമിച്ചത് എന്ന് അക്കീഷ് ചോദിക്കുമ്പേൾ, യൂദായ്ക്കു തെക്ക് അല്ലെങ്കിൽ ജറാമെല്യർക്കു തെക്ക്, അതുമല്ലെങ്കിൽ കേന്യർക്കു തെക്ക് എന്നൊക്കെ ദാവീദ് മറുപടി പറയുമായിരുന്നു.

1 സാമുവൽ 28:2

ദാവീദ് അക്കീഷിനോടു പറഞ്ഞു: ശരി; അങ്ങയുടെ ദാസന് എന്തുകഴിയുമെന്ന് അങ്ങേക്കു കാണാം. അക്കീഷ് ദാവീദിനോടു പറഞ്ഞു: കൊള്ളാം; നീ എന്നും എന്റെ അംഗരക്ഷകനായി രിക്കും.

1 സാമുവൽ 29:5

ഇവനെപ്പറ്റിയല്ലേ അവർ ആടിപ്പാടുന്നത്? സാവൂൾ ആയിരങ്ങളെകൊന്നു; ദാവീദ് പതിനായിരങ്ങളെയും.

1 സാമുവൽ 29:8

ദാവീദ് ചോദിച്ചു: ഞാൻ എന്താണ് ചെയ്തത്? എന്റെ യജമാനനായരാജാവിൻെറ ശത്രുക്കൾക്കെതിരായിയുദ്ധത്തിനു പോകാതിരിക്കാൻമാത്രം അങ്ങയുടെ സന്നിധിയിൽ വന്ന നാൾമുതൽ ഇന്നുവരെ എന്തു തെറ്റാണ് അങ്ങ് എന്നിൽ കണ്ടത്?

1 സാമുവൽ 29:11

അതനുസരിച്ച് ദാവീദ് അനുചരൻമാരോടൊത്ത് ഫിലിസ്ത്യദേശത്തേക്കു മടങ്ങി. ഫിലിസ്ത്യരാകട്ടെ ജസ്രേലിലേക്കും പോയി.

1 സാമുവൽ 30:6

ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രൻമാരെയോർത്തു കടുത്ത അമർഷമുണ്ടായതുകൊണ്ട് അവനെ കല്ലെറിയണമെന്ന് ജനം പറഞ്ഞു. എന്നാൽ, അവൻ തൻെറ ദൈവമായ കർത്താവിൽ ശരണം വച്ചു.

1 സാമുവൽ 30:7

ദാവീദ് അഹിമലെക്കിൻെറ മകനും പുരോഹിതനുമായ അബിയാഥറിനോട് പറഞ്ഞു: എഫോദ് എന്റെയടുക്കൽ കൊണ്ടുവരുക. അബിയാഥർ അതു കൊണ്ടുവന്നു.

1 സാമുവൽ 30:8

ദാവീദ് കർത്താവിനോട് ആരാഞ്ഞു: ഞാൻ കവർച്ചക്കാരെ പിന്തുടരണമോ?ഞാനവരെ പിടികൂടുമോ? കർത്താവ് അരുളിച്ചെയ്തു: പിന്തുടരുക; തീർച്ചയായും നീ അവരെ പിടികൂടി സകലരെയും വീണ്ടെടുക്കും.

1 സാമുവൽ 30:9

ദാവീദ് തൻെറ അറുനൂറ് അനുചരൻമാരോടുംകൂടെ ബസോർ നീർച്ചാലിനടുത്തെത്തി. കുറേപ്പേർ അവിടെ തങ്ങി.

1 സാമുവൽ 30:10

ദാവീദ് നാനൂറു പേരോടൊത്തു മുന്നേറി. ഇരുനൂറുപേർ ക്ഷീണിച്ചവശരായി ബസോർ അരുവി കടക്കാനാവാതെ അവിടെ തങ്ങി.

1 സാമുവൽ 30:13

ദാവീദ് അവനോടു ചോദിച്ചു: നീ ആരാണ്? എവിടെനിന്നു വരുന്നു? അവൻ പ്രതിവചിച്ചു: ഒരു അമലേക്യൻെറ വേലക്കാരനായ ഈജിപ്തുകാരനാണ് ഞാൻ. മൂന്നു ദിവസംമുൻപ് എനിക്കൊരു രോഗം പിടിപെട്ടതിനാൽയജ മാനൻ എന്നെ ഉപേക്ഷിച്ചു.

1 സാമുവൽ 30:15

ദാവീദ് അവനോടു ചോദിച്ചു: ആ സംഘത്തിന്റെ യടുക്കലേക്കു നിനക്ക് എന്നെ കൊണ്ടുപോകാമോ? അവൻ പറഞ്ഞു: അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനൻെറ കൈയിൽ എന്നെ ഏൽപിക്കുകയില്ലെന്നും ദൈവനാമത്തിൽ സത്യംചെയ്താൽ ഞാൻ അങ്ങയെ ആ സംഘത്തിന്റെ യടുക്കൽ എത്തിക്കാം.

