Menu
പഠനം

ദാവീദ്

ബൈബിളിലെ വ്യക്തി — ഇസ്രായേലിന്റെ രാജാവും സംഗീതജ്ഞനും; ദൈവഹൃദയത്തിനിണങ്ങിയ മനുഷ്യൻ എന്നറിയപ്പെടുന്നു. 1–2 സാമുവൽ; സങ്കീർത്തനങ്ങൾ.

ബന്ധപ്പെട്ട തിരുവചന ഭാഗങ്ങൾ

മത്തായി 1:6

ബോവാസ് റൂത്തിൽനിന്നു ജനിച്ച ഓബദിൻെറയും ഓബദ് ജസ്സെയുടെയും ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു. ദാവീദ് ഊറിയായുടെ ഭാര്യയിൽനിന്നു ജനിച്ച സോളമന്റെ പിതാവായിരുന്നു.

മത്തായി 22:43

അവൻ ചോദിച്ചു: അങ്ങനെയെങ്കിൽ ദാവീദ് ആത്മാവിനാൽ പ്രചോദിതനായി അവനെ കർത്താവ് എന്നു വിളിക്കുന്നതെങ്ങനെ? അവൻ പറയുന്നു:

മത്തായി 22:45

ദാവീദ് അവനെ കർത്താവേ എന്നുവിളിക്കുന്നുവെങ്കിൽ അവൻ അവന്റെ പുത്രനാകുന്നതെങ്ങനെ?

മർക്കോസ് 2:26

അബിയാഥാർ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതൻമാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അ നുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ?

ലൂക്കാ 3:32

ദാവീദ് ജസ് സെയുടെയും ജസ്സെ ഓബദിൻെറയും ഓബദ് ബോവാസിൻെറയും ബോവാസ് സാലായുടെയും സാലാ നഹഷോൻെറയും പുത്രൻ.

ലൂക്കാ 20:42

ദാവീദ് തന്നെയും സങ്കീർത്തനപുസ്തകത്തിൽ പറയുന്നു: കർത്താവ് എന്റെ കർത്താവി നോടരുളിച്ചെയ്തു,

ലൂക്കാ 20:44

ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവൻ ദാവീദിന്റെ പുത്രനാകുന്നത്?

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 2:25

ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാൻ കർത്താവിനെ എപ്പോഴും കൺമുമ്പിൽ ദർശിച്ചിരുന്നു. ഞാൻ പതറിപ്പോകാതിരിക്കാൻ അവിടുന്ന് എന്റെ വലത്തുവശത്തുണ്ട്.

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 2:34

ദാവീദ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്തില്ല. എങ്കിലും അവൻ പറയുന്നു:

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 13:36

ദാവീദ് തൻെറ തലമുറയിൽ ദൈവഹിതം നിറവേറ്റിയതിനുശേഷം മരണം പ്രാപിച്ചു. അവൻ പിതാക്കൻമാരോടു ചേരുകയും ജീർണത പ്രാപിക്കുകയും ചെയ്തു.

റോമാ 4:6

പ്രവൃത്തികൾനോക്കാതെതന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്റെ ഭാഗ്യം ദാവീദ് വർണിക്കുന്നു:

റോമാ 11:9

അതുപോലെതന്നെ, ദാവീദ് പറയുന്നു: അവരുടെ വിരുന്ന് അവർക്കുകെണിയും കുരുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ!

ഹെബ്രായർ 11:32

കൂടുതലായി എന്താണു ഞാൻ പറയേണ്ടത്? ഗിദയോൻ, ബാറക്, സാംസൺ, ജഫ്താ, ദാവീദ്, സാമുവൽ ഇവരെക്കുറിച്ചും പ്രവാചകൻമാരെക്കുറിച്ചും പ്രതിപാദിക്കാൻ സമയംപോരാ.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്