1 സാമുവൽ 30:17

അന്നു സന്ധ്യ മുതൽ പിറ്റെന്നാൾ സന്ധ്യവരെ ദാവീദ് അവരെ കൊന്നൊടുക്കി. ഒട്ടകങ്ങളുടെമേൽ കയറി ഓടിപ്പോയ നാനൂറുപേരൊഴികെ മറ്റാരും രക്ഷപെട്ടില്ല.

1 സാമുവൽ 30:18

അമലേക്യർ തട്ടിയെടുത്തതെല്ലാം ദാവീദ് വീണ്ടെടുത്തു; തൻെറ രണ്ടു ഭാര്യമാരെയും രക്ഷപെടുത്തി.

1 സാമുവൽ 30:21

തൻെറ കൂടെപ്പോരാൻ സാധിക്കാതെ ക്ഷീണിച്ചവശരായി ബസോർനീർച്ചാലിനടുത്ത് താമസിച്ചിരുന്ന ഇരുനൂറുപേരുടെയടുക്കലേക്ക് ദാവീദ് ചെന്നു. അവർ അവനെയും അവന്റെ കൂടെപ്പോയിരുന്നവരെയും എതിരേൽക്കാൻ ഇറങ്ങിച്ചെന്നു. ദാവീദ് അടുത്തുചെന്ന് അവരെ അഭിവാദനംചെയ്തു.

1 സാമുവൽ 30:23

അപ്പോൾ ദാവീദ് പറഞ്ഞു: സഹോദരൻമാരേ, നിങ്ങൾ അങ്ങനെ ചെയ്യ രുത്. കൊള്ളക്കാരായ ശത്രുക്കളിൽനിന്നു നമ്മെ രക്ഷിച്ച് അവരെ നമ്മുടെ കൈയിൽഏൽപിച്ചുതന്ന കർത്താവിന്റെ ദാനങ്ങളാണിവ.

1 സാമുവൽ 30:26

ദാവീദ് സിക്ലാഗിലെത്തി. കൊള്ളവസ്തുക്കളിൽ ഒരു ഭാഗം തൻെറ സുഹൃത്തുക്കളായ യൂദായിലെ ശ്രേഷ്ഠൻമാർക്ക് കൊടുത്തയച്ചുകൊണ്ടു പറഞ്ഞു: കർത്താവിന്റെ ശത്രുക്കളെ കൊള്ളയടിച്ചതിൽനിന്ന് ഇതാ നിങ്ങൾക്ക് ഒരു സമ്മാനം.

2 സാമുവൽ 1:1

സാവൂളിന്റെ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർത്തു.

2 സാമുവൽ 1:3

നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇസ്രായേൽ പാളയത്തിൽനിന്ന് ഞാൻ ഓടിപ്പോന്നിരിക്കയാണ് എന്ന് അവൻ മറുപടി നൽകി.

2 സാമുവൽ 1:4

ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവൻ മറുപടി പറഞ്ഞു: നമ്മുടെ സൈന്യം തോറ്റോടി. ഒട്ടേറെപ്പേർ മരിച്ചുവീണു. സാവൂളും മകൻ ജോനാഥാനും കൊല്ലപ്പെട്ടു.

2 സാമുവൽ 1:5

ദാവീദ് അവനോടു ചോദിച്ചു: സാവൂളും ജോനാഥാനും മരിച്ചെന്ന് നീ എങ്ങനെ അറിഞ്ഞു?

2 സാമുവൽ 1:11

അപ്പോൾ, ദാവീദ് ദുഃഖാതിരേകത്താൽ വസ്ത്രം കീറി. കൂടെയുള്ളവരും അങ്ങനെ ചെയ്തു.

2 സാമുവൽ 1:13

വിവരം പറഞ്ഞയുവാവിനോട്, നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇവിടെ വന്നു പാർക്കുന്ന ഒരു അമലേക്യൻ എന്ന് അവൻ ഉത്തരം നൽകി.

2 സാമുവൽ 1:14

ദാവീദ് അവനോടു ചോദിച്ചു: കർത്താവിന്റെ അഭിഷിക്തനെ വധിക്കാൻ കൈനീട്ടുന്നതിനു നീ എങ്ങനെ ധൈര്യപ്പെട്ടു?

2 സാമുവൽ 1:15

ദാവീദ് സേവ കരിൽ ഒരുവനെ വിളിച്ച് അവനെ കൊന്നുകളയുക എന്ന് ആജ്ഞാപിച്ചു. അവൻ ആ അമലേക്യനെ വധിച്ചു.

2 സാമുവൽ 1:16

ദാവീദ് അമലേക്യനോടു പറഞ്ഞു: നിന്റെ രക്തത്തിന് ഉത്തര വാദി നീ തന്നെ, കർത്താവിന്റെ അഭിഷിക്തനെ ഞാൻ കൊന്നുവെന്ന് നിന്റെ വായ് കൊണ്ടുതന്നെ നീ നിനക്കെതിരേ സാക്ഷ്യം പറഞ്ഞുവല്ലോ.

2 സാമുവൽ 1:17

സാവൂളിനെയും മകൻ ജോനാഥാനെയും കുറിച്ച് ദാവീദ് ഒരു വിലാപഗാനം പാടി.

2 സാമുവൽ 2:1

ദാവീദ് കർത്താവിനോട് ആരാഞ്ഞു: യൂദായിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാൻ പോകണമോ? പോകൂ, കർത്താവ് മറുപടി നൽകി. ദാവീദ് വീണ്ടും ചോദിച്ചു: ഏതു നഗരത്തിലേക്കാണു പോകേണ്ടത്? ഹെബ്രോണിലേക്ക്, അവിടുന്ന് അരുളിച്ചെയ്തു.

2 സാമുവൽ 2:2

ദാവീദ് അങ്ങോട്ടു പോയി. ജസ്രേൽക്കാരി അഹിനോവാം, കാർമൽക്കാരൻ നാബാലിന്റെ വിധവ അബിഗായിൽ എന്നീ രണ്ടു ഭാര്യമാരും അവനോടൊപ്പമുണ്ടായിരുന്നു.

2 സാമുവൽ 2:5

അപ്പോൾ, ദാവീദ് ദൂതൻമാരെ അയച്ച്യാബേഷ്-ഗിലയാദിലെ ആളുകളോടു പറഞ്ഞു: കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളുടെ രാജാവായ സാവൂളിന്റെ ശവസംസ്കാരം നടത്തി അവനോടു നിങ്ങൾ ഇത്രയും ദയ കാണിച്ചിരിക്കുന്നുവല്ലോ.

2 സാമുവൽ 2:11

ദാവീദ് യൂദാഭവനത്തിൽ രാജാവായി. ഹെബ്രോണിൽ ഏഴുവർഷവും ആറുമാസവും ഭരിച്ചു.

2 സാമുവൽ 3:1

സാവൂളിന്റെ ഭവനവും ദാവീദിന്റെ ഭവനവും തമ്മിൽ നീണ്ടയുദ്ധം നടന്നു. ദാവീദ് മേൽക്കുമേൽ ശക്തി പ്രാപിച്ചു; സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചുവന്നു.

2 സാമുവൽ 3:13

ദാവീദ് മറുപടി പറഞ്ഞു: കൊള്ളാം, ഞാൻ ഉടമ്പടിചെയ്യാം; പക്ഷേ, ഒരു വ്യവസ്ഥ, എന്നെ കാണാൻ വരുമ്പോൾ സാവൂളിന്റെ മകൾ മിഖാലിനെ ആദ്യംതന്നെ കൂട്ടിക്കൊണ്ടുവരണം.

2 സാമുവൽ 3:14

അനന്തരം, ദാവീദ് സാവൂളിന്റെ മകൻ ഇഷ്ബോഷെത്തിനോടു ദൂതൻമാരെ അയച്ചു പറഞ്ഞു: എന്റെ ഭാര്യ മിഖാലിനെ തിരിച്ചുതരിക. നൂറു ഫിലിസ്ത്യരുടെ അഗ്രചർമം കൊടുത്താണ് ഞാൻ അവളെ പരിഗ്രഹിച്ചത്.

2 സാമുവൽ 3:20

ഇരുപത് ആളുകളുമായി അബ്നേർ ഹെബ്രോണിൽ ദാവീദിന്റെ യടുക്കൽ എത്തി. അവർക്കുവേണ്ടി ദാവീദ് ഒരു വിരുന്നൊരുക്കി.

2 സാമുവൽ 3:21

അബ്നേർ ദാവീദിനോടു പറഞ്ഞു: ഞാൻ ചെന്ന് ഇസ്രായേൽ മുഴുവനെയും എന്റെ യജമാനനായരാജാവിൻെറ യടുക്കൽ കൂട്ടിക്കൊണ്ടുവരാം. അവർ അങ്ങയോട് ഒരുടമ്പടി ചെയ്യട്ടെ. അങ്ങ് ആഗ്രഹിക്കുന്നതുപോലെ എല്ലാവരുടെയുംമേൽ രാജാവായി വാഴുകയും ചെയ്യാം. ദാവീദ് അബ് നേറിനെ പറഞ്ഞയച്ചു. അവൻ സമാധാനത്തോടെപോയി.

2 സാമുവൽ 3:22

അപ്പോൾത്തന്നെ ദാവീദിന്റെ ദാസൻമാർ യോവാബിനോടൊപ്പം ഒരു കവർച്ച കഴിഞ്ഞ് കൊള്ളവസ്തുക്കളുമായി മടങ്ങിയെത്തി. അപ്പോൾ അബ്നേർ ഹെബ്രോണിൽ ദാവീദിനോടുകൂടെ ഉണ്ടായിരുന്നില്ല. എന്തെന്നാൽ, ദാവീദ് അവനെ മടക്കിയയ്ക്കുകയും അവൻ സമാധാനത്തോടെ പോകുകയുംചെയ്തിരുന്നു.

2 സാമുവൽ 3:26

ദാവീദിന്റെ സന്നിധിയിൽ നിന്നു പുറത്തുവന്ന യോവാബ് അബ്നേറിന്റെ പിന്നാലെ ദൂതൻമാരെ അയച്ചു. അവർ അവനെ സീറായുടെ കിണറ്റിനരികിൽനിന്നു തിരികെകൊണ്ടുവന്നു. ദാവീദ് ഇത് അറിഞ്ഞില്ല.

2 സാമുവൽ 3:28

ഈ വിവരമറിഞ്ഞു ദാവീദ് പറഞ്ഞു: നേറിൻെറ മകൻ അബ്നേറിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജ്യത്തിനും കർത്താവിന്റെ മുൻപാകെ കുറ്റമില്ല.

2 സാമുവൽ 3:31

ദാവീദ് യോവാബിനോടും കൂടെയുണ്ടായിരുന്നവരോടും കൽപിച്ചു; നിങ്ങൾ വസ്ത്രം കീറി ചാക്കുടുത്ത് അബ്നേറിനെക്കുറിച്ചു വിലപിക്കുവിൻ. ദാവീദ് ശവമഞ്ചത്തെ പിന്തുടർന്നു.

2 സാമുവൽ 3:35

ഭക്ഷണം കഴിക്കാൻ ദാവീദിനെ അന്നുപകൽ മുഴുവൻ ജനം നിർബന്ധിച്ചു. എന്നാൽ, ദാവീദ് സത്യം ചെയ്തു പറഞ്ഞു: സൂര്യാസ്തമയത്തിനു മുൻപ് ഞാൻ എന്തെങ്കിലും ഭക്ഷിച്ചാൽ ദൈവം എന്നെകൊന്നുകളയട്ടെ! രാജാവ് ചെയ്തതെല്ലാം ജനം ശ്രദ്ധിച്ചു.

2 സാമുവൽ 4:9

എന്നാൽ ദാവീദ് ബറോത്യനായ റിമ്മോൻെറ മക്കൾ റേഖാബിനോടും ബാനായോടും പറഞ്ഞു:

2 സാമുവൽ 4:12

ദാവീദ് തൻെറ സേവകരോടു കൽപിച്ചു. അവർ അവരെക്കൊന്ന്,കൈകാലുകൾ മുറിച്ചെടുത്ത് ഹെബ്രോണിലെ കുളത്തിനരികെ അവരെ തൂക്കി. എന്നാൽ, ഇഷ്ബോഷെത്തിന്റെ തല അവർഹെബ്രോണിൽ അബ്നേറിന്റെ കല്ലറയിൽ അടക്കം ചെയ്തു.

2 സാമുവൽ 5:3

ഇസ്രായേലിലെ ശ്രേഷ്ഠൻമാർ ഹെബ്രോണിൽ രാജാവിന്റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ചു കർത്താവിന്റെ സന്നിധിയിൽ അവരുമായി ഉടമ്പടി ചെയ്തു. ഇസ്രായേലിന്റെ രാജാവായി ദാവീദിനെ അവർ അഭിഷേകംചെയ്തു.

2 സാമുവൽ 5:7

ദാവീദ് സീയോൻകോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ദാവീ ദിൻെറ നഗരം എന്ന് അത് അറിയപ്പെടുന്നു.

2 സാമുവൽ 5:8

അന്നു ദാവീദ് പറഞ്ഞു: ജബൂസ്യരെ കൊല്ലാൻ ആഗ്രഹിക്കുന്നവർ നീർപ്പാത്തിയിൽക്കൂടെ കടന്നുചെല്ലട്ടെ. ദാവീദ് വെറുക്കുന്ന മുടന്തരെയും കുരുടരെയും ആക്രമിക്കട്ടെ. അങ്ങനെ കുരുടരും മുടന്തരും ആലയത്തിൽ പ്രവേശിക്കരുത് എന്ന ചൊല്ലുണ്ടായി.

2 സാമുവൽ 5:9

ദാവീദ് കോട്ടയിൽ താമസമാക്കി; അതിന് ദാവീദിന്റെ നഗരം എന്നു പേരിട്ടു; ദാവീദ് നഗരത്തെ മില്ലോ മുതൽ ഉള്ളിലേക്കു ചുറ്റും പടുത്തുയർത്തി.

2 സാമുവൽ 5:10

ദാവീദ് മേൽക്കുമേൽപ്രാബല്യം നേടി. സൈന്യങ്ങളുടെ ദൈവമായ കർത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു.

2 സാമുവൽ 5:12

കർത്താവ് ഇസ്രായേലിന്റെ രാജത്വം തന്നിൽ സ്ഥിരപ്പെടുത്തിയെന്നും അവിടുത്തെ ജനമായ ഇസ്രായേലിനുവേണ്ടി തൻെറ രാജത്വം അവിടുന്ന് ഉന്നതമാക്കിയെന്നും ദാവീദ് ഗ്രഹിച്ചു.

2 സാമുവൽ 5:13

ഹെബ്രോണിൽനിന്നു വന്നതിനുശേഷം ദാവീദ് ജറുസലെമിൽ നിന്ന് കൂടുതൽ ഉപനാരികളെയും ഭാര്യമാരെയും സ്വീകരിച്ചു. അവനു കൂടുതൽ പുത്രീപുത്രൻമാർ ജനിക്കുകയും ചെയ്തു.

2 സാമുവൽ 5:17

ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെട്ടുവെന്നു കേട്ടപ്പോൾ ഫിലിസ്ത്യർ അവനെതിരേ പുറപ്പെട്ടു. അതു കേട്ട് ദാവീദ് കോട്ടയ്ക്കുള്ളിൽ അഭയം പ്രാപിച്ചു.

2 സാമുവൽ 5:19

ദാവീദ് കർത്താവിനോട് ആ രാഞ്ഞു: ഫിലിസ്ത്യർക്കെതിരേ ഞാൻ പുറപ്പെടണമോ? അവരെ അങ്ങ് എന്റെ കൈയിൽ ഏൽപിച്ചുതരുമോ? പുറപ്പെടുക, ഫിലിസ്ത്യരെ തീർച്ചയായും ഞാൻ നിന്റെ കൈയിൽ ഏൽപിക്കും. കർത്താവ് ദാവീദിനോട് അരുളിച്ചെയ്തു.

2 സാമുവൽ 5:20

ദാവീദ് ബാൽപെ രാസിമിൽവച്ച് അവരെ തോൽപിച്ചു. വെള്ള ച്ചാട്ടംപാലെ കർത്താവ് എന്റെ ശത്രുക്കളെ എന്റെ മുൻപിൽ ചിതറിച്ചു എന്ന് അവൻ പറഞ്ഞു. അതുകൊണ്ട്, ആ സ്ഥലത്തിന് ബാൽപെരാസിം എന്നുപേരുണ്ടായി.

2 സാമുവൽ 5:23

ദാവീദ് കർത്താവിനോട് ആരാഞ്ഞപ്പോൾ അവിടുന്ന് അരുളിചെയ്തു: നീ നേരേ ചെന്ന് ആക്രമിക്കരുത്. വളഞ്ഞുചെന്ന് ബൾസാ വൃക്ഷങ്ങൾക്കെതിരേ വച്ച് പിന്നിൽക്കൂടെ ആക്രമിക്കുക.

2 സാമുവൽ 5:24

ബൾസാ വൃക്ഷങ്ങൾക്കു മുകളിൽ അണിനീങ്ങുന്ന ശബ്ദം കേൾക്കുമ്പോൾ കടന്നാക്രമിക്കുക. ഫിലിസ്ത്യസൈന്യത്തെ തകർത്തുകളയാൻ കർത്താവു കൽപിച്ചതുപോലെ ദാവീദ് ചെയ്തു.

2 സാമുവൽ 6:1

ദാവീദ് വീണ്ടും ഇസ്രായേലിലെ സമർഥരായ മുപ്പതിനായിരം യോദ്ധാക്കളെ ഒരുമിച്ചുകൂട്ടി.

2 സാമുവൽ 6:8

കർത്താവ് ക്രുദ്ധനായി ഉസ്സായെ കൊന്നതു നിമിത്തം ദാവീദ് കോപിച്ചു. ആ സ്ഥലത്തിന് ഇന്നുവരെ പേരെസ്ഉസ്സാ എന്നു പേർവിളിക്കുന്നു.

2 സാമുവൽ 6:10

പേടകം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവരാൻ അവനു മനസ്സുവന്നില്ല. ദാവീദ് അത് ഹിത്യനായ ഓബദ് ഏദോമിൻെറ വീട്ടിൽ സ്ഥാപിച്ചു.

2 സാമുവൽ 6:12

ദൈവത്തിന്റെ പേടകം നിമിത്തംകർത്താവ് ഓബദ്ഏദോമിൻെറ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്ന് ദാവീദ് അറിഞ്ഞു. അതുകൊണ്ട്, ദാവീദ് ദൈവത്തിന്റെ പേടകം അവിടെ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷപൂർവം കൊണ്ടുവന്നു.

2 സാമുവൽ 6:14

ദാവീദ് കർത്താവിന്റെ മുൻപാകെ സർവശക്തിയോടും കൂടെ നൃത്തം ചെയ്തു. ചണനൂൽകൊണ്ടുള്ള ഒരു അരക്കച്ച മാത്രമേ അവൻ ധരിച്ചിരുന്നുള്ളൂ.

2 സാമുവൽ 6:16

കർത്താവിന്റെ പേടകം ദാവീദിന്റെ നഗരത്തിലേക്കു പ്രവേശിക്കുമ്പോൾ സാവൂളിന്റെ മകൾ മിഖാൽ ജനലിൽകൂടെ നോക്കി. ദാവീദ്രാജാവ് കർത്താവിന്റെ മുൻപിൽ തുള്ളിച്ചാടി നൃത്തംവയ്ക്കുന്നതു കണ്ടു.

2 സാമുവൽ 6:17

അവൾക്ക് നിന്ദതോന്നി. അവർ കർത്താവിന്റെ പേടകം കൊണ്ടുവന്ന് ദാവീദ് പ്രതേ്യകം നിർമിച്ചിരുന്ന കൂടാരത്തിനുള്ളിൽ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചു. ദാവീദ് കർത്താവിന്റെ മുൻപിൽ ദഹനബലികളും സമാധാനബലികളും അർപ്പിച്ചു.

2 സാമുവൽ 6:18

അർപ്പണം കഴിഞ്ഞപ്പോൾ ദാവീദ് സൈന്യങ്ങളുടെ കർത്താവിന്റെ നാമത്തിൽ ജനങ്ങളെ അനുഗ്രഹിച്ചു.

2 സാമുവൽ 6:20

തൻെറ കുടുംബത്തെ അനുഗ്രഹിക്കാൻ ദാവീദ് മടങ്ങിച്ചെന്നു. സാവൂളിന്റെ മകൾ മിഖാൽ ഇറങ്ങിവന്ന് അവനോടു പറഞ്ഞു: ഇസ്രായേലിന്റെ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു! തൻെറ ദാസൻമാരുടെ സ്ത്രീകളുടെ മുൻപിൽ ആഭാസനെപ്പോലെ നിർലജ്ജം അവൻ നഗ്നതപ്രദർശിപ്പിച്ചില്ലേ? ദാവീദ് മിഖാലിനോട് പറഞ്ഞു:

2 സാമുവൽ 8:1

കുറച്ചു നാളുകൾക്കുശേഷം ദാവീദ് ഫിലിസ്ത്യരെ ആക്രമിച്ചുകീഴ്പെടുത്തി. മെഥെഗമ്മാ അവരിൽനിന്നു പിടിച്ചെടുത്തു.

2 സാമുവൽ 8:3

ദാവീദ് യൂഫ്രട്ടീസ് നദീതീരത്ത് തൻെറ അതിർത്തി വീണ്ടെടുക്കാൻ പോകവേ, റഹോബിൻെറ മകനും സോബാരാജാവുമായ ഹദദേസറിനെയും തോൽപിച്ചു.

2 സാമുവൽ 8:4

അവന്റെ ആയിരത്തിയെഴുനൂറു കുതിരക്കാരെയും കാലാൾപ്പടയിൽ ഇരുപതിനായിരംപേരെയും ദാവീദ് പിടിച്ചെടുത്തു.

2 സാമുവൽ 8:5

അവൻ നൂറു രഥങ്ങൾക്കുള്ള കുതിരകളെയൊഴിച്ചു ബാക്കിയുള്ളവയെ കുതിഞരമ്പു ഛേദിച്ച് മുടന്തുള്ളവയാക്കി. സോബാരാജാവായ ഹദദേസറിനെ സഹായിക്കാൻ ദമാസ്ക്കസിലെ സിറിയാക്കാർ വന്നപ്പോൾ, അവരിൽ ഇരുപത്തീരായിരംപേരെ ദാവീദ് കൊന്നുകളഞ്ഞു.

2 സാമുവൽ 8:6

ദമാസ്ക്കസിലെ അരാമിൽ ദാവീദ് കാവൽപ്പടയെ നിർത്തി. സിറിയാക്കാർ ദാവീദിന് സാമന്തരായി കപ്പം കൊടുത്തു. ദാവീദ് പോയിടത്തെല്ലാംകർത്താവ് അവനു വിജയം നൽകി.

2 സാമുവൽ 8:7

ഹദദേസറിൻെറ സേവകർ വഹിച്ചിരുന്ന സ്വർണപ്പരിചകൾ ദാവീദ് ജറുസലെമിലേക്കുകൊണ്ടുവന്നു.

2 സാമുവൽ 8:8

ഹദദേസർ ഭരിച്ചിരുന്ന ബേത്തായിലും ബരോത്തായിലും നിന്നു ദാവീദ് രാജാവ് വളരെയധികം വെള്ളോടും കൈവശപ്പെടുത്തി.

2 സാമുവൽ 8:9

ഹദദേസറിൻെറ സർവസൈന്യത്തെയും ദാവീദ് തോൽപിച്ചെന്നു ഹമാത്തു രാജാവായ തോയി കേട്ടു.

2 സാമുവൽ 8:11

ദാവീദ് അവ കർത്താവിനു പ്രതിഷ്ഠിച്ചു.

2 സാമുവൽ 8:12

ഏദോമ്യർ, മൊവാബ്യർ, അമ്മോന്യർ, ഫിലിസ്ത്യർ, അമലേക്യർ തുടങ്ങി താൻ കീഴ്പ്പെടുത്തിയ സകല ജനതകളിലുംനിന്ന് എടുത്ത വെള്ളിയും പൊന്നും, റഹോബിൻെറ മകനും സോബാരാജാവുമായ ഹദദേസറിൽ നിന്നെടുത്ത കൊള്ളയും ദാവീദ് കർത്താവിനു പ്രതിഷ്ഠിച്ചു.

2 സാമുവൽ 8:13

ഉപ്പുതാഴ്വരയിൽവച്ച് പതിനെണ്ണായിരം ഏദോമ്യരെ കൊന്നൊടുക്കി മടങ്ങിവന്നപ്പോൾ ദാവീദ് കൂടുതൽ പ്രശസ്തനായി.

2 സാമുവൽ 8:15

ദാവീദ് ഇസ്രായേൽ മുഴുവനിലും ഭരണം നടത്തി. തൻെറ സകല ജനത്തിലും അവൻ നീതിയുംന്യായവും പാലിച്ചു.

2 സാമുവൽ 9:1

ജോനാഥാനെപ്രതി ഞാൻ ദയ കാണിക്കേണ്ടതിന് സാവൂളിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവീദ് തിരക്കി.

2 സാമുവൽ 9:2

സാവൂളിന്റെ ഭവനത്തിൽ സീബ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു. അവനെ ദാവീദിന്റെ യടുക്കൽ കൊണ്ടുവന്നു. നീയാണോ സീബ, ദാവീദ് ചോദിച്ചു. അതേ, അടിയൻതന്നെ, അവൻ മറുപടി പറഞ്ഞു.

2 സാമുവൽ 9:5

അപ്പോൾ, ദാവീദ് ലോദേബാറിൽ അമ്മിയേലിന്റെ മകൻ മാഖീറിൻെറ വീട്ടിലേക്ക് ആളയച്ച് അവനെ വരുത്തി.

2 സാമുവൽ 9:7

ദാവീദ് അവനോ ടു പറഞ്ഞു: ഭയപ്പെടേണ്ട. നിന്റെ പിതാവായ ജോനാഥാനെപ്രതി ഞാൻ നിന്നോടു ദയ കാണിക്കും. നിന്റെ പിതാമഹനായ സാവൂളിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എപ്പോഴും എന്നോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യും.

2 സാമുവൽ 10:2

അപ്പോൾ ദാവീദ് പറഞ്ഞു: നാഹാഷ് എന്നോടു കാണിച്ചതുപോലെ അവന്റെ മകൻ ഹാനൂനോടു ഞാനും ദയ കാണിക്കും. പിതാവിന്റെ മരണത്തിൽ അനുശോചനമറിയിക്കാൻ ദാവീദ് ഒരു സംഘം ദൂതൻമാരെ ഹാനൂൻെറ അടുത്തേക്കയച്ചു.

2 സാമുവൽ 10:3

അവർ അമ്മോന്യരുടെദേശത്ത് എത്തി. എന്നാൽ അമ്മോന്യപ്രഭുക്കൻമാർ രാജാവായ ഹാനൂനോടു പറഞ്ഞു: നിന്നെ ആശ്വസിപ്പിക്കാൻ ദാവീദ് ദൂതൻമാരെ അയച്ചത് നിന്റെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു നീ വിശ്വസിക്കുന്നുവോ? അവർ ഒറ്റുകാരാണ്. നഗരം നശിപ്പിക്കാനുള്ള മാർഗം അറിയാനാണ് അവൻ അവരെ അയച്ചിരിക്കുന്നത്.

2 സാമുവൽ 10:5

ദാവീദ് അതുകേട്ട് അത്യന്തം അപമാനിതരായ അവരോട് ആളയച്ച് പറഞ്ഞു: താടി വളരുംവരെ ജറീക്കോയിൽ താമസിക്കുവിൻ. പിന്നെ മടങ്ങിപ്പോകുവിൻ.

2 സാമുവൽ 10:7

അതുകേട്ട് ദാവീദ് യോവാബിനെ സകല വീരപടയാളികളുമായി അ യച്ചു.

2 സാമുവൽ 10:17

ദാവീദ് അതറിഞ്ഞ് ഇസ്രായേലിനെ മുഴുവൻ ഒരുമിച്ചുകൂട്ടി ജോർദാൻ കടന്നു ഹേലാമിലെത്തി.

2 സാമുവൽ 10:18

സിറിയാക്കാർ ദാവീദിനെതിരേ അണിനിരന്നുയുദ്ധംചെയ്തു. സിറിയാക്കാർ ഇസ്രായേലിന്റെ മുൻപിൽതോറ്റോടി. എഴുനൂറു തേരാളികളെയും നാൽപതിനായിരം കുതിരപ്പടയാളികളെയും ദാവീദ് കൊന്നു. അവരുടെ സൈന്യാധിപ നായ ഷോബക്ക് മുറിവേറ്റ് അവിടെവച്ചു മരിച്ചു.

2 സാമുവൽ 11:1

അടുത്ത വസന്തത്തിൽ രാജാക്കൻമാർയുദ്ധത്തിനു പോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തൻെറ സേവകൻമാരെയും ഇസ്രായേൽസൈന്യം മുഴുവനെയും അയച്ചു. അവർ അമ്മോന്യരെ തകർത്ത് റബ്ബാനഗരം വളഞ്ഞു. ദാവീദ് ജറുസലെ മിൽ താമസിച്ചു.

2 സാമുവൽ 11:2

ഒരു ദിവസം സായാഹ്നത്തിൽ ദാവീദ് കിടക്കയിൽ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവൾ അതീവ സുന്ദരിയായിരുന്നു.

2 സാമുവൽ 11:3

ദാവീദ് ആളയച്ച് അവൾ ആരെന്ന് അനേ്വഷിച്ചു. എലിയാമിൻെറ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്ഷെബായാണ് അവൾ എന്ന് അറിഞ്ഞു.

2 സാമുവൽ 11:4

അവളെ കൂട്ടിക്കൊണ്ടുവരാൻ ദാവീദ് ആളയച്ചു. അവൾ വന്നപ്പോൾ അവൻ അവളെ പ്രാപിച്ചു. അവൾ ഋതുസ്നാനം കഴിഞ്ഞിരുന്നതേയുള്ളു. അവൾ വീട്ടിലേക്കു മടങ്ങിപ്പോയി. അവൾ ഗർഭംധരിച്ചു.

2 സാമുവൽ 11:6

അപ്പോൾ ദാവീദ് യോവാബിന് ഒരുസന്ദേശം കൊടുത്തയച്ചു: ഹിത്യനായ ഊറിയായെ എന്റെ അടുക്കലേക്ക് അയയ്ക്കുക. യോവാബ് ഊറിയായെ അങ്ങോട്ടയച്ചു.

2 സാമുവൽ 11:7

ഊറിയാ വന്നപ്പോൾ ദാവീദ് യോവാബിൻെറയും പടയാളികളുടെയും ക്ഷേമവുംയുദ്ധവർത്തമാനവും അനേ്വഷിച്ചു. പിന്നെ ദാവീദ് ഊറിയായോടു പറഞ്ഞു:

2 സാമുവൽ 11:10

ഊറിയാ വീട്ടിൽ പോയില്ലെന്നു ദാവീദ് അറിഞ്ഞു. നീയാത്ര കഴിഞ്ഞു വരുകയല്ലേ? വീട്ടിലേക്കു പോകാത്തതെന്ത്? ദാവീദ് ഊറിയായോടു ചോദിച്ചു. ഇസ്രായേലും യൂദായുംയുദ്ധരംഗത്താണ്.

2 സാമുവൽ 11:12

അപ്പോൾ ദാവീദ് ഊറിയായോടു പറഞ്ഞു: അങ്ങനെയെങ്കിൽ ഇന്നും നീ ഇവിടെ താമസിക്കുക. നാളെ നിന്നെ മടക്കിയയ്ക്കാം. അങ്ങനെ അന്നും പിറ്റേന്നും ഊറിയാ ജറുസലെമിൽ താമസിച്ചു. ദാവീദ് അവനെ ക്ഷണിച്ചു.

2 സാമുവൽ 11:13

അവൻ രാജ സന്നിധിയിൽ ഭക്ഷിച്ചു; പാനംചെയ്തു. ദാവീദ് അവനെ കുടിപ്പിച്ചു മത്തനാക്കി. എന്നിട്ടും രാത്രി അവൻ വീട്ടിലേക്കു പോയില്ല; രാജഭൃത്യൻമാരോടുകൂടെ തൻെറ വിരിപ്പിൽ കിടന്നു.

2 സാമുവൽ 11:14

രാവിലെ ദാവീദ് ഊറിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു.

2 സാമുവൽ 11:25

ദാവീദ് ദൂതനോട് കൽപിച്ചു: ഇതുകൊണ്ട് അധീരനാകരുത്. ആരൊക്കെയുദ്ധത്തിൽ മരിക്കുമെന്നു മുൻകൂട്ടി പറയാൻ ആർക്കുമാവില്ല. ആക്രമണം ശക്തിപ്പെടുത്തി നഗരത്തെ തകർത്തു കളയുക എന്നു പറഞ്ഞു യോവാബിനെ നീ ധൈര്യപ്പെടുത്തുക.

2 സാമുവൽ 11:27

വിലാപകാലം കഴിഞ്ഞപ്പോൾ ദാവീദ് അവളെ കൊട്ടാരത്തിൽ വരുത്തി. അവൾ അവനു ഭാര്യയായി. അവൾ ഒരു പുത്രനെ പ്രസവിച്ചു. പക്ഷേ ദാവീദിന്റെ പ്രവൃത്തി കർത്താവിന് അനിഷ്ടമായി.

2 സാമുവൽ 12:5

ഇതു കേട്ടപ്പോൾ ക്രുദ്ധനായി ദാവീദ് പറഞ്ഞു: കർത്താവാണേ, ഇതു ചെയ്തവൻമരിക്കണം.

2 സാമുവൽ 12:16

കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോടു പ്രാർഥിച്ചു. അവൻ ഉപവസിച്ചു. രാത്രിമുഴുവൻമുറിയിൽ നിലത്തുകിടന്നു.

2 സാമുവൽ 12:19

സേവകൻമാർ അടക്കംപറയുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചെന്നു ദാവീദ് മനസ്സിലാക്കി. കുഞ്ഞു മരിച്ചുവോ? അവൻ തിരക്കി. ഉവ്വ്, കുട്ടി മരിച്ചു, അവർ പറഞ്ഞു.

2 സാമുവൽ 12:20

അപ്പോൾ ദാവീദ് തറയിൽ നിന്നെഴുന്നേറ്റു കുളിച്ച് തൈലം പൂശി വസ്ത്രം മാറി, ദേവാലയത്തിൽച്ചെന്ന് ആരാധിച്ചു. കൊട്ടാരത്തിൽ തിരിച്ചെത്തി ഭക്ഷണം ചോദിച്ചു. അവർ വിളമ്പി. അവൻ ഭക്ഷിച്ചു.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